India Kerala

പത്തനംതിട്ട ജ്വല്ലറി മോഷണം; മുഴുവന്‍ പ്രതികളും പിടിയില്‍

പത്തനംതിട്ടയില്‍ ജ്വല്ലറിയില്‍ ജീവനക്കാരനെ കെട്ടിയിട്ട് കവര്‍ച്ച നടത്തിയ സംഭവത്തില്‍ മുഴുവന്‍ പ്രതികളും പിടിയില്‍. സേലം പൊലീസാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്. കളവ് മുതല്‍ മുഴുവനും കണ്ടെത്തിയിട്ടുണ്ട്. പ്രതികളെ വാങ്ങാനായി പത്തനംതിട്ട പൊലീസ് സേലത്തേയ്ക്ക് തിരിച്ചു. കഴിഞ്ഞദിവസമാണ് പത്തനംതിട്ട നഗരത്തിലെ ജ്വല്ലറിയില്‍ ജീവനക്കാരനെ കെട്ടിയിട്ട് നാലുകിലോ സ്വര്‍ണ്ണവും പതിമൂന്ന് ലക്ഷം രൂപയും കവര്‍ന്നത്. ജ്വല്ലറി ജീവനക്കാരനടക്കമുള്ള അഞ്ചംഗസംഘമാണ് കവര്‍ച്ച നടത്തിയത്. ജ്വല്ലറി ജീവനക്കാരന്‍ മഹാരാഷ്ട്ര സ്വദേശി അക്ഷയ് പാട്ടീല്‍ നേരത്തേ പൊലീസ് പിടിയിലായിരുന്നു. പത്തനംത്തിട്ട മുത്താരമ്മന്‍ കോവിലിന് സമീപം പ്രവര്‍ത്തിക്കുന്ന […]

India Kerala

കെ.എസ്.ആര്‍.ടി.സി വീണ്ടും സാമ്പത്തിക പ്രതിസന്ധിയിലേക്ക്

കെ.എസ്.ആര്‍.ടി.സിയില്‍ വീണ്ടും സാമ്പത്തിക പ്രതിസന്ധി. കുടിശ്ശിക വരുത്തിയതിനെ തുടര്‍ന്ന് കമ്പനികള്‍ സ്‌പെയര്‍ പാര്‍ട്‌സ് വിതരണം നിര്‍ത്തി. അടിയന്തരമായി 100 കോടി ആവശ്യപ്പെട്ട് കെ.എസ്.ആര്‍.ടി.സി എം.ഡി സര്‍ക്കാരിന് കത്ത് നല്‍കി. കത്തിന്റെ പകര്‍പ്പ് മീഡിയ വണ്ണിന് ലഭിച്ചു. സ്‌പെയര്‍ പാര്‍ട്‌സ്, ടയര്‍ എന്നിവയുടെ വിതരണം നിലച്ചതോടെ കട്ടപ്പുറത്താകുന്ന ബസുകളുടെ എണ്ണം വര്‍ധിക്കുന്നു എന്ന് കെ.എസ്.ആര്‍.ടി.സി എം.ഡി എം പി ദിനേശ് സര്‍ക്കാരിന് അയച്ച കത്തില്‍ പറയുന്നു. സ്‌പെയര്‍ പാര്‍ട്‌സ്, ടയര്‍ വാങ്ങിയ വകയില്‍ വിതരണ കമ്പനിക്ക് നല്‍കാനുള്ളത് 21.60 […]

India Kerala

അമ്പൂരി കൊലപാതകം; അഖിലിനെ സ്ഥലത്തെത്തിച്ച് തെളിവെടുക്കും

അമ്പൂരി കൊലപാതകത്തിലെ ഒന്നാംപ്രതി അഖില്‍ ആര്‍ നായരെ ഇന്ന് കൊലപാതകം നടന്ന സ്ഥലത്തെത്തിച്ച് തെളിവെടുക്കും. തുടര്‍ന്ന് കോടതിയില്‍ ഹാജരാക്കുന്ന പ്രതിക്കായി പൊലീസ് കസ്റ്റഡി അപേക്ഷ നല്‍കും. കേസിലെ രണ്ടാംപ്രതി രാഹുല്‍ ആര്‍ നായരെ 14 ദിവസത്തേക്ക് കോടതി റിമാന്‍ഡ് ചെയ്തിരുന്നു. ശനിയാഴ്ച രാത്രി കീഴടങ്ങിയ ഒന്നാം പ്രതി അഖില്‍ ആര്‍ നായരുടെ അറസ്റ്റ് ഇന്നലെ വൈകിട്ടാണ് രേഖപ്പെടുത്തിയത്. ചോദ്യം ചെയ്യലില്‍ കൊലപാതകം നടത്തിയെന്ന് പ്രതി സമ്മതിച്ചു. എറണാകുളത്ത് വച്ച് രാഖി മോളെ വിവാഹം ചെയ്തിരുന്നതായും പ്രതി മൊഴി […]

India Kerala

നെടുങ്കണ്ടം കസ്റ്റഡി മരണം; റീപോസ്റ്റുമോര്‍ട്ടം ഇന്ന്

നെടുങ്കണ്ടം കസ്റ്റഡി കൊലപാതക കേസില്‍ രാജ്കുമാറിന്റെ മൃതദേഹം ഇന്ന് വീണ്ടും പോസ്റ്റ് മോര്‍ട്ടം നടത്തും. മരണകാരണം ഉള്‍പ്പെടെ നിലവിലെ പോസ്റ്റുമോര്‍ട്ടത്തിലെ വിവരങ്ങളില്‍ സംശയമുള്ളതിനാലാണ് ജുഡീഷ്യല്‍ കമ്മിഷന്‍ റീപോസ്റ്റുമോര്‍ട്ടത്തിന് ഉത്തരവിട്ടത്. റീപോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് കേസ് അന്വേഷണത്തില്‍ നിര്‍ണ്ണായകമാകും. വാഗമണ്ണിലെ സെന്റ് സെബാസ്റ്റ്യന്‍സ് പള്ളിയിലെ സെമിത്തേരിയിലാണ് രാജ്കുമാറിന്റെ മൃതദേഹം മറവ് ചെയ്തിരിക്കുന്നത്. 36 ദിവസങ്ങള്‍ പിന്നിട്ടു. റീപോസ്റ്റുമോര്‍ട്ടത്തിനായുള്ള നടപടികള്‍ എല്ലാം പൂര്‍ത്തിയാക്കി. കലാവസ്ഥ അനുകൂലമെങ്കില്‍ രാവിലെ പത്ത് മണിക്ക് നടപടികള്‍ ആരംഭിക്കും. ഫോറെന്‍സിക് വിദഗ്ധര്‍ അടങ്ങിയ സംഘമാണ് റീപോസ്റ്റുമോര്‍ട്ടം നടത്തുക. […]

India Kerala

ജ്വല്ലറിയില്‍ നിന്നും നാല് കിലോ സ്വര്‍ണവും 13 ലക്ഷം രൂപയും മോഷ്ടിച്ചതിന് പിന്നില്‍ ജീവനക്കാരന്‍

പത്തനംതിട്ട നഗരത്തിലെ ജ്വല്ലറിയില്‍ ജീവനക്കാരനെ കെട്ടിയിട്ട് നാലു കിലോ സ്വര്‍ണവും പതിമൂന്ന് ലക്ഷം രൂപയും കവര്‍ന്നു. അഞ്ചംഗ സംഘമാണ് കവര്‍ച്ച നടത്തിയത്. കവര്‍ച്ചക്ക് നേതൃത്വം നല്‍കിയ ജ്വല്ലറി ജീവനക്കാരന്‍ പൊലീസ് പിടിയിലായി. മഹാരാഷ്ട്ര സ്വദേശി അക്ഷയ് പാട്ടീലാണ് പിടിയിലായത്. ഇയാള്‍ കുറ്റം സമ്മതിച്ചു.

India Kerala

രാഖിയുടേത് ദുരഭിമാന കൊലയെന്ന് സംശയം; പിതാവ് രാജന്‍

രാഖിയുടേത് ദുരഭിമാനകൊലയെന്ന് സംശയിക്കുന്നതായി പിതാവ് രാജന്‍. രാഖിയും അഖിലും രണ്ട് സമുദായക്കാരായതുകൊണ്ട് അന്യമതത്തില്‍ നിന്ന് കല്യാണം വേണ്ടെന്ന് അഖിലിന്റെ വീട്ടുകാര്‍ തീരുമാനിച്ചിരിക്കണം. തന്റെ കുടുംബത്തിന്റെ സാമ്പത്തിക സ്ഥിതിയും കൊലയ്ക്ക് കാരണമാകാമെന്നും രാഖിയുടെ അച്ഛന്‍ രാജന്‍ മീഡിയ വണ്ണിനോട് പറഞ്ഞു. ഇതരമത വിശ്വാസിയെ വിവാഹം കഴിക്കുന്നത് കുടുംബത്തിന് ചീത്ത പേരുണ്ടാക്കുമെന്ന് രണ്ടാം പ്രതിയും ഒന്നാം പ്രതിയായ അഖിലിന്റെ സഹോദരനുമായ രാഹുള്‍ പോലീസിന് മൊഴി നല്‍കിയിരുന്നു. ദുരഭിമാനകൊലയെന്ന സംശയമാണ് രാഖിയുടെ അച്ഛന്‍ രാജനുമുള്ളത്. പ്രതികളുടെ മാതാപിതാക്കള്‍ക്കും കൃത്യത്തില്‍ പങ്കുണ്ടെന്നും രാഖിയുടെ […]

India Kerala

കേരളത്തിന്റെ മുഴുവന്‍ പിന്തുണയും; അടൂരിനെ മുഖ്യമന്ത്രി സന്ദര്‍ശിച്ചു

സംഘപരിവാര്‍ ഭീഷണി നേരിട്ട അടൂര്‍ ഗോപാലകൃഷ്ണനെ മുഖ്യമന്ത്രി പിണറായി വിജയന്‍ വീട്ടിലെത്തി കണ്ടു. കേരളത്തിന്റെ മുഴുവന്‍ പിന്തുണയും അടൂരിനുണ്ടാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ബി.ജെ.പിയുടെ ഒരു ശ്രമവും കേരളത്തില്‍ ചെലവാകില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ജയ് ശ്രീറാം വിളി കേള്‍ക്കേണ്ട എങ്കില്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ പേര് മാറ്റി ചന്ദ്രനിലേക്ക് പോകട്ടെ എന്ന് ബി.ജെ.പി നേതാവ് ബി.ഗോപാലകൃഷ്ണന്‍ ഭീഷണി മുഴക്കിയിരുന്നു. ഇതിനു പിന്നാലെയാണ് അടൂര്‍ ഗോപാലകൃഷ്ണന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് മുഖ്യമന്ത്രി അദ്ദേഹത്തിന്റെ വീട്ടിലെത്തിയത്. ബി.ഗോപാലകൃഷ്ണന്റെ പരാമര്‍ശത്തിനെതിരെ അടൂര്‍ സ്വീകരിച്ച നിലപാട് ധീരമാണെന്ന് […]

India Kerala

അമ്പൂരി കൊലക്കേസ്; മുഖ്യപ്രതി അഖിലിന്റെ സഹോദരന്‍ രാഹുൽ അറസ്റ്റിൽ

തിരുവനന്തപുരം അമ്പൂരിയില്‍ യുവതിയെ കൊലപ്പെടുത്തിയ കേസില്‍ രണ്ടാം പ്രതി രാഹുല്‍ അറസ്റ്റില്‍. കേസിലെ മുഖ്യപ്രതി അഖിലിന്റെ സഹോദരനാണ് രാഹുല്‍. അഖിലിനായി അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. തൃശ്ശൂരില്‍ നിന്ന് തിരുവനന്തപുരത്തേക്ക് വരുമ്പോഴാണ് രാഹുലിനെ അറസ്റ്റ് ചെയ്തത്. രാഹുലിന്റെ സഹായത്തോടെയാണ് അഖില്‍ യുവതിയെ കൊന്നത്. നേരത്തെ അഖിലിന്റെ സുഹൃത്തായ മൂന്നാം പ്രതി ആദര്‍ശ് അറസ്റ്റിലായിരുന്നു. കൊലപാതകത്തില്‍ പട്ടാളക്കാരനായ അഖില്‍ ഒന്നാം പ്രതിയും സഹോദരന്‍ രാഹുല്‍ രണ്ടാംപ്രതിയും സുഹൃത്ത് ആദര്‍ശ് മൂന്നാം പ്രതിയുമാണ്. ആദര്‍ശ് ഇപ്പോള്‍ റിമാന്‍ഡിലാണ്. അഖിലും സഹോദരനുമാണ് യുവതിയെ കഴുത്തില്‍ […]

India Kerala

യൂണിവേഴ്‌സിറ്റി കോളജില്‍ നടപടി; ഒമ്പത് പേര്‍ക്ക് കൂടി സസ്‌പെന്‍ഷന്‍

തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ് വിദ്യാര്‍ത്ഥി അഖിലിനെ വധിക്കാൻ ശ്രമിച്ച കേസിലെ ഒൻപത് പ്രതികളെ കൂടി പ്രിൻസിപ്പൽ സസ്പെൻഡ് ചെയ്തു. അതേസമയം ഉത്തരക്കടലാസ് മോഷ്ടിച്ച കേസിൽ ഒന്നാം പ്രതി ശിവരഞ്ജിത്തിനെ കോളജിലെത്തിച്ച് പൊലീസ് തെളിവെടുത്തു. എസ്.എഫ്.ഐ നേതാക്കളുടെ പ്രതിഷേധത്തെ തുടർന്ന് യൂണിവേഴ്‌സിറ്റി കോളേജ് ക്യാംപസിലെ സുരക്ഷ പോലീസ് ഒഴിവാക്കി. അഖിലിനെ വധിക്കാൻ ശ്രമിച്ച കേസിൽ 19 പേരാണ് പോലീസിന്റെ പ്രതിപ്പട്ടികയിലുള്ളത്. ഈ ലിസ്റ്റ് പ്രിൻസിപ്പാളിന് കൈമാറുകയും ചെയ്തു. ആറു പേരെ ആദ്യം സസ്പെൻഡ് ചെയ്തതല്ലാതെ മറ്റുള്ളവർക്കെതിരെ നടപടിയുണ്ടായില്ല. ഇവരെ […]

India Kerala

സി.പി.ഐയെ യു.ഡി.എഫിലേക്ക്‌ സ്വാഗതം ചെയ്ത് മുല്ലപ്പള്ളി രാമചന്ദ്രന്‍

സി.പി.ഐയെ യുഡിഎഫിലേക്ക്‌ സ്വാഗതം ചെയ്ത് കെ.പി.സി.സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രന്‍. സി.പി.ഐയുമായി സഹകരിച്ച് പോകണമെന്നാണ് ആഗ്രഹം. എല്ലാവരുമായി ചേർന്ന് ദേശീയ തലത്തിൽ നവ ഇടതു പക്ഷമാണ് ഉദ്ദേശിക്കുന്നത്. അഖിലേന്ത്യാ കോൺഗ്രസ് കമ്മിറ്റിയുടെ അഭിപ്രായവും ഇത് തന്നെയാണെന്നും മുല്ലപ്പള്ളി മലപ്പുറത്ത് പറഞ്ഞു