India Kerala

ബട്ടര്‍ഫ്ലൈ മേല്‍പ്പാലത്തിനായുള്ള സ്ഥലമേറ്റെടുപ്പ് ഉടന്‍ ആരംഭിക്കാന്‍ ദേശീയപാത അതോറിറ്റി

കൊച്ചി ചേരാനല്ലൂരില്‍ ജംഗ്ഷനില്‍ നിര്‍ദ്ദിഷ്ട ബട്ടര്‍ഫ്ലൈ മേല്‍പ്പാലത്തിനായുള്ള സ്ഥലമേറ്റെടുപ്പ് ഉടന്‍ ആരംഭിക്കാന്‍ ദേശീയപാത അതോറിറ്റിയുടെ നീക്കം. 110 കുടുംബങ്ങളെയാണ് പദ്ധതിക്കായി കുടിയൊഴിപ്പിക്കേണ്ടി വരിക. വികസന പദ്ധതികള്‍ക്കായി മുമ്പ് ഭൂമി വിട്ടു കെടുത്തവരാണ് പുതിയ പദ്ധതിയുടെയും ഇരകള്‍ ദേശീയ പാത 66 വല്ലാര്‍പാടം കണ്ടെയ്നര്‍ റോഡുമായി ചേരുന്ന ചേരാനല്ലൂര്‍ സിഗ്നല്‍ ജംഗ്ഷനിലാണ് ചെന്നൈ മോഡല്‍ ബട്ടര്‍ഫ്ലൈ ഫ്ലൈഓവര്‍ നിര്‍മാണത്തിന് ദേശീയപാത അതോറിറ്റി ഒരുങ്ങുന്നത്. ഇടപ്പള്ളി മൂത്തകുന്നം ദേശീയപാത വികസനം പൂര്‍ത്തിയാകുന്ന മുറക്കുണ്ടാകാന്‍ സാധ്യതയുള്ള ഗതാഗതക്കുരുക്ക് മുന്നില്‍ കണ്ടാണ് പദ്ധതിക്ക് […]

India Kerala

മിൽമ പാലിന്റെ വില ഉടൻ വർദ്ധിപ്പിച്ചേക്കും

സംസ്ഥാനത്ത് മിൽമ പാലിന്റെ വില ഉടൻ വർദ്ധിപ്പിച്ചേക്കും. വില വർദ്ധനവ് അനിവാര്യമാണെന്ന് കാണിച്ച് മിൽമ ഫെഡറേഷൻ സർക്കാരിനെ സമീപിച്ചു. കാലിത്തീറ്റയടക്കമുള്ളവയുടെ വില വർദ്ധിച്ചത് ചൂണ്ടിക്കാട്ടിയാണ് മില്‍മ ആവശ്യം ഉന്നയിക്കുന്നത്. അവശ്യസാധനങ്ങളുടെ വില വർദ്ധനവിൽ പൊറുതിമുട്ടുന്നതിനിടെയാണ് മിൽമ പാലിന്റെ വില വർദ്ധിപ്പിക്കാനൊരുങ്ങുന്നത്. കാലിത്തീറ്റ, പിണ്ണാക്ക്, ചോളമടക്കമുള്ളവയുടെ വില ഗണ്യമായി കൂടിയ സാഹചര്യത്തിൽ വില വർദ്ധിപ്പിക്കാതെ മുന്നോട്ടു പോകാനാകില്ലെന്നാണ് മിൽമയുടെ നിലപാട്. വില വർദ്ധിപ്പിക്കുക അല്ലെങ്കിൽ സർക്കാർ ഇൻസെന്റീവ് അനുവദിക്കുകയെന്നത് മാത്രമാണ് പോംവഴിയെന്ന് മിൽമ ചൂണ്ടിക്കാട്ടുന്നു. നിരക്കു വർദ്ധന സംബന്ധിച്ച് […]

India Kerala

യൂണിവേഴ്സിറ്റി വധശ്രമക്കേസ്; പ്രതികളുടെ ജാമ്യാപേക്ഷയില്‍ വിധി ഇന്ന്

യൂണിവേഴ്‌സിറ്റി കോളേജ് ബിരുദ വിദ്യാർത്ഥി അഖിൽ ചന്ദ്രനെ കുത്തി വീഴ്ത്തിയ കേസില്‍ ജാമ്യാപേക്ഷയില്‍ വിധി ഇന്ന്. പ്രതികളായ മണികണ്ഠൻ, അദ്വൈത്, ആദിൽ മുഹമ്മദ്, ആരോമൽ, നിജാം എന്നീ പ്രതികളുടെ ജാമ്യാപേക്ഷയിലാണ് ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതി വിധി പറയുക. പ്രതികൾ ചെയ്‌ത കൃത്യം അതീവ ഗൗരവം ഉള്ളതെന്ന് നിരീക്ഷിച്ച മജിസ്‌ട്രേറ്റ് കോടതി നേരത്തെ ഇവരുടെ ജാമ്യാപേക്ഷ തള്ളിയിരുന്നു. ഈ സാഹചര്യത്തിലാണ് നാലു പ്രതികളും ജില്ലാ കോടതിയെ സമീപിച്ചത്.

India Kerala

അമ്പൂരി കൊലക്കേസ്; നിര്‍ണായക തെളിവുകള്‍ ലഭിച്ചു

അമ്പൂരി കൊലക്കേസില്‍ പ്രതികളുടെ തെളിവെടുപ്പ് തുടരുന്നു. രാഖിയെ കൊല്ലാനുപയോഗിച്ച കയറും കുഴിയെടുക്കാന്‍ ഉപയോഗിച്ച പിക്കാസും കണ്ടെത്തി. പ്രതി അഖിലിന്റെ വീടിന്റെ പരിസരത്തു നിന്നാണ് കയറും പിക്കാസും കണ്ടെത്തിയത്.

Kerala National

മെഡിക്കല്‍ കമ്മീഷന്‍ ബില്ല് കത്തിച്ച് വിദ്യാര്‍ഥികളുടെ പ്രതിഷേധം

മെഡിക്കല്‍ കമ്മീഷന്‍ ബില്ലിനെതിരെ ഡോക്ടര്‍മാരുടെയും മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെയും രാജ്യവ്യാപക പ്രതിഷേധം തുടരുന്നു. രാജ്ഭവനിലേയ്ക്ക് മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ മാര്‍ച്ച് നടത്തി. വിദ്യാര്‍ഥികളുടെ അനിശ്ചിതകാല നിരാഹാര സമരത്തിന് പിന്തുണയുമായി ഡോക്ടര്‍മാരും നിരാഹാര സമരം ആരംഭിച്ചു. രാജ്ഭവന് മുന്നില്‍ മെഡിക്കല്‍ സ്റ്റുഡന്റ്‌സ് നെറ്റ്വര്‍ക്കിന്റെ നേതൃത്വത്തില്‍ മെഡിക്കല്‍ കമ്മീഷന്‍ ബില്ല് പ്രതീകാത്മകമായി കത്തിച്ചു. തുടര്‍ന്ന് വിദ്യാര്‍ത്ഥികള്‍ പ്രകടനമായെത്തി രാജ്ഭവനിലേക്ക് തള്ളിക്കയറാന്‍ ശ്രമിച്ചെങ്കിലും പൊലീസ് തടഞ്ഞു. ബില്ലിനെതിരെ ഏതറ്റവരെയും പ്രതിഷേധം നടത്തുമെന്ന് വിദ്യാര്‍ത്ഥികള്‍ വ്യക്തമാക്കി. അനിശ്ചിതകാല നിരാഹാര സമരം നടത്തുന്ന അഞ്ച് വിദ്യാര്‍ത്ഥികള്‍ക്ക് പിന്തുണയുമായി […]

India Kerala

ചാവക്കാട് കൊലപാതകം: പ്രതികളെ പൊലീസ് തിരിച്ചറിഞ്ഞു

തൃശൂര്‍ ചാവക്കാട് നൗഷാദ് കൊലപാതക കേസില്‍ പ്രതികളെ പോലീസ് തിരിച്ചറിഞ്ഞതായി സൂചന. കൃത്യം നടത്തിയത് പരിശീലനം ലഭിച്ച ക്രിമിനല്‍ സംഘമാണെന്നാണ് വിവരം. കേസ് ഐ.ജി തലത്തിലുള്ള ഉദ്യോഗസ്ഥന്റെ നേതൃത്വത്തില്‍ അന്വേഷിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. നൗഷാദിനെയും സൃഹൃത്തുക്കളെയും അക്രമിച്ച സംഘത്തിന് വിവരങ്ങള്‍ കൈമാറിയയാള്‍ ഉള്‍പ്പെടെ ഏഴ് പേരാണ് പൊലീസിന്റെ കസ്റ്റഡിയിലുള്ളത്. ഇവരുടെ ഫോണ്‍ വിശദാംശങ്ങള്‍ അന്വേഷണ സംഘം പരിശോധിച്ചു. അക്രമി സംഘത്തില്‍ പതിനഞ്ച് പേര്‍ ഉണ്ടായിരുന്നതായാണ് പോലീസ് നിഗമനം. നാല് പേര്‍ അക്രമത്തില്‍ നേരിട്ട് […]

India Kerala

ഉച്ചത്തില്‍ ചറാപറാന്ന് ഹോണടിച്ചാല്‍ പണി കിട്ടും; 1000 രൂപ പിഴയും കിട്ടും

വാഹനമോടിക്കുന്നവര്‍ ശ്രദ്ധിച്ച് ഹോണടിച്ചില്ലെങ്കില്‍ ഇനി മുതല്‍ പിടിവീഴും. അനുവദനീയമായതിൽ കൂടുതൽ ശബ്ദം പുറപ്പെടുവിക്കുന്ന ഹോണുകള്‍ ഉപയോഗിച്ചാൽ 1000 രൂപ വരെയാണ് പിഴ. കേരള പൊലീസ് തങ്ങളുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ട്രാഫിക് സിഗ്‌നൽ കാത്തു കിടക്കുന്നവർ, റയിൽവെ ഗേറ്റിൽ, ട്രാഫിക് ബ്ലോക്കിൽ കാത്തുകിടക്കുന്ന വാഹനങ്ങൾ എന്നിവയെ കടത്തിവിട്ടാലേ മുന്നോട്ട് പോകാൻ കഴിയൂ. അതുറപ്പാക്കിയിട്ടും അനാവശ്യമായി ഹോൺ മുഴക്കുന്ന ഡ്രൈവർമാരെ നാം കാണാറുണ്ട്. മറ്റു വാഹനങ്ങളിലെ ഡ്രൈവർമാർക്കു മുന്നറിയിപ്പു നൽകാനാണു സാധാരണ ഹോൺ ഉപയോഗിക്കുന്നത്. പല […]

India Kerala

ചാവക്കാട് കൊലപാതകം ഐ.ജി തലത്തില്‍ അന്വേഷിക്കണമെന്ന് ചെന്നിത്തല

ചാവക്കാട് കൊലപാതകം ഐജി തലത്തില്‍ അന്വേഷിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കൊല്ലപ്പെട്ട നൗഷാദിന്റെ വീട് ചെന്നിത്തല സന്ദര്‍ശിച്ചു. കൊലപാതകവുമായി ബന്ധപ്പെട്ട് ഏഴു പേർ പൊലീസ് കസ്റ്റഡിയിലാണ്. അക്രമി സംഘത്തിന് പ്രാദേശികമായി പിന്തുണ നൽകിയവരാണ് കസ്റ്റഡിയിലുള്ളതെന്നാണ് സൂചന. ആസൂത്രിത കൊലപാതകമാണ് നടന്നതെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്‌. മുഖംമൂടി ധരിച്ചെത്തിയ പതിനഞ്ചംഗ സംഘമാണ് കൃത്യം നടത്തിയത്. ആക്രമണം നടന്ന സ്‌ഥലത്തെ സിസി ടിവി ദൃശ്യങ്ങൾ ഇന്നലെ അന്വേഷണ സംഘം ശേഖരിച്ചു. കൊലപാതകങ്ങളിലടക്കം വൈദഗ്ധ്യം നേടിയ സംഘമാണ് […]

India Kerala

ആനക്കൊമ്പ് സൂക്ഷിക്കാന്‍ മോഹന്‍ലാലിന് സര്‍ക്കാര്‍ ലൈസന്‍സ് നല്‍കിയത് വഴിവിട്ട നീക്കങ്ങളിലൂടെ

ആനക്കൊമ്പ് സൂക്ഷിക്കാന്‍ മോഹന്‍ലാലിന് സര്‍ക്കാര്‍ ലൈസന്‍സ് നല്‍കിയത് വഴിവിട്ട നീക്കങ്ങളിലൂടെ. തൃശൂര്‍ സ്വദേശികളില്‍ നിന്ന് ലഭിച്ച ആനക്കൊമ്പിനാണ് 2016ല്‍ മോഹന്‍ലാലിന് ലൈസന്‍സ് അനുവദിച്ചത്. വ്യവസ്ഥകളില്‍ ഇളവ് വരുത്തി ലൈസന്‍സ് നല്‍കിയിട്ടും ആനക്കൊമ്പ് കൈവശം വന്നുചേര്‍ന്നതിലെ നിയമ തടസം മോഹന്‍ലാലിന് മറികടക്കാനായിട്ടില്ല. നിയമപരമായാണ് മോഹന്‍ലാല്‍ ആനക്കൊമ്പ് കൈവശം വച്ചിരിക്കുന്നതെന്ന് കഴിഞ്ഞ ദിവസം സര്‍ക്കാര്‍ കോടതിയില്‍ സത്യവാങ്മൂലം നല്‍കിയിരുന്നു. പാരമ്പര്യമായി ലഭിച്ച മൃഗങ്ങളുടെ ശരീര ഭാഗങ്ങള്‍ ലൈസന്‍സോടു കൂടി മാത്രമെ സൂക്ഷിക്കാവൂ എന്നാണ് നിയമം. 2011ല്‍ മോഹന്‍ലാലിന്റെ വീട്ടില്‍ ആദായ […]

India Kerala

നടീനടന്‍മാരെ ആവശ്യപ്പെട്ട് പരസ്യം നല്‍കി പണം തട്ടുന്ന സംഭവത്തില്‍ പൊലീസ് അന്വേഷണം

നടീ-നടന്മാരെ ആവശ്യപ്പെട്ട് സംവിധായകനെന്ന പേരില്‍ പരസ്യം നല്‍കി തട്ടിപ്പ് നടത്തിയ സംഭവത്തില്‍ പൊലീസ് അന്വേഷണം. വേങ്ങാലി സ്വദേശിനി സൈനബ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കോഴിക്കോട് വനിതാ സെല്‍ എസ്.ഐയാണ് കേസ് അന്വേഷിക്കുന്നത്. മകളെ അഭിനയിപ്പിക്കാമെന്ന് വാഗ്ദാനം നല്‍കി പണം തട്ടിയെടുത്തുവെന്നാണ് പരാതി. സിനിമയിലേക്ക് അഭിനേതാക്കളെ ആവശ്യമുണ്ടന്ന് പരസ്യം നല്‍കി തട്ടിപ്പ് നടത്തുന്ന സംഭവം മീഡിയവണ്‍ പുറത്ത് വിട്ടതിന് പിന്നാലെയാണ് പൊലീസില്‍ പരാതി എത്തിയത്. സംവിധായകനാണെന്ന് പറഞ്ഞ് ഗായകനെന്ന് പരിചയപ്പെടുത്തിയാള്‍ പണം തട്ടിയെന്ന പരാതിയുമായി കോഴിക്കോട് വേങ്ങാലി സ്വദേശിനി […]