കൊല്ലത്ത് ബാർ ഹോട്ടലിന് പുറത്തുണ്ടായ വാക്കേറ്റത്തിനിടെ മധ്യവയസ്ക്കൻ അടിയേറ്റു മരിച്ചു. പള്ളിത്തോട്ടം സ്വദേശി രാജുവാണ് അടിയേറ്റ് തൽക്ഷണം മരിച്ചത്. രാജുവിനെ അടിച്ചു കൊലപ്പെടുത്തിയ വെട്ടിക്കുന്ന് സ്വദേശി ബിബിനായി പോലീസ് അന്വേഷണം തുടങ്ങി. മർദനത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ മീഡിയവണിന് ലഭിച്ചു. ബീച്ചിനരികിലുള്ള ബാറിൽ മദ്യപിച്ച ശേഷം പുറത്തിറങ്ങിയ രാജുവും ബിബിനും തമ്മിലുണ്ടായ വാക്കേറ്റമാണ് കൊലപാതകത്തിൽ കലാശിച്ചത്. വാക്കേറ്റത്തിനിടയിൽ രാജുവിനെ ബിബിൻ അടിച്ചുവീഴ്‌ത്തി. അടിയുടെ ആഘാതത്തിൽ നിലത്തുവീണ അമ്പത്തിരണ്ടുകാരനായ രാജു തൽക്ഷണം മരിച്ചു. ബാറിനകത്ത് വെച്ചും ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടായിരുന്നു. […]
Kerala
കേരളത്തില്‍ ബലിപെരുന്നാള്‍ ആഗസ്റ്റ് 12ന്
കേരളത്തില്‍ ബലിപെരുന്നാള്‍ ആഗസ്റ്റ് 12ന്. ദുല്‍ഖഅദ് 29ന് മാസപ്പിറവി കണ്ടതിനാല്‍ ദുല്‍ഹജ്ജ് ഒന്ന് ആഗസ്ത് മൂന്നിനും അറഫാ നോമ്പ് ആഗസ്ത് 11നും ബലിപെരുന്നാള്‍ ആഗസ്റ്റ് 12 തിങ്കളാഴ്ചയുമായിരിക്കുമെന്ന് ഖാസിമാരായ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, പ്രൊഫ.കെ ആലിക്കുട്ടി മുസ്‍ലിയാര്‍, സയ്യിദ് നാസര്‍ ഹയ്യ് ശിഹാബ് തങ്ങള്‍ പാണക്കാട്, സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, കെ.വി ഇമ്പിച്ചമ്മത് ഹാജി, കാന്തപുരം വിഭാഗം സംയുക്ത മഹല്ല് ജമാഅത്ത് ഖാസിമാര്‍ എന്നിവര്‍ […]
പൊലീസുകാരന്‍റെ ആത്മഹത്യ: ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം മുഖ്യമന്ത്രിയെ കണ്ടു
കല്ലേക്കാട് എ.ആർ ക്യാമ്പിലെ പൊലീസുകാരന്‍റെ ആത്മഹത്യയില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് കുടുംബം മുഖ്യമന്ത്രിയെ കണ്ടു. കുറ്റക്കാർക്കെതിരെ വകുപ്പ് തല നടപടി മാത്രം പോരെന്നും കൊലക്കുറ്റത്തിന് കേസെടുക്കണം എന്നും കുടുംബം മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. ഉചിതമായ നടപടി സ്വീകരിക്കാമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയതായി കുമാറിന്‍റെ ഭാര്യ സജ്ന പറഞ്ഞു അതേസമയം ആത്മഹത്യയില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയുണ്ടായേക്കും. ആരോപണ വിധേയരായ ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്യുമെന്നാണ് സൂചന. എസ്.സി, എസ്.ടി കമ്മീഷന്‍ പാലക്കാട് എ.ആര്‍ ക്യാമ്പിലെത്തി തെളിവെടുപ്പ് നടത്തി.
നെഹ്‌റു കുടുംബാംഗത്തിന് മാത്രമേ പ്രസിഡന്റാകാന്‍ കഴിയൂവെന്നില്ല: പി.ജെ കുര്യന്‍
കോൺഗ്രസിന്റെ ഇന്നത്തെ അവസ്ഥ പ്രവർത്തകർക്ക് നിരാശ ഉണ്ടാക്കുന്നതാണെന്ന് പി.ജെ കുര്യന്‍. നാഥനില്ലാത്ത അവസ്ഥയെന്ന് പറയുന്നവരെ കുറ്റം പറയാനാവില്ല. ദേശീയ പ്രസിഡന്റ് ഇല്ലാത്തത് കോണ്‍ഗ്രസിനെ ബാധിക്കുന്നു. പ്രസിഡന്റിനെ ഇതിനകം കണ്ടെത്തേണ്ടിയിരുന്നു. നെഹ്റു കുടുംബാംഗത്തിന് മാത്രമേ പ്രസിഡന്റ് ആകാൻ കഴിയൂ എന്നില്ല. പ്രസിഡന്റ് സ്ഥാനത്തിന് യോഗ്യരായ നിരവധി പേരുണ്ടെന്നും പി.ജെ കുര്യന്‍ പറഞ്ഞു.
വഹാബും ജോസ് കെ മാണിയും സഭയിൽ ഹാജരായത് പകുതിയിൽ താഴെ ദിവസങ്ങളിൽ മാത്രം
മുത്തലാഖ് ബില്ലിന്മേൽ വോട്ട് ചെയ്യാൻ രാജ്യസഭയിൽ വൈകിയതിനെ തുടർന്നുള്ള വിവാദത്തിനു പിന്നാലെ മുസ്‌ലിം ലീഗ് എം.പി പി.വി അബ്ദുൽ വഹാബിന് തിരിച്ചടിയായി സഭയിലെ ഹാജർനില. നിർണായക ബില്ലുകൾ നിയമമായ വർഷക്കാല സമ്മേളനത്തിൽ അബ്ദുൽ വഹാബ് ഹാജരായത് പകുതിയിലും താഴെ ദിനങ്ങളിലായിരുന്നുവെന്ന് രാജ്യസഭാ രേഖകൾ വ്യക്തമാക്കുന്നു. വഹാബിനു പുറമെ, മുസ്ലിം ലീഗ് പ്രത്യേക താൽപര്യമെടുത്ത് രാജ്യസഭയിലെത്തിച്ച കേരള കോൺഗ്രസ് എം.പി ജോസ് കെ. മാണിയുടെ ഹാജർ നിലയും കുറവാണ്. ജൂൺ 20-നാരംഭിച്ച സെഷനിൽ ജൂലൈ 31 വരെയുള്ള കണക്കുകൾ […]
ആഗസ്ത് 5 മുതൽ 31 വരെ സംസ്ഥാനത്ത് സംയുക്ത വാഹന പരിശോധന
റോഡ് സുരക്ഷാ ആക്ഷൻ പ്ലാനിന്റെ ഭാഗമായി ആഗസ്ത് അഞ്ചു മുതൽ 31 വരെ സംസ്ഥാനത്ത് സംയുക്ത വാഹന പരിശോധന നടത്തും. ഓരോ ദിവസവും ഓരോ തരം നിയമലംഘനങ്ങൾക്കെതിരെയാണ് പൊലീസും മോട്ടോർ വാഹന വകുപ്പും സംയുക്ത പരിശോധനകൾ നടത്തുന്നത്. അപകടനിരക്കും അപകട മരണനിരക്കും കുറയ്ക്കുന്നതിന്റെ ഭാഗമായാണ് നടപടികൾ. ആഗസ്ത് അഞ്ചു മുതൽ ഏഴുവരെ സീറ്റു ബെൽറ്റ് ഹെൽമറ്റ്, എട്ടുമുതൽ 10 വരെ അനധികൃത പാർക്കിംഗ്, 11 മുതൽ 13 വരെ അമിതവേഗത , 14 മുതൽ 16 വരെ […]
മുല്ലപ്പള്ളിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ഡി.വൈ.എഫ്.ഐ
എസ്.ഡി.പി.ഐ ബന്ധത്തിന്റെ പേരില്‍ കോണ്‍ഗ്രസ്-സി.പി.എം വാക്പോര്. മുല്ലപ്പള്ളി കേന്ദ്രമന്ത്രിയായിരിക്കെ എസ്.ഡി.പി.ഐ കേസുകള്‍ അട്ടിമറിച്ചെന്ന് ഡി.വൈ.എഫ്.ഐ ആരോപിച്ചു. അഭിമന്യു കേസിലെ പ്രതികളായ എസ്.ഡി.പി.ഐക്കാരെ പോലും പൊലീസ് പിടികൂടിയിട്ടില്ലെന്ന് രമേശ് ചെന്നിത്തല തിരിച്ചടിച്ചു. ചാവക്കാട് നൌഷാദിനെ കൊലപ്പെടുത്തിയത് പുറത്തുനിന്നുള്ളവരാണെന്ന് ഡി.ജി. പി പ്രതികരിച്ചു. ചാവക്കാട് കോണ്‍ഗ്രസ് പ്രാദേശിക നേതാവ് കൊല്ലപ്പെട്ടതിന് പിന്നാലെയാണ് സി.പി.എം – കോണ്‍ഗ്രസ് നേതാക്കള്‍ എസ്.ഡി.പി.ഐ ബന്ധത്തിന്റെ പേരില്‍ പരസ്പരം ആരോപണങ്ങളുമായി രംഗത്തെത്തിയത്. ഇന്നലെ രാത്രി നൌഷാദിന്റെ വീട് സന്ദര്‍ശിച്ച കെ. പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ […]
പേരാമ്പ്രയിൽ കോൺഗ്രസ് ഓഫീസിന് നേരെ അക്രമം
കോഴിക്കോട് പേരാമ്പ്രയിൽ കോൺഗ്രസ് ഓഫീസിന് നേരെ അക്രമം. ഓഫിസ് കെട്ടിടത്തിന്റെ ജനൽ ചില്ലുകള്‍ തകർത്തു. ഓഫീസിനുള്ളിൽ തീയിടാനും ശ്രമം. സംഭവത്തിന് പിന്നിൽ എസ്.ഡി.പി.ഐയെന്ന് കോൺഗ്രസ് ആരോപിച്ചു.
ആദ്യമെല്ലാം ലാഭത്തില്‍ പിന്നീട് നഷ്ടത്തിലേക്ക് കൂപ്പ് കുത്തിയ സ്റ്റീല്‍ കോംപ്ലക്സ്
1973 ൽ സ്വകാര്യ മേഖലയിൽ ആരംഭിച്ച സ്റ്റീൽ കോംപ്ലക്സ് 1995 ൽ ആണ് സംസ്ഥാന സർക്കാർ ഏറ്റെടുക്കുന്നത്. ആദ്യമെല്ലാം ലാഭത്തിൽ പ്രവർത്തിച്ച സ്ഥാപനം പിന്നീട് നഷ്ടത്തിലേക്ക് കൂപ്പുകുത്തി. പൂര്‍ണ്ണമായും ഉല്‍പാദനം നിര്‍ത്തിയതോടെ കാട് പിടിച്ച് നശിക്കുകയാണ് ഒരു പൊതുമേഖല സ്ഥാപനം. 1991 മുതല്‍ നഷ്ടത്തിലായിരുന്നു സ്റ്റീല്‍ കോംപ്ലക്സ്. ഉദ്പാദനം ഇല്ലാത്തതിനാല്‍ 93 മുതല്‍ 95 വരെ അടച്ചിട്ടു. പിന്നീട് തട്ടിയും മുട്ടിയും 2008 വരെ പ്രവര്‍ത്തനം. 2008 ല്‍ വീണ്ടും അടച്ചുപൂട്ടല്‍ ഭീഷണിയില്‍. ഇതോടെ. സംസ്ഥാന സര്‍ക്കാര്‍ […]
മുന്‍കൂര്‍ പണം നല്‍കിയാല്‍ ഉടന്‍ സിനിമാ പോസ്റ്റര്‍; തട്ടിപ്പിന് ഇരയായവര്‍ നിരവധി
നടീ-നടന്മാരെ ആവശ്യപ്പെട്ട് പരസ്യം നല്‍കുന്ന തട്ടിപ്പ് സംഘം, മുന്‍കൂര്‍ പണം നല്‍കുന്നവരുടെ ചിത്രം വെച്ച് സിനിമാ പോസ്റ്റര്‍ തയ്യാറാക്കി നല്‍കിയാണ് വിശ്വാസ്യത പിടിച്ചുപറ്റുന്നത്. പതിനായിരം മുതല്‍ ലക്ഷം രൂപ വരെ നഷ്ടപ്പെട്ടവരാണ് അധികവും. സംവിധായകനെന്ന പേരില്‍ കോഴിക്കോട് തട്ടിപ്പ് നടത്തിയയാള്‍ അടുത്ത സിനിമയുടെ പേരില്‍ പരസ്യം നല്‍കാനുള്ള പോസ്റ്റര്‍ തയ്യാറാക്കിയിരുന്നു. നായകനാകാന്‍ വേണ്ട പണം നല്‍കാമെന്ന ഉറപ്പ് കൊടുത്തുകഴിഞ്ഞാല്‍ മുന്‍കൂര്‍ കുറച്ച് പൈസ ചോദിക്കുകയാണ് ചെയ്യുക.പൈസ കൊടുത്താല്‍ ചിത്രം വെച്ച് സിനിമാ പോസ്റ്റര്‍ അടിച്ച് നല്‍കും. ഈ […]












