പാലക്കാട് വൻ മയക്കുമരുന്ന് വേട്ട. കാറിൽ കടത്താൻ ശ്രമിച്ച 23 കിലോ ഹാഷിഷ് ഓയിലാണ് എക്സൈസ് പിടികൂടിയത് .ഇടുക്കി പാറത്തോട് സ്വദേശി അനൂപ് ജോർജിനെ കസ്റ്റഡിയിലെടുത്തു. അന്താരാഷ്ട്ര വിപണിയിൽ 23 കോടി രൂപ വിലമതിക്കുന്ന ഹാഷിഷ് ഓയിലാണ് പിടികൂടിയത്.
Kerala
ദേശീയപാത വികസനത്തിനുള്ള തടസം നീങ്ങിയതായി മുഖ്യമന്ത്രി
ദേശീയപാത വികസനത്തിനുണ്ടായിരുന്ന എല്ലാ തടസങ്ങളും നീങ്ങിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഭൂമി ഏറ്റെടുക്കല്‍ നഷ്ടപരിഹാര തുകയുടെ 25 ശതമാനം സംസ്ഥാനം വഹിക്കും. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഉടന്‍ ആരംഭിക്കുമെന്നും കേന്ദ്രമന്ത്രി നിതിന്‍ ഗഡ്ക്കരിയുമായുള്ള ചര്‍ച്ചയ്ക്ക് ശേഷം മുഖ്യമന്ത്രി പറഞ്ഞു. ഭൂമി ഏറ്റെടുപ്പ് ചിലവില്‍ 25 ശതമാനം വഹിക്കാമെന്ന തീരുമാനത്തിലേക്ക് സംസ്ഥാനം എത്തിയതോടെ ദേശീയ പാത വികസനം ഇനി സുഗമമാകും. 45 മീറ്റര്‍ വീതിയില്‍ ദേശീയ പാത വികസനം ഉടന്‍ ആരംഭിക്കും. ദേശീയപാത വികസനവുമായി ബന്ധപ്പെട്ടുള്ള പ്രശ്‌നങ്ങള്‍ കേന്ദ്ര ഉപരിതല […]
ഇന്ന് കര്‍ക്കിടക വാവ്
ഇന്ന് കര്‍ക്കിടക വാവ്. പിതൃമോക്ഷത്തിനായി ആയിരങ്ങള്‍ ബലിതര്‍പ്പണം നടത്തും. പുലര്‍ച്ചെ തന്നെ ബലികര്‍മങ്ങള്‍ ആരംഭിച്ചു.ആലുവ മണപ്പുറത്ത് നൂറിലധികം ബലിത്തറകളാണ് ഇത്തവണ ഒരുക്കിയിട്ടുള്ളത്. തിരുനാവായും തിരുനെല്ലിയുമടക്കം സംസ്ഥാനത്തെ വിവിധ കേന്ദ്രങ്ങളില്‍ ബലി കര്‍മങ്ങള്‍ നടക്കും. തിരുനെല്ലിയില്‍ പുലര്‍ച്ചെ 3 30 മുതല്‍ ഉച്ചക്ക് 2 മണി വരെയാണ് ചടങ്ങുകള്‍.
യൂണിവേഴ്സിറ്റി കോളേജ് വധശ്രമക്കേസില്‍ ഒരാള്‍ കൂടി പിടിയില്‍
യൂണിവേഴ്സിറ്റി കോളജ് വധശ്രമക്കേസിൽ ഒരാൾകൂടി പിടിയിൽ. പതിനാലാം പ്രതി സ്വാഫാനാണ് പിടിയിലായത്. വെമ്പായത്തെ വീട്ടിൽ നിന്ന് ഇന്ന് പുലർച്ചെയാണ് ഇയാളെ പിടികൂടിയത്. സംഘം ചേര്‍ന്ന് സംഘര്‍ഷമുണ്ടാക്കല്‍, ക്രിമിനല്‍ ഗൂഢാലോചന എന്നിവ അടക്കമുള്ള വകുപ്പുകളാണ് പ്രതിക്കെതിരെ ചുമത്തിയിട്ടുള്ളത്. ഇതോടെ കേസില്‍ അറസ്റ്റിലായ പ്രതികളുടെ എണ്ണം ഒമ്പതായി. നേരത്തെ ഒന്നാംപ്രതി ശിവരഞ്ജിത്, രണ്ടാം പ്രതി നസീം ഉള്‍പ്പെടെ ഏഴ് പേരെ കോളജില്‍ നിന്ന് പുറത്താക്കിയിരുന്നു. യൂണിവേഴ്സിറ്റി കോളേജിലെ വധശ്രമവുമായി ബന്ധപ്പെട്ട് വ്യാപക പ്രതിഷേധമാണ് വിവിധ പ്രതിപക്ഷ സംഘടനകുളുടെയും, വിദ്യാര്‍ഥി പ്രസ്ഥാനങ്ങളുടെയും […]
അമ്പൂരി കൊലപാതകം: പ്രതികളുടെ പിതാവിന് വിവരം നേരത്തെ അറിയാമായിരുന്നുവെന്ന് സൂചന
അമ്പൂരി രാഖി വധക്കേസില്‍ പ്രതികളുടെ അച്ഛന്‍ രാജപ്പന്‍ നായരുടെ പങ്കും അന്വേഷിക്കുന്നു. കൊലയ്ക്ക് ശേഷം വിവരങ്ങള്‍ പ്രതികള്‍ അച്ഛനോട് പറഞ്ഞിരുന്നതായി സൂചന ലഭിച്ചു. ഇതിനായി രണ്ട് സാഹചര്യങ്ങളാണ് പൊലീസ് അന്വേഷിക്കുന്നത്. കൊലയ്ക്ക് ശേഷം ഡല്‍ഹിയിലേക്ക് ഒളിവില്‍ പോയ അഖില്‍ ഈ മാസം 20ന് രഹസ്യമായി നാട്ടില്‍ തിരിച്ചെത്തിയിരുന്നു. അമ്പൂരിയിലെ വീട്ടിലെത്തി സഹോദരനും രണ്ടാം പ്രതിയുമായ രാഹുലിനെ കണ്ടു. ഈ സമയം രാഖിയെ കൊന്ന് കുഴിച്ചിട്ട വിവരം അച്ഛനോട് പറഞ്ഞതായാണ് പൊലീസ് സംശയിക്കുന്നത്. കൂടാതെ കൊല നടത്തി രണ്ടാം […]
സര്‍വീസില്‍ തിരിച്ചെടുക്കണം; ജേക്കബ് തോമസ് സർക്കാരിന് കത്ത് നൽകി
സര്‍വീസില്‍ തിരിച്ചെടുക്കാനുള്ള കേന്ദ്ര അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിന്റെ ഉത്തരവില്‍ തീരുമാനമെടുക്കണമെന്ന് ആവശ്യപ്പെട്ട് ജേക്കബ് തോമസ് സംസ്ഥാന സര്‍ക്കാരിന് കത്ത് നല്‍കി. ഉത്തരവിന്റെ പകർപ്പ് ഉൾപ്പെടുത്തിയാണ് ചീഫ് സെക്രട്ടറിക്കും പൊതുഭരണ വകുപ്പിനും കത്ത് നല്‍കിയത്. ഉത്തരവിൻമേൽ എന്ത് നടപടിയെടുക്കണമെന്ന് സർക്കാർ തീരുമാനിച്ചിട്ടില്ലെന്നാണ് സൂചന. കഴിഞ്ഞ ഒന്നര വർഷമായി സസ്പെൻഷനിൽ തുടരുന്ന ജേക്കബ് തോമസിന് അനുകൂലമായി ഇന്നലെയാണ് കേന്ദ്ര അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിന്റെ ഉത്തരവ് വന്നത്. സംസ്ഥാന സര്‍ക്കാര്‍ മൂന്ന് വട്ടമാണ് ഡി.ജി.പി ജേക്കബ് തോമസിനെ സസ്‌പെന്‍ഡ് ചെയ്തത്. പൊലീസില്‍ ഒഴിവില്ലെങ്കില്‍ തത്തുല്യമായ […]
കെവിൻ കൊലക്കേസില്‍ വിധി ആഗസ്ത് 14ന്
കേരളത്തെ നടുക്കിയ കെവിന്‍ കൊലപാതക കേസില്‍ അടുത്തമാസം 14ന് വിധി പറയും. വിചാരണ നടപടികള്‍ കോട്ടയം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ പൂര്‍ത്തിയായി. മൂന്ന് മാസം കൊണ്ട് വിചാരണ നടപടികള്‍ പൂര്‍ത്തിയാക്കിയാണ് കോടതി വിധി പറയുന്നത്. കേസിന്റെ പ്രാധാന്യം കണക്കിലെടുത്ത് അതിവേഗത്തിലാണ് വിചാരണ നടപടികള്‍ കോട്ടയം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി പൂര്‍ത്തിയാക്കിയത്. മൂന്ന് മാസം നീണ്ട വിചാരണയില്‍ 113 സാക്ഷികളെ വിസ്തരിച്ചു. ഇതില്‍ 8 പേര്‍ കൂറുമാറി. 240 പ്രമാണങ്ങളും 55 രേഖകളും കോടതിയില്‍ പ്രോസിക്യൂഷന്‍ ഹാജരാക്കി. സിസിടിവി […]
പയ്യോളിയില്‍ വാഹനാപകടം: രണ്ട് എം.ബി.ബി.എസ് വിദ്യാര്‍ഥികള്‍ മരിച്ചു
കോഴിക്കോട് പയ്യോളിയില്‍ കാറും ലോറിയും കൂട്ടിയിടിച്ച് രണ്ട് വിദ്യാര്‍ഥികള്‍ മരിച്ചു. ചോമ്പാല കുഞ്ഞിപ്പള്ളി അബ്ദുൽ അസീസിന്റെ മകൻ മുഹമ്മദ് ഫായിസ്, പേരാമ്പ്ര സ്വദേശി വിജയന്റെ മകൻ വിഷ്ണു എന്നിവരാണ് മരിച്ചത്. ഇരുവരും എം.ബി.ബി.എസ് വിദ്യാര്‍ഥികളാണ്. ഇന്ന് പുലര്‍ച്ചെ പയ്യോളി അയനിക്കാട് വെച്ചാണ് സംഭവം. തലശ്ശേരി ഭാഗത്തേക്ക് പോവുകയായിരുന്ന കാറും കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന ടാങ്കര്‍ ലോറിയും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ഗുരുതരമായി പരിക്കേറ്റ ഇരുവരെയും കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഇവിടെ വെച്ചാണ് മരണം സംഭവിച്ചത്. ചൈനയിലെ […]
കരിപ്പൂരില്‍ നിന്ന് എമിറേറ്റ്സ് സര്‍വീസുകള്‍ തുടങ്ങും
കരിപ്പൂര്‍ വിമാനത്താവളത്തിലേക്കുള്ള എമിറേറ്റ്സ് സര്‍വീസുകള്‍ തുടങ്ങും. ഡി.ജി.സി.എയുടെ പ്രത്യേക അനുമതി ലഭിക്കുന്നതോടെ ഓഗസ്റ്റ് അവസാനത്തോടെ സര്‍വീസ് ആരംഭിക്കാനാവുമെന്നാണ് പ്രതീക്ഷ. എമിറേറ്റ്‌സ് എത്തുന്നതോടെ ഗള്‍ഫ് മേഖലകള്‍ക്ക് പുറമെ യൂറോപ്പിലേക്കടക്കമുള്ള യാത്രക്കാര്‍ക്ക് കോഴിക്കോട്ട്നിന്ന് പറക്കാനാവും. മുന്നൂറിലേറെ യാത്രക്കാരെ ഉൾക്കൊള്ളാൻ ശേഷിയുള്ള വലിയ വിമാനങ്ങൾ ഉപയോഗിച്ചായിരിക്കും കരിപ്പൂരില്‍ നിന്നും എമിറേറ്റ്സ് സർവീസ് ആരംഭിക്കുന്നത്. കരിപ്പൂരില്‍ വലിയ വിമാനങ്ങൾക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയതോടെ നേരത്തേ നടത്തിയിരുന്ന സർവീസ് എമിറേറ്റ്‌സ് പിൻവലിക്കുകയായിരുന്നു. വലിയ വിമാനങ്ങള്‍ക്കുള്ള നിയന്ത്രണം എടുത്തുകളഞ്ഞതോടെയാണ് എമിറേറ്റ്സ് വീണ്ടും സര്‍വീസ് ആരംഭിക്കുന്നത്. എമിറേറ്റ്സിന്‍റെ സര്‍വീസ് […]
കണ്ണൂർ സിറ്റിയിൽ യുവാവിനെ വെട്ടിക്കൊലപ്പെടുത്തി
കണ്ണൂർ സിറ്റിയിൽ യുവാവിനെ വെട്ടിക്കൊലപ്പെടുത്തി. ആദികടലായി സ്വദേശി അബ്ദുൾ റൗഫ് എന്ന കട്ട റൗഫാണ് കൊല്ലപ്പെട്ടത്. ആദികടലായി ക്ഷേത്രത്തിന് സമീപത്ത് വെച്ച് ഇന്നലെ രാത്രി പത്തു മണിയോടെയാണ് സംഭവം. വെട്ടേറ്റ് വഴിയരികിൽ വീണ് കിടന്ന റൗഫിനെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ബൈക്കിലെത്തിയ സംഘമാണ് കൊല നടത്തിയതെന്നാണ് പ്രാഥമിക നിഗമനം. 2016ൽ കണ്ണൂർ സിറ്റിയിലെ എസ്.ഡി.പി.ഐ പ്രാദേശിക നേതാവ് ഫാറൂഖിനെ കൊലപ്പെടുത്തിയതടക്കം നിരവധി കേസുകളിൽ പ്രതിയാണ് കൊല്ലപ്പെട്ട റൗഫ്.












