India Kerala

മുസ്‌ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്‍റ് എം.ഐ തങ്ങള്‍ അന്തരിച്ചു

മുസ്‌ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്‍റ് എം.ഐ തങ്ങള്‍ അന്തരിച്ചു. കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ഹൃദയസംബന്ധമായ അസുഖത്തെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു അദ്ദേഹം. ലീഗിന്റെ മുഖപത്രമായ ചന്ദ്രികയുടെ പത്രാധിപരായിരുന്നു. രാവിലെ 9.30ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഖബറടക്കം നാളെ രാവിലെ മലപ്പുറം എടവണ്ണ പത്തപ്പിരിയം പെരുവിൽ കുണ്ട് ജുമാ മസ്ജിദിൽ നടക്കും. സ്വവസതിയിലെ പൊതുദർശനത്തിന് ശേഷം നാളെ രാവിലെ 7:30 ന് ഖബറടക്കം നടക്കും. പത്രപ്രവര്‍ത്തകന്‍, ഗ്രന്ഥകാരന്‍, പ്രഭാഷകന്‍, വിവര്‍ത്തകന്‍ എന്നീനിലകളില്‍ പ്രശസ്തനായിരുന്നു. മുസ്‌ലിം ലീഗ് മലപ്പുറം ജില്ലാ […]

India Kerala

തിരുനെല്ലിയില്‍ കാട്ടാനകള്‍ കൂട്ടമായെത്തി കൃഷി നശിപ്പിക്കുന്നത് വ്യാപകമാവുന്നു

വയനാട് തിരുനെല്ലിയില്‍ കാട്ടാനകള്‍ കൂട്ടമായെത്തി കൃഷി നശിപ്പിക്കുന്നത് വ്യാപകമാവുന്നു. തിരുനെല്ലി പഞ്ചായത്തിലെ തൃശ്ശിലേരി മുത്ത്മാരി നിവാസികള്‍ കൃഷി നടത്താനാവാത്ത അവസ്ഥയിലാണിന്ന്. തിരുനെല്ലി മുത്തമാരിയിലെ കര്‍ഷകര്‍ക്കിത് ഉറക്കമില്ലാത്ത ദിനങ്ങളാണ്. അടുത്ത ദിവസങ്ങളിലായി കാട്ടനക്കൂട്ടമെത്തി നശിപ്പിച്ചത് ഏക്കറു കണക്കിന് കൃഷിയാണ്. മുമ്പെങ്ങുമില്ലാത്ത വിധത്തിലാണ് കൊമ്പനാനകള്‍ കൂട്ടത്തോടെയെത്തുന്നത്. മുത്ത് മാരി വെളിയപ്പളളി അബ്രഹാമിന്റെ തോട്ടത്തിൽ എത്തിയ കാട്ടാനകൾ വ്യാപക നാശനഷ്ടങ്ങളാണ് വരുത്തി വെച്ചത്.40 ഓളം തെങ്ങുകൾ, 100 കാപ്പിച്ചെടികൾ, 200 ഓളം കുരുമുളക് വള്ളികൾ, നൂറുകണക്കിന് വാഴ എന്നിവയെല്ലാം ആനയുടെ ആക്രമണത്തിൽ […]

India Kerala

ഹൈടെക് പരിശോധന സംവിധാനങ്ങളുമായി കളമശ്ശേരി മെഡിക്കൽ കോളേജ്

ഹൈടെക് പരിശോധന സംവിധാനങ്ങളൊരുക്കാനൊരുങ്ങി കൊച്ചി കളമശ്ശേരി മെഡിക്കൽ കോളേജ് . വിവിധ പരിശോധനാ സംവിധാനങ്ങളെ കോർത്തിണക്കുന്ന ആധുനിക ഡിജിറ്റൽ ഇമേജിങ് സെന്റർ ആഗസ്ത് മാസത്തോടെ പ്രവർത്തനസജ്ജമാകും. 25 കോടി രൂപ മുതൽ മുടക്കിലാണ് സെന്റർ പണികഴിപ്പിക്കുന്നത്. എം.ആർ.ഐ സ്കാൻ, ഡിജിറ്റൽ റേഡിയോഗ്രഫി, ഡിജിറ്റൽ മാമോഗ്രാം, ഡിജിറ്റൽ ഫ്ലൂറോസ്കോപ്പി, തുടങ്ങിയ സംവിധാനങ്ങളാണ് ഡിജിറ്റൽ ഇമേജിങ് സെന്ററിലുള്ളത്‌. കോടി രൂപ മുതൽ മുടക്കിൽ ജർമൻ കമ്പനി യായ സീമെൻസിന്റെ 1.5 ടെസ്‌ല വൈഡ് ബോർ മാഗ്‌നറ്റോം സ്ഥാപിക്കുന്നത് അന്തിമഘട്ടത്തിലാണ്. ഡിജിറ്റൽ […]

India Kerala

ഉരുള്‍പൊട്ടലുകളും മണ്ണിടിച്ചിലും ഇടുക്കിയെ പിന്നോട്ടടിച്ചു

പ്രളയകാലത്തുണ്ടായ ഉരുള്‍പൊട്ടലുകളും മണ്ണിടിച്ചിലും ഡാം തുറന്ന് വെള്ളം കുത്തിയൊലിച്ചുണ്ടായ നാശങ്ങളുമാണ് കാര്‍ഷിക ജില്ലയായ ഇടുക്കിയെ പിന്നോട്ടടിച്ചത്. ജില്ലാ ആസ്ഥാന പട്ടണമായ ചെറുതോണിയുള്‍പ്പെടെ സാധാരണ ജീവിതത്തിലേക്കുള്ള മടങ്ങിവരവിലാണ്. ഇടുക്കി ജില്ലയില്‍ മാത്രം പ്രളയം തൂത്തെറിഞ്ഞത് 57 ജീവനുകളാണ്. പ്രളയദിനങ്ങളില്‍ ഇടുക്കി ഡാമില്‍ നിന്ന് പൊടുന്നനെ വെള്ളം അമിതമായി തുറന്നുവിട്ടതോടെ ചെറുതോണി പട്ടണം മുതല്‍ ലോവര്‍ പെരിയാര്‍ വരെ പല ജീവിതങ്ങളും വഴിമുട്ടി. 287 ഉരുള്‍പൊട്ടലുകളും രണ്ടായിരത്തിലധികം മണ്ണിടിച്ചിലും കാര്‍ഷിക ഭൂമിയെ താറുമാറാക്കിയതോടൊപ്പം 57 പേരുടെ ജീവനുകളാണ് മണ്ണിനടിയിലാക്കിയത്. 986 […]

India Kerala

ആറ്റൂര്‍ രവിവര്‍മ്മയുടെ സംസ്കാരം നാളെ

ഇന്നലെ അന്തരിച്ച പ്രശസ്ത കവിയും വിവര്‍ത്തകനുമായിരുന്ന ആറ്റൂര്‍ രവി വര്‍മയുടെ സംസ്കാരം നാളെ നടക്കും. തൃശൂര്‍ പാറമേക്കാവ് ശാന്തിഘട്ടില്‍ വൈകിട്ട് മൂന്നിനാണ് സംസ്കാര ചടങ്ങുകള്‍. നാളെ രാവിലെ ഒന്‍പത് മണി മുതല്‍ ഉച്ചക്ക് ഒരു മണി വരെ മൃതദേഹം തൃശൂര്‍ സാഹിത്യ അക്കാദമിയില്‍ പൊതു ദര്‍ശനത്തിന് വെക്കും. അമേരിക്കയിലുള്ള ആറ്റൂരിന്റെ മകന്‍ എത്തുന്നതിന് വേണ്ടിയാണ് സംസ്കാര ചടങ്ങുകള്‍ നാളേക്ക് മാറ്റിയത്. പൂര്‍ണ്ണ ഔദ്യോഗിക ബഹുമതികളോടെയായിരിക്കും സംസ്കാരം.

India Kerala

എറണാകുളം ലാത്തിച്ചാര്‍ജ്ജ്; കലക്ടര്‍ ഇന്ന് പൊലീസ് ഉദ്യോഗസ്ഥരുടെ മൊഴിയെടുക്കും, ഞാറക്കല്‍ സി.ഐക്കെതിരെ സമരം ശക്തമാക്കുമെന്ന് സി.പി.ഐ

സി.പി.ഐ എറണാകുളം ജില്ലാ സെക്രട്ടറി പി.രാജുവിനെ തടഞ്ഞ ഞാറക്കല്‍ സി.ഐക്കെതിരായ സമരപരിപാടികള്‍ ശക്തമാക്കാന്‍ സി.പി.ഐ ജില്ലാനേതൃത്വം. സി.ഐക്കെതിരെ അന്വേഷണം നടത്താന്‍ സമ്മര്‍ദ്ദം ചെലുത്തണമെന്നാവശ്യപ്പെട്ട് സംസ്ഥാന നേതൃത്വത്തിന് ജില്ലാനേതൃത്വം കത്ത് നല്‍കി. അതേസമയം ഐജി ഓഫീസിലേക്ക് സി.പി.ഐ നടത്തിയ മാര്‍ച്ചിനിടെ എല്‍ദോ എബ്രഹാം എം.എല്‍.എ അടക്കമുള്ളവര്‍ക്ക് പരിക്കേറ്റ സംഭവത്തില്‍ അന്വേഷണത്തിന്റെ ഭാഗമായി ഇന്ന് ജില്ലാ കലക്ടര്‍ പൊലീസ് ഉദ്യോഗസ്ഥരുടെ മൊഴി എടുക്കും. കലക്ടര്‍ ഇപ്പോള്‍ നടത്തുന്ന അന്വേഷണ പരിധിയില്‍ സി.പി.ഐ മാര്‍ച്ചിന് നേരെ പൊലീസ് നടത്തിയ ലാത്തിച്ചാര്‍ജ്ജ് മാത്രം […]

India Kerala

തലശേരിയിൽ ബി.ജെ.പി പ്രവര്‍ത്തകനെ വെട്ടിക്കൊന്ന കേസിൽ അഞ്ച് സി.പി.എം പ്രവർത്തകർക്ക് ജീവപര്യന്തം

തലശേരിയില്‍ ബി.ജെ.പി പ്രവര്‍ത്തകന്‍ കെ.വി സുരേന്ദ്രനെ വെട്ടിക്കൊന്ന കേസില്‍ അഞ്ച് സി.പി.എം പ്രവര്‍ത്തകര്‍ക്ക് ജീവപര്യന്തം കഠിന തടവ്. ഒരു ലക്ഷം രൂപ പിഴയടക്കാനും ഉത്തരവ്. തലശേരി അഡീഷണല്‍ ജില്ല സെഷന്‍സ് കോടതി ശിക്ഷ വിധിച്ചത്. തിരുവങ്ങാട് സ്വദേശികളായ എം.അഖിലേഷ്, എം.ലിജേഷ്, എം.കലേഷ്, കെ.വിനീഷ്, പി.കെ.ഷൈജേഷ് എന്നിവരെയാണ് ശിക്ഷിച്ചത്. തെളിവുകളുടെ അഭാവത്തില്‍ രണ്ടും ഏഴും പ്രതികളായ കെ.വിജേഷ്, സി.ഷബിന്‍ എന്നിവരെ വെറുതെ വിട്ടു. 2008ലാണ് തലശേരിയിലെ വീട്ടില്‍ വച്ച് കെ.വി.സുരേന്ദ്രനെ സി.പി.എം പ്രവര്‍ത്തകര്‍ വെട്ടിക്കൊന്നത്. രണ്ട് ദിവസങ്ങളിലായി നടന്ന […]

India Kerala

അടൂര്‍ ഗോപാലകൃഷ്ണന് പിന്തുണയുമായി സി.പി.എം

സംഘപരിവാര്‍ ഭീഷണി നേരിട്ട അടൂര്‍ ഗോപാലകൃഷ്ണന് പിന്തുണയുമായി സി.പി.എം. അടൂരിനെ പിന്തുണച്ച് സംസ്ഥാനമുടനീളം സാംസ്‌കാരിക കൂട്ടായ്മകള്‍ സംഘടിപ്പിക്കാന്‍ സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് തീരുമാനിച്ചു. അടൂരിനെതിരായ പ്രസ്താവനയില്‍ ബി.ജെ.പി നേതൃത്വം നിലപാട് വ്യക്തമാക്കണമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ആവശ്യപ്പെട്ടു. ജയ് ശ്രീറാം വിളി സഹിക്കാനാവുന്നില്ലെങ്കില്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ പേര് മാറ്റി അന്യഗ്രഹങ്ങളില്‍ ജീവിക്കാന്‍ പോകുന്നതാണ് നല്ലതെന്ന ബി.ജെ.പി വക്താവ് ബി ഗോപാലകൃഷ്ണന്‍ പ്രസ്താവനക്കെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്ന് വന്നതിന് പിന്നാലെയാണ് അടൂരിന് പിന്തുണയുമായി സി.പി.എം രംഗത്ത് […]

India Kerala

കാസര്‍കോട് സഹോദരങ്ങള്‍ മരിച്ചത് മിലിയോഡോസിസ് ബാധിച്ച്

കാസര്‍കോട് സഹോദരങ്ങള്‍ പനിബാധിച്ച് മരിച്ചത് മിലിയോഡോസിസ് എന്ന അസുഖം മൂലമെന്ന് സ്ഥിരീകരിച്ചു. മണിപ്പാല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലെ പരിശോധന ഫലത്തിലാണ് സ്ഥിരീകരണം. വെള്ളത്തില്‍ നിന്നോ ചെളിയില്‍ നിന്നോ ബാക്ടീരിയ വഴി പിടിപെടുന്ന രോഗമാണ് മെലിയോഡോസിസ്. നിലവില്‍ ഭയപ്പെടേണ്ട സാഹചര്യമില്ലെന്ന് കാസര്‍കോട് ഡി.എം.ഒ പറഞ്ഞു.

India Kerala

പി.എസ്.സി റാങ്ക് ലിസ്റ്റില്‍ കൃത്രിമം നടക്കുന്നുവെന്ന് ഉമ്മന്‍ചാണ്ടി

പി.എസ്.സി റാങ്ക് ലിസ്റ്റില്‍ കൃത്രിമം നടക്കുന്നുവെന്ന് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. പഠന നിലവാരമില്ലാത്തവര്‍ റാങ്ക് ലിസ്റ്റില്‍ ഒന്നാമെതെത്തുന്നുണ്ട്. പി.എസ്.സി പരീക്ഷയിലും നിയമനത്തിലും യൂണിവേഴ്സിറ്റി പരീക്ഷയിലും വലിയ വീഴ്ചയാണ് ഉണ്ടായത്. മുഖ്യമന്ത്രി ഇത് സംബന്ധിച്ച ചോദ്യത്തിന് മറുപടി പറയണമെന്നും ഉമ്മന്‍ചാണ്ടി ആവശ്യപ്പെട്ടു.