വിദ്യാർഥിയെ സ്റ്റോപ്പ് മാറി ഇറക്കിയതിന് ബസ് ജീവനക്കാർക്കെതിരെ കലക്ടറുടെ നടപടി. മഞ്ചേരി പരപ്പനങ്ങാടി റൂട്ടിൽ ഓടുന്ന സ്വകാര്യ ബസിനാണ്, വിദ്യാർഥിയെ സഹോദരനൊപ്പം സ്റ്റോപ്പിൽ ഇറക്കാത്തതിന് നടപടിയെടുത്തത്. ബസ് ആർ.ടി.ഒ പിടിച്ചെടുത്തു. കുട്ടകളോട് അപമര്യാദയായി പെരുമാറിയതിന് ബസ് കണ്ടക്ടറോട് പത്ത് ദിവസം ശിശുഭവനിൽ കെയർടേക്കറായി സേവനമനുഷ്ടിക്കാൻ ഉത്തരവിടുകയായിരുന്നു. കുട്ടികളോട് സഹാനുഭൂതിയില്ലാതെ പെരുമാറിയ സാഹചര്യത്തില്‍ മാതൃകാപരമായ ശിക്ഷ നല്‍കുകയാണെന്നാണ് കലക്ടർ ഫേസ്ബുക്കിൽ കുറിച്ചത്. പത്ത് ദിവസം രാവിലെ 9 മണി മുതൽ 4 മണി വരെ തവനൂർ ശിശുഭവനിൽ കെയർടേക്കറായാണ് […]
Kerala
മഞ്ചേശ്വരത്ത് നിന്നും തട്ടിക്കൊണ്ട് പോയ പ്ലസ് വണ്‍ വിദ്യാര്‍ഥിയെ കണ്ടെത്തി
മഞ്ചേശ്വരത്ത് നിന്നും തട്ടിക്കൊണ്ട് പോയ പ്ലസ് വണ്‍ വിദ്യാര്‍ഥിയെ കണ്ടെത്തി. മഞ്ചേശ്വരം അബൂബക്കറിന്റെ മകന്‍ ഹാരിസിനെയാണ് മൂന്ന് ദിവസം മുമ്പ് തട്ടിക്കൊണ്ട് പോയത്. മംഗലാപുരം ബസ് സ്റ്റാന്‍ഡില്‍ കണ്ടെത്തിയ കുട്ടിയെ പൊലീസ് എത്തി തിരികെ കൊണ്ടുവരികയായിരുന്നു. സഹോദരിക്കൊപ്പം മംഗളൂരുവിലെ കോളേജിലേക്ക് പോകുന്നതിനിടെയാണ് ഹാരിസിനെ തട്ടിക്കൊണ്ടു പോയത്. മംഗലാപുരത്തെ സ്വകാര്യ കോളേജിൽ പ്ലസ് വൺ വിദ്യാർഥിയാണ് ഹാരിസ്.വോർക്കാടി കൊള്ളിയൂരിൽ വച്ച് കാറിലെത്തിയ നാല് അംഗ സംഘം തടഞ്ഞ് നിർത്തി ബലമായി കാറിൽ കയറ്റുകയായിരുന്നു.കുട്ടിയെ തട്ടിക്കൊണ്ടു പോയ ശേഷം സംഘം […]
സര്‍ക്കാരിനെതിരെയുള്ള യു.ഡി.എഫിന്റെ സെക്രട്ടറിയേറ്റ് ഉപരോധം തുടങ്ങി
സംസ്ഥാന സര്‍ക്കാരിനെതിരെ വിവിധ പ്രശ്നങ്ങള്‍ ഉയര്‍ത്തിയുള്ള യു.ഡി.എഫിന്റെ സെക്രട്ടറിയേറ്റ് ഉപരോധം തുടങ്ങി യൂണിവേഴ്സിറ്റി കോളേജിലെ അക്രമത്തിലും പി.എസ്.സി പരീക്ഷാ ക്രമക്കേടിലും സി.ബി.ഐ അന്വേഷണം നടത്തുക എന്ന ആവശ്യത്തിന് പുറമേ വിലക്കയറ്റം ,വൈദ്യുതി ചാർജ് വർധന, കാരുണ്യ പദ്ധതി തുടങ്ങിയ വിഷയങ്ങളും ഉയര്‍ത്തിയാണ് പ്രതിഷേധം. രാവിലെ 6 മുതൽ ഉച്ചവരെയാണ് ഉപരോധം. അതേസമയം യൂണിവേഴ്സിറ്റി കോളജില്‍ എസ്.എഫ്.ഐ സംഘടിപ്പിക്കുന്ന മഹാപ്രതിരോധവും ഇന്ന് നടക്കും.
കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം ഇരുവിഭാഗങ്ങളും പങ്കിടണമെന്ന് നിര്‍ദ്ദേശം
കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം പങ്കിടണമെന്ന് കേരള കോണ്‍ഗ്രസിലെ ഇരു വിഭാഗങ്ങള്‍ക്കും കോണ്‍ഗ്രസിന്റെ നിര്‍ദേശം. ഇനിയുള്ള കാലാവധി കേരളകോണ്‍ഗ്രസിലെ ഇരു വിഭാഗങ്ങള്‍ പങ്കിടണമെന്നാണ് നിര്‍ദേശം. എന്നാല്‍ ആര് ആദ്യം സ്ഥാനം ഏറ്റെടുക്കണമെന്ന കാര്യത്തില്‍ തര്‍ക്കം തുടരുകയാണ്. അതേസമയം ക്വാറം തികയാത്തതിനെ തുടര്‍ന്ന് ഇന്നലെ മാറ്റിവെച്ച കോട്ടയം ജില്ല പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഇന്ന് നടക്കും.
പൂവാറിൽ നിന്നും ഒരു മാസം മുമ്പ് കാണാതായ യുവതിയെ കൊന്ന് കുഴിച്ചുമൂടിയ നിലയിൽ കണ്ടെത്തി
തിരുവനന്തപുരം പൂവാറിൽ നിന്നും ഒരു മാസം മുമ്പ് കാണാതായ യുവതിയെ കൊന്ന് കുഴിച്ചുമൂടിയ നിലയിൽ കണ്ടെത്തി. പൂവാർ സ്വദേശി രാഖിയുടെ മൃതദേഹമാണ് കണ്ടെത്തിയത്. അംബൂരിയിലെ സുഹൃത്തും സൈനികനുമായ അഖിലിന്റെ വീടിന് സമീപത്ത് നിന്നാണ് മൃതദേഹം കണ്ടെത്തിയത്. സുഹൃത്ത് അഖിലിനായി തെരച്ചിൽ തുടരുന്നു. അമ്പൂരിക്ക് അടുത്ത് തോട്ടുമുക്ക് എന്ന സ്ഥലത്ത് സുഹൃത്തിന്റെ വീടിനടുത്ത് നിന്നാണ് മൃതദേഹം കണ്ടെത്തിയത്. കഴിഞ്ഞ ഒരു മാസമായി രാഖിയെ കാണാനില്ലായിരുന്നു. ബന്ധുക്കൾ പൊലീസിൽ പരാതിയും നൽകിയിരുന്നു. രാഖിയുടെ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് അമ്പൂരി […]
മഞ്ചേശ്വരത്ത് നിന്നും വിദ്യാർഥിയെ തട്ടിക്കൊണ്ട് പോയത് ആളുമാറിയെന്ന് സംശയം
മഞ്ചേശ്വരത്ത് നിന്നും വിദ്യാർഥിയെ തട്ടിക്കൊണ്ട് പോയത് ആളുമാറിയെന്ന് സംശയം. ഗള്‍ഫിലുള്ള സഹോദരന്റെ മകനെ തട്ടിക്കൊണ്ട് പോകാനായെത്തിയ സംഘം ആളുമാറി തട്ടിയെടുത്തത് സഹോദരിയുടെ മകനെയെന്നാണ് വിദ്യാര്‍ഥിയുടെ ബന്ധുക്കള്‍ സംശയിക്കുന്നത്. മൂന്ന് ദിവസം പിന്നിട്ടിട്ടും വിദ്യാർഥിയെ കണ്ടെത്താനാവത്തതിൽ കുടുംബം ആശങ്കയിലാണ്. ഹാരിസിന്‍റെ വിദേശത്തുള്ള മാതൃ സഹോദരന്‍ പണം കൊടുത്താലേ തന്നെ സംഘം വിട്ടയക്കു എന്നാണ് ഈ ശബ്ദ സന്ദേശത്തില്‍ കുട്ടി പറയുന്നത്. ഇത് ഹാരിസിനെ കൊണ്ട് തട്ടിക്കൊണ്ട് പോയവര്‍ പറയിപ്പിച്ചതാവാമെന്നും വിദേശത്തുള്ള ഹാരിസിന്‍റെ അമ്മാവന്‍മാര്‍ നടത്തിയ സ്വര്‍ണ – സാമ്പത്തിക […]
മുഖ്യമന്ത്രിക്ക് അപകർഷതാ ബോധമെന്ന് സെന്‍കുമാര്‍
മുഖ്യമന്ത്രിയെ വിമർശിച്ച് മുൻ ഡി.ജി.പി ടി.പി. സെൻകുമാർ. മുഖ്യമന്ത്രിക്ക് അപകർഷതാ ബോധമാണ്. കേരളത്തിന്റെ മുഖ്യമന്ത്രിയാണെന്ന ബോധത്തോടെ പിണറായി വിജയൻ പ്രവർത്തിക്കണമെന്നും സെൻകുമാർ തിരുവനന്തപുരത്ത് പറഞ്ഞു.
കോട്ടയം ജില്ല പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഇന്ന് നടക്കും
ക്വാറം തികയാത്തതിനെ തുടര്‍ന്ന് ഇന്നലെ മാറ്റിവെച്ച കോട്ടയം ജില്ല പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഇന്ന് നടക്കും. കേരള കോണ്‍ഗ്രസിലെ ഇരുവിഭാഗങ്ങളും സ്ഥാനാര്‍ഥികളെ പിന്‍വലിക്കാന്‍ തയ്യാറാകാത്ത സാഹചര്യത്തില്‍ കോണ്‍ഗ്രസിന്റെ നിലപാട് നിര്‍ണ്ണായകമാണ്. ക്വാറം തികയാത്തതിനെ തുടര്‍ന്ന് ഇന്നലെ മാറ്റിവെച്ച കോട്ടയം ജില്ല പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഇന്ന് നടക്കും. കേരള കോണ്‍ഗ്രസിലെ ഇരുവിഭാഗങ്ങളും സ്ഥാനാര്‍ഥികളെ പിന്‍വലിക്കാന്‍ തയ്യാറാകാത്ത സാഹചര്യത്തില്‍ കോണ്‍ഗ്രസിന്റെ നിലപാട് നിര്‍ണ്ണായകമാണ്.
മഹാരാജാസ് കോളേജില്‍ എസ്.എഫ്.ഐ- ഫ്രറ്റേണിറ്റി സംഘര്‍ഷം
എറണാകുളം മഹാരാജാസ് കോളേജില്‍ എസ്.എഫ്.ഐ- ഫ്രറ്റേണിറ്റി സംഘര്‍ഷം. പ്രിന്‍സിപ്പല്‍ അടച്ചു പൂട്ടിയ യൂണിയന്‍ ഓഫീസ് പുറത്തു നിന്നെത്തിയ പ്രവര്‍ത്തകരുടെ സഹായത്തോടെ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ തുറക്കാന്‍ ശ്രമിച്ചതാണ് സംഘര്‍ഷത്തിനു കാരണം. സംഘര്‍ഷം ഉണ്ടായതിനെ തുടര്‍ന്ന് യൂണിയന്‍ ഓഫീസ് വീണ്ടും അടച്ച്പൂട്ടി.
ഉത്തരവും മാര്‍ക്കുമില്ലാത്ത കടലാസിനെ ഉത്തരക്കടലാസെന്ന് പറയാമോയെന്ന് എല്‍.ഡി.എഫ് കണ്‍വീനര്‍
യൂണിവേഴ്‌സിറ്റി കോളജ് വധശമിക്കസിലെ ഒന്നാം പ്രതി ശിവരഞ്ജിത്തിന്റെ വീട്ടില്‍ നിന്ന് ഉത്തരക്കടലാസുകള്‍ കണ്ടെടുത്തതില്‍ വിചിത്ര ന്യായീകരണവുമായി എല്‍.ഡി.എഫ് കണ്‍വീനര്‍. ഉത്തരം എഴുതാത്ത കടലാസായതിനാല്‍ അതിന് വെള്ളക്കടലാസിന്റെ വിലയേയുളളു. അതുകൊണ്ട് വിഷയം കാര്യമാക്കേണ്ടതില്ല. ഉത്തരം എഴുതിയ കടലാസ് കാണാതായതാണ് പ്രശ്‌നമെന്നും എ.വിജയരാഘവന്‍ തിരുവനന്തപുരത്ത് പറഞ്ഞു.











