India Kerala

ലീഗ് എം.പിമാര്‍ക്കെതിരെ പാര്‍ട്ടിക്കുള്ളില്‍ ഒരു വിഭാഗം നേതാക്കളുടെ പടയൊരുക്കം

മുസ്ലിം ലീഗ് എം.പിമാര്‍ക്കെതിരെ പാര്‍ട്ടിക്കുള്ളില്‍ ഒരു വിഭാഗം നേതാക്കളുടെ പടയൊരുക്കം. ന്യൂനപക്ഷ വിഷയങ്ങളുമായി ബന്ധപ്പെട്ട ചര്‍ച്ചകളില്‍ പോലും ക്രിയാത്മകമായി ഇടപെടാന്‍ എംപിമാര്‍ക്ക് കഴിയുന്നില്ലെന്നാണ് വിമര്‍ശനം. രാജ്യസഭയിലെ മുത്തലാഖ് ബില്‍ ചര്‍ച്ചയില്‍ പങ്കെടുക്കാത്ത പി.വി അബ്ദുല്‍ വഹാബിന്റെ നടപടി പാര്‍ട്ടിക്കുള്ളില്‍ ഉയര്‍ത്താനാണ് ഒരു വിഭാഗം നേതാക്കളുടെ ശ്രമം. ന്യൂനപക്ഷങ്ങളുമായി ബന്ധപ്പെട്ട പ്രധാന വിഷയങ്ങള്‍ വരുമ്പോള്‍ പോലും നാല് മുസ്ലിംലീഗ് എം.പിമാര്‍ക്കിടയില്‍ ഒരു തരത്തിലുള്ള ഏകോപനവും ഇല്ലെന്നാണ് ഒരു വിഭാഗം നേതാക്കളുടെ പരാതി. അതുകൊണ്ടാണ് മുത്തലാഖ് പോലുള്ള പ്രധാന വിഷയങ്ങളില്‍ […]

India Kerala

പ്രളയ സെസ് ഇന്ന് മുതല്‍‍; വാഹനങ്ങൾ,മൊബൈൽ ഫോൺ,സിമന്റ് ഉൾപ്പടെയുളള ഉൽപ്പന്നങ്ങൾക്ക് വില കൂടും

സംസ്ഥാനത്ത് ഉൽപ്പന്നങ്ങൾക്ക് ഏർപ്പെടുത്തിയ ഒരു ശതമാനം പ്രളയ സെസ് ഇന്ന് പ്രാബല്യത്തിൽ വരും. 928 ഉൽപ്പന്നങ്ങൾക്കാണ് സെസ് ഏർപ്പെടുത്തിയിരിക്കുന്നത്.5 ശതമാനത്തിൽ താഴെ ജി.എസ്.ടി നിരക്കുളള നിത്യോപയോഗ സാധനങ്ങൾക്ക് സെസ് ബാധകമല്ല. വാഹനങ്ങൾ,മൊബൈൽ ഫോൺ,സിമന്റ് ഉൾപ്പടെയുളള ഉൽപ്പന്നങ്ങൾക്ക് ഇന്ന് മുതൽ വില വർദ്ധിക്കും. പ്രളയാനന്തര പുനർ നിർമ്മാണത്തിന് പണം കണ്ടെത്തുന്നതിനാണ് സംസ്ഥാനത്ത് ഉൽപ്പന്നങ്ങൾക്ക് 1 ശതമാനം പ്രളയ സെസ് സർക്കാർ ഏർപ്പെടുത്തിയത്.12%,18%,28% ജി.എസ്.ടി നിരക്കുകൾ ബാധകമായ 928 ഉൽപ്പന്നങ്ങൾക്കാണ് ഇന്ന് മുതൽ സെസ് ചുമത്തുക. അരി,പഞ്ചസാര,ഉപ്പ്,പഴങ്ങൾ,പച്ചക്കറികൾ തുടങ്ങി 5% […]

India Kerala

ചാവക്കാട് കൊലപാതകത്തിന് ഉത്തരവാദി എസ്.ഡി.പി.ഐ: മുല്ലപ്പള്ളി

ചാവക്കാട് കൊലപാതകത്തിന് ഉത്തരവാദി എസ്.ഡി.പി.ഐ ആണെന്ന് കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. എസ്.ഡി.പി.ഐ മതേതര കേരളത്തിന് ആപത്താണ്. കേരളത്തെ ചോരക്കളമാക്കി രാഷ്ട്രീയ നേട്ടത്തിന് ശ്രമിക്കുന്ന ഈ വർഗീയ കൂട്ടത്തെ ഒറ്റപ്പെടുത്തണം. കിട്ടിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ആദ്യം മാധ്യമങ്ങളോട് പ്രതികരിച്ചത്. ആക്രമണത്തിന് പിന്നിലുള്ള എസ്.ഡി.പി.ഐ പ്രവര്‍ത്തകരെ എത്രയും പെട്ടെന്ന് നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നും മുല്ലപ്പള്ളി ആവശ്യപ്പെട്ടു. തൃശൂര്‍ ചാവക്കാട് ഇന്നലെയാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ നൌഷാദിന് വെട്ടേറ്റത്. പുന്ന ബൂത്ത് പ്രസിഡന്‍റാണ് നൌഷാദ്. വെട്ടേറ്റ കാവീട് സ്വദേശി ബിജീഷിന്റെ നില […]

India Kerala

യാക്കോബായ സഭയ്ക്ക് പുതിയ ട്രസ്റ്റി; തെരഞ്ഞെടുപ്പ് നിയമവിരുദ്ധമെന്ന് ഒരു വിഭാഗം

യാക്കോബായ സഭാ മെത്രാപ്പോലീത്തൻ ട്രസ്റ്റിയായി ജോസഫ് മാർ ഗ്രിഗോറിയോസ് മെത്രാപ്പോലീത്തയെ തെരഞ്ഞെടുത്തു. പുത്തൻകുരിശ് പാത്രിയർക്കാ സെന്ററിൽ ചേർന്ന സഭാ സുന്നഹദോസിൽ വോട്ടെടുപ്പിലൂടെയാണ് തീരുമാനം. മാർ ഗ്രിഗോറിയോസിന് 12 വോട്ടുകളാണ് ലഭിച്ചത്. തോമസ് മാർ തീമോത്തിയോസിന് 4 വോട്ടുകളും എബ്രഹാം മാർ സെവേറിയോസിന് 2 വോട്ടുകളും ലഭിച്ചു. ഒരു വോട്ട് അസാധുവായി. ആകെ 19 മെത്രാപ്പോലീത്തമാരാണ് സുന്നഹദോസിൽ പങ്കെടുത്തത്. ആഗസ്റ്റ് 28ന് ചേരുന്ന മലങ്കര അസോസിയേഷനിൽ തീരുമാനം ഔദ്യോഗികമായി അംഗീകരിക്കും. എന്നാല്‍ ട്രസ്റ്റി തെരഞ്ഞെടുപ്പിനെതിരെ സഭയിലെ ഒരു വിഭാഗം […]

India Kerala

ആര്‍.എസ്.എസ് പ്രവര്‍ത്തകന് ഡി.ജി.പി സ്ഥാനത്തിരിക്കാന്‍ പറ്റുമോ? ജേക്കബ് തോമസിനെതിരെ കോടിയേരി

ആര്‍.എസ്.എസ് പ്രവര്‍ത്തകനായാണ് ജേക്കബ് തോമസ് അറിയപ്പെടുന്നതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. അങ്ങനെയുള്ള ഒരാളെ എങ്ങനെ സര്‍വീസിലെടുക്കും എന്നത് പരിശോധിക്കണം. ആര്‍.എസ്.എസ് പ്രവര്‍ത്തകന് ഡി.ജി.പി സ്ഥാനത്തിരിക്കാന്‍ പറ്റുമോയെന്നതും പരിശോധിക്കണമെന്ന് കോടിയേരി പറഞ്ഞു. ചാവക്കാട് കൊലപാതകം പ്രതിഷേധാർഹവും അപലപനീയവുമാണെന്നും കോടിയേരി പറഞ്ഞു. അക്രമം നടത്തിയത് എസ്.ഡി.പി.ഐ എന്നാണ്റിപ്പോർട്ട്. മഹാരാജാസിൽ അഭിമന്യുവിനെ കൊന്നവർ കൊലക്കത്തി താഴെ വെച്ചിട്ടില്ല എന്ന് വ്യക്തമാകുന്നതാണ് സംഭവം. എസ്.ഡി.പി.ഐയും ആർ.എസ്.എസും ഒരു നാണയത്തിന്റെ ഇരുവശങ്ങളാണ്. കോൺഗ്രസിൽ എസ്.ഡി.പി.ഐയെ അനുകൂലിക്കുന്നവരും ആർ.എസ്.എസിനെ അനുകൂലിക്കുന്നവരും ഉണ്ടാകും. അതാണ് […]

India Kerala

പ്രളയ സെസ് നാളെ മുതല്‍ പ്രാബല്യത്തില്‍; 928 ഉൽപ്പന്നങ്ങൾക്ക് സെസ് ബാധകം

സംസ്ഥാനത്ത് ഉൽപ്പന്നങ്ങൾക്ക് ഏർപ്പെടുത്തിയ ഒരു ശതമാനം പ്രളയസെസ് നാളെ മുതൽ പ്രാബല്യത്തിൽ വരും. 928 ഉൽപ്പന്നങ്ങൾക്കാണ് സെസ് ഏർപ്പെടുത്തിയിരിക്കുന്നത്. അഞ്ചു ശതമാനത്തിൽ താഴെ ജി.എസ്.ടി നിരക്കുളള നിത്യോപയോഗ സാധനങ്ങൾക്ക് സെസ് ബാധകമല്ല. വാഹനങ്ങൾ,മൊബൈൽ ഫോൺ,സിമന്‍റ് ഉൾപ്പടെയുളള ഉൽപ്പന്നങ്ങൾക്ക് നാളെ മുതൽ വില വർദ്ധിക്കും. പ്രളയാനന്തര പുനർനിർമ്മാണത്തിന് പണം കണ്ടെത്തുന്നതിനാണ് സംസ്ഥാനത്ത് ഉൽപ്പന്നങ്ങൾക്ക് 1ശതമാനം പ്രളയസെസ് സർക്കാർ ഏർപ്പെടുത്തിയത്.12%,18%,28% ജി.എസ്.ടി നിരക്കുകൾ ബാധകമായ 928 ഉൽപ്പന്നങ്ങൾക്കാണ് നാളെ മുതൽ സെസ് ചുമത്തുക. അരി,പഞ്ചസാര,ഉപ്പ്,പഴങ്ങൾ,പച്ചക്കറികൾ തുടങ്ങി അഞ്ച് ശതമാനത്തിൽ താഴെ […]

India Kerala

പിണറായി വിജയൻ നെതർലൻഡ്‌സ് സ്ഥാനപതിയുമായി കൂടിക്കാഴ്ച നടത്തി

മുഖ്യമന്ത്രി പിണറായി വിജയൻ നെതർലൻഡ്‌സ് സ്ഥാനപതി മാർട്ടെൻ വാൻ ഡെൻ ബെർഗുമായി കൂടിക്കാഴ്ച നടത്തി. കേരളത്തിലെ പ്രളയാനന്തര പുനർ നിർമാണം ചർച്ചയായി. ഡൽഹി കേരളാ ഹൗസിൽ നടന്ന കൂടിക്കാഴ്ച ഒരു മണിക്കൂർ നീണ്ടു. നെതർലൻഡ്സിന് ആവശ്യമായ നഴ്‌സുമാരുടെ സേവനം ലഭ്യമാക്കാൻ കേരളത്തിന് കഴിയുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ മാർട്ടിൻ വാൻ ഡെൻ ബർഗിനെ ഉറപ്പ് നൽകി. നെതർലൻഡിൽ നാൽപതിനായിരം നഴ്സുമാരുടെ ആവശ്യമുണ്ടെന്ന് അറിയിച്ചതിനെ തുടർന്നാണ് മുഖ്യമന്ത്രി ഉറപ്പു നൽകിയത്. ഇത് സംബന്ധിച്ച തുടർ നടപടികൾ എംബസിയുമായി ഏകോപിപ്പിക്കുന്നതിന് […]

India Kerala

പിതൃമോക്ഷം തേടി ആയിരങ്ങള്‍ ബലിതര്‍പ്പണം നടത്തി

പിതൃമോക്ഷത്തിന് ആയിരങ്ങള്‍ ബലിതര്‍പ്പണം നടത്തി. ആലുവ മണപ്പുറം, തിരുനാവായ, തിരുനെല്ലി തുടങ്ങിയ ബലിതര്‍പ്പണ കേന്ദ്രങ്ങളില്‍ ബലികര്‍മങ്ങള്‍ നടത്താന്‍ വിശ്വാസികളുടെ വലിയ തിരക്കാണ് അനുഭവപ്പെട്ടത്. കർക്കിടക വാവിന് ഏറ്റവും കൂടുതൽ വിശ്വാസികളെത്തുന്ന ആലുവ മണപ്പുറത്ത് വിപുലമായ സൗകര്യങ്ങൾ അധികൃതർ ഒരുക്കിയിരുന്നു. പുലർച്ചെ നാല് മണിയോടെയാണ് ബലിതർപ്പണ ചടങ്ങുകൾ ആരംഭിച്ചത്. മണപ്പുറത്ത് നാളെ രാവിലെ 8 മണി വരെ ബലിതർപ്പണ ചടങ്ങുകൾ നടക്കും. തിരുവനന്തപുരം ശംഖുമുഖത്ത് കടൽക്ഷോഭത്തെ തുടർന്ന് കർശന നിയന്ത്രണങ്ങളോടെയാണ് ബലിതർപ്പണ ചടങ്ങുകൾ നടന്നത്. കടലിന്റെ ഒരു വശത്ത് […]

India Kerala

നടീ-നടന്മാരെ ആവശ്യപ്പെട്ട് പരസ്യം നല്‍കി സംസ്ഥാനത്ത് വന്‍ തട്ടിപ്പ്

സിനിമയില്‍ അഭിനയിക്കാന്‍ താത്പര്യമുള്ളവരെ ക്ഷണിച്ചുള്ള പരസ്യം നല്‍കി സംസ്ഥാനത്ത് വന്‍ തട്ടിപ്പ്.നടീ-നടന്മാരെ ആവശ്യപ്പെട്ട് പട്ടണങ്ങളിലാണ് പോസ്റ്ററുകളധികവും. സംവിധായകരെന്നും നിര്‍മ്മാതാക്കളെന്നും സ്വയം പരിചയപ്പെടുത്തിയാണ് കബളിപ്പിക്കല്‍. സിനിമയുടെതെന്ന പേരില്‍‌ ഇറക്കിയിരിക്കുന്ന പോസ്റ്ററില്‍ മാമുക്കോയയും മേഘനാഥനുമൊക്കെയുണ്ട്.

India Kerala

ചാവക്കാട് വെട്ടേറ്റ കോൺഗ്രസ് ബൂത്ത് പ്രസിഡന്റ് മരിച്ചു

തൃശൂർ ചാവക്കാട് വെച്ച് ഇന്നലെ അക്രമി സംഘം വെട്ടിപ്പരിക്കേൽപ്പിച്ച കോൺഗ്രസ് ബൂത്ത് പ്രസിഡന്റ് മരിച്ചു. ചാവക്കാട് പുന്ന പുതുവീട്ടിൽ നൗഷാദ് ആണ് മരിച്ചത്.നൗഷാദുൾപ്പെടെ നാലു കോൺഗ്രസ് പ്രവർത്തകർക്കാണ്‌ ഇന്നലെ വൈകിട്ട് വെട്ടേറ്റത്. കാവീട് സ്വദേശി ബിജീഷ് . പാലയൂർ പുതുവീട്ടിൽ നിഷാദ്, അയിര്‌പിള്ളി സുരേഷ് എന്നിവരാണ് പരിക്കേറ്റ മറ്റു മൂന്ന് പേർ. ബിജീഷിന്റെ നില ഗുരുതരമായി തുടരുകയാണ്. ഇന്നലെ വൈകിട്ട് ഏഴ് മണിക്കാണ് ഏഴ് ബൈക്കുകളിലായി എത്തിയ അക്രമി സംഘം ഇവരെ വെട്ടിപ്പരിക്കേൽപ്പിച്ചത്. അക്രമത്തിനു പിന്നിൽ എസ്.ഡി.പി.ഐ […]