India Kerala

ജ്വല്ലറിയിലെ തോക്ക് ചൂണ്ടി കവര്‍ച്ച പൊലീസ് അന്വേഷണം ഊര്‍ജിതം

കോഴിക്കോട് ഓമശേരിയില്‍ തോക്ക് ചൂണ്ടി ജ്വല്ലറിയില്‍ കവര്‍ച്ച നടത്തിയ സംഭവത്തില്‍ പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. പ്രതികള്‍ സംസ്ഥാനത്തിന് പുറത്തേക്ക് കടന്നതായി പൊലീസിന് സൂചന ലഭിച്ചു. കവര്‍ച്ച സംഘത്തിലെ രണ്ട് പ്രതികള്‍കള്‍ക്കായി അന്വേഷണ സംഘം മഹാരാഷ്ട്രയിലേക്ക് പോവും. ഓമശേരി ശാദി ഗോള്‍ഡ് ആന്റ് ഡയമണ്ട്‌സില്‍ തോക്ക് ചൂണ്ടി കവര്‍ച്ച നടത്തിയ സംഘത്തിലെ രണ്ട് പ്രതികള്‍ മഹാരാഷ്ട്രയിലേക്ക് കടന്നതായി പൊലീസിന് സൂചന ലഭിച്ചു. മോഷ്ടാക്കള്‍ ഉപയോഗിക്കുന്ന ഫോണ്‍ പിന്തുടര്‍ന്നാണ് സംഘം മഹാരാഷ്ടയിലേക്ക് കടന്നതായി പൊലീസ് സ്ഥിരീകരിച്ചത്. കവര്‍ച്ചയ്ക്ക് ശേഷം സ്വര്‍ണം […]

India Kerala

റാഗിംഗ്; മണ്ണാര്‍ക്കാട് എം.ഇ.എസില്‍ വിദ്യാര്‍ഥിയുടെ കര്‍ണ്ണപുടം അടിച്ചുതകര്‍ത്തു

പാലക്കാട് മണ്ണാര്‍ക്കാട് എം.ഇ.എസ് കോളേജില്‍ ഒന്നാം വര്‍ഷ വിദ്യാര്‍ഥിക്ക് നേരെ റാഗിങ്. ബിരുദ വിദ്യാര്‍ഥിയും വുഷു ദേശീയ ജേതാവുമായ മുഹമ്മദ് ദില്‍ഷാദിന്റെ കര്‍ണ്ണപുടം അടിച്ച് തകര്‍ത്തു. കോളേജിനകത്തെ ഊക്കന്‍സെന്ന പേരിലറിയപ്പെടുന്ന സീനിയേര്‍സിന്റെ ഗ്രൂപ്പാണ് ആക്രമിച്ചതെന്ന് മര്‍ദനമേറ്റ വിദ്യാര്‍ഥി പറഞ്ഞു. അക്രമികളില്‍ രണ്ട് പേരെ പൊലീസ് പിടികൂടി. കഴിഞ്ഞ ദിവസം ഉച്ചക്ക് രണ്ട് മണിയോടെയാണ് എം.ഇ.എസ് കോളേജിലെ ഒന്നാം വര്‍ഷ ബി.എ വിദ്യാര്‍ത്ഥിയായ മുഹമ്മദ് ദില്‍ഷാദിനെ സീനിയര്‍ വിദ്യാര്‍ത്ഥികള്‍ റാഗ് ചെയ്തത്. കോളേജിന് സമീപത്തെ ബസ്സ് സ്റ്റോപ്പില്‍ നില്‍ക്കുകയായിരുന്ന […]

India Kerala

നെടുമ്പാശേരി ഹജ്ജ് ക്യാമ്പ് സമാപിച്ചു

സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള നെടുമ്പാശേരി ഹജ്ജ് ക്യാംപ് സമാപിച്ചു. ഈ മാസം 13 നാണ് അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപമുള്ള സിയാല്‍ അക്കാദമിയില്‍ ക്യാംപ് തുടങ്ങിയത്. നാല് ദിവസങ്ങളിലായി എയര്‍ ഇന്ത്യയുടെ എട്ട് ചാര്‍ട്ടേര്‍ഡ് വിമാനങ്ങളാണ് നെടുമ്പാശേരിയില്‍ നിന്നുള്ള തീര്‍ഥാടകരുമായി പറന്നുയര്‍ന്നത്. 2728 പേരാണ് നെടുമ്പാശേരിയില്‍ നിന്നും ഇത്തവണ ഹജ്ജ് കര്‍മ്മത്തിനായി യാത്രയായത്. നാല് ദിവസങ്ങളിലായി എയര്‍ ഇന്ത്യയുടെ എട്ട് ചാര്‍ട്ടേര്‍ഡ് വിമാനങ്ങളാണ് തീര്‍ഥാടകരുമായി പറന്നുയര്‍ന്നത്. ക്യാംപ് ഇന്നലെ ഔദ്യോഗികമായി സമാപിച്ചു. നെടുമ്പാശേരി ഹജ്ജ് ക്യാംപില്‍ നിന്നും […]

India Kerala

യൂണിവേഴ്സിറ്റി കോളേജ്അക്രമം; യു.ഡി.എഫിന്റെ സെക്രട്ടറിയേറ്റ് ധര്‍ണ ഇന്ന്

യൂണിവേഴ്സിറ്റി കോളേജ്അക്രമത്തില്‍ പ്രതിഷേധം ശക്തമാക്കാന്‍ യു.ഡി.എഫ്. സെക്രട്ടേറിയറ്റിന് മുന്നിൽ യു.ഡി.എഫ് എം.എല്‍.എമാര്‍ ഇന്ന് ധർണ്ണ നടത്തും. ഇതിന് പുറമെ വൈദ്യുതി ചാർജ് വർധന, കാരുണ്യ പദ്ധതി, പൊലീസ് അതിക്രമങ്ങള്‍ തുടങ്ങിയ വിഷയങ്ങള്‍ ഉയര്‍ത്തിയായിരിക്കും ധർണ്ണ. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സമരം ഉദ്ഘാടനം ചെയ്യും. ഉച്ചക്ക് 2 മണിക്ക് യു.ഡി.എഫ് നിയമസഭ കക്ഷി നേതാക്കളുടെ യോഗവും ചേരുന്നുണ്ട്.

India Kerala

യൂണിവേഴ്സിറ്റി കോളേജ് വധശ്രമക്കേസ്; പ്രതികളെ ഇന്ന് തെളിവെടുപ്പിനായി കോളേജിൽ എത്തിച്ചേക്കും

യൂണിവേഴ്സിറ്റി കോളേജ് വധശ്രമക്കേസിൽ പ്രതികളെ ഇന്ന് തെളിവെടുപ്പിനായി കോളേജിൽ എത്തിക്കുമെന്ന് സൂചന. ‌ അഖിലിനെ കുത്തിയ ആയുധം ഇതു വരെ കണ്ടെത്തിയിട്ടില്ല. സർവകലാശാല ഉത്തരക്കടലാസ് മോഷ്ടിച്ചതിനും ഫിസിക്കൽ എഡ്യുക്കേഷൻ ഡയറക്ടറുടെ വ്യാജ സീൽ കണ്ടെടുത്തതിലും പ്രതി ശിവരഞ്ജിത്തിനെതിരെ കൂടുതൽ കേസെടുത്തു. മൂന്ന് ദിവസത്തേക്കാണ് പ്രതികളെ പൊലീസിന് കസ്റ്റഡിയിൽ ലഭിച്ചത്. കസ്റ്റഡിയിൽ വാങ്ങിയ പ്രതികളെ വിശദമായി ചോദ്യം ചെയ്ത ശേഷം ഇന്ന് യുണിവേഴ്സിറ്റി കോളേജിലെത്തിച്ച് തെളിവെടുപ്പ് നടത്താനാണ് പോലീസ് നീക്കം. അഖിലിനെ കുത്താൻ ഉപയോഗിച്ച ആയുധവും കണ്ടെത്താനുണ്ട്. അറസ്റ്റിലായ […]

India Kerala

യൂണിവേഴ്സിറ്റി കോളജിലെ അക്രമസംഭവം ഒറ്റപ്പെട്ടതല്ലെന്ന് കുഞ്ഞാലിക്കുട്ടി

തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിലെ അക്രമസംഭവം ഒറ്റപ്പെട്ടതല്ലെന്ന് പി.കെ കുഞ്ഞാലിക്കുട്ടി എം.പി. എൽ.ഡി.എഫ് സർക്കാരിന് തിരുത്താൻ കഴിയുന്നില്ലെങ്കിൽ സ്വയം ഒഴിഞ്ഞു പോവുകയാണ് വേണ്ടത്, എസ്.എഫ്.ഐയുടെ അക്രമ സമരത്തിന് എതിരെ പ്രതികരിച്ചാൽ അടിച്ച് ഒതുക്കുകയാണെന്നും കുഞ്ഞാലിക്കുട്ടി ഡല്‍ഹിയില്‍ പറഞ്ഞു.

India Kerala

തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജ് പ്രിന്‍സിപ്പലിനെ മാറ്റി

തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജ് പ്രിന്‍സിപ്പല്‍ കെ.വിശ്വംഭരനെ മാറ്റി. ഡോ.സി.സി ബാബുവാണ് പുതിയ പ്രിന്‍‌സിപ്പല്‍. സര്‍ക്കാറിന്റെ സ്വാഭാവിക നടപടിയാണെന്നാണ് സ്ഥലം മാറ്റത്തെക്കുറിച്ചുള്ള വിശദീകരണം. യൂണിവേഴ്സിറ്റി കോളജിലെ അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് പ്രിന്‍സിപ്പലിനെതിരെ വ്യാപക വിമര്‍ശനം ഉയര്‍ന്നിരുന്നു. അക്രമ സംഭവങ്ങള്‍ തടയുന്നതില്‍ അദ്ദേഹത്തിന്റെ ഭാഗത്ത് നിന്ന് ഫലപ്രദമായ ഇടപെടലുണ്ടായിരുന്നില്ലെന്നാണ് പ്രധാനവിമര്‍ശം.

India Kerala

തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജില്‍ എസ്.എഫ്.ഐ അഡ്ഹോക് കമ്മിറ്റി രൂപീകരിച്ചു

തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജില്‍ എസ്.എഫ്.ഐ അഡ്ഹോക് കമ്മിറ്റി രൂപീകരിച്ചു. എസ്.എഫ്.ഐ നേതാവ് ശിവരഞ്ജിത് കുത്തിപ്പരിക്കേല്‍പിച്ച അഖിലിനെ അഡ്ഹോക് കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തി. കേരള യൂണിവേഴ്സിറ്റി യൂണിയന്‍ ചെയര്‍മാന്‍ എ.ആര്‍ റിയാസാണ് കമ്മിറ്റി കണ്‍വീനര്‍. അതേസമയം കോളജീയേറ്റ് വിദ്യാഭ്യാസവകുപ്പിന്‍റെ നിര്‍ദേശപ്രകാരം യൂണിവേഴ്സിറ്റി കോളജില്‍ എസ്.എഫ്.ഐയുടെ കൊടികള്‍ അഴിച്ചുമാറ്റി.

India Kerala

കുത്തിയത് ശിവരഞ്ജിത്ത് എന്ന് മൊഴി

യൂണിവേഴ്സിറ്റി കോളേജ് ആക്രമണ കേസിൽ അഖിലിന്റെ മൊഴി രേഖപ്പെടുത്തി. കുത്തിയത് ശിവരഞ്ജിത്ത് തന്നെയാണെന്നാണ് അഖില്‍ മൊഴി നല്‍കിയിരിക്കുന്നത്. മുമ്പ് രണ്ട് തവണ തന്നെ ആക്രമിച്ചിരുന്നതായും പൊലീസിനോട് പറഞ്ഞു. നസീം, ആരോമല്‍, ആദില്‍ തുടങ്ങിയവര്‍ പിടിച്ചുനിര്‍ത്തിയെന്നും, എസ്.എഫ്.ഐ നേതാക്കള്‍ക്ക് മുന്‍ വൈരാഗ്യം ഉണ്ടായിരുന്നതായും അഖില്‍ പറഞ്ഞു.

India Kerala

ജീവനില്‍ പേടിയുണ്ട്, പൊലീസിനെ വിശ്വാസമില്ലെന്നും നിഖില

പൊലീസിന് മൊഴി കൊടുക്കാന്‍ താത്പര്യമില്ലെന്ന് നിഖില.യൂണിവേഴ്സിറ്റി കോളജില്‍ പ്രശ്നമുണ്ടായ സമയത്ത് തന്റെ ഒപ്പം നില്‍ക്കാതെ ആത്മഹത്യാ ശ്രമത്തിന്റെ പേരില്‍ കേസെടുക്കുകയാണ് പൊലീസ് ചെയ്തത്. ജീവനില്‍ പേടിയുണ്ടെന്നും പൊലീസിനെ വിശ്വാസമില്ലെന്നും നിഖില മീഡിയവണിനോട് പറഞ്ഞു.