ഇറാന്‍ പിടിച്ചെടുത്ത ബ്രിട്ടീഷ് കപ്പലിലെ ജീവനക്കാരന്‍ സിജോ കുടുംബവുമായി സംസാരിച്ചു. താനും ഒപ്പമുള്ളവരും സുരക്ഷിതരാണെന്ന് തൃപ്പൂണിത്തറ സ്വദേശി സിജോ കുടുംബത്തെ അറിയിച്ചു. കപ്പല്‍ പിടികൂടിതയതിന് ശേഷം ആദ്യമാണ് സിജോ കുടുംബവുമായി സംസാരിക്കുന്നത്.
Kerala
യൂണിവേഴ്സിറ്റി കോളേജ് വധശ്രമക്കേസ്; രണ്ടു പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി
യൂണിവേഴ്സിറ്റി കോളേജിലെ അഖില്‍ ചന്ദ്രന്‍ വധശ്രമക്കേസിലെ രണ്ടു പ്രതികളുടെയും ജാമ്യാപേക്ഷ കോടതി തള്ളി. ജാമ്യം അനുവദിച്ചാല്‍ പ്രശ്നങ്ങള്‍ ഉണ്ടാകുമെന്ന് തിരുവനന്തപുരം വഞ്ചിയൂര്‍ ഫസ്റ്റ്ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി വിലയിരുത്തി. അതേസമയം യൂണിവേഴ്സിറ്റി കോളേജ് സംഭവങ്ങളില്‍ പ്രതിഷേധിച്ച് കാമ്പസ് ഫ്രണ്ട് ഇന്ന് നടത്തിയ സെക്രട്ടറിയേറ്റ് മാര്‍ച്ച് അക്രമാസക്തമായി. അഖില്‍ വധശ്രമക്കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന ഒന്നാം പ്രതി ശിവരഞ്ജിത്തും രണ്ടാം പ്രതി നസീമും സമര്‍പ്പിച്ച ജാമ്യാപേക്ഷയാണ് വഞ്ചിയൂര്‍ ഫസ്റ്റ്ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി തള്ളിയത്. പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചാല്‍ ഗുരുതര […]
പി.എസ്.സിയെ തകര്‍ക്കാന്‍ ആസൂത്രിത ശ്രമം നടക്കുന്നുവെന്ന് മുഖ്യമന്ത്രി
പി.എസ്.സിയെ തകര്‍ക്കാന്‍ ആസൂത്രിത ശ്രമം നടക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഭരണഘടനാ സ്ഥാപനങ്ങളെ തകര്‍ക്കാന്‍ രാജ്യത്ത് നടക്കുന്ന ശ്രമങ്ങളുടെ ഭാഗമാണിത്. പി.എസ്‍.സിയില്‍ അന്വേഷിക്കാന്‍ തക്കവണ്ണമുള്ള ക്രമക്കേടുകളില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.വിമര്‍ശനങ്ങള്‍ ഭരണഘടനാ സ്ഥാപനങ്ങള്‍ക്കെതിരായ നീക്കത്തിന്റെ ഭാഗമാണ്. പ്രതിപക്ഷം ഇല്ലാക്കഥകളുണ്ടാക്കി യുവാക്കളില്‍ ആശയക്കുഴപ്പമുണ്ടാക്കുന്നതായും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഭരണഘടന സ്ഥാപനങ്ങളെ തകർക്കാന്‍ രാജ്യത്ത് നീക്കം നടക്കുന്നുണ്ട്. പി. എസ്.സിക്കെതിരായ നീക്കം ഇതിന്റെ ഭാഗമായി കാണണം. ഒറ്റപ്പെട്ട സംഭവമായി കാണണ്ട. പുറത്ത് നിന്നുള്ള ഒരിടപെടലും നടക്കില്ല. പൊതു സമൂഹത്തിൽ വലിയ […]
യു.ഡി.എഫ് വിട്ടുനില്‍ക്കും; കോട്ടയം ജില്ല പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഇന്ന് നടക്കില്ല
കോട്ടയം ജില്ല പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ അനിശ്ചിതത്വം തുടരുന്നു. കേരള കോണ്‍ഗ്രസിലെ തര്‍ക്കം പരിഹരിക്കാന്‍ സാധിക്കാതെ വന്നതോടെ യു.ഡി.എഫ് തെരഞ്ഞെടുപ്പില്‍ നിന്നും വിട്ട് നിന്നു. ഇതോടെ തെരഞ്ഞെടുപ്പ് നാളത്തേക്ക് മാറ്റി. ജോസ് വിഭാഗവും ജോസഫ് വിഭാഗവും നിലപാടില്‍ ഉറച്ച് നിന്നതോടെ യു.ഡി.എഫ് കടുത്ത പ്രതിസന്ധിയിലാണ്. ഇരു വിഭാഗവും പ്രഖ്യാപിച്ച സ്ഥാനാര്‍ഥികളെ പിന്‍വലിക്കാന്‍ തയ്യാറാകാതെ വന്നതോടെയാണ് വിട്ട് നില്‍ക്കാനുള്ള തീരുമാനം യു.ഡി.എഫ് എടുത്തത്. യു.ഡി.എഫ് അംഗങ്ങള്‍ ഹാജരാകാതെ വന്നതോടെ തെരഞ്ഞെടുപ്പ് നാളത്തേക്ക് മാറ്റിവെച്ചതായി വരണാധികാരി പ്രഖ്യാപിച്ചു. ഔദ്യോഗിക പക്ഷം […]
കര്‍ണാടകയില്‍ സര്‍ക്കാര്‍ രൂപീകരണത്തിന് അവകാശവാദം ഉന്നയിച്ച് ബി.ജെ.പി; ഇന്ന് ഗവര്‍ണറെ കാണും
കര്‍ണാടകയില്‍ കുമാരസ്വാമി സര്‍ക്കാര്‍ വീണതിനു പിന്നാലെ, സര്‍ക്കാര്‍ രൂപീകരണത്തിന് അവകാശവാദം ഉന്നയിച്ച് ബി.ജെ.പി. ഇന്നലെ തന്നെ, ബി.ജെ.പി നിയമസഭാ കക്ഷി യോഗം ചേര്‍ന്നിരുന്നു. ഇന്ന് രാവിലെ ഗവര്‍ണറെ കാണാന്‍ ബി.എസ്. യദ്യൂരിയപ്പ തീരുമാനിച്ചിട്ടുണ്ട്. നാളെയായിരിക്കും മുഖ്യമന്ത്രിയുടെ സത്യപ്രതിജ്ഞയെന്നാണ് സൂചനകള്‍. പതിനെട്ട് ദിവസം നീണ്ട നാടകങ്ങള്‍ക്കൊടുവിലാണ്, കുമാരസ്വാമി മന്ത്രിസഭ പരാജയം സമ്മതിച്ചത്. ഇന്നലെ വിശ്വാസവോട്ടില്‍ പരാജയപ്പെട്ട് സര്‍ക്കാര്‍ വീണതിന് തൊട്ടുപിന്നാലെ, സര്‍ക്കാറിന് അവകാശ വാദവുമായി ബിജെപി രംഗത്തെത്തി. അടുത്തത് സുസ്ഥിര സര്‍ക്കാറായിരിയ്ക്കുമെന്നും കര്‍ഷകര്‍ക്ക് ഇനി നല്ല കാലമായിരിക്കുമെന്നുമാണ് യദ്യൂരിയപ്പ […]
മലപ്പുറം ജില്ലയിലെ കാപ്പിരിക്കാട് കടലാക്രമണം രൂക്ഷം; റോഡ് കടലെടുത്തു
മലപ്പുറം ജില്ലയിൽ തീരപ്രദേശങ്ങളിൽ കടലാക്രമണം രൂക്ഷമായ പ്രദേശങ്ങളിൽ ഒന്നാണ് കാപ്പിരിക്കാട്. പതിനഞ്ചോളം വീടുകൾക്ക് ഇവിടെ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. പ്രദേശത്തെ റോഡ് ഉൾപ്പെടെ കടലെടുത്തു. ജില്ലയിൽ കഴിഞ്ഞ ദിവസങ്ങളിൽ തുടർന്ന മഴയും ഒപ്പം കടലാക്രമണവും പൊന്നാനി മേഖലയിൽ വ്യാപക നാശനഷ്ടമാണ് വിതച്ചത്. കാപ്പിരിക്കാട് ഭാഗത്ത് നിരവധി വീടുകൾ കടലാക്രമണത്തിൽ തകർന്നു. തീരത്തോട് ചേർന്ന വീടുകൾ പലതും തീർത്തും വാസയോഗ്യമല്ലാതായി. പലരും ബന്ധുവീടുകളിൽ ആണ് താമസം. തീരത്തോട് ചേർന്നുള്ള റോഡ് പൂർണ്ണമായും തകർന്നു. കടൽ ക്ഷോഭത്തിന് താൽക്കാലിക ശമനമുണ്ടായെങ്കിലും പ്രദേശത്തെ […]
കുടുംബശ്രീ കോഴിയിറച്ചി വിപണിയിലേക്ക്; കേരള ചിക്കന്‍ സെപ്തംബറോടെ
കോഴിയിറച്ചി വിപണിയില്‍ ചുവടുവെക്കാനൊരുങ്ങി കുടുംബശ്രീ യൂണിറ്റ്. തിരുവനന്തപുരം ചാന്നാങ്കരയിലാണ് ആധുനിക പൌള്‍ട്രി പ്രോസസിംഗ് പ്ലാന്‍റും ബ്രോയിലര്‍ സ്റ്റോക് പേരന്‍റ് ഫാമും ഒരുങ്ങുന്നത്. സെപ്തംബറോടെ കേരള ചിക്കന്‍ വിപണിയിലെത്തും. ചാന്നാങ്കരയിലെ അഞ്ചേക്കര്‍ സ്ഥലത്താണ് പ്ലാന്‍റ് നിര്‍മിക്കുന്നത്. നല്ല കോഴിയിറച്ചി ചുരുങ്ങിയ വിലക്ക് വില്‍ക്കുകയെന്നതാണ് പദ്ധതിയുടെ ലക്ഷ്യം. മണിക്കൂറില്‍ ആയിരം കോഴികളെ ഇറച്ചിയാക്കി പാക്ക് ചെയ്യാനുള്ള സംവിധാനം ഇവിടെയുണ്ടാകും. ഓരോ യൂണിറ്റിലും ആഴ്ചയില്‍ ആറായിരം കോഴിക്കുഞ്ഞുങ്ങളെ ഉത്പാദിപ്പിക്കും. മുട്ടകൾ ഹാച്ചറികളിൽ വച്ച് വിരിയിച്ച കുഞ്ഞുങ്ങളെ കുടുംബശ്രീ ഫാമുകൾക്ക് നൽകുകയും തുടർന്ന് […]
ശിവരഞ്ജിത്തിന്റെ വീട്ടിൽ നിന്ന് ഉത്തരക്കടലാസുകൾ കണ്ടെടുത്ത സംഭവത്തിൽ ക്രൈം ബ്രാഞ്ച് ഇന്ന് അന്വേഷണം തുടങ്ങും
തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിലെ വധശ്രമക്കേസിലെ ഒന്നാം പ്രതി ശിവരഞ്ജിത്തിന്റെ വീട്ടിൽ നിന്ന് ഉത്തരക്കടലാസുകൾ കണ്ടെടുത്ത സംഭവത്തിൽ ക്രൈം ബ്രാഞ്ച് ഇന്ന് അന്വേഷണം ആരംഭിക്കുമെന്ന് സൂചന. വിഷയത്തില്‍ പ്രതിപക്ഷ യുവജന വിദ്യാർത്ഥി സംഘടനകളുടെ പ്രതിഷേധം ഇന്നും തുടരും. യൂണിവേഴ്സിറ്റി കോളേജിൽ യൂണിറ്റ് ആരംഭിക്കാനുള്ള തയ്യാറെടുപ്പിലാണ് എ.ബി.വി.പി. യൂണിവേഴ്‌സിറ്റി കോളേജിൽ ക്ലാസ് ആരംഭിച്ചെങ്കിലും വിഷയത്തിൽ പ്രതിഷേധം കടുപ്പിക്കാനാണ് പ്രതിപക്ഷ വിദ്യാർത്ഥി സംഘടനകളുടെ തീരുമാനം.കെ.എസ്.യു പ്രത്യക്ഷ സമരത്തിൽ നിന്ന് വിട്ടു നില്ക്കുകയാണെങ്കിലും യൂത്ത് കോൺഗ്രസ് സമരം ഏറ്റെടുത്തിട്ടുണ്ട്.വിവിധ സമരപരിപാടികളാണ് യൂത്ത് കോൺഗ്രസ് […]
കോട്ടയം ജില്ല പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഇന്ന്
കോട്ടയം ജില്ല പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഇന്ന് നടക്കും. ജോസ് വിഭാഗവും ജോസഫ് വിഭാഗവും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് വിപ്പ് നല്കിയതോടെ കോണ്‍ഗ്രസ് ആരെ പിന്തുണയ്ക്കും എന്നാണ് ഇനി കാണേണ്ടത്. രാത്രി വൈകിയും ചര്‍ച്ചകള്‍ നടന്നെങ്കിലും പ്രശ്നം പരിഹരിക്കാനായില്ല. അതേസമയം പ്രസിഡന്റ് സ്ഥാനം കോണ്‍ഗ്രസ് ഏറ്റെടുത്ത് പ്രശ്നം പരിഹരിക്കാനുള്ള ഫോര്‍മുലയും യു.ഡി.എഫ് മുന്നോട്ട് വെച്ചിട്ടുണ്ട്. പഞ്ചായത്ത് ഭരണം പിടിച്ചെടുക്കാനാകില്ലെങ്കിലും ഔദ്യോഗിക പക്ഷം ആരെന്ന് തെളിയിക്കാനുളള ശ്രമമാണ് ജോസഫ് വിഭാഗവും ജോസ് വിഭാഗവും നടത്തുന്നത്. ജോസ് വിഭാഗം കാഞ്ഞിരപ്പള്ളി ഡിവിഷനിലെ […]
മഴക്ക് ശമനം; മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
സംസ്ഥാനത്ത് മഴ കുറയുന്നു. കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് നല്‍കിയിട്ടുണ്ട്. കടല്‍ പ്രക്ഷുബ്ധമായതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന മുന്നറിയിപ്പ് തുടരുന്നുണ്ട്. മണിക്കൂറില്‍ അമ്പത് കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് വീശുമെന്നാണ് കാലാവസ്ഥാനിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം. 3.4 മീറ്റര്‍ വരെ ഉയരത്തില്‍ തിരമാലക്കും സാധ്യതയുണ്ട്.കാസര്‍കോട് ജില്ലയില്‍ താഴ്ന്ന പ്രദേശങ്ങളിലെ പല വീടുകളിലും ഇപ്പോളും വെള്ളം കയറിയ നിലയിലാണ് . മണ്ണിടിഞ്ഞതിനെത്തുടര്‍ന്ന് ബദിയടുക്ക – പെര്‍ള റോഡിലെ ഗതാഗതം താത്ക്കാലികമായി നിരോധിച്ചിട്ടുണ്ട്.ജില്ലയില്‍ മൂന്ന് ദുരിതാശ്വാസ ക്യാമ്പുകളാണ് […]












