India Kerala

റാങ്ക് ലിസ്റ്റിലെ പ്രതികള്‍; പി.എസ്.സി ചെയര്‍മാന്‍ ഗവര്‍ണറെ കണ്ടു

യൂണിവേഴ്സിറ്റി കോളജിലെ വധശ്രമക്കേസ് പ്രതികള്‍ പൊലീസ് റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ട സംഭവത്തില്‍ പി.എസ്‍.സി ചെയര്‍മാന്‍ ഗവര്‍ണറെ കണ്ട് വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ഗവര്‍ണര്‍ വിളിപ്പിച്ചതിന്റെ അടിസ്ഥാനത്തിലാണ് ചെയര്‍മാന്‍ എം.കെ സക്കീര്‍ എത്തിയത്. അതേസമയം ചെയര്‍മാനെ തടയാനെത്തിയ യുവമോര്‍ച്ചാ പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു.

India Kerala

കനത്ത മഴ തുടരുന്നു; കാലവര്‍ഷക്കെടുതിയില്‍ നാല് മരണം

സംസ്ഥാനത്തെ കനത്ത മഴ തുടരുന്നു. കോഴിക്കോട് , കണ്ണൂര്‍, വയനാട് ജില്ലകളില്‍ റെഡ് അലര്‍ട്ട് തുടരുകയാണ്. കാലവര്‍ഷക്കെടുതികളില്‍ സംസ്ഥാനത്ത് നാല് പേര്‍ കൂടി മരിച്ചു. സംസ്ഥാനത്ത് ഇന്നും കനത്ത മഴ തുടരുകയാണ്. എറണാകുളം, പാലക്കാട് , കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് മഴ ശക്തമായത്. കാസര്‍കോട് പരപ്പ കനകപ്പള്ളിയില്‍ വീട് തകര്‍ന്ന് 5 പേര്‍ക്ക് പരിക്കേറ്റു. കണ്ണൂരില്‍ ജീപ്പ് മറിഞ്ഞ് കാണാതായ ആള്‍ക്കുവേണ്ടി തെരച്ചില്‍ തുടരുകയാണ്. ശക്തമായ മഴയില്‍ പാലക്കാട് നെല്ലിയാമ്പതി ഹയര്‍ സെക്കണ്ടറി സ്കൂളിലെ സ്റ്റാഫ് റൂമിന്റെ […]

India Kerala

യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ചുകളില്‍ സംഘര്‍ഷം

വിവാദങ്ങള്‍ക്കിടെ തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ് വീണ്ടും തുറന്നു. കര്‍ശനം സുരക്ഷയുടെ പശ്ചാത്തലത്തിലാണ് കോളേജ് വീണ്ടും തുറന്നത്. ഇതിനിടെ കോളജിലേക്ക് കെ.എസ്.യു നടത്തിയ മാര്‍ച്ച് പൊലീസ് തടഞ്ഞു. പി.എസ്‌.സി ക്രമക്കേട് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് കോഴിക്കോട് പി.എസ്‌.സി ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചില്‍ ജലപീരങ്കി പ്രയോഗിച്ചു. തിരുവനന്തപുരം സെക്രട്ടേറിയേറ്റിലേക്ക് യൂത്ത് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ച് പൊലീസ് തടഞ്ഞു. പ്രതിഷേധക്കാര്‍ക്ക് നേരെ ജലപീരങ്കി പ്രയോഗിച്ചു.

India Kerala

നിപ ബാധിച്ച് ചികിത്സയിലായിരുന്ന യുവാവ് നാളെ ആശുപത്രി വിടും

നിപ അതിജീവിച്ച എറണാകുളം പറവൂര്‍ സ്വദേശിയായ യുവാവ് നാളെ ആശുപത്രി വിടും. യുവാവിന്റെ ആരോഗ്യ നിലയില്‍ പ്രശ്നങ്ങളൊന്നുമില്ലെന്ന് ഇയാളെ ചികിത്സിച്ച ആസ്റ്റര്‍ മെഡിസിറ്റിയിലെ ഡോക്ടര്‍മാര്‍ അറിയിച്ചു. കഴിഞ്ഞ ജൂണ് നാലിനാണ് പറവൂര്‍ സ്വദേശിയായ യുവാവിന് നിപ ബാധിച്ചതായി സ്ഥിരീകരണം വന്നത്. ഇതിന് പിന്നാലെ 6 ഓളം പേരെ നിപ സമാനമായ ലക്ഷണങ്ങളോടെ ഐസൊലേഷൻ വാര്‍ഡിൽ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു. മുന്നൂറിലധികം പേരെയാണ് നിരീക്ഷിച്ചിരുന്നത്. എന്നാൽ ഇൻഡക്സ് സാമ്പിളായ യുവാവിനെ ആദ്യം തന്നെ തിരിച്ചറിഞ്ഞ് ചികിൽസ നൽകാനായത് രോഗബാധ തടയുന്നതിന് […]

India Kerala

18 വര്‍ഷത്തിന് ശേഷം യൂണിവേഴ്സിറ്റി കോളേജില്‍ കെ.എസ്‍.യു യൂണിറ്റ് രൂപീകരിച്ചു

തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജില്‍ കെ.എസ്‍.യു യൂണിറ്റ് കമ്മിറ്റി രൂപീകരിച്ചു. അമല്‍ ചന്ദ്രനാണ് യൂണിറ്റ് കമ്മിറ്റി പ്രസിഡന്റ്. ഏഴംഗ കമ്മിറ്റിയിൽ രണ്ടു പെണ്‍കുട്ടികളാണ് ഉള്ളത്. 18 വർഷത്തിന് ശേഷമാണ് കെ.എസ്.യു യൂണിറ്റ് രൂപീകരിക്കുന്നത്. ജനാധിപത്യ ധ്വംസനം നടക്കുന്ന എല്ലാ കോളജുകളിലും കെ.എസ്‍.യു കടന്നുകയറുമെന്ന് കെ.എസ്‍.യു സംസ്ഥാന പ്രസിഡന്റ് കെ.എം അഭിജിത്ത് പറഞ്ഞു.

India Kerala

വിവാദങ്ങള്‍ക്കിടെ യൂണിവേഴ്സിറ്റി കോളേജ് തുറന്നു; കര്‍ശന സുരക്ഷയൊരുക്കി പൊലീസ്

വിവാദങ്ങള്‍ക്കിടെ തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ് തുറന്നു. ശക്തമായ പൊലീസ് കാവലിലാണ് കോളജ് ‌തുറന്നത്. വിദ്യാര്‍ഥികളുടെയും ജീവനക്കാരുടെയും ഐഡി കാര്‍ഡുകള്‍ പരിശോധിച്ച ശേഷമാണ് കോളേജിലേക്ക് കടത്തിവിടുന്നത്. റാഗിങ് ബോധവല്‍ക്കരണ നോട്ടീസും പൊലീസ് വിദ്യാര്‍ഥികള്‍ക്ക് നല്‍കുന്നുണ്ട്. യൂണിവേഴ്സിറ്റി സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് കെ.എസ്‌.യു നടത്തുന്ന നിരാഹാര സമരവും തുടരുകയാണ്. പിടികിട്ടാത്ത പ്രതികള്‍ക്ക് വേണ്ടിയുള്ള ലുക്ക് ഔട്ട് നോട്ടിസ് ഇന്ന് പൊലീസ് പുറത്തിറക്കും. അതേസമയം വധശ്രമക്കേസിലെ പ്രതി പി.എസ്.സി ലിസ്റ്റില്‍ ഉള്‍പ്പെട്ട സംഭവത്തില്‍ പി.എസ്.സി ചെയര്‍മാര്‍ ഇന്ന് ഗവര്‍ണ്ണറെ കാണും. […]

India Kerala

എറണാകുളം ജില്ലയിലും കനത്ത മഴ; എടവനക്കാട് മതില്‍ ഇടിഞ്ഞ് വീണ് ഒരാള്‍ മരിച്ചു

എറണാകുളം ജില്ലയില്‍ മഴ ശക്തമായി തുടരുന്നു. മണ്ണിടിച്ചലിന് സാധ്യതയുള്ളതിനാല്‍ ജില്ലയിലെ മലയോര മേഖലയിലുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാഭരണകൂടം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. എടവനക്കാട് മതില്‍ ഇടിഞ്ഞ് വീണ് ഒരാള്‍ മരിച്ചു. മഴ ശക്തിയായതോടെ എറണാകുളം ജില്ലയിലെ മലേയാര തീരദേശമേഖലകള്‍ ആശങ്കയിലാണ്. മലയോര മേഖലകളില്‍ മഴ ശക്തമായതോടെ ഡാമുകളിലേക്കുള്ള നീരൊഴുക്കും വര്‍ധിച്ചു. മലങ്കര, ഭൂതത്താന്‍കെട്ട് ഡാമുകളുടെ ഷട്ടറുകള്‍ ഇതിനോടകം തുറന്നു കഴിഞ്ഞു. കടലാക്രമണം രൂക്ഷമായതോടെ ചെല്ലാനം മേഖലയില്‍ നിരവിധി വീടുകളില്‍ വെള്ളം കയറിയ സ്ഥിതിയാണുള്ളത്. എടവനക്കാട് മതിലിടിഞ്ഞ് വീണ് തമിഴ്നാട് […]

India Kerala

ഇറാന്‍ പിടിച്ചെടുത്ത കപ്പലില്‍ മൂന്ന് കൊച്ചി സ്വദേശികള്‍;രണ്ട് പേരെക്കുറിച്ചുള്ള വിവരം ലഭ്യമായില്ല

ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ കൊച്ചിയില്‍ നിന്നുള്ള ജിവനക്കാരുടെ വിവരങ്ങള്‍ ഇതുവരെ ലഭ്യമായില്ല. മൂന്ന് പേരില്‍ കളമശ്ശേരി സ്വദേശി ഡിജോ പാപ്പച്ചന്റെ വിവരങ്ങള്‍ മാത്രമാണ് ബന്ധുക്കള്‍ക്ക് ലഭിച്ചത്. ഫോര്‍ട്ട് കൊച്ചി, തൃപ്പൂണിത്തുറ സ്വദേശികളാണ് മറ്റു രണ്ടുപേര്‍. ഇറാന്‍ പിടിച്ചെടുത്ത കപ്പലില്‍ കൊച്ചി സ്വദേശികളായ മൂന്നുപേരാണുള്ളത്. ഇതില്‍ തൃപ്പൂണിത്തുറ , ഫോര്‍ട്ട് കൊച്ചി സ്വദേശികളായ ജീവനക്കാരെ സംബന്ധിച്ചുള്ള വിവരങ്ങള്‍ ലഭ്യമായിട്ടില്ല. ഫോര്‍ട്ട് കൊച്ചി സ്വദേശി കപ്പലിന്റെ ക്യാപ്റ്റനാണെന്നാണ് ലഭ്യമാവുന്ന വിവരം. വാര്‍ത്തകള്‍ പുറത്ത് വന്നതോടെ ഇവരെക്കുറിച്ചുള്ള വിവരങ്ങല്‍ സെപെഷ്യല്‍ ബ്രാഞ്ച് […]

India Kerala

മഴ കനക്കുന്നു; മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്, തിരുവനന്തപുരത്ത് കടൽക്ഷോഭം രൂക്ഷം

സംസ്ഥാനത്ത് മഴ ശക്തി പ്രാപിക്കുന്നു. കോഴിക്കോട് ,കണ്ണൂർ, വയനാട് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരത്ത് കടൽക്ഷോഭം രൂക്ഷമായി ,143 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. കനത്ത മഴയോടൊപ്പം പടിഞ്ഞാറൻ ദിശയിൽ നിന്ന് 50 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശുമെന്നാണ് കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. കോഴിക്കോട് ,കണ്ണൂർ, വയനാട് ജില്ലകളിൽ റെഡ് അലർട്ടും എറണാകുളം, ഇടുക്കി, തൃശൂര്‍, മലപ്പുറം, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചു. കടൽ പ്രക്ഷുബ്ദമാണ്. മത്സ്യ തൊഴിലാളികൾ കടലിൽ പോകരുതെന്ന് അറിയിച്ചു. പൊഴിയൂർ മുതൽ കാസർകോട് […]

India Kerala

‘കെ.എസ്.യു സമരം നടത്തുന്നത് എന്തിനാണെന്ന് അവര്‍ക്ക് പോലും അറിയില്ല’

യൂണിവേഴ്സിറ്റി കോളേജ് വിഷയത്തിലെ കെ.എസ്‍.യു സമരത്തിന് എതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍. സമരം എന്തിനെന്ന് സമരക്കാര്‍ക്ക് പോലും അറിയില്ലെന്ന് പിണറായി പരിഹസിച്ചു. കോളേജ് അടപ്പിക്കാനുള്ള പ്രതിപക്ഷത്തിന്റെ ശ്രമം നടക്കില്ല എന്നും മുഖ്യമന്ത്രി പറഞ്ഞു. മുഖ്യമന്ത്രി അന്ധനും ബധിരനുമായി മാറരുതെന്നായിരുന്നു ഇതിന് പ്രതിപക്ഷ നേതാവ് നൽകിയ മറുപടി. ഫെയിസ്ബുക്ക് ലൈവിലൂടെയാണ് കെ.എസ്.യു സമരത്തെ മുഖ്യമന്ത്രി പരിഹസിച്ചത്. എന്തിനാണ് സമരം നടത്തുന്നതെന്ന് അവര്‍ക്ക് അറിയില്ല. യൂണിവേഴ്സിറ്റി കോളേജ് അടപ്പിക്കാനുള്ള ശ്രമവും നടക്കില്ലെന്നാണ് പിണറായി വിജയന്‍ പറഞ്ഞത്. യൂണിവേഴ്‌സിറ്റി കോളജിന്റെ അന്തസ്സ് […]