മുഖ്യമന്ത്രി പിണറായി വിജയന്‍ വിവിധ വിഷയങ്ങൾ ഉന്നയിച്ച് ഇന്ന് കേന്ദ്രമന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തും. അമിത് ഷാ, നിര്‍മല സീതാരാമന്‍, നിധിന്‍ ഗഡ്കരി ഉള്‍പ്പെടെയുള്ളവരെയാണ് മുഖ്യമന്ത്രി കാണുന്നത്. തിരുവനന്തപുരം വിമാനത്താവള സ്വകാര്യവത്കരണം, ദേശീയപാതാ വികസനം തുടങ്ങിയവ ചര്‍ച്ചയാകും. രാവിലെ 10 മണിക്ക് ഷിപ്പിങ് മന്ത്രിയുമായാണ് ആദ്യ കൂടിക്കാഴ്ച. 12 മണിയോടെ പാര്‍ലമെന്‍റിലെത്തി അമിത് ഷായെ കാണും. ഉച്ചയോടെയാണ് നിധിന്‍ ഗഡ്കരിയെ കാണുന്നത്. ദേശീയപാതാ വികസനവുമായി ബന്ധപ്പെട്ട് ഗഡ്കരിയുമായി നേരത്തെയും ചർച്ച നടത്തിയിരുന്നു. ഉച്ചതിരിഞ്ഞ് ധനമന്ത്രിയെയും വ്യോമയാന മന്ത്രിയെയും കാണും.
Kerala
ഡി.എന്‍.എ പരിശോധന: ബിനോയ് കോടിയേരി ഇന്ന് രക്തസാമ്പിള്‍ നല്‍കും
ബിഹാര്‍ സ്വദേശിയായ യുവതി നല്‍കിയ പീഡന കേസില്‍ ഡി.എന്‍.എ പരിശോധനയ്ക്ക് ബിനോയ് കോടിയേരി ഇന്ന് രക്തസാമ്പിള്‍ നല്‍കും. ഇന്ന് തന്നെ രക്തസാമ്പിള്‍ നല്‍കണമെന്ന് ബിനോയിയോട് ബോംബൈ ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. രണ്ടാഴ്ചക്കുള്ളില്‍ ഡി.എന്‍.എ പരിശോധനാഫലം സമര്‍പ്പിക്കാനും കോടതി നിര്‍ദേശിച്ചിട്ടുണ്ട്. മുംബൈ ഓഷിവാര പൊലീസ് രജിസ്റ്റർ ചെയ്ത കേസിലെ എഫ്.ഐ.ആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ബിനോയ് നല്‍കിയ ഹരജി പരിഗണിക്കവെയായിരുന്നു കോടതിയുടെ ഉത്തരവ്. പരിശോധനയ്ക്ക് തയ്യാറാണെന്നും അന്വേഷണവുമായി സഹകരിക്കുമെന്നും ബിനോയ് കോടതിയെ അറിയിച്ചിരുന്നു.
എം.എല്‍.എയെ തല്ലിയതില്‍ പൊലീസിന് വീഴ്ച്ച പറ്റിയെന്ന് കലക്ടര്‍
എറണാകുളത്ത് സി.പി.ഐ മാര്‍ച്ചിനിടെ എം.എല്‍.എക്ക് മര്‍ദനമേല്‍ക്കുന്ന സാഹചര്യം ഒഴിവാക്കുന്നതില്‍ പൊലീസിന് വീഴ്ച പറ്റിയെന്ന് ജില്ലാ കലക്ടറുടെ റിപ്പോര്‍ട്ട്. സി.പി.ഐ പ്രവര്‍ത്തകരുടെ തുടര്‍ച്ചയായ പ്രകോപനമാണ് ലാത്തിച്ചാര്‍ജിലേക്ക് നയിച്ചതെന്നും മുഖ്യമന്ത്രിക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. റിപ്പോര്‍ട്ട് എന്താണെന്ന് ആദ്യം മനസ്സിലാക്കട്ടെയെന്നും പ്രതികരിക്കാനില്ലെന്നും കാനം രാജേന്ദ്രന്‍ പ്രതികരിച്ചു. ഞാറയ്ക്കല്‍ സി.ഐയ്ക്ക് നേരെ നടപടി ആവശ്യപ്പെട്ട് എറണാകുളം ഐ.ജി ഓഫീസിലേക്ക് സി.പി.ഐ നടത്തിയ മാര്‍ച്ചിലാണ് സംഘര്‍ഷമുണ്ടായത്. പൊലീസ് ലാത്തിചാര്‍ജ്ജില്‍ എല്‍ദോ എബ്രഹാം എം.എല്‍.എയ്ക്ക് പരിക്കേറ്റതിന് പിന്നാലെയാണ് സി.പി.ഐയുടെ ആവശ്യ പ്രകാരം മുഖ്യമന്ത്രി അന്വേഷണത്തിന് […]
നെടുങ്കണ്ടം കസ്റ്റഡി മരണം; റീപോസ്റ്റുമോർട്ടത്തിൽ നിർണായക വഴിത്തിരിവ്
നെടുങ്കണ്ടം രാജ്കുമാർ കസ്റ്റഡി മരണത്തിൽ നിർണായക വഴിത്തിരിവ്. റീ പോസ്റ്റുമോർട്ടത്തിൽ ക്രൂര മർദ്ദനമേറ്റതിന്റെ തെളിവുകൾ കണ്ടെത്തി. ആദ്യ പോസ്റ്റ്മോർട്ടത്തിൽ കണ്ടെത്താതിരുന്ന ചതവുകൾ ആണ് റി പോസ്റ്റ്മോർട്ടത്തിൽ കണ്ടെത്തിയതെന്ന് ജസ്റ്റീസ് നാരായണക്കുറുപ്പ് പറഞ്ഞു. കോട്ടയം മെഡിക്കൽ കോളേജിൽ നടത്തിയ ആദ്യ പോസ്റ്റ്മോർട്ടത്തിൽ വീഴ്ച സംഭവിച്ചെന്ന കണ്ടെത്തലിനെ തുടർന്നാണ് രാജ് കുമാറിന്റെ മൃതദേഹം വീണ്ടും റീ പോസ്റ്റുമോർട്ടം നടത്തിയത്. രണ്ടര മണിക്കൂർ എടുത്തത് കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ വെച്ച് നടത്തിയ റീ പോസ്റ്റുമോർട്ടത്തിൽ മരണത്തിന് കാരണമാകുന്ന ചതവുകളും ക്രൂരമർദ്ദനം ഏറ്റതിന്റെ […]
ഡോക്ടറായും, കലക്ടറായും, പൊലീസായും വേഷമിട്ട് തട്ടിപ്പ്; ഒടുവില്‍ പിടിയില്‍
ഇടയ്ക്ക് ഡോക്ടറാണ്. ചിലപ്പോള്‍ കലക്ടറും. ഒരിക്കല്‍ ചീഫ് വിജിലന്‍സ് ഓഫീസറുമായി. തട്ടിപ്പിനായി കോഴിക്കോട് പേരാമ്പ്ര സ്വദേശി കെട്ടിയ വേഷമാണിതെല്ലാം. വി.ഐ.പി വേഷം മാത്രമല്ല പണം തട്ടിയെടുക്കാന്‍ രോഗി വരെയാകും. അവസാനം കാന്‍സര്‍ രോഗി ചമഞ്ഞ് സന്നദ്ധ സംഘടനയില്‍ നിന്നും പണം തട്ടിയെടുക്കാനുള്ള ശ്രമത്തിനിടെ പിടിയിലാവുകയും ചെയ്തു. കോഴിക്കോട് പേരാമ്പ്ര പാനമ്പ്രല്‍ സുബൈറാണ് പിടിയിലായത്. ക്യാന്‍സര്‍ രോഗിയാണെന്ന പേരില്‍ വെല്‍നസ് ഫൌണ്ടേഷനില്‍ നിന്നും ആദ്യം രണ്ട് ലക്ഷം രൂപ സുബൈര്‍ കൈപറ്റി. വീണ്ടും അമ്പതിനായിരം രൂപ കൂടി കൈപറ്റാന്‍ […]
നേതാവ് എവിടെ?; കോണ്‍ഗ്രസിനെതിരെ തരൂര്‍
കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ് വൈകുന്നതിനെതിരെ തുറന്നടിച്ച് ശശി തരൂര്‍ എം.പി. കോണ്‍ഗ്രസ് നാഥനില്ലാ കളരിയായി മാറിയെന്നും, യുവ നേതാവ് പ്രസിഡന്റായി വരണമെന്നും എം.പി ആവശ്യപ്പെട്ടു. വിമര്‍ശനത്തിന് മറുപടി പറയാതെ മുതിര്‍ന്ന നേതാക്കള്‍ ഒഴിഞ്ഞുമാറി. കോണ്‍ഗ്രസ് അധ്യക്ഷപദം രണ്ട് മാസമായി ഒഴിഞ്ഞുകിടന്നിട്ടും തെരഞ്ഞെടുപ്പ് നടപടിയിലേക്ക് കടക്കാത്തതില്‍ ശക്തമായ പ്രതിഷേധമാണ് ശശി തരൂര്‍ പ്രകടിപ്പിച്ചത്. പരാമര്‍ശം വിവാദമായതിന് പിന്നാല മറ്റെന്നാള്‍ എ.ഐ.സി.സി ജനറല്‍ സെക്രട്ടറിമാരുടെയും സംസ്ഥനങ്ങളുടെ ചുമതലയുള്ള നേതാക്കളുടെയും യോഗം വിളിച്ചു. കര്‍ണാടക, ഗോവ അടക്കം പാര്‍ട്ടിയിലെ പ്രതിസന്ധികള്‍ രൂക്ഷമാക്കിയത് […]
കേബിള്‍ ടി.വി ഓപ്പറേറ്റര്‍മാര്‍ സത്യാഗ്രഹ സമരത്തിലേക്ക്
കേബിള്‍ ടി.വി ഓപ്പറേറ്റേഴ്സ് അസോസിയേഷന്‍റെ നേതൃത്വത്തില്‍ അടുത്ത മാസം ഒന്ന്, രണ്ട് തീയതികളില്‍ ദ്വിദിന സത്യാഗ്രഹ സമരം നടത്തും. വൈദ്യുതി പോസ്റ്റ് വാടകയിലെ വാര്‍ഷിക വര്ദ്ധന ഒഴിവാക്കുക, ചെറുകിട കേബിള്‍ ടി.വി സംരംഭകര്‍ക്ക് പോസ്റ്റ് വാടകയില്‍ 50 ശതമാനം സബ്സിഡി അനുവദിക്കുക, ചെറുകിട കേബിള്‍ ഓപ്പറേറ്റര്‍മാരെ സംരക്ഷിക്കുന്നതിനുള്ള പദ്ധതികള്‍ ആവിഷ്കരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം. നിലവില്‍ കോര്‍പ്പറേഷന്‍ – മുനിസിപ്പാലിറ്റി പ്രദേശങ്ങളില്‍ 438 രൂപയും ഗ്രാമപഞ്ചായത്ത് പ്രദേശങ്ങളില്‍ 219 രൂപയുമാണ് പോസ്റ്റ് വാടക. കേബിള്‍ ഓപ്പറേറ്റര്‍മാര്‍ക്കും […]
ബിനോയ് കോടിയേരിയുടെ ഡി.എന്‍.എ ടെസ്റ്റ് നടത്താന്‍ കോടതി ഉത്തരവ്
ബിഹാർ സ്വദേശിയായ യുവതി നൽകിയ പീഡനക്കേസിൽ ബിനോയ് കോടിയേരിക്ക് തിരിച്ചടി. ബിനോയ് ഡി.എൻ.എ പരിശോധനക്ക് വിധേയനാകണമെന്ന് ബോംബെ ഹൈക്കോടതി ഉത്തരവിട്ടു. നാളെത്തന്നെ രക്തസാമ്പിളുകൾ നൽകാനും കോടതി ബിനോയിയോട് നിർദേശിച്ചു. ബിഹാർ സ്വദേശിയായ യുവതി നൽകിയ പീഡന പരാതിയിൽ മുംബൈ ഓഷിവാര പോലീസ് രജിസ്റ്റർ ചെയ്ത കേസിലെ എഫ്.ഐ.ആർ റദ്ദാക്കണമെന്നാവശ്യപ്പെട്ടായിരുന്നു ബിനോയ് കോടിയേരി ബോംബെ ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചത്. ഇത് പരിഗണിക്കണവേയാണ് ബിനോയ് ഡി.എൻ.എ പരിശോധനയ്ക്ക് വിധേയനാകണമെന്ന് കോടതി ഉത്തരവിട്ടത്. നാളെത്തന്നെ രക്തസാമ്പിളുകൾ നൽകാൻ ബിനോയിയോട് പറഞ്ഞ കോടതി […]
ജേക്കബ് തോമസിനെ തിരിച്ചെടുക്കണമെന്ന് കേന്ദ്ര അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണല്‍
സംസ്ഥാന സര്‍ക്കാരിന് തിരിച്ചടിയായി മുന്‍ ഡി.ജി.പി ജേക്കബ് തോമസിനെ തിരിച്ചെടുക്കണമെന്ന് ഉത്തരവ്. കൊച്ചിയിലെ കേന്ദ്ര അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലിന്റേതാണ് ഉത്തരവ്. തുടര്‍ച്ചയായുള്ള സസ്‌പെന്‍ഷന്‍ നിയമവിരുദ്ധമാണെന്ന് ട്രിബ്യൂണല്‍ നിരീക്ഷിച്ചു. തുറമുഖ ഡയറക്ടറായിരിക്കെ ഡ്രെഡ്ജര്‍ വാങ്ങിയതില്‍ ക്രമക്കേട് ആരോപിച്ചായിരുന്നു ജേക്കബ് തോമസിനെതിരെ സര്‍ക്കാര്‍ നടപടിയെടുത്തത്. 2017 ഡിസംബര്‍ മുതല്‍ അച്ചടക്ക ലംഘനത്തിന് സംസ്‌പെന്‍ഷനിലാണ്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന്റെ ഭാഗമായി സര്‍വീസില്‍ നിന്നും സ്വയം വിരമിക്കാന്‍ ജേക്കബ് തോമസ് അപേക്ഷ നല്‍കിയിരുന്നു. എന്നാല്‍, ചട്ടങ്ങള്‍ പാലിച്ചല്ല അപേക്ഷ നല്‍കിയതെന്ന് കാണിച്ച് സംസ്ഥാന സര്‍ക്കാര്‍ […]
നെടുങ്കണ്ടം കസ്റ്റഡി മരണം; റീപോസ്റ്റുമോര്‍ട്ടം നടപടികള്‍ ആരംഭിച്ചു
നെടുങ്കണ്ടം കസ്റ്റഡി കൊലപാതക കേസില്‍ രാജ്കുമാറിന്റെ മൃതദേഹം ഇന്ന് വീണ്ടും പോസ്റ്റ് മോര്‍ട്ടം നടത്തും. ഇതിനായി രാജ്കുമാറിന്റെ മൃതദേഹം പുറത്തെടുത്തു. കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിലാണ് പോസ്റ്റ്‌മോര്‍ട്ടം നടക്കുന്നത്. സാധ്യമായ എല്ലാ പരിശോധനകളും നടത്തുമെന്ന് ജസ്റ്റിസ് നാരായണക്കുറുപ്പ് പറഞ്ഞു. മരണകാരണം ഉള്‍പ്പെടെ നിലവിലെ പോസ്റ്റുമോര്‍ട്ടത്തിലെ വിവരങ്ങളില്‍ സംശയമുള്ളതിനാലാണ് ജുഡീഷ്യല്‍ കമ്മീഷന്‍ റീപോസ്റ്റുമോര്‍ട്ടത്തിന് ഉത്തരവിട്ടത്. റീപോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് കേസ് അന്വേഷണത്തില്‍ നിര്‍ണ്ണായകമാകും. വാഗമണ്ണിലെ സെന്റ് സെബാസ്റ്റ്യന്‍സ് പള്ളിയിലെ സെമിത്തേരിയിലാണ് രാജ്കുമാറിന്റെ മൃതദേഹം മറവ് ചെയ്തിരിക്കുന്നത്. 36 ദിവസങ്ങള്‍ പിന്നിട്ടു. റീപോസ്റ്റുമോര്‍ട്ടത്തിനായുള്ള […]











