India Kerala

ഹാള്‍ ടിക്കറ്റ് തടഞ്ഞ് എസ്.ആര്‍ മെഡിക്കല്‍ കോളേജ്; പ്രതികാര നടപടിയെന്ന് വിദ്യാര്‍ഥികള്‍

മെഡിക്കല്‍ കൌണ്‍സില്‍ പരിശോധനക്കായി വ്യാജരോഗികളെ എത്തിച്ച് വിവാദത്തിലായ വർക്കല എസ്.ആർ മെഡിക്കൽ കോളേജിൽ വിദ്യാര്‍ഥികള്‍ക്കെതിരെ പ്രതികാര നടപടി. 10 വിദ്യാർഥികളുടെ പരീക്ഷ ഹാൾ ടിക്കറ്റാണ് കോളേജ് തടഞ്ഞു വെച്ചത്. വിഷയത്തില്‍ ഇടപെടുമെന്ന് ആരോഗ്യ സര്‍വകലാശാല വ്യക്തമാക്കി. വിഷയത്തില്‍ നിയമോപദേശം തേടാനൊരുങ്ങുകയാണ് സര്‍ക്കാര്‍. എം.ബി.ബി.എസ് രണ്ടാം വര്‍ഷ വിദ്യാര്‍ഥികളായ പത്ത് പേര്‍ക്കാണ് കോളജ് അധികൃതര്‍ പരീക്ഷയെഴുതാനുള്ള അവസരം നിഷേധിച്ചത്. ഇന്ന് പരീക്ഷ തുടങ്ങിയെങ്കിലും മതിയായ ഹാജരില്ലെന്ന് കാട്ടി ഹാള്‍ ടിക്കറ്റ് തടഞ്ഞുവെക്കുകയായിരുന്നു. അടിസ്ഥാന സൌകര്യങ്ങളുടെ അപര്യാപ്തതയും ക്രമക്കേടുകളും മൂലം […]

India Kerala

ഹയര്‍ സെക്കന്‍ഡറി പരീക്ഷാ നടത്തിപ്പില്‍ സമൂല പരിഷ്കാരം

ഹയര്‍ സെക്കന്‍ഡറി പരീക്ഷാ നടത്തിപ്പില്‍ സമൂല പരിഷ്കാരം വരുത്തി വിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കി.‌ പ്രിന്‍സിപ്പല്‍ ഒഴികെയുള്ളവരെ അതാത് സ്കൂളിലെ പരീക്ഷാ ചുമതലകളില്‍ നിയമിക്കുന്നത് വിലക്കി. പകരം രണ്ട് ഡെപ്യൂട്ടി ചീഫ് സൂപ്രണ്ടുമാരെ മറ്റ് സ്കൂളുകളില്‍ നിന്ന് നിയമിക്കും. അഡീഷണല്‍ ഡെപ്യൂട്ടി ചീഫ് സൂപ്രണ്ട് എന്ന തസ്തിക ഇനിയുണ്ടാകില്ല. നീലേശ്വരം സ്കൂളിലെ പരീക്ഷ നടത്തിപ്പിലെ ക്രമക്കേടുകളുടെ പശ്ചാത്തലത്തിലാണ് സര്‍ക്കാര്‍ ഉത്തരവ്. സര്‍ക്കാര്‍ ഉത്തരവ് നാളെ നടക്കുന്ന ഇംപ്രൂവ്മെന്റ് പരീക്ഷ മുതല്‍ ബാധകമാണ്. അതേസമയം പരീക്ഷാ നടത്തിപ്പിലെ പരിഷ്കാരം പ്രതിസന്ധി […]

India Kerala

സംസ്ഥാനത്ത് മഴക്കാല രോഗങ്ങള്‍ വര്‍ദ്ധിക്കുന്നു

മഴ കനത്തതോടെ സംസ്ഥാനത്ത് മഴക്കാല രോഗങ്ങളും വര്‍ധിക്കുന്നു. ഈ മാസം മാത്രം വിവിധ പകര്‍ച്ചവ്യാധികള്‍ കാരണം 26 പേരാണ് മരിച്ചത്. എച്ച് വണ്‍ എന്‍ വണ്‍, ഡെങ്കിപനി എന്നിവയാണ് കൂടുതലായി റിപ്പോര്‍ട്ട് ചെയ്യുന്നത്. ജൂലൈ 21 ഞായര്‍ വരെയുള്ള ആരോഗ്യ വകുപ്പിന്റെ കണക്കുകള്‍ പ്രകാരം 263305 പേരാണ് പനിയെ തുടര്‍ന്ന് സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സ തേടിയത്. 110 പേര്‍ക്ക് എച്ച്1 എന്‍1, 527 പേര്‍ക്ക് ഡെങ്കിപ്പനി എന്നിവ പിടിപെട്ടു. ഡെങ്കിയേക്കാള്‍ എച്ച്1 എന്‍1 കേസുകള്‍ കുറവാണ്. എന്നാല്‍ […]

India Kerala

കോട്ടയം ജില്ലാ പഞ്ചായത്ത് പിടിക്കാന്‍ ജോസഫ് വിഭാഗം

കോട്ടയം ജില്ല പഞ്ചായത്ത് പിടിക്കാന്‍ നിര്‍ണ്ണായക നീക്കവുമായി ജോസഫ് വിഭാഗം. നാളെ നടക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ജോസഫ് വിഭാഗം സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചു. കങ്ങഴ ഡിവിഷനിലെ അജിത്ത് മുതിരമലയ്ക്ക് വോട്ട് ചെയ്യണമെന്ന് ആവശ്യപ്പെട്ട് അംഗങ്ങള്‍ക്ക് ജോസഫ് വിഭാഗം വിപ്പ് നല്‍കി. നേരത്തെ സെബാസ്റ്റ്യന്‍ കുളത്തുങ്കലിന് വോട്ട് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ജോസ് വിഭാഗം വിപ്പ് നല്‍കിയിരുന്നു. പാല ഉപതെരഞ്ഞെടുപ്പിലും ജില്ലാപഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പിലും ഔദ്യോഗിക പക്ഷമെന്ന നിലയില്‍ ജോസ് കെ മാണി വിഭാഗം യു.ഡി.എഫുമായി ചര്‍ച്ചകള്‍ നടത്തിയിരുന്നത്. ഈ സാഹചര്യത്തിലാണ് […]

India Kerala

ഇടുക്കിയില്‍ വീണ്ടും കര്‍ഷ ആത്മഹത്യ

ഇടുക്കി പൂപ്പാറയില്‍ കര്‍ഷകന്‍ ആത്മഹത്യ ചെയ്തു. മുള്ളം തണ്ട് സ്വദേശി സന്തോഷാണ് സ്വയം വെടിവച്ച് മരിച്ചത്. കടബാധ്യതയാണ് സന്തോഷിനെ ആത്മഹത്യയിലേക്ക് നയിച്ചതെന്ന് നാട്ടുകാരും അയല്‍വാസികളും പറയുന്നു. സ്വന്തമായി ഉണ്ടായിരുന്ന നാടന്‍ തോക്ക് ഉപയോഗിച്ച് സ്വയം നിറയൊഴിച്ചാണ് മുള്ളം തണ്ട് സ്വദേശി കാക്കുന്നേല്‍ സന്തോഷ് ആത്മഹത്യ ചെയ്തത്. തോക്ക് നിലത്ത് കുത്തി കഴുത്തില്‍ വച്ച് കാഞ്ചി വലിക്കുകയായിരുന്നുവെന്നാണ് പൊലീസ് കരുതുന്നത്. വെടിയുണ്ട വലത് കണ്ണ് തുളച്ച് തലച്ചോറും തകര്‍ത്തു. ഭാര്യയും മകനും കൃഷിയിടത്തിലേക്ക് പോയ സമയത്താണ് സംഭവം. ഒച്ച […]

India Kerala

കനത്ത മഴ; മൂന്ന് ജില്ലകളില്‍ ഇന്ന് വിദ്യാഭ്യാസ അവധി

കനത്ത മഴയെത്തുടർന്ന് വടക്കൻ കേരളത്തിലെ മൂന്ന് ജില്ലകളിൽ ഇന്ന് (ജൂലെെ 23) വിദ്യാഭ്യാസ അവധി. കണ്ണൂർ, കാസർകോട്, മലപ്പുറം ജില്ലകളിലാണ് നാളെ അവധി പ്രഖ്യാപിച്ചിരിക്കുന്നത്. പ്രൊഫഷണൽ കോളേജുകൾക്കും, സി.ബി.എസ്.ഇ, ഐ.സി.എസ് സിലബസ് സ്കൂളുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജൂലൈ 23 ന് അവധിയായിരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. അങ്കണവാടികൾക്കും മദ്രസകൾക്കും അവധി ബാധകമാണ്. എന്നാൽ മുൻ കൂട്ടി നിശ്ചയിച്ച പരീക്ഷകൾക്ക് അവധി ബാധകമായിരിക്കുകയില്ല. സര്‍വകലാശാല പരീക്ഷകള്‍ക്കും മാറ്റമുണ്ടാകില്ല. കൂടാതെ, കുട്ടനാട് താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. […]

India Kerala

കനത്ത മഴ; കാസര്‍കോട് ജില്ലയില്‍ വ്യാപക കൃഷിനാശം

കാസര്‍കോട് ജില്ലയില്‍ നഗരപ്രദേശങ്ങളിലടക്കം അതിശക്തമായ മഴയാണ് ഇന്നലെ ലഭിച്ചത്. കാലവര്‍ഷം ശക്തിപ്പെട്ടതിനെത്തുടര്‍ന്ന് ജില്ലയിലെ മലയോര മേഖലകളിലും താഴ്ന്ന പ്രദേശങ്ങളിലും വ്യാപക കൃഷിനാശമാണുണ്ടായിരിക്കുന്നത്. ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് ജില്ലയില്‍ മഴ ശക്തി പ്രാപിച്ചത് . അന്നത്തെ തുടര്‍ച്ചയായ മഴയില്‍ തന്നെ ജില്ലയിലെ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറിയിരുന്നു. നാല് ദിവസമായി തുടരുന്ന മഴയില്‍ കനത്ത കൃഷി നാശമാണ് ജില്ലയില്‍ ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ ദിവസം മാത്രം 12 ലക്ഷം രൂപയുടെ കൃഷി നശിച്ചു. 34 ഹെക്ടര്‍ പ്രദേശത്തെ കൃഷിയാണ് നശിച്ചത്. കാലവര്‍ഷം […]

India Kerala

ബുധനാഴ്ച വരെ ശക്തമായ മഴ തുടരും; കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ റെഡ് അലര്‍ട്ട്

സംസ്ഥാനത്ത് ബുധനാഴ്ച വരെ ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. കണ്ണൂര്‍, കാസർകോട് ജില്ലകളിൽ ഇന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചു. കടൽ പ്രക്ഷുബ്ധമായതിനാൽ മത്സ്യത്തൊഴിലാളികള്‍ക്കും ജാഗ്രത നിര്‍ദേശമുണ്ട്. മലപ്പുറം,കണ്ണൂര്‍,കാസര്‍കോട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് കലക്ടര്‍ ഇന്ന് അവധി പ്രഖ്യാപിച്ചു അതിതീവ്രമഴക്ക് സാധ്യതയുള്ളതിനാലാണ് കണ്ണൂര്‍, കാസര്‍കോഡ് ജില്ലകളില്‍ ഇന്ന് റെഡ് അലര്‍ട്ട്. തീവ്രമായ മഴ പ്രവചിക്കപ്പെടുന്ന വയനാട്, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട് ജില്ലകളിലും ശക്തമായ മഴക്ക് സാധ്യതയുണ്ട്. […]

India Kerala

മന്ത്രി എം.എം മണിക്ക് ഇന്ന് ശസ്ത്രക്രിയ

തലയോട്ടിയ്ക്കുള്ളിലെ നേരിയ രക്തസ്രാവം പരിഹരിക്കുന്നതിനായി വൈദ്യുതി വകുപ്പു മന്ത്രി എം.എം മണിയ്ക്ക് ശസ്ത്രക്രിയ നടത്താൻ മെഡിക്കൽ ബോർഡ് തീരുമാനിച്ചു. ദേഹാസ്വാസ്ഥൃത്തെ തുടർന്ന് ഇക്കഴിഞ്ഞ ബുധനാഴ്ചയാണ് മന്ത്രിയെ മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചത്. മന്ത്രിയ്ക്ക് തലയോട്ടിയ്ക്കും തലച്ചോറിനുമിടയ്ക്കായി നേരിയ രക്തസ്രാവമുള്ളതായി പരിശോധനയിൽ കണ്ടെത്തിയിരുന്നു. മന്ത്രിയുടെ ചികിത്സ സംബന്ധിച്ച് കഴിഞ്ഞ മെഡിക്കൽ ബോർഡ് ശസ്ത്രക്രിയ വേണമോയെന്ന കാര്യത്തിൽ തീരുമാനമെടുത്തിരുന്നില്ല. എന്നാൽ തിങ്കളാഴ്ച ബോർഡ് യോഗം ചേർന്ന് ശസ്ത്രക്രിയ നിർദേശിച്ചു. ഇതോടെ ചൊവ്വാഴ്ച ശസ്ത്രക്രിയ നടത്താൻ തീരുമാനിക്കുകയായിരുന്നുവെന്ന് മെഡിക്കൽ കോളേജ് ആശുപത്രി സൂപ്രണ്ട് […]

India Kerala

നെടുങ്കണ്ടം കസ്റ്റഡി മരണം പെെശാചികമെന്ന് സര്‍ക്കാര്‍ കോടതിയില്‍

നെടുങ്കണ്ടം കസ്റ്റഡി മരണത്തില്‍ ഹെെക്കോടതിയില്‍ നിലപാടറിയിച്ച് സര്‍ക്കാര്‍. നെടുങ്കണ്ടത്തെ രാജ്കുമാറിെൻറ കസ്റ്റഡി മരണം പൈശാചികമെന്നാണ് സർക്കാർ ഹൈക്കോടതിയെ അറിയിച്ചത്. സംഭവം സംഭവിക്കാൻ പാടില്ലത്തതാണന്നും ഗൗരവതരമായി അന്വേഷിക്കുന്നുണ്ടെന്നും സർക്കാർ അറിയിച്ചു. സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹരജിയിലാണ് സർക്കാർ വിശദീകരണം. പോലിസ് കസ്റ്റഡിയിലെടുത്ത പാസ്ബുക്ക് അടക്കമുള്ള മുഴുവൻ രേഖകളും ഹരജിക്കാർക്ക് വിട്ടു നൽകണമെന്നും കോടതി നിർദ്ദേശിച്ചു. പോലീസ് രാജ്‌കുമാറിനെ കസ്റ്റഡിയിൽ എടുത്തത് നിയമവിരുദ്ധമായാണെന്നും ക്രൂരമായ മർദനമാണ് മരണ കാരണമെന്നും ആരോപിച്ചാണ് ഹർജിക്കാർ കോടതിയെ സമീപിച്ചത്. കസ്റ്റഡി മരണത്തിൽ ഉത്തരവാദികളായവരിൽ നിന്നും […]