യൂണിവേഴ്സിറ്റി കോളജിലെ വധശ്രമക്കേസിൽ അഖിലിനെ കുത്താൻ ഉപയോഗിച്ച കത്തി കണ്ടെത്തി. മുഖ്യപ്രതികളായ ശിവരഞ്ജിത്തിനെയും നസീമിനെയും കോളജിലെത്തിച്ച് നടത്തിയ തെളിവെടുപ്പിലാണ് കത്തി കണ്ടെടുത്തത്. കോളജില്‍ നിന്നും ഉത്തരക്കടലാസ് പിടിച്ചെടുത്ത സംഭവത്തില്‍ ക്രൈംബ്രാഞ്ചിന്റെ അന്വേഷണ സംഘത്തെ ഇന്ന് രൂപീകരിക്കും. വിഷയത്തില്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വീണ്ടും ഗവര്‍ണറെ കാണും. കെ.എസ്.യു ഇന്ന് സംസ്ഥാന വ്യാപകമായി പഠിപ്പുമുടക്കലിന് ആഹ്വാനം ചെയ്തിട്ടുണ്ട്. മൂന്ന് ദിവസത്തേക്കായിരുന്നു പ്രതികളെ പൊലീസിന് കസ്റ്റഡിയില്‍ ലഭിച്ചിരുന്നത്. അഖിലിനെ കുത്താന് ഉപയോഗിച്ച ആയുധം കണ്ടെത്താനുണ്ട്. സര്‍വകലാശാലയുടെ […]
Kerala
മുൻ വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസ് ആർ.എസ്.എസ് വേദിയിൽ
മുൻ വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസ് ഐ.പി.എസ് ആർ.എസ്.എസ് വേദിയിൽ. കൊച്ചിയിൽ ആർ.എസ്.എസ് ഐ.ടി വിഭാഗം സംഘടിപ്പിച്ച ഗുരു പൗർണ്ണമി പരിപാടിയിലാണ് ജേക്കബ് തോമസ് പങ്കെടുത്തത്. ആര്‍.എസ്.എസ് സംസ്ഥാന വിദ്യാര്‍ഥി കോര്‍ഡിനേറ്റര്‍ വല്‍സന്‍ തില്ലങ്കേരി മുഖ്യ പ്രഭാഷണം നടത്തിയ ചടങ്ങില്‍ ജേക്കബ് തോമസ് അധ്യക്ഷനായിരുന്നു. ഐ.ടി രംഗത്ത് പ്രവര്‍ത്തിക്കുന്ന ആര്‍.എസ്.എസുകാരുടെ സംഘടനയാണ് ആര്‍.എസ്.എസ് ഐ.ടി മിലാന്‍. തിരുവനന്തപുരം, കൊച്ചി, തൃശൂര്‍, പാലക്കാട്, കോഴിക്കോട് നഗരങ്ങളിലാണ് ഐ.ടി മിലാന്‍ ശാഖകകളുള്ളത്. ആര്‍.എസ്.എസ് രാഷ്ട്രീയ സംഘടനയല്ല, സാംസ്‌കാരിക സംഘടനയാണ്. അതിനോട് […]
കെട്ടിട നിര്‍മാണ ചട്ടത്തില്‍ ഭേദഗതി ആലോചിക്കുന്നതായി സര്‍ക്കാര്‍ ഹൈകോടതിയില്‍
ആന്തൂരില്‍ പ്രവാസി വ്യവസായി ആത്മഹത്യ ചെയ്ത സംഭവത്തിന്റെ പശ്ചാത്തലത്തില്‍ കെട്ടിട നിര്‍മാണ ചട്ടത്തില്‍ ഭേദഗതി ആലോചിക്കുന്നതായി സര്‍ക്കാര്‍ ഹൈകോടതിയില്‍. ഹൈക്കോടതി സ്വമേധയാ സ്വീകരിച്ച കേസില്‍ തദ്ദേശ സ്വയംഭരണ അണ്ടര്‍ സെക്രട്ടറി ജി. അനില്‍ കുമാറിന്റെ സത്യവാങ്മൂലത്തിലാണ് സര്‍ക്കാര്‍ ഇക്കാര്യം അറിയിച്ചത്. പരിശോധനകളില്ലാതെ ഗ്രാമങ്ങളില്‍ പോലും ബഹുനില കെട്ടിടങ്ങളും ആളുകള്‍ ഒത്തു ചേരുന്ന കണ്‍വെന്‍ഷന്‍ സെന്ററുകളും ധാരാളം നിര്‍മിക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് കെട്ടിടങ്ങളുടെ ഘടനയുമായി ബന്ധപ്പെട്ട് സുരക്ഷ ഉറപ്പു വരുത്താന്‍ ചട്ട ഭേദഗതിക്ക് ഉദ്ദേശിക്കുന്നതെന്ന് സര്‍ക്കാര്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ […]
എ.ബി.വി.പി പ്രവര്‍ത്തകര്‍ ഭീഷണിപ്പെടുത്തുന്നു; വധഭീഷണിയുണ്ട്: ബ്രണ്ണന്‍ കോളജ് പ്രിന്‍സിപ്പല്‍
കാമ്പസിലെ കൊടിമരം എടുത്തുമാറ്റിയ സംഭവത്തില്‍ എ.ബി.വി.പി പ്രവര്‍ത്തകരില്‍ നിന്ന് ഭീഷണി നേരിടുന്നുണ്ടെന്ന് ബ്രണ്ണന്‍ കോളജ് പ്രിന്‍സിപ്പല്‍ കെ. ഫല്‍ഗുനന്‍. തന്നെ ഭീഷണിപ്പെടുത്തിയാണ് എ.ബി.വി.പി പ്രവർത്തകർ കോളജിൽ വീണ്ടും കൊടിമരം സ്ഥാപിച്ചതെന്ന് ഫൽഗുനൻ പറഞ്ഞു. നേരിട്ടും ഫോണിലൂടെയും വധഭീഷണിയുണ്ട്. പുതിയ കൊടിമരം സ്ഥാപിക്കാൻ അനുമതി നൽകിയിട്ടില്ല. പൊലീസിനെ കാമ്പസിനകത്ത് കയറ്റാതെ പ്രശ്നങ്ങൾ പരിഹരിക്കാനാണ് ഇന്നലെ കൊടിമരം സ്വമേധയാ എടുത്ത് മാറ്റിയത്. അക്കാര്യത്തിൽ വീഴ്ച പറ്റിയില്ല. പൊലീസ് സുരക്ഷ ആവശ്യപ്പെട്ടിട്ടുണ്ടെന്നും കാമ്പസിൽ സംഘർഷ സാധ്യതയുണ്ടെന്നും പ്രിൻസിപ്പൽ കെ.ഫൽഗുനൻ പറഞ്ഞു.
കേരള സർവകലാശാല ഉത്തരക്കടലാസ് പുറത്തു പോയ സംഭവം; സിന്‍ഡിക്കേറ്റ് ഉപസമിതി അന്വേഷിക്കും
കേരള സർവകലാശാല ഉത്തരക്കടലാസ് പുറത്തു പോയ സംഭവം സർവകലാശാല സിന്‍ഡിക്കേറ്റ് ഉപസമിതി അന്വേഷിക്കും. ഫിസിക്കൽ എഡ്യൂക്കേഷൻ ഡയറക്ടറുടെ വ്യാജ സീല്‍ ഉണ്ടാക്കിയത് ക്രിമിനല്‍ കുറ്റമാണെന്നും സിന്‍ഡിക്കേറ്റ് വിലയിരുത്തി. സംഭവത്തിൽ പൊലീസ് അന്വേഷണം ആവശ്യപ്പെടും. അതെ സമയം യൂണിവേഴ്സിറ്റി കോളേജ് വധശ്രമക്കേസിൽ പ്രതികളെ ഇന്ന് തെളിവെടുപ്പിന് കോളജിലെത്തിക്കും. സംഭവത്തില്‍ പ്രതിഷേധം ശക്തമാക്കി പ്രതിപക്ഷ എം.എല്‍.എമാര്‍ ഇന്ന് ധര്‍ണ നടത്തി. വധശ്രമക്കേസില്‍ പ്രതികളായ എസ്.എഫ്.ഐ നേതാക്കള്‍ ഉള്‍പ്പെട്ട പൊലീസ് റാങ്ക് ലിസ്റ്റ് റദ്ദാക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
കേരളത്തിലെ അധോലോക നായകർ കാമ്പസുകളിൽ നിന്നു വന്ന എസ്.എഫ്.ഐക്കാരാണെന്ന് മുല്ലപ്പള്ളി
കേരളത്തിലെ അധോലോക നായകർ കാമ്പസുകളിൽ നിന്നു വന്ന എസ്.എഫ്.ഐക്കാരാണെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍. ആഭ്യന്തര വകുപ്പിന് നാഥനില്ലാതായെന്നും പരീക്ഷയെ കുറിച്ച് അന്വേഷിക്കണമെന്നും പക്ഷെ പൊലീസ് റാങ്ക് ലിസ്റ്റ് റദ്ദാക്കണമെന്ന് ആവശ്യപ്പെടില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു.
എസ്.എഫ്.ഐ നേതാവിന്‍റെ വീട്ടില്‍ നിന്ന് ഉത്തരക്കടലാസുകള്‍ പിടിച്ചെടുത്ത എസ്.ഐയെ സ്ഥാനത്ത് നിന്ന് നീക്കി
എസ്.എഫ്.ഐ നേതാവിന്‍റെ വീട്ടില്‍ നിന്ന് ഉത്തരക്കടലാസുകള്‍ പിടിച്ചെടുത്ത എസ്.ഐയെ സ്ഥാനത്തുനിന്ന് നീക്കി. ക്രൈമിലേക്കാണ് ആര്‍ ബിജുവിനെ മാറ്റിയിരിക്കുന്നത്. ഷാഡോ സ്പെഷ്യല്‍ ബ്രാഞ്ച് എസ് ഐ ഷാഫിക്കാണ് പകരം ചുമതല നല്‍കിയിരിക്കുന്നത്. ആര്‍ ബിജുവാണ് പരീക്ഷപേപ്പറുകളും സീലും റെയ്ഡില്‍ കണ്ടെത്തിയത്.
യൂണിവേഴ്‌സിറ്റി കോളജ് അക്രമം; പ്രതികളെ ഇന്ന് തെളിവെടുപ്പിന് കോളജിലെത്തിച്ചേക്കും
യൂണിവേഴ്‌സിറ്റി കോളേജ് വധശ്രമക്കേസില്‍ പ്രതികളെ ഇന്ന് തെളിവെടുപ്പിനായി കോളേജില്‍ എത്തിക്കുമെന്ന് സൂചന. അഖിലിനെ കുത്തിയ ആയുധം ഇതു വരെ കണ്ടെത്തിയിട്ടില്ല. സര്‍വകലാശാല ഉത്തരക്കടലാസ് മോഷ്ടിച്ചതിനും ഫിസിക്കല്‍ എഡ്യുക്കേഷന്‍ ഡയറക്ടറുടെ വ്യാജ സീല്‍ കണ്ടെടുത്തതിലും പ്രതി ശിവരഞ്ജിത്തിനെതിരെ കൂടുതല്‍ കേസെടുത്തു. മൂന്ന് ദിവസത്തേക്കാണ് പ്രതികളെ പൊലീസിന് കസ്റ്റഡിയില്‍ ലഭിച്ചത്. കസ്റ്റഡിയില്‍ വാങ്ങിയ പ്രതികളെ വിശദമായി ചോദ്യം ചെയ്ത ശേഷം ഇന്ന് യൂണിവേഴ്‌സിറ്റി കോളേജിലെത്തിച്ച് തെളിവെടുപ്പ് നടത്താനാണ് പോലീസ് നീക്കം. അഖിലിനെ കുത്താന് ഉപയോഗിച്ച ആയുധവും കണ്ടെത്താനുണ്ട്. അറസ്റ്റിലായ 6 […]
ഗള്‍ഫിലേക്ക് കൂടുതല്‍ സര്‍വീസുകള്‍ പ്രഖ്യാപിച്ച് എയര്‍ ഇന്ത്യയും ഇന്‍ഡിഗോയും
സീസണ്‍ നിരക്കു വര്‍ധനക്കിടയിലും ഗള്‍ഫിനും ഇന്ത്യക്കും ഇടയില്‍ കൂടുതല്‍ വിമാന സര്‍വീസുകള്‍ വരുന്നു. എയര്‍ ഇന്ത്യയും ഇന്‍ഡിഗോയുമാണ് പുതിയ സര്‍വീസുകള്‍ പ്രഖ്യാപിച്ചത്. ദുബൈയില്‍ നിന്ന് കണ്ണൂരിലേക്കുള്ള ഗോ എയര്‍ വിമാനം ഈ മാസം 25ന് പറന്നുയരും. സീറ്റുകളുടെ ലഭ്യത കുറഞ്ഞതോടെ കേരളം ഉള്‍പ്പെടെ ഇന്ത്യയിലെ മിക്ക സെക്ടറുകളിലേക്കും വലിയ നിരക്കാണ് അനുഭവപ്പെടുന്നത്. ഈ സാഹചര്യത്തിലാണ് വിവിധ കേന്ദ്രങ്ങളിലേക്ക് കൂടുതല്‍ സര്‍വീസുകള്‍ ഏര്‍പ്പെടുത്താനുള്ള എയര്‍ ഇന്ത്യ, ഇന്‍ഡിഗോ കമ്പനികളുടെ തീരുമാനം. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലേക്ക് വിവിധ ഗള്‍ഫ് രാജ്യങ്ങളില്‍ […]
പി.എസ്.സി പരീക്ഷാ ക്രമക്കേടില്‍ സി.ബി.ഐ അന്വേഷണം വേണമെന്ന് രമേശ് ചെന്നിത്തല
പി.എസ്.സി പരീക്ഷാ തട്ടിപ്പിനെ കുറിച്ച് സി.ബി.ഐ അന്വേഷണം വേണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പി.എസ്.സി അംഗങ്ങള്‍ പാര്‍ട്ടി പരിപാടികളില്‍ പങ്കെടുക്കുന്നു. പൊലീസ് റാങ്ക് ലിസ്റ്റ് റദ്ദാക്കി പുതിയ പരീക്ഷ നടത്തണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. സെക്രട്ടേറിയറ്റിന് മുന്നില്‍ യു.ഡി.എഫ് എം.എല്‍.എമാരുടെ ധര്‍ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കെ.ടി ജലീല്‍ എന്ന നാണം കെട്ട മന്ത്രിയാണെന്നും എസ്.എഫ്.ഐയുടെ വിദ്യാര്‍ത്ഥി വിരുദ്ധ നിലപാടുകള്‍ക്ക് കൂട്ടുനില്‍ക്കുന്നുവെന്നും ചെന്നിത്തല ആരോപിച്ചു.










