യൂണിവേഴ്സിറ്റി കോളജിലെ അക്രമ സംഭവങ്ങളില്‍ പ്രതിഷേധിച്ച് കെഎസ്‍യു പ്രവര്‍ത്തര്‍ ക്ലിഫ്ഹൗസിലേക്ക് മാര്‍ച്ച് നടത്തി. വനിതാ പ്രതിഷേധക്കാര്‍ക്കു നേരെ പുരുഷ പൊലീസിന്‍റെ അതിക്രമമുണ്ടായതായി പരാതിയുണ്ട്. പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് നീക്കാന്‍ ഒരു വനിതാ പൊലീസ് മാത്രമാണെത്തിയത്.
Kerala
മഴ ശക്തി പ്രാപിക്കുന്നു, മുന്നറിയിപ്പുമായി അധികൃതർ; ഈ കാര്യങ്ങൾ ശ്രദ്ധിക്കുക
മഴ കനത്തതോടെ പൊതുജന സുരക്ഷക്കായി വിവിധ ജില്ലകളിൽ റെഡ് അലേർട്ട് (അതീവ ജാഗ്രതാ നിർദേശം) പ്രഖ്യാപിച്ചിരിക്കുകയാണ് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. തുടർച്ചയായി അതിതീവ്ര മഴ പെയ്യുന്ന സാഹചര്യത്തിൽ വെള്ളപ്പൊക്കം, ഉരുൾപൊട്ടൽ തുടങ്ങിയ പ്രകൃതി ദുരന്തങ്ങൾക്ക് സാധ്യത വർധിക്കും. ഇന്ന് (ജൂലൈ 20) കാസർഗോഡ്, ജൂലൈ 21 ന് ഇടുക്കി, കാസർഗോഡ് ജില്ലകളിലും ജൂലൈ 22 ന് മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലുമാണ് റെഡ് അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിനുപുറമെ, വിവിധ ജില്ലകളിൽ ഓറഞ്ച്, യെല്ലോ അലേർട്ടുകളും […]
കേരളത്തില്‍ മഴ കനക്കുന്നു; പലയിടങ്ങളിലും രൂക്ഷമായ കടലാക്രമണം,വീടുകള്‍ തകര്‍ന്നു
സംസ്ഥാനത്ത് പലഭാഗത്തും രൂക്ഷമായ കടലാക്രമണം. ആലപ്പുഴയിലും പൊന്നാനിയിലും തൃശൂരും നിരവധി വീടുകള്‍ തകര്‍ന്നു. കനത്ത മഴയില്‍ വെള്ളം കയറിയതിനെത്തുടര്‍ന്ന് കാസര്‍കോട് 33 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. ജില്ലയില്‍ റെഡ് അലര്‍ട്ട് തുടരുകയാണ്. മണിയാര്‍ ഡാമും അരുവിക്കര ഡാമും തുറന്നു. കോട്ടയത്ത് ഒഴുക്കില്‍പെട്ട് ഒരാളെ കാണാതായി. മഴ കനത്തതോടെ സംസ്ഥാനത്ത് കടലാക്രമണവും രൂക്ഷമാവുകയാണ്. പൊന്നാനിയിൽ കടലാക്രമണത്തിൽ പതിനഞ്ചു വീടുകൾ ഭാഗീകമായി തകർന്നു. തിരൂരിൽ അഞ്ചു വീടുകൾക്ക് നാശ നഷ്ടമുണ്ടായി. ആലപ്പുഴ ആറാട്ടുപുഴ നല്ലാണിക്കല്‍ കടല്‍ക്ഷോഭത്തെത്തുടര്‍ന്ന് 18 കുടുംബങ്ങളെ മാറ്റി പാര്‍പ്പിച്ചു. […]
രാജ്‌കുമാറിന്റെ മൃതദേഹം ഒരാഴ്ചക്കകം വീണ്ടും പോസ്റ്റുമോർട്ടം ചെയ്യുമെന്ന് ജസ്റ്റിസ് നാരായണക്കുറുപ്പ്
രാജ്‌കുമാറിന്റെ മൃതദേഹം ഒരാഴ്ചക്കകം വീണ്ടും പോസ്റ്റുമോർട്ടം ചെയ്യുമെന്ന് ജുഡീഷ്യൽ കമ്മീഷൻ ജസ്റ്റിസ് നാരായണക്കുറുപ്പ് . പീരുമേട് സബ് ജയിലിലെ വീഴ്ചകൾ സംബന്ധിച്ച് വിശദമായി പരിശോധിക്കുമെന്നും നാരായണകുറുപ്പ് പറഞ്ഞു. പീരുമേട് സബ്ജയിലിലെത്തിയ ജുഡീഷ്യല്‍ കമ്മീഷന്‍ ജയിൽ അധികൃതരില്‍ നിന്നും രാജ്‌കുമാറിന്റെ സഹതടവുകാരില്‍ നിന്നും കമ്മീഷൻ മൊഴിയെടുത്തു. നെടുങ്കണ്ടം സ്റ്റേഷനിൽ വെച്ച് രാജ്‌കുമാറിന് ക്രൂര മർദ്ദനമേറ്റിരുന്നതായി രാജ്‌കുമാർ പറഞ്ഞുവെന്ന് സഹതടവുകാരൻ കമ്മീഷനിൽ മൊഴി നൽകി.
ബോട്ടുടമകൾ മത്സ്യത്തൊഴിലാളികളെ നിർബന്ധിച്ച് കടലിലേക്ക് പറഞ്ഞുവിടുകയാണെന്ന് മേഴ്സിക്കുട്ടിയമ്മ
ബോട്ടുടമകൾ മത്സ്യത്തൊഴിലാളികളെ നിർബന്ധിച്ച് കടലിലേക്ക് പറഞ്ഞുവിടുകയാണെന്ന് മന്ത്രി മേഴ്സിക്കുട്ടിയമ്മ. വിഴിഞ്ഞത്ത് ഭൂരിഭാഗം മത്സ്യത്തോഴിലാളികൾക്കും സ്വന്തമായി വള്ളങ്ങൾ ഇല്ല. തൊഴിലാളികളെ നിർബന്ധിച്ച് കടലിലേക്ക് പറഞ്ഞുവീടുന്ന ബോട്ടുടമകൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
‘’ട്രയിൻ ഓടിച്ചു കൊണ്ടാണ് ലോക്കോ പൈലറ്റുമാർ ആഹാരം കഴിക്കുന്നത്, വഴിയിൽ മല,മൂത്ര ശങ്ക തോന്നും എന്ന് പേടിച്ച് ആഹാരം വളരെ കുറച്ച് മാത്രമേ കഴിക്കൂ’’
കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയയില്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ചയായ വാര്‍ത്തകളിലൊന്നായിരുന്നു മൂത്രശങ്ക കലശലായപ്പോള്‍ ട്രയിന്‍ നിര്‍ത്തി ലോക്കോ പൈലറ്റ് ട്രാക്കില്‍ മൂത്രമൊഴിച്ച സംഭവം. ട്രയിനിന്റെ മുംബൈയിലേക്കുള്ള യാത്രയ്ക്കിടെ ആയിരുന്നു സംഭവം. ഉൽഹാസ് നഗർ – വിതൽവാടി റെയിൽവേ സ്റ്റേഷനുകൾക്ക് ഇടയിൽ വെച്ചായിരുന്നു ലോക്കോപൈലറ്റ്‍ ഇതു ചെയ്തത് . അപ്രതീക്ഷിതമായ ട്രയിൻ നിർത്തുകയും ട്രാക്കിൽ ഇറങ്ങി ട്രയിനിനു മുന്നിൽ മൂത്രമൊഴിക്കുന്നതിന്റെയും ദൃശ്യങ്ങൾ ആരോ പകര്‍ത്തുകയും സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തതോടെ സംഭവം വൈറലാവുകയും ചെയ്തു. സംഭവത്തെ അനുകൂലിച്ചു […]
കോഴിക്കോട് നഗരത്തിലെ കുടിവെള്ള സ്രോതസുകളില്‍ കോളീഫോം ബാക്ടീരിയ കൂടുതലെന്ന് പഠനം
കോഴിക്കോട് നഗരത്തിലെ മിക്ക കുടിവെള്ള സ്രോതസുകളിലും പകര്‍ച്ചവ്യാധികള്‍ക്ക് കാരണമാവുന്ന കോളീഫോം ബാക്ടീരിയ കൂടിയ അളവിലെന്ന് പഠനം. നഗരത്തിലെ വിവിധ പ്രദേശങ്ങളില്‍ നിന്നും ശേഖരിച്ച സാംപിളുകളില്‍ 80 ശതമാനത്തില്‍ കൂടിയ അളവിലാണ് ബാക്ടീരിയയുടെ സാന്നിധ്യം. കോര്‍പ്പറേഷനിലെ ആരോഗ്യ വിഭാഗം നടത്തിയ പഠനത്തിലാണ് ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയത്. നഗരത്തിലെ സ്‌കൂളുകളിലെയും ഹോട്ടലുകളിലെയും സ്വകാര്യ സര്‍ക്കാര്‍ സ്ഥാപനങ്ങളിലെയും കുടിവെള്ള സ്രോതസുകളിലെ വെള്ളം ശേഖരിച്ച് നടത്തിയ പരിശോധനയിലാണ് ബാക്ടീരിയയുടെ കൂടിയ അളവിലുള്ള സാന്നിധ്യം കണ്ടെത്തിയത്. വിവിധ കുടിവെള്ള സ്രോതസുകളായ തുറന്ന കിണറുകളിലെയും ബോര്‍വെല്ലുകളിലെയും […]
പെരുമഴ തുടരുന്നു; കാസര്‍കോട് ജില്ലയില്‍ റെഡ് അലര്‍ട്ട്, അരുവിക്കര ഡാം ഷട്ടർ തുറന്നു
സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു. കാസർകോട് ജില്ലയിൽ റെഡ് അലർട്ടും ഇടുക്കി, മലപ്പുറം ,കോഴിക്കോട് എന്നിവിടങ്ങളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചു. കാസര്‍കോട് അതിശക്തമായ മഴയാണ്. അരുവിക്കര ഡാം ഷട്ടർ തുറന്നു. ഫോർട്ട് കൊച്ചി കടപ്പുറത്ത് ഒരാളെ കാണാതായി. മത്സ്യ തൊഴിലാളികളെ കടലിൽ കാണാതായ സംഭവത്തില്‍ വിഴിഞ്ഞത്ത് മത്സ്യത്തൊഴിലാളികള്‍ പ്രതിഷേധിക്കുകയാണ്. കനത്ത മഴ തുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇടുക്കി, മലപ്പുറം, കോഴിക്കോടും കനത്ത മഴ പെയ്യാനിടയുണ്ട്. കൊല്ലം മുതൽ തൃശ്ശൂർ വരെ 6 ജില്ലകളിൽ യെല്ലോ […]
കേരളത്തില്‍ നിന്നുള്ള ഹജ്ജ് തീര്‍ത്ഥാടകരുടെ അവസാന സംഘം ഇന്ന് പുറപ്പെടും
സംസ്ഥാന സര്‍ക്കാര്‍ വഴി ഹജ്ജിനു പോകുന്ന തീര്‍ത്ഥാടകരുടെ അവസാന സംഘം ഇന്ന് പുറപ്പെടും. നാലു വിമാനങ്ങളിലായി 1200 പേരടങ്ങുന്ന സംഘമാണ് ഇന്ന് യാത്ര തിരിക്കുന്നത്. ഉച്ചയ്ക്ക് 2:45 നാണ് അവസാന വിമാനം കരിപ്പൂരില്‍ നിന്ന് പുറപ്പെടുക. ചരിത്രത്തിലാദ്യമായി ഏറ്റവും പേര്‍ ഹജ്ജിന് പുറപ്പെട്ടത് ഈ വര്‍ഷമാണ്. കൂടാതെ രണ്ട് എംബാര്‍ക്കേഷന്‍ പോയന്റുകള്‍ സംസ്ഥാനത്തിന് അനുവദിച്ചു കിട്ടി. ജൂലൈ ആറിന് മുഖ്യമന്ത്രി പിണറായി വിജയനാണ് കരിപ്പൂര്‍ ഹജ്ജ് ക്യാമ്പ് ഉദ്ഘാടനം ചെയ്തത്. സംസ്ഥാനത്തെ 11272 തീര്‍ഥാടകരില്‍ 11049 തീര്‍ത്ഥാടകരും […]
പമ്പയിൽ ജലനിരപ്പ് ഉയരുന്നു; തീർത്ഥാടകർക്ക് ജാഗ്രത നിർദ്ദേശം
മഴ ശക്തമായതോടെ പമ്പ നദിയിയിലെ ജലനിരപ്പ് ഉയരുകയാണ്. കഴിഞ്ഞ പ്രളയത്തിൽ അടിഞ്ഞ മണലാണ് പമ്പയിലെ ജലനിരപ്പ് ഉയരാനുള്ള കാരണം. അപകട സാധ്യത കണക്കിലെടുത്ത് ശബരിമല തീർത്ഥാടനത്തിനായി പമ്പയിൽ എത്തുന്നവർക്ക് കർശന ജാഗ്രത നിർദ്ദേശമാണ് പൊലീസ് നൽകിയിരിക്കുന്നത്. കഴിഞ്ഞ പ്രളയത്തിൽ പമ്പ മുഴുവനായും മുങ്ങിപ്പോയിരുന്നു. പ്രളയത്തിന് ശേഷമുള്ള പമ്പയിലെ പുനർ നിർമ്മാണ പ്രവർത്തനങ്ങൾ തുടരുകയാണ്. രണ്ട് ദിവസമായി പെയ്യുന്ന കനത്ത മഴയിൽ പമ്പയിലെ ജലനിരപ്പ് ഉയരുന്നതിനാൽ ശബരിമലയിലേക്ക് എത്തുന്ന തീർത്ഥാടകരെ നദിയിലേക്ക് ഇറക്കുന്നില്ല. ജലനിരപ്പ് ഇനിയും ഉയർന്നാൽ നടപ്പന്തലിലേക്ക് […]











