വരുന്ന മൂന്ന് ദിവസം സംസ്ഥാനത്ത് കനത്ത മഴയുണ്ടാകുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം.18,19,20 തീയതികളില്‍ ഇടുക്കി, മലപ്പുറം, വയനാട്, കണ്ണൂർ ജില്ലകളില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു. ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം നല്‍കുന്നു.
Kerala
യൂണിവേഴ്സിറ്റി കോളജ് അക്രമങ്ങളുടെ പേരില്‍ മാധ്യമങ്ങള്‍ എസ്.എഫ്.ഐയുടെ ശവദാഹത്തിന് ശ്രമിക്കരുതെന്ന് ജലീല്‍
യൂണിവേഴ്സിറ്റി കോളജ് അക്രമങ്ങളുടെ പേരില്‍ മാധ്യമങ്ങള്‍ എസ്.എഫ്.ഐയുടെ ശവദാഹത്തിന് ശ്രമിക്കരുതെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി ജലീല്‍. ആരെങ്കിലും ചെയ്യുന്ന കുറ്റത്തിന് സംഘടനയെ കുറ്റപ്പെടുത്തരുത്. അധ്യാപകരുടെ ഭാഗത്ത് വീഴ്ചയുണ്ടെങ്കില്‍ അത് പരിശോധിക്കുമെന്നും ജലീല്‍ തിരുവനന്തപുരത്ത് പറഞ്ഞു.
രാജ്കുമാറിന്റെ മൃതദേഹം വീണ്ടും പോസ്റ്റ്മോര്‍ട്ടം ചെയ്യണമെന്നാവശ്യപ്പെട്ട് സര്‍ക്കാരിന് കത്ത്
നെടുങ്കണ്ടത്ത് കസ്റ്റഡിയില്‍ മരിച്ച രാജ്കുമാറിന്റെ മൃതദേഹം റീ പോസ്റ്റുമോര്‍ട്ടം നടത്തണമെന്ന് ആവശ്യപ്പെട്ട് ജുഡീഷ്യല്‍ കമ്മീഷന്‍ സര്‍ക്കാരിന് കത്ത് നല്കി. അടിയന്തര പ്രാധാന്യത്തോടെ വിഷയം പരിഗണിക്കണമെന്നാണ് ആവശ്യം. ആദ്യം നടത്തിയ പോസ്റ്റുമോര്‍ട്ടത്തില്‍ വീഴ്ചയുണ്ടെന്ന് വിലയിരുത്തലിനെ തുടര്‍ന്നാണ് ജസ്റ്റിസ് നാരായണ കുറുപ്പ് സര്‍ക്കാരിന് കത്ത് നല്കിയത്. രാജ്കുമാറിന്റെ മരണം കസ്റ്റഡിയില്‍ നിന്നേറ്റ മര്‍ദ്ദനത്തെ തുടര്‍ന്നാണോ എന്ന് കണ്ടെത്തുക എന്ന ലക്ഷ്യത്തോടെയാണ് കമ്മീഷന്‍ റീ പോസ്റ്റുമോര്‍ട്ടം വേണമെന്ന ആവശ്യം മുന്നോട്ട് വെച്ചത്. കോട്ടയം മെഡിക്കല്‍ കോളേജില്‍ നടന്ന പോസ്റ്റുമോര്‍ട്ടം ലാഘവത്തോടെ ചെയ്തുവെന്ന […]
തിരുവനന്തപുരം ആര്‍ട്സ് കോളജിലും എസ്.എഫ്.ഐയുടെ ഗുണ്ടായിസം
തിരുവനന്തപുരം ഗവണ്‍മെന്റ് ആര്‍ട്സ് കോളജിലും എസ്.എഫ്.ഐ ഗുണ്ടായിസത്തിന്റെ തെളിവുകള്‍ പുറത്ത്. സംഘടന പരിപാടിയില്‍ പങ്കെടുക്കാത്തതിന് കോളജ് ചെയര്‍മാന്‍ ഉള്‍പ്പെടെയുള്ള എസ്.എഫ്.ഐ നേതാക്കള്‍ പെണ്‍കുട്ടികളെ ഭീഷണിപ്പെടുത്തുന്നതിന്റെ ശബ്ദ സംഭാഷണമാണ് പുറത്തായത്. ഗവ.ആര്‍ട്സ് കോളജ് ചെയര്‍മാന്‍ സമീറും സംഘവുമാണ് പെണ്‍കുട്ടികളെ ഭീഷണിപ്പെടുത്തുകയും ശകാരിക്കുകയും ചെയ്തത്. വനിത മതിലില്‍ പങ്കെടുക്കാതെ ഉച്ചക്ക് വീട്ടില്‍ പോയതിനാണ് മോശം ഭാഷയില്‍ ശകാരം. വകുപ്പ് മേധാവിയോട് ചോദിച്ച ശേഷമാണ് പോയതെന്ന് കരഞ്ഞുപറയുന്ന പെണ്‍കുട്ടികളോട്, എസ്.എഫ്.ഐ യൂണിയന്‍ ഭാരവാഹികളോട് അനുവാദം ചോദിക്കാതെ പോകാന്‍ എങ്ങനെ ധൈര്യം വന്നുവെന്ന് […]
കെവിന്‍ വധക്കേസ്; തട്ടിക്കൊണ്ടുപോകല്‍ റിഹേഴ്‌സല്‍ നടത്തി; പ്രതികളുടെ ഗൂഡാലോചന വ്യക്തം
കെവിനെ വധിക്കാന്‍ പ്രതികള്‍ നടത്തിയ ഗൂഢാലോചന ഉറപ്പിക്കുന്ന വാദങ്ങളുമായി പ്രോസിക്യൂഷന്‍. പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ കെവിന്‍ വധക്കേസിലെ അന്തിമവാദം നടക്കുമ്ബോഴാണ് ആസൂത്രിത ഗൂഢാലോചന ഉറപ്പിക്കുന്ന വാദങ്ങള്‍ ഉന്നയിച്ചത്. കെവിനെ കൊണ്ടു പോകുന്നതിന് മുന്നോടിയായി പ്രതികള്‍ റിഹേഴ്‌സല്‍ നടത്തിയിരുന്നുവെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. പ്രോസിക്യൂഷന്‍ വാദം ഇന്നും തുടരും. അധോലോക സംഘങ്ങളെ വെല്ലുന്ന രീതിയിലായിരുന്നു കുറ്റകൃത്യം ആസൂത്രണം ചെയ്തത്. കെവിനെ തട്ടിക്കൊണ്ടു പോകുന്നതിന് മുമ്ബ് പ്രതികള്‍ രണ്ടു വാഹനങ്ങളിലായി എത്തി റിഹേഴ്‌സല്‍ നടത്തി. വാഹനത്തിന്റെ നമ്ബര്‍ പ്ലേറ്റ് ചെളി ഉപയോഗിച്ച് […]
അന്തര്‍ സംസ്ഥാന സ്വകാര്യ ബസുകളില്‍ പരാതി പരിഹാര ഫോറം
അന്തര്‍ സംസ്ഥാന സ്വകാര്യബസുകളിലെ യാത്രക്കാരുടെ പരാതികള്‍ പരിഹരിക്കാനായി പാസഞ്ചര്‍ റിഡ്രസല്‍ഫോറവുമായി ബസുടമകള്‍. കല്ലട സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ബസുകള്‍ക്കെതിരെ സര്‍ക്കാര്‍ നടപടികള്‍ കര്‍ശമാക്കിയപ്പോഴാണ് ബസുടമകളുടെ നേതൃത്വത്തില്‍ പരാതി പരിഹാര ഫോറത്തിന് രൂപം നല്‍കിയത്. കേരളത്തിലേക്ക് സര്‍വ്വീസ് നടത്തുന്ന ബസുകളിലെ ജീവനക്കാരുടെ മോശമായ പെരുമാറ്റത്തെക്കുറിച്ചും, സര്‍വ്വീസിലെ പോരായ്മകളെയും, അമിതയാത്രാ നിരക്കുകളെ കുറിച്ചും യാത്രക്കാര്‍ക്ക് പരാതി പെടാനാണ് ബസുടമകളുടെ നേതൃത്വത്തില്‍ പരാതി പരിഹാര ഫോറത്തിന് രൂപം നല്‍കിയത്. ഇത് സംബന്ധിച്ച പരാതികള്‍ ഇ മെയില്‍ വഴി പരാതികള്‍ അയക്കാം. പരാതികള്‍ അതത് […]
ലോകബാങ്ക് വികസന പങ്കാളിത്തം നല്‍കുന്ന ഇന്ത്യന്‍ സംസ്ഥാനമായി കേരളം മാറുകയാണെന്ന് മുഖ്യമന്ത്രി
ലോകബാങ്ക് വികസന പങ്കാളിത്തം നല്‍കുന്ന ഇന്ത്യന്‍ സംസ്ഥാനമായി കേരളം മാറുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രോജക്ട് പങ്കാളി എന്നതിലുപരിയായി വികസന പങ്കാളി ആയിട്ടാണ് ലോകബാങ്ക് കേരളത്തിന്റെ പുനര്‍ നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ സഹകരിക്കുന്നത്. കേരളത്തിന്റെ പുനര്‍നിര്‍മ്മാണം ലക്ഷ്യമിട്ടു നടത്തിയ രാജ്യാന്തര വികസന പങ്കാളിസംഗമം പ്രതീക്ഷകളേക്കാള്‍ വലിയ വിജയമായിരുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ലോകബാങ്ക്, എ.ഡി.ബി, ജെയ്ക്ക, കെ.എഫ്.ഡബ്ല്യു, ന്യൂ ഡവലപ്പ്‌മെന്റ് ബാങ്ക് എന്നിവര്‍ കേരളത്തിന്റെ പുനര്‍നിര്‍മാണത്തിനുള്ള സഹായവും പങ്കാളിത്തവും വാഗ്ദാനം ചെയ്തതായി മുഖ്യമന്ത്രി വ്യക്തമാക്കി. നഗരങ്ങളിലെ ജലവിതരണത്തിനും […]
നിയമസഭാ തെരഞ്ഞെടുപ്പില്‍ അഞ്ച് സീറ്റ് അധികം ചോദിക്കാനൊരുങ്ങി ലീഗ്
വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ അഞ്ച് അധിക സീറ്റുകള്‍ ആവശ്യപ്പെടാന്‍ മുസ്ലീംലീഗ് നേതൃതലത്തില്‍ ധാരണ. വയനാട്, കോഴിക്കോട്, ആലപ്പുഴ, കോട്ടയം ജില്ലകളിലെ സീറ്റുകളാണ് കൂടുതലായി ആവശ്യപ്പെടുക. ഇതുമായി ബന്ധപ്പെട്ടുള്ള പ്രാഥമിക ചര്‍ച്ചകള്‍ കോണ്‍ഗ്രസ് നേതൃത്വവുമായി നടത്തിക്കഴിഞ്ഞു. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പ് സമയത്ത് യു.ഡി.എഫിലുണ്ടായിരുന്ന എം.പി വീരേന്ദ്രകുമാറിന്റെ പാര്‍ട്ടി ഏഴ് സീറ്റുകളിലാണ് മത്സരിച്ചത്. അവര്‍ എല്‍.ഡി.എഫിലേക്ക് പോയ സാഹചര്യത്തില്‍ ഏഴില്‍ അഞ്ച് സീറ്റും ചോദിക്കാനാണ് ലീഗില്‍ ഉണ്ടായിരിക്കുന്ന ധാരണ. വയനാട്ടിലെ കല്‍പ്പറ്റയും കോഴിക്കോട്ടെ നാദാപുരവും, കുന്ദമംഗലവുമാണ് വടക്കന്‍ കേരളത്തില്‍ ചോദിക്കുക. […]
പ്രവാസി വ്യവസായിയുടെ ആത്മഹത്യ; കേസ് സി.ബി.ഐക്ക് കൈമാറണമെന്നാവശ്യപ്പെട്ട് സാജന്റെ ഭാര്യ പരാതി നല്‍കി
ആന്തൂരിലെ പ്രവാസി വ്യവസായി സാജന്‍ ആത്മഹത്യ ചെയ്ത കേസ് സി.ബി.ഐക്ക് കൈമാറണമെന്നാവശ്യപ്പെട്ട് സാജന്റെ ഭാര്യ മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും പരാതി നല്‍കി നിലവിലെ അന്വഷണത്തില്‍ വിശ്വാസമില്ലെന്നും യഥാര്‍ഥ കുറ്റക്കാരെ രക്ഷപെടുത്താന്‍ അന്വേഷണ സംഘം തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുകയാണന്നും പരാതിയില്‍ പറയുന്നു. ഇതിനിടെ അന്വേഷണ വിവരങ്ങള്‍ ചോരുന്നതില്‍ അതൃപ്തി പ്രകടിപ്പിച്ച് അന്വേഷണ ഉദ്യോഗസ്ഥനായ ഡി.വൈ.എസ്.പി ഇന്ന് എസ്.പിക്ക് പരാതി നല്കി. കുറ്റക്കാരായ നഗരസഭാ അധികൃതരെ രക്ഷപെടുത്താന്‍ പോലീസ് അന്വേക്ഷണത്തിന്റെ ഗതി തിരിച്ചുവിടുന്നു എന്നാരോപിച്ചാണ് സാജന്റെഷ ഭാര്യ ബീന കേസില്‍ സി.ബി.ഐ […]
യൂണിവേഴ്സിറ്റി കോളേജ് വധശ്രമക്കേസ്; പ്രതികള്‍ പൊലീസ് റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടതിനെ കുറിച്ച് ഇന്ന് അന്വേഷണം തുടങ്ങും
യൂണിവേഴ്സിറ്റി കോളേജ് വധശ്രമക്കേസിലെ പ്രതികള്‍ പൊലീസ് റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടതിനെ കുറിച്ച് ഇന്ന് അന്വേഷണം തുടങ്ങും. ആഭ്യന്തര വിജിലന്‍സിനാണ് അന്വേഷണ ചുമതല. അതേസമയം വിഷയത്തില്‍ ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് കെ.എസ്.യു നടത്തുന്ന നിരാഹര സമരം രണ്ടാം ദിവസത്തിലേക്ക് കടന്നു. കെ.എ.പി നാലാം ബറ്റാലിയന്റെ റാങ്ക് ലിസ്റ്റില്‍ യൂണിവേഴ്സിറ്റി അക്രമക്കേസിലെ പ്രതികള്‍ ഉയര്‍ന്ന റാങ്കുകളിലെത്തിയത് കഴിഞ്ഞ ദിവസം ചേര്‍ന്ന പി എസ് സി യോഗം ചര്‍ച്ച ചെയ്തിരുന്നു. നടപടിയെന്നോണം പ്രതിപ്പട്ടികയില്‍ ഉള്‍പ്പെട്ട മൂന്ന് വിദ്യാര്‍ഥികളുടെ അഡ്വൈസ് മെമ്മോ റദ്ദാക്കാനും […]












