നെടുങ്കണ്ടത്ത് പൊലീസ് മര്‍ദ്ദനത്തില്‍ കൊല്ലപ്പെട്ട രാജ്കുമാറിന്റെ ഭാര്യക്ക് സര്‍ക്കാര്‍ ജോലി നല്‍കും. കുടുംബത്തിന് 16 ലക്ഷം രൂപ ധനസഹായം നല്‍കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു.
Kerala
കര്‍ക്കിടകം പിറന്നു; രാമായണ മാസത്തിന് തുടക്കമായി
കര്‍ക്കിടകമാസത്തിന് ഇന്ന് തുടക്കം. രാമായണ മാസത്തിന്റെ തുടക്കം കൂടിയാണ് കര്‍ക്കിടകം ഒന്ന്. ക്ഷേത്രങ്ങളിലും വീടുകളിലും രാമായണ പാരായണത്തിനും തുടക്കമായി. മിഥുനത്തിന് ശേഷമെത്തുന്ന കര്‍ക്കിടകം കോരിച്ചൊരിയുന്ന മഴയാണ് സമ്മാനിക്കാറ്. ഇത്തവണ പക്ഷേ മഴയില്ല . ഹൈന്ദവ ഭവനങ്ങളില്‍ രാമായണ പാരായണത്തിനും തുടക്കമായി. മനുഷ്യമനസ്സിലെ തിന്‍മയെ ഇല്ലാതാക്കി നന്‍മയെ കണ്ടെത്താന്‍ രാമായണ പാരായണത്തിലൂടെ കഴിയുമെന്നാണ് വിശ്വാസം. കൃഷിയെ മാത്രം ആശ്രയിച്ച് ജീവിച്ചിരുന്ന ഒരു കാലത്ത് കള്ളകര്‍ക്കടകത്തിന്റെ ആകുലതകളെ അകറ്റാന്‍ ഭക്തിയിലൂടെ സഞ്ചരിക്കുകയായിരുന്നു ഒരു തലമുറ. കര്‍ക്കിടകത്തിന് തലേ നാള്‍ വീടും […]
പഠന സൌകര്യമില്ല; വിദ്യാഭ്യാസ സ്ഥാപനം വഞ്ചിച്ചതായി വിദ്യാര്‍ത്ഥികള്‍
പഠന സൌകര്യമോ അടിസ്ഥാന സൌകര്യമോ ഒരുക്കാതെ വിദ്യാഭ്യാസ സ്ഥാപനം വഞ്ചിച്ചതായി വിദ്യാര്‍ത്ഥികള്‍. തൃശൂര്‍ വഴക്കുമ്പാറ ശ്രീനാരായണഗുരു കോളജ് ഓഫ് അഡ്വാന്‍സ്ഡ് സ്റ്റഡീസിനെതിരെയാണ് വിദ്യാര്‍ഥികള്‍ പരാതിയുമായി രംഗത്തെത്തിയത്. പ്രഗല്‍ഭരായ സ്ഥിരം അധ്യാപകര്‍ ഇവര്‍ക്ക് പുറമെ വിരമിച്ച പ്രമുഖരായ അധ്യാപകരുടെ ക്ലാസുകള്‍. വിശാലമായ ലൈബ്രറി, താമസിക്കാന്‍ സൌകര്യപ്രദമായ ഇടങ്ങള്‍,കമ്പ്യൂട്ടര്‍ ലാബുകള്‍ വാഗ്ദാനങ്ങള്‍ ഏറെയായിരുന്നു സ്ഥാപനത്തിന്റെ ബ്രോഷറില്‍. അതുകൊണ്ട് തന്നെ പ്രതീക്ഷയോടെയാണ് സ്ഥാപനത്തില്‍ പ്രവേശനം നേടിയതെന്ന് വിദ്യാര്‍ത്ഥികള്‍. ഇതിനൊക്കെ പുറമെയാണ് ചോര്‍ന്നൊലിക്കുന്ന ക്ലാസ് മുറിയില്‍ ഇരിക്കേണ്ട ഗതികേട്. അനിശ്ചിതകാല സമരത്തിനൊരുങ്ങുകയാണ് വിദ്യാര്‍ത്ഥികള്‍. […]
ഇഞ്ചി ‘കടിച്ച്’ കേരളം
സംസ്ഥാനത്ത് ഇഞ്ചി വില കുതിച്ചുയരുന്നു. 200 മുതല്‍ 220 രൂപ വരെയാണ് ഇഞ്ചിയുടെ വില. ഇഞ്ചിക്ക് പിന്നാലെ കാരറ്റിനും മുരിങ്ങാക്കായയ്ക്കും വില കൂടിയിട്ടുണ്ട്. വിവിധ തരം ഇഞ്ചി വിപണിയില്‍ ലഭിക്കുന്നുണ്ട്. ഇതില്‍ ഉണങ്ങിയ ഇഞ്ചിക്കാണ് വിലയേറെ. മൊത്ത വിപണിയില്‍ 70 രൂപയക്ക് ലഭിക്കുന്ന പച്ച ഇഞ്ചി, ചില്ലറ വിപണിയിലേക്കെത്തുമ്പോള്‍ 130 മുതല്‍ 150 രൂപ വരെ നല്‍കണം. ഗുണമേന്‍മയുള്ള ഉണങ്ങിയ ഇഞ്ചിക്ക് 220 രൂപ വരെയാണ് വില. അതിനാല്‍ ചില്ലറവിപണിയിലെ കച്ചവടക്കാര്‍ ഇഞ്ചി വാങ്ങുന്നത് തന്നെ നിര്‍ത്തി. […]
കരുവണ്ണൂര്‍ സിവില്‍ സപ്ലൈസ് ഗോഡൌണിലേക്ക് എഫ്.സി.ഐയില്‍ നിന്നുമെത്തിച്ചത് ഉപയോഗശൂന്യമായ ഗോതമ്പ്
കോഴിക്കോട് പേരാമ്പ്ര കരുവണ്ണൂര്‍ സിവില്‍ സപ്ലൈസ് ഗോഡൌണിലേക്ക് എഫ്.സി.ഐയില്‍ നിന്നുമെത്തിച്ചത് ഉപയോഗശൂന്യമായ ഗോതമ്പ്. തൊഴിലാളികള്‍ ലോറിയില്‍ നിന്ന് ഗോതമ്പ് ഇറക്കാന്‍ തയ്യാറാകാതെ വന്നതോടെയാണ് വിവരം പുറത്തറിഞ്ഞത്. ഉപയോഗശൂന്യമായ ഇരുപത്തിനാല് ലോഡ് ഗോതമ്പും തിരിച്ചെടുക്കുമെന്ന് എഫ്.സി.ഐ ഉദ്യോഗസ്ഥര്‍ അറിയിച്ചു. ട്രെയിനില്‍ തിക്കോടിയിലെത്തിച്ച 5000 ചാക്ക് ഗോതമ്പാണ് കരുവണ്ണൂര്‍ സിവില്‍ സപ്ലൈസ് ഗോഡൌണിലേക്ക് കൊണ്ടുവന്നത്.എന്നാല്‍ ചാക്കുകളില്‍ നിന്നും ദുര്‍ഗന്ധം വമിച്ചതോടെ തൊഴിലാളികള്‍ ലോഡ് ഇറക്കാന്‍ മടിച്ചു.പല ചാക്കുകളും ഈച്ച പൊതിഞ്ഞ നിലയിലായിരുന്നു. ചാക്ക് പരിശോധിച്ചതോടെ ഗോതമ്പ് ഉപയോഗശൂന്യമാണെന്ന് ബോധ്യമായി.തുടര്‍ന്ന് തൊഴിലാളികള്‍ […]
വരുംദിവസങ്ങളില്‍ കാലവര്‍ഷം ശക്തിപ്പെടും; നാല് ജില്ലകളില്‍ നാളെ മുതല്‍ റെഡ് അലര്‍ട്ട്
സംസ്ഥാനത്ത് വരുംദിവസങ്ങളില്‍ കാലവര്‍ഷം ശക്തിപ്പെടും. അതിതീവ്ര മഴയുണ്ടാകുമെന്ന പ്രവചനത്തെത്തുടര്‍ന്ന് വിവിധ ജില്ലകളില്‍ നാളെ മുതല്‍ ശനിയാഴ്ച വരെ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ഇവിടങ്ങളില്‍ 20 സെന്റീമീറ്ററില്‍ കൂടുതല്‍ മഴ പെയ്യാനിടയുണ്ട്. 19ന് വയനാട്, കണ്ണൂര്‍ ജില്ലകളിലും 20ന് എറണാകുളം, തൃശൂര്‍ ജില്ലകളിലും കൂടി റെഡ് അലര്‍ട്ടുണ്ട്. കോട്ടയം, കോഴിക്കോട് ജില്ലകളില്‍ തീവ്രമഴ പ്രവചിക്കുന്നതിനാല്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചു. ഉരുള്‍പൊട്ടലിനും മണ്ണിടിച്ചിലിനും സാധ്യതയുള്ളതിനാല്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണം. സര്‍ക്കാര്‍ സംവിധാനങ്ങളും ഉണര്‍ന്നിരിക്കാന്‍ നിര്‍ദേശം നല്‍കി. മുന്‍പ് ഉരുള്‍പൊട്ടലുണ്ടായ മേഖലകളിലെ […]
യൂണിവേഴ്സിറ്റി കോളജിലെ അധ്യാപകര്‍ക്കെതിരെയും നടപടിയുണ്ടായേക്കും
തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിലെ അധ്യാപകര്‍ക്കെതിരെയും നടപടിയുണ്ടായേക്കും. ഉത്തരക്കടലാസ് കെട്ടുകള്‍ കണ്ടെത്തിയ സംഭവത്തില്‍ അധ്യാപകര്‍ക്കും പങ്കുണ്ടെന്നാണ് നിഗമനം. സംഭവത്തെക്കുറിച്ച് കോളേജ് വിദ്യാഭ്യാസ ഉപ ഡയറക്ടര്‍ കെ.കെ സുമ നൽകുന്ന റിപ്പോർട്ടിൽ നടപടിക്ക് ശിപാർശയുണ്ടെന്നാണ് സൂചന. പ്രശ്നത്തിൽ സർവകലാശാലയുടെ നടപടികള്‍ പുരേഗമിക്കുകയാണ്. സംഘര്‍ഷത്തെ തുടര്‍ന്ന് അടച്ച യൂണിവേഴ്സിറ്റി കോളജ് നാളെ തുറക്കും. കോളജിലെ നിരന്തര അക്രമങ്ങളും ഉത്തരക്കടലാസ് കെട്ട് കണ്ടെത്തിയതിലും അധ്യാപകർക്ക് പങ്കുണ്ടെന്നാണ് കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ പ്രാഥമിക അന്വഷണത്തിൽ കണ്ടെത്തിയത്. യുണിറ്റ് ഓഫീസിൽ അരിച്ച് പെറുക്കി നോക്കിയിട്ടും […]
നെടുങ്കണ്ടം കസ്റ്റഡിമരണം: പീരുമേട് ജയില്‍ സൂപ്രണ്ടിനെ സ്ഥലം മാറ്റി
നെടുങ്കണ്ടം കസ്റ്റഡി മരണവുമായി ബന്ധപ്പെട്ടു പീരുമേട് സബ് ജയിൽ സൂപ്രണ്ട് ജി.അനിൽ കുമാറിനെ തിരൂർ ജയിലിലേക്കു സ്ഥലംമാറ്റി. ജയിൽ ഡി.ഐ.ജി സാം തങ്കയ്യന്റെ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തില്‍ ജയില്‍ മേധാവിയുടെതാണ് നടപടി.
ശബരിമലയിലെ വിവരങ്ങള്‍ പൊലീസ് ആര്‍.എസ്.എസിന് ചോര്‍ത്തി നല്‍കി; രൂക്ഷവിമര്‍ശവുമായി മുഖ്യമന്ത്രി
ക്രമസമാധാനം വിലയിരുത്താന്‍ വിളിച്ച യോഗത്തില്‍ പൊലീസിനെ രൂക്ഷമായി വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ശബരിമലയിലെ വിവരങ്ങള്‍ പൊലീസ് ആര്‍.എസ്.എസിന് ചോര്‍ത്തി നല്‍കിയെന്നും സ്ത്രീകള്‍ പത്തനംതിട്ട ജില്ല കടക്കുന്നതിന് മുമ്പ് തന്നെ വിവരം ആര്‍.എസ്.എസ് നേതാക്കള്‍ അറിഞ്ഞുവെന്നും യോഗത്തില്‍ മുഖ്യമന്ത്രി പറഞ്ഞു. ഇങ്ങനെയുള്ളവര്‍ എങ്ങനെ ക്രമസമാധാനം നിയന്ത്രിക്കുമെന്നും മുഖ്യമന്ത്രി ചോദിച്ചു. ചില ഉദ്യോഗസ്ഥര്‍ സര്‍ക്കാറിനെ കരി തേച്ചുകാണിക്കാന്‍ വേണ്ടി മാത്രം പ്രവര്‍ത്തിക്കുകയാണെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു.
സാജന്റെ ആത്മഹത്യ കണ്‍വെന്‍ സെന്ററിന് അനുമതി ലഭിക്കാത്തതിലെ മനോവിഷമം കാരണമെന്ന് ഡി.വൈ.എസ്.പി
ആന്തൂരിലെ പ്രവാസി വ്യവസായി സാജന്റെ ആത്മഹത്യ കണ്‍വെന്‍ സെന്ററിന് അനുമതി ലഭിക്കാത്തതിലെ മനോവിഷമം കാരണമെന്ന് ഡി.വൈ.എസ്.പി വി.എ കൃഷ്ണദാസ്. എന്നാല്‍ ആരെയും പ്രതി ചേര്‍ക്കാനുള്ള തെളിവുകള്‍ ലഭിച്ചിട്ടില്ല. മറ്റുള്ള പ്രചരണങ്ങള്‍ അന്വേഷണവുമായി ബന്ധപ്പെട്ട വിവരങ്ങളല്ലെന്നും അന്വേഷണ ഉദ്യോഗസ്ഥനായ കൃഷ്ണദാസ് പറഞ്ഞു.











