മഴ ശക്തമായതോടെ എറണാകുളം ജില്ലയുടെ മലയോര – തീരദേശമേഖലകള്‍ ആശങ്കയിലാണ്. മലങ്കര, ഭൂതത്താന്‍കെട്ട് ഡാമുകളുടെ ഷട്ടറുകള്‍ തുറന്നു. കടലാക്രമണം രൂക്ഷമായതോടെ ചെല്ലാനം മേഖലയില്‍ നിരവധി വീടുകളില്‍ വെള്ളം കയറി. കഴിഞ്ഞ രണ്ട് ദിവസമായി ശക്തമായ മഴയാണ് ജില്ലയില്‍ ലഭിച്ചത്. മലയോരമേഖലകളില്‍ മഴ ശക്തമായതോടെ ഡാമുകളിലേക്കുള്ള നീരൊഴുക്കും വര്‍ധിച്ചു. ഇതോടെ മലങ്കരഡാമിന്റെ രണ്ട് ഷട്ടറുകളും ഭൂതത്താന്‍ കെട്ട് ഡാമിന്റെ 9 ഷട്ടറുകളും തുറന്നു. കോതമംഗലം കുട്ടന്പുഴ പഞ്ചായത്തിലെ മണികണ്ഠന്‍ചാല്‍ ചപ്പാത്ത് വെള്ളത്തിനടിയിലായതോടെ ഉറയംപെട്ടി, വെള്ളാരംകുന്ന് ആദിവാസി കോളനികള്‍ ഒറ്റപ്പെട്ടനിലയിലാണ്. […]
Kerala
നെടുങ്കണ്ടം കസ്റ്റഡി മരണം; ജുഡീഷ്യൽ കമ്മീഷൻ ഇന്ന് വീണ്ടും ഇടുക്കിയിൽ എത്തി തെളിവെടുക്കും
നെടുങ്കണ്ടം ഉരുട്ടിക്കൊലക്കേസിൽ ജുഡീഷ്യൽ കമ്മീഷൻ ഇന്ന് വീണ്ടും ഇടുക്കിയിൽ എത്തി തെളിവെടുക്കും. പീരുമേട് സബ് ജയിൽ, പീരുമേട് താലൂക്ക് ആശുപത്രി എന്നിവിടങ്ങളിലാണ് തെളിവെടുക്കുക. ജയിൽ അധികൃതർ,രാജ്കുമാറിനൊപ്പം ഉണ്ടായിരുന്ന സഹതടവുകാർ, ഡോക്ടർമാർ എന്നിവരുടെ മൊഴി രേഖപ്പെടുത്തും. രാജ്കുമാറിന്റെ കൊലപാതകത്തിൽ സബ് ജയിൽ അധികൃതരുടെ വീഴ്ച വകുപ്പുതല അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. തുടർന്ന് ജയിൽ സൂപ്രണ്ടിനെ സ്ഥലം മാറ്റുകയും അസിസ്റ്റന്റ് ജയിൽ വാർഡനെ സസ്പെൻഡ് ചെയ്യുകയും താത്കാലിക ജീവനക്കാരനെ പിരിച്ചുവിടുകയും ചെയ്ത്തിരുന്നു. രാജ്കുമാറിന്റെ മൃതദേഹം വീണ്ടും പോസ്റ്റ്മോർട്ടം ചെയ്യനുള്ള നടപടികൾ പുരോഗമിക്കുകയാണെന്ന് […]
കനത്ത മഴ; അഞ്ച് ദിവസം വിവിധ ജില്ലകളിലെ ഓറഞ്ച്, റെഡ് അലേര്‍ട്ടുകള്‍ ഇങ്ങനെ..
ജൂലൈ 19, 20, 21, 22, 23 തിയതികളിൽ കേരളത്തിൽ വിവിധ ജില്ലകളിൽ റെഡ്, ഓറഞ്ച് അലേർട്ടുകൾ. ജൂലൈ 19ന് ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ എന്നീ ജില്ലകളിലും ജൂലൈ 20ന് കാസർഗോഡ്, ജൂലൈ 21ന് കോഴിക്കോട്, വയനാട് എന്നീ ജില്ലകളിലും, ജൂലൈ 22ന് ഇടുക്കി, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിലും കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലേർട്ട് പ്രഖ്യാപിച്ചു. റെഡ് അലേര്‍ട്ട് പ്രഖ്യാപിക്കപ്പെട്ട ജില്ലകളിൽ അതിതീവ്ര (24 മണിക്കൂറിൽ 204 mmൽ കൂടുതൽ […]
എസ്.എഫ്.ഐയില്‍ സാമൂഹ്യ വിരുദ്ധര്‍ നുഴഞ്ഞുകയറുന്നുവെന്ന് സി.പി.എം
എസ്.എഫ്.ഐ അടക്കമുള്ള സംഘടനകളില്‍ സാമൂഹ്യ വിരുദ്ധര്‍ നുഴഞ്ഞുകയറുന്നുവെന്ന് സി.പി.എം സെക്രട്ടേറിയറ്റ് വിലയിരുത്തല്‍. യൂണിവേഴ്സിറ്റി സംഭവത്തില്‍ തിരുത്തല്‍ നടപടി ശക്തമാക്കും. അപവാദങ്ങളെ പ്രതിരോധിക്കാന്‍ ശക്തമായ പ്രചാരണ പരിപാടികള്‍ നടത്താനും സെക്രട്ടേറിയറ്റ് യോഗത്തില്‍ തീരുമാനമായി.
ആനക്കൊമ്പ് പരമ്പരാഗതമായി കിട്ടിയത്; മോഹന്‍ലാലിനെ പിന്തുണച്ച് വനം വകുപ്പ്
ആനക്കൊമ്പ് കേസില്‍ മോഹന്‍ലാലിനെ പിന്തുണച്ച് വനം വകുപ്പ്. ആനക്കൊമ്പ് പരമ്പരാഗതമായി കൈമാറി ലഭിച്ചതെന്ന മോഹൻലാലിന്റെ വാദം ശരിയാണെന്ന് ഫോറസ്റ്റ് ചീഫ് പ്രിൻസിപ്പൽ കൺസർവേറ്റർ. നിയമപരമല്ലാത്ത വഴിയിലൂടെയാണ് അനക്കൊമ്പ് കൈക്കലാക്കിയതെന്ന വാദം ശരിയല്ലെന്നും ഫോറസ്റ്റ് ചീഫ് പ്രിൻസിപ്പൽ കൺസർവേറ്റർ കോടതിയെ അറിയിച്ചു. മോഹന്‍ലാല്‍ അനധികൃതമായി ആനക്കൊമ്പുകള്‍ കൈവശം വെച്ചെന്ന കേസില്‍ അന്വേഷണം ഊര്‍ജിതമാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജിയില്‍ ഹൈക്കോടതി വനംവകുപ്പിന്‍റെ റിപ്പോര്‍ട്ട് തേടിയിരുന്നു. ഇതിലാണ് വനം വകുപ്പ് വിശദീകരണം നല്‍കിയത്. 2012ല്‍ മോഹന്‍ലാലിന്‍റെ വസതിയില്‍ ആദായ വകുപ്പ് നടത്തിയ പരിശോധനയിലാണ് […]
കേരളത്തില്‍ മഴ കനക്കുന്നു; കോഴിക്കോട് ഉരുള്‍പൊട്ടല്‍, വിഴിഞ്ഞത്ത് നാലു പേരെ കാണാതായി
കേരളത്തിൽ മഴ കനക്കുന്നു. കോഴിക്കോട് പൂഴിത്തോട് വനമേഖലകളിൽ ഇന്നലെ രാത്രി ഉരുൾപൊട്ടലുണ്ടായി. വിഴിഞ്ഞത്ത് നിന്ന് മത്സ്യബന്ധനത്തിന് പോയ നാലു പേരെ കാണാതായിട്ടുണ്ട്.പല സ്ഥലത്തും പുഴ കര കവിഞ്ഞൊഴുകയാണ്. ഇന്നലെ രാത്രി തുടങ്ങിയ ശക്തമായ മഴ തുടരുകയാണ്. പമ്പാനദിയിലടക്കം ജലനിരപ്പ് ഉയർന്നു. എറണാകുളം-കുട്ടമ്പുഴ പഞ്ചായത്തിലെ പൂയംകുട്ടി പുഴക്ക് കുറുകെയുള്ള മണികണ്ഠൻചാൽ ചപ്പാത്ത് വെള്ളത്തിൽ മുങ്ങി. ഇത് മൂലം ഉറിയംപെട്ടി ,വെള്ളാരംകുത്ത് എന്നീ ആദിവാസി കോളനികള്‍ ഒറ്റപ്പെട്ടു.പത്തനംതിട്ട അഴുതയിലെ മൂഴിക്കൽ ചപ്പാത്ത് മുങ്ങിയതിനാൽ ജാഗ്രത നിർദ്ദേശം നൽകിയിട്ടുണ്ട്.തീക്കോയി – വാഗമൺ […]
കേരള സർവകലാശാലയുടെയും പി.എസ്.സിയുടേയും വിശ്വാസ്യത സംരക്ഷിക്കണം; പ്രതിപക്ഷ നേതാക്കൾ ഗവർണറെ കണ്ടു
കേരള സർവകലാശാലയുടെയും പി.എസ്.സിയുടേയും വിശ്വാസ്യത സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാക്കൾ ഗവർണറെ കണ്ടു. യൂണിവേഴ്സിറ്റി കോളജിലെ ഉത്തരക്കടലാസ് മോഷണം അന്വേഷിക്കാന്‍ കേരള സര്‍വകലാശാല സിന്‍ഡിക്കറ്റ് ഉപസമിതിയെ നിയോഗിച്ചത് പ്രഹസനമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ഗവര്‍ണറെ കണ്ട ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ചെന്നിത്തല. കെ.എസ്.യുവിന്റെ നിരാഹാര സമരം അഞ്ചാം ദിവസവും പുരോഗമിക്കുകയാണ്. സി.പി.എം അംഗങ്ങള്‍ മാത്രമുള്ള സിൻഡിക്കേറ്റ് ഉപസമിതിയുടെ നിയമനം എസ്.എഫ്.ഐയെ രക്ഷിക്കാനാണ്. പ്രശ്നത്തിൽ സർക്കാരിന് ആത്മാർഥതയില്ലെന്നാണ് ഇത് തെളിയിക്കുന്നത്. പി.എസ്.സിയുടെ വിശ്വാസ്യത നഷ്ടപ്പെട്ടെന്നും പ്രതിപക്ഷ നേതാവ് […]
എസ്.എഫ്.ഐ നേതാക്കൾ കൊലപാതകമാണ് ലക്ഷ്യമിട്ടത് എന്നതിന്റെ കൂടുതൽ തെളിവുകൾ പുറത്ത്; കുത്താനുപയോഗിച്ച കത്തി ഓണ്‍ലൈനില്‍ നിന്നും വാങ്ങിയത്
യൂണിവേഴ്സിറ്റി കോളജിൽ എസ്.എഫ്.ഐ നേതാക്കൾ കൊലപാതകമാണ് ലക്ഷ്യമിട്ടത് എന്നതിന്റെ കൂടുതൽ തെളിവുകൾ പുറത്ത്. അഖിലിനെ കുത്താനുപയോഗിച്ച കത്തി ഒരാഴ്ച മുൻപ് പ്രതികൾ ഓൺലൈനിൽ വാങ്ങിയതാണെന്ന് കണ്ടെത്തി. കോളജിലെ തെളിവെടുപ്പിൽ കത്തി കണ്ടെത്തിയതിന്റെ ദൃശ്യങ്ങൾ മാധ്യമങ്ങൾക്ക് ലഭിച്ചു. യൂണിവേഴ്സിറ്റി കോളേജ് വധശ്രമക്കേസിൽ ഒന്നാം പ്രതി എസ്.എഫ്,.ഐ മുൻ യൂണിറ്റ് പ്രസിഡന്റ് ശിവരഞ്ജിത്തിനെയും രണ്ടാം പ്രതി മുൻ സെക്രട്ടറി നസീമിനെയും രാവിലെയാണ് കോളേജിൽ തെളിവെടുപ്പിനെത്തിച്ചത്. പ്രധാന കവാടത്തിനു സമീപം പ്രതികളെ ഇറക്കിയ ശേഷം സംഘർഷം നടന്ന സ്ഥലത്തു തെളിവെടുപ്പ് നടത്തി.പാർക്കിങ് […]
‘’അമിത് ഷാ നിങ്ങള്‍ക്ക് ആളുതെറ്റി… അവര്‍ ഒരു കമ്യൂണിസ്റ്റാണ്…’’; മറുപടിയുമായി എം.ബി രാജേഷ്
ത്രിപുരയിലെ അക്രമങ്ങളെക്കുറിച്ച് പരാതി പറയാനെത്തിയ സി.പി.എം വനിത എം.പിയെ ബി.ജെ.പിയിലേക്ക് ക്ഷണിച്ച അമിത് ഷായ്ക്ക് കിട്ടിയ ചുട്ടമറുപടിയാണ് നവമാധ്യമങ്ങളില്‍ ചര്‍ച്ചാവിഷയം. താന്‍ വന്നത് ബി.ജെ.പി അധ്യക്ഷനെ കാണാനല്ലെന്നും കേന്ദ്ര ആഭ്യന്തര മന്ത്രിയെയാണെന്നുമായിരുന്നു ഝർണാദാസ് എം.പിയുടെ മറുപടി. അമിത് ഷായ്ക്ക് നല്‍കിയ മറുപടിയുടെ പശ്ചാത്തലത്തില്‍ എം.ബി രാജേഷിന്റെ ഫേസ്ബുക്ക് കുറിപ്പിലാണ് ബി.ജെ.പി അധ്യക്ഷനുള്ള വിമര്‍ശം. ”അമിത് ഷാ നിങ്ങൾക്ക് ആളു തെറ്റിപ്പോയി. ഒരു കമ്യൂണിസ്റ്റിനോടാണ് നിങ്ങൾ സംസാരിച്ചത്. ഝർണാദാസ് അസാമാന്യമായ ധീരതയുള്ള വനിതയാണ്. എനിക്കവരെ 10 വർഷമായിട്ടറിയാം. അന്നും […]
സ്വര്‍ണ വില വീണ്ടും കൂടി; പവന് 26,120 രൂപ
സ്വര്‍ണ വില വീണ്ടും വര്‍ദ്ധിച്ചു. പവന് 200 രൂപ വര്‍ധിച്ച് 26,120 രൂപയിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്. ഗ്രാമിന് 3,265 രൂപയാണ് വില. ആഗോള വിപണിയിലും സ്വര്‍ണ വില വന്‍ തോതില്‍ വര്‍ധിച്ചിട്ടുണ്ട്. സ്വർണത്തിന്റെ ഇറക്കുമതി തീരുവ കേന്ദ്ര സർക്കാർ രണ്ടര ശതമാനം വർധിപ്പിച്ചതിന് ശേഷം ആഭ്യന്തര വിപണിയിൽ വില വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്.












