India Kerala

പൊലീസ് ലാത്തി ചാർജിനെ ന്യായീകരിച്ചിട്ടില്ലെന്ന് കാനം

എറണാകുളത്തെ സി.പി.ഐ പ്രവര്‍ത്തകര്‍ക്കെതിരായ പൊലീസ് ലാത്തി ചാർജിനെ ന്യായീകരിച്ചിട്ടില്ലെന്ന് കാനം പറഞ്ഞു. കലക്ടറുടെ റിപ്പോർട്ട് വന്നതിന് ശേഷം പ്രതികരിക്കാമെന്നാണ് പറഞ്ഞത്. ലാത്തിച്ചാർജിനെ കുറിച്ച് താൻ നടത്തിയ പ്രതികരണത്തിൽ അതൃപ്തി ഉള്ളവർ പോസ്റ്റര്‍ ഒട്ടിച്ചല്ല ജനറല്‍ ബോഡിയിലാണ് അഭിപ്രായം പറയേണ്ടതെന്നും കാനം കൊച്ചിയില്‍ പറഞ്ഞു. കാനത്തിനെതിരായി പാര്‍ട്ടിക്കാര്‍ പോസ്റ്റര്‍ പതിക്കില്ലെന്ന് മന്ത്രി പി തിലോത്തമൻ പറഞ്ഞു. പ്രശ്നം സങ്കീര്‍ണമാക്കാൻ പാർട്ടി ശത്രുക്കളാണ് ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതെന്നും മന്ത്രി പറഞ്ഞു. എൽദോ എബ്രഹാം എം.എൽ.എയെ പൊലീസ് തിരഞ്ഞു പിടിച്ചു തല്ലിയതാണെന്ന് […]

India Kerala

പ്രളയരക്ഷാപ്രവര്‍ത്തനത്തിന് വീണ്ടും പണം ചോദിച്ച് വ്യോമസേന

പ്രളയരക്ഷപ്രവർത്തനത്തിന് വീണ്ടും പണം ആവശ്യപ്പെട്ട് വ്യോമസേന.രക്ഷ പ്രവർത്തനത്തിന് ചെലവായ 113 കോടി രൂപ നൽകണമെന്ന അറിയിപ്പാണ് വ്യോമസേന ആസ്ഥാനത്ത് നിന്ന് സംസ്ഥാന സർക്കാറിന് ലഭിച്ചത്. വ്യോമസേന നടപടിയിൽ പ്രതിഷേധം രേഖപ്പെടുത്തി മുഖ്യമന്ത്രി പ്രതിരോധമന്ത്രിക്ക് കത്തയച്ചു. പ്രളയദുരന്തമുണ്ടായ ആഗസ്ത് 15 മുതൽ നാല് ദിവസമാണ് വ്യോമസേന സംസ്ഥാനത്ത് രക്ഷാ പ്രവർത്തനം നടത്തിയത്. ഈ സമയത്ത് ഉപയോഗിച്ച വിമാനത്തിനും ഹെലിക്കോപ്റ്ററിനുമുൾപ്പടെ ചെലവായ തുക തിരിച്ചടക്കണമെന്ന അറിയിപ്പാണ് വ്യോമസേന ആസ്ഥാനത്ത് നിന്ന് സംസ്ഥാന ചീഫ് സെക്രട്ടറിക്ക് ലഭിച്ചിരിക്കുന്നത്. 113 കോടി രൂപയുടെ […]

India Kerala

പൂവാര്‍ സ്വദേശിയെ കൊലപ്പെടുത്തിയ സംഭവം; മുഖ്യപ്രതി അഖിലിനെ തേടി പൊലീസ് ഡല്‍ഹിയിലേക്ക്

തിരുവനന്തപുരം അമ്പൂരിയില്‍ യുവതിയെ കൊലപ്പെടുത്തിയ കേസില്‍ മുഖ്യപ്രതി അഖിലിനെ തേടി പൊലീസ് ഡല്‍ഹിയിലേക്ക്. അഖിലിന്റെ മൊബൈല്‍‌ ഫോണ്‍ അവസാനം ടവര്‍ ലൊക്കേഷന്‍ കാണിച്ചത് ഡല്‍ഹിയിലാണ്. കേസില്‍ റിമാന്‍ഡിലുള്ള പ്രതി ആദര്‍ശിനെ വീണ്ടും ചോദ്യം ചെയ്യാനായി അന്വേഷണ സംഘം കസ്റ്റഡിയില്‍ വാങ്ങും. പൂവാര്‍ സ്വദേശിയായ യുവതിയെ കൊലപ്പെടുത്തിയത് സുഹൃത്തായ അഖിലും ഇയാളുടെ സഹോദരന്‍ രാഹുലും ചേര്‍ന്നെന്നാണ് കൂട്ടുപ്രതി ആദര്‍ശ് നല്‍കിയ മൊഴി. അഖിലിന് മറ്റൊരു വിവാഹം ഉറപ്പിച്ചതിനെത്തുടര്‍ന്ന് യുവതിയും അഖിലും തമ്മിലുണ്ടായ തര്‍ക്കം കൊലപാതകത്തില്‍ കലാശിച്ചെന്നും ആദര്‍ശ് മൊഴി […]

India Kerala

അമ്പലവയല്‍ വിഷയത്തില്‍ ശക്തമായ നടപടിയുണ്ടാകുമെന്ന് വനിതാ കമ്മീഷൻ

കേരളത്തിൽ വർധിച്ച് വരുന്ന സദാചാര പൊലീസിങ് അപലപനീയമെന്ന് വനിതാ കമ്മീഷൻ അധ്യക്ഷ എം.സി ജോസഫൈൻ. അമ്പലവയൽ വിഷയത്തിൽ ശക്തമായ നടപടി കമ്മീഷന്റെ ഭാഗത്ത് നിന്നും ഉണ്ടാകുമെന്നും ജോസഫൈൻ പറഞ്ഞു. കൊച്ചിയിൽ വനിതാ കമ്മീഷൻ നടത്തിയ മെഗാ അദാലത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ജോസഫൈൻ. വയനാട് അമ്പലവയലിൽ ദമ്പതികളെ മർദിച്ച സംഭവത്തിലാണ് വനിതാ കമ്മീഷൻ അധ്യക്ഷ എം.സി ജോസഫൈന്റെ പ്രതികരണം. വിഷയത്തിൽ ശക്തമായ നടപടി കമ്മീഷന്റെ ഭാഗത്ത് നിന്നും ഉണ്ടാകും. നിയമം കൈയിലെടുക്കാൻ ആർക്കും അവകാശമില്ലെന്നും ജോസഫൈൻ പറഞ്ഞു. […]

India Kerala

ശിവരഞ്ജിത്തിനെ വീണ്ടും കസ്റ്റഡിയില്‍ വാങ്ങാന്‍ പൊലീസ് നീക്കം

തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജ് വിദ്യാർത്ഥി അഖിൽ ചന്ദ്രനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ എസ്.എഫ്.ഐ യൂണിറ്റ് പ്രസിഡന്റ് ശിവരഞ്ജിത്തിനെ വീണ്ടും കസ്റ്റഡിയില്‍ വാങ്ങാന്‍ പൊലീസ് നീക്കം. ഇതിനായി അന്വേഷണ സംഘം ഇന്ന് കോടതിയില്‍ കസ്റ്റഡി അപേക്ഷ സമര്‍പ്പിക്കും. യൂണിവേര്‍സിറ്റി ഉത്തരക്കടലാസുകളും ഫിസിക്കല്‍ എജുക്കേഷന്‍ ‍ഡയറക്ടറുടെ സീലും ശിവരഞ്ജിത്തിന്റെ വീട്ടില്‍ നിന്ന് കണ്ടെടുത്ത സംഭവത്തില്‍ കൂടുതല്‍ അന്വേഷണത്തിന് വേണ്ടിയാണ് ഇയാളെ കസ്റ്റഡിയില്‍ വാങ്ങുന്നത്. ഇയാള്‍ക്കെതിരെ വ്യാജരേഖ ചമച്ചതിനും മോഷണത്തിനും കേസെടുത്തിരുന്നു. അഖിലിനെ ആക്രമിച്ച കേസിലെ പ്രതികളായ ആരോമല്‍, ആദില്‍ എന്നിവര്‍ […]

India Kerala

ആൾക്കൂട്ട കൊലയിൽ ഉൾപ്പെട്ട എല്ലാവരെയും വധശിക്ഷക്കു വിധിക്കണമെന്ന് അടൂർ

ആൾക്കൂട്ട കൊലയിൽ ഉൾപ്പെട്ട എല്ലാവരെയും വധശിക്ഷക്കു വിധിക്കണമെന്ന് പ്രശസ്ത സംവിധായകന്‍ അടൂർ ഗോപാലകൃഷ്ണന്‍. ആള്‍ക്കൂട്ടക്കൊലയില്‍ ഉള്‍പ്പെട്ട പലരും നിയമനടപടികള്‍ക്ക് വിധേയരാകാതെ രക്ഷപ്പെട്ടിട്ടുണ്ട്. അതായിരിക്കും അവര്‍ക്ക് കൂടുതല്‍ പ്രോത്സാഹനം കൊടുക്കുന്നത്. ശരിക്കും ഇത്തരം കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ടവരെ മൊത്തം വധശിക്ഷക്ക് വിധിക്കേണ്ടതാണ്. എങ്കില്‍ മാത്രമേ ഇത്തരം പ്രവൃത്തികള്‍ അവസാനിക്കുകയുള്ളൂ. കത്ത് അയച്ചവരാരും സര്‍ക്കാരിനെതിരെ ഒന്നും പറഞ്ഞിട്ടില്ല. അവരെ ശത്രുക്കളായി കാണുന്നത് തന്നെ വലിയ വിഡ്ഢിത്തമാണെന്നും അടൂര്‍ പറഞ്ഞു. ജയ് ശ്രീരാം വിളി കേള്‍ക്കാന്‍ താത്പര്യമില്ലെങ്കിൽ അടൂർ ഗോപാലകൃഷ്ണൻ പേര് മാറ്റി […]

India Kerala

പൊലീസിനെ വിമര്‍ശിക്കാതെയുള്ള കാനത്തിന്റെ പ്രതികരണത്തില്‍ അസ്വാഭാവികതയില്ലെന്ന് എല്‍ദോ എബ്രഹാം

പൊലീസിനെ വിമര്‍ശിക്കാതെയുള്ള കാനത്തിന്റെ പ്രതികരണത്തില്‍ അസ്വാഭാവികതയില്ലെന്നായിരുന്നു മര്‍ദനമേറ്റ എം.എല്‍.എ എല്‍ദോ എബ്രഹാമിന്റെ പ്രതികരണം.സമരമുഖത്ത് ഉണ്ടാകുമ്പോഴുള്ള കാര്യത്തെപ്പറ്റിയാണ് കാനം പറഞ്ഞത്. പൊലീസ് നടപടിയെ പാര്‍ട്ടിയുടെ സംസ്ഥാന നേതൃത്വം അപലപിച്ചതാണെന്നും എല്‍ദോ മീഡിയവണിനോട് പറഞ്ഞു.

India Kerala

പൂവാറില്‍ കൊല്ലപ്പെട്ട യുവതി ബാലാത്സംഗം ചെയ്യപ്പെട്ടതായി സംശയം

പൂവാറില്‍ കൊല്ലപ്പെട്ട യുവതി ബാലാത്സംഗം ചെയ്യപ്പെട്ടതായി സംശയം. ആന്തരീകാവയവങ്ങളുടെ രാസപരിശോധനക്ക് ശേഷം ഇക്കാര്യങ്ങള്‍ പൊലീസ് പരിശോധിക്കും. അതേസമയം, പെണ്‍കുട്ടിയെ കൊലപ്പെടുത്തിയത് കഴുത്ത് ഞെരിച്ചാണെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിന്‍റെ പ്രാഥമിക വിവരം. ആന്തരിക അവയവങ്ങള്‍ക്ക് ക്ഷതമേറ്റെന്നും പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട്.

India Kerala

കോഴിക്കോട് രണ്ടിടത്ത് കള്ളനോട്ട് വേട്ട

കോഴിക്കോട് രണ്ടിടത്ത് കള്ളനോട്ട് വേട്ട. ഫറോകിലും താഴെപടനിലത്തുമാണ് കള്ളനോട്ടുകള്‍ കണ്ടെത്തിയത്. ഫറോക് സ്വദേശി അബ്‌ദുല്‍ റഷീദ് പൊലീസ് പിടിയില്‍. താഴേപടനിലത്ത് വീട് കേന്ദ്രീകരിച്ച് നടന്ന കള്ളനോട്ട് നിര്‍മാണകേന്ദ്രം പൊലീസ് കണ്ടെത്തി. ഇവിടെ നിന്ന് കള്ളനോട്ടടിക്കുന്ന മൂന്ന് യന്ത്രങ്ങള്‍ പിടികൂടി. കള്ളനോട്ട് നിര്‍മാണം നടത്തിയ ഷമീര്‍ എന്നയാള്‍ ഒളിവിലാണ്. 18 ലക്ഷം രൂപയുടെ കള്ള നോട്ടാണ് രണ്ടിടത്ത് നിന്നുമായി പിടികൂടിയത്.

India Kerala Uncategorized

സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ കോട്ടയം ജില്ലാ പ്രസിഡന്റ്; യു.ഡി.എഫ് തീരുമാനം അംഗീകരിക്കുമെന്ന് ജോസഫ് വിഭാഗം

കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം പങ്കിടണമെന്ന യു.ഡി.എഫ് തീരുമാനം അംഗീകരിച്ച് ജോസഫ് വിഭാഗം. കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം പങ്കിടണമെന്നായിരുന്നു കേരള കോണ്‍ഗ്രസിലെ ഇരു വിഭാഗങ്ങളോടും യു.ഡി.എഫ് നിര്‍ദേശിച്ചത്. അതിനിടെ സെബാസ്റ്റ്യന്‍ കുളത്തുങ്കലിനെ കോട്ടയം ജില്ലാ പ്രസിഡന്റായി തെരഞ്ഞെടുത്തു. 7നെതിരെ 14 വോട്ടുകള്‍ക്കാണ് സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ തെരഞ്ഞെടുക്കപ്പെട്ടത്. സ്ഥാനം കിട്ടിയില്ലെങ്കിൽ മുന്നണി വിടുമെന്ന് ഭീഷണിപ്പെടുത്തേണ്ട സാഹചര്യമൊന്നുമില്ലെന്ന് ജോസ് കെ മാണി പറഞ്ഞു. രണ്ടാമത്തെ ടേം ആണ് ജോസഫ് വിഭാഗത്തിന് നല്‍കുന്നതെങ്കില്‍ അത് അംഗീകരിക്കുമെന്ന് ജോസഫ് […]