മദ്യപിച്ച് കാറോടിച്ച് മാധ്യമപ്രവർത്തകൻ കെ.എം ബഷീറിന്റെ മരണത്തിന് കാരണമായ ഐ.എ.എസ് ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമനെതിരെ നരഹത്യക്ക് കേസെടുക്കും. ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുക്കാൻ ഡി.ജി.പി നിർദേശം നൽകിയിട്ടുണ്ടെന്നും വൈകീട്ട് അഞ്ചുമണിക്കു മുമ്പ് അറസ്റ്റ് ചെയ്യുമെന്നും ബന്ധപ്പെട്ട വൃത്തങ്ങൾ പറയുന്നു. ആശുപത്രിയിൽ ചികിത്സയിലുള്ള ശ്രീറാമിനെ അവിടെ വെച്ചായിരിക്കും അറസ്റ്റ് ചെയ്യുക. ചികിത്സ തുടരാൻ അനുവദിച്ച ശേഷം ആശുപത്രി വിടുമ്പോൾ ജയിലിലേക്ക് മാറേണ്ടി വരും. അപകടം നടന്നയുടൻ, മദ്യപിച്ചോ എന്ന് സ്ഥിരീകരിക്കുന്നതിനുള്ള രക്തപരിശോധന നടത്താതെയാണ് പൊലീസ് ശ്രീറാമിനെ സ്വകാര്യ ആശുപത്രിയിലേക്ക് […]
Kerala
മദ്യപിച്ചു വാഹനം ഓടിക്കുന്നത് ശിക്ഷാർഹം ആണ്: എം.എം മണി
മാധ്യമപ്രവര്‍ത്തകന്‍ കെ.എം ബഷീറിന്റെ മരണത്തിനിടയാക്കിയ വാഹനാപകടത്തില്‍ ശ്രീറാം വെങ്കിട്ടരാമന്‍ ഐ.എ.എസിനെതിരെ കേസെടുത്തു. മദ്യപിച്ച് അമിത വേഗത്തില്‍ വണ്ടിയോടിച്ച് അപകടം വരുത്തിയ ശ്രീറാമിനെതിരെ മനഃപൂര്‍വ്വമല്ലാത്ത നരഹത്യക്കാണ് കേസ് ചുമത്തിയിരിക്കുന്നത്. ശ്രീറാമിന്റെ അറസ്റ്റ് ഉടന്‍ ഉണ്ടായേക്കും. ഈ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ മദ്യപിച്ചു വാഹനം ഓടിക്കുന്നത് ശിക്ഷാർഹം ആണ് എന്ന് മന്ത്രി എം.എം മണി ഫേസ്‍ബുക്കില്‍ കുറിച്ചു. മദ്യപിച്ച് വാഹനമോടിക്കരുതെന്ന ചിത്രം സഹിതമാണ് മന്ത്രി എം.എം മണിയുടെ പോസ്റ്റ്. മാധ്യമപ്രവര്‍ത്തകന്‍ കെ.എം ബഷീറിനെ ഇടിച്ചുതെറിപ്പിച്ച കാര്‍ അപകട സമയത്ത് ഓടിച്ചിരുന്നത് ആരെന്ന് […]
ഫാസ്റ്റ് പാസഞ്ചർ സർവീസുകളും ഞായറാഴ്ച മുതൽ ചെയിൻ സർവീസ് പാറ്റേണുകളിലേക്ക് മാറുന്നു
കെ.എസ്.ആർ.ടി.സി സൂപ്പർഫാസ്റ്റ് ചെയിൻ സർവീസുകൾക്ക് പിന്നാലെ ഫാസ്റ്റ് പാസഞ്ചർ സർവീസുകളും ഞായറാഴ്ച മുതൽ ചെയിൻ സർവീസ് പാറ്റേണുകളിലേക്ക് മാറുന്നു. രണ്ട് ജില്ലകളിലേക്ക് മാത്രം സർവീസ് ഒതുങ്ങുന്നത് സ്ഥിരം യാത്രക്കാരെ ദുരിതത്തിലാക്കും. ദീർഘദൂര യാത്രക്കുള്ള സൂപ്പർഫാസ്റ്റ് ബസുകളുടെ എണ്ണവും കൂട്ടിയിട്ടില്ല. 1300 ഫാസ്റ്റ് പാസഞ്ചർ ബസുകളാണ് കെ.എസ്.ആർ.ടി.സിക്കുള്ളത്. ചെയിൻ സർവീസ് എന്ന പേരിൽ ഞായറാഴ്ച മുതൽ പുതിയ സർവീസുകൾ ആരംഭിക്കും. എന്നാൽ രണ്ട് ജില്ലകളിലേക്ക് മാത്രമായി സർവീസ് ചുരുക്കി. ഉദാഹരണത്തിന് തിരുവനന്തപുരം മുതൽ എറണാകുളം വരെ പോയിരുന്ന ഫാസ്റ്റ് […]
ശ്രീറാം വെങ്കിട്ടരാമനെതിരെ കേസെടുത്തു; അറസ്റ്റ് ഉടന്‍
മാധ്യമപ്രവര്‍ത്തകന്റെ മരണത്തിനിടയാക്കിയ വാഹനാപകടത്തില്‍ ശ്രീറാം വെങ്കിട്ടരാമന്‍ ഐ.എ.എസിനെതിരെ കേസെടുത്തു. മദ്യപിച്ച് അമിത വേഗത്തില്‍ വണ്ടിയോടിച്ച് അപകടം വരുത്തിയ ശ്രീറാമിനെതിരെ മനഃപൂര്‍വ്വമല്ലാത്ത നരഹത്യക്കാണ് കേസ് ചുമത്തിയിരിക്കുന്നത്. ശ്രീറാമിന്റെ അറസ്റ്റ് ഉടന്‍ ഉണ്ടായേക്കും. മാധ്യമപ്രവര്‍ത്തകന്‍ കെ.എം ബഷീറിനെ ഇടിച്ചുതെറിപ്പിച്ച കാര്‍ അപകട സമയത്ത് ഓടിച്ചിരുന്നത് ആരെന്ന് വ്യക്തതയില്ലാത്തതിനാല്‍ ആദ്യ ഘട്ടത്തില്‍ എഫ്.ഐ.ആറില്‍ പ്രതിയുടെ പേര് ചേര്‍ത്തിരുന്നില്ല. എന്നാല്‍ ഡ്രൈവിങ് സീറ്റിലുണ്ടായിരുന്നത് ശ്രീറാം വെങ്കിട്ടരാമന്‍ ഐ.എ.എസ് തന്നെയാണെന്ന് പിന്നീട് പൊലീസും സ്ഥിരീകരിച്ചു. ശ്രീറാമിനൊപ്പമുണ്ടായിരുന്ന വാഹനത്തിന്റെ ഉടമ കൂടിയായ യുവതി വഫ ഫിറോസ് […]
മാധ്യമപ്രവര്‍ത്തകന്റെ മരണം; പൊലീസിന്റെ നിലപാടുകള്‍ സംശയാസ്പദം, പത്രപ്രവര്‍ത്തക യൂണിയന്‍
സിറാജ് പത്രത്തിന്റെ തിരുവനന്തപുരം ബ്യൂറോചീഫ് കെ.മുഹമ്മദ് ബഷീറിന്റെ അപകട മരണത്തില്‍ പൊലീസിനെതിരെ കേരള പത്രപ്രവര്‍ത്തക യൂണിയന്‍. പൊലീസ് ഇപ്പോള്‍ കാര്യങ്ങള്‍ മൂടിവെക്കാനും വളച്ചൊടിക്കാനും ശ്രമിക്കുകയാണെന്നും അത് അനുവദിക്കരുതെന്നും പത്രപ്രവര്‍ത്തക യൂണിയന്‍ ആവശ്യപ്പെടുന്നു. ശ്രീറാം വെങ്കിട്ടരാമന്റെ രക്തസാമ്പിള്‍ എടുത്തുവോ എന്ന കാര്യത്തില്‍ പോലും അധികൃതര്‍ ഉറപ്പുപറയുന്നില്ലെന്നും ഇപ്പോഴത്തെ പൊലീസിന്റെ നിലപാടുകള്‍ സംശയാസ്പദമാണെന്നും പത്രപ്രവര്‍ത്തക സമിതി പുറത്തിറക്കിയ കുറിപ്പില്‍ വ്യക്തമാക്കുന്നു. പത്രപ്രവര്‍ത്തക സമിതിയുടെ കുറിപ്പ്; ബഹുമാനപ്പെട്ട മുഖ്യമന്ത്രി… ഒരു പാവം മനുഷ്യൻ ഒറ്റനിമിഷത്തിൽ ഇല്ലാതായിപ്പോയ കാര്യമാണ്. അപകടം യാദൃച്ഛികം എന്നു […]
ശ്രീറാമിന്റെ കാര്‍ അമിത വേഗത്തിലായിരുന്നുവെന്ന് ജോയന്റ് ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍
ശ്രീറാം സഞ്ചരിച്ച കാര്‍ അമിത വേഗത്തിലായിരുന്നുവെന്ന് ജോയന്റ് ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ രാജീവ് പുത്തലത്ത്. സാഹചര്യത്തെളിവുകള്‍ ഇത് വ്യക്തമാക്കുന്നതായും സ്ഥലം സന്ദര്‍ശിച്ച ശേഷം അദ്ദേഹം പറഞ്ഞു.
മാധ്യമപ്രവര്‍ത്തകന്റെ അപകട മരണം; കുറ്റക്കാരെ രക്ഷിക്കാന്‍ ശ്രമിച്ചാല്‍ പൊലീസിനെതിരെയും നടപടിയുണ്ടാകുമെന്ന് മന്ത്രി ശശീന്ദ്രന്‍
മാധ്യമപ്രവര്‍ത്തകന്റെ അപകട മരണത്തില്‍ കുറ്റമറ്റ അന്വേഷണമാണ് നടക്കുന്നതെന്ന് ഗതാഗതമന്ത്രി എ.കെ ശശീന്ദ്രന്‍ പറഞ്ഞു. കുറ്റക്കാരെ രക്ഷിക്കാന്‍ ശ്രമിച്ചാല്‍ പൊലീസിനെതിരെയും നടപടിയുണ്ടാകും. വാഹനം ഓടിച്ചയാളുടെ ലൈസന്‍സ് റദ്ദാക്കുമെന്നും മന്ത്രി പറഞ്ഞു. കെ.എം ബഷീറിന്റെ മരണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു. സൗമ്യമായ പെരുമാറ്റത്തിലൂടെയും സജീവമായ പ്രവർത്തനത്തിലൂടെയും തലസ്ഥാന നഗരിയിലെ മാധ്യമ പ്രവർത്തകർക്കിടയിൽ ശ്രദ്ധേയനായിരുന്നു ബഷീറെന്ന് മുഖ്യമന്ത്രി അനുസ്മരിച്ചു.
മാധ്യമപ്രവര്‍ത്തകന്റെ അപകട മരണം; രക്തപരിശോധന നടത്താതെ പൊലീസ്, കാറോടിച്ചത് ശ്രീറാം തന്നെ
ശ്രീറാം വെങ്കിട്ടരാമന്റെ കാറിടിച്ച് മാധ്യമപ്രവര്‍ത്തകനായ കെ.എം ബഷീര്‍ മരിച്ച സംഭവത്തില്‍ പൊലീസിന്റെ ഭാഗത്ത് നിന്നും ഗുരുതര വീഴ്ച. വെങ്കിട്ടരാമന് മദ്യത്തിന്റെ ഗന്ധമുണ്ടായിരുന്നതായി ഷീറ്റിലെഴുതിയിട്ടും പൊലീസ് രക്തപരിശോധന നടത്തിയില്ല. ജനറല്‍ ആശുപത്രിയില്‍ നിന്ന് ശ്രീറാമിനെ റഫര്‍ ചെയ്തത് മെഡിക്കല്‍ കോളജിലേക്കാണെങ്കിലും ശ്രീറാം സ്വന്തം നിലക്ക് സ്വകാര്യ ആശുപത്രിയിലേക്ക് പോയി. താനല്ല വാഹനമോടിച്ചതെന്ന് ശ്രീറാം പറഞ്ഞു. ശ്രീറാം വെങ്കിട്ടരാമനെ രക്ഷിക്കാന്‍ ശ്രമം നടക്കുന്നതായി സിറാജ് മാനേജ്മെന്റ് . ശ്രീറാമല്ല വാഹനമോടിച്ചതെന്ന് വരുത്താനാണ് ശ്രമമെന്നും മാനേജ്മെന്റ് ആരോപിച്ചു. അതേസമയം കാറോടിച്ചത് ശ്രീറാം […]
മുന്‍ എം.പി എ. സമ്പത്തിന്‍റെ നിയമനം: നിരീക്ഷിക്കാനൊരുങ്ങി കോണ്‍ഗ്രസ്
മുന്‍ എം.പി എ. സമ്പത്തിനെ കാബിനറ്റ് റാങ്കോടെ ഡല്‍ഹയില്‍ നിയമിച്ച പശ്ചാത്തലത്തില്‍ സര്‍ക്കാരിന്‍റെ ഡല്‍ഹി ഇടപെടലുകളെ നിരീക്ഷിക്കാന്‍ കോണ്‍ഗ്രസ്. കേന്ദ്ര സഹായങ്ങള്‍ നേടിയെടുക്കുന്നതുള്‍പ്പെടെയുള്ള കാര്യങ്ങളില്‍ ഇനി കോണ്‍ഗ്രസ് വിമര്‍ശമുന്നയിക്കും. കേന്ദ്ര സഹായം നേടിയെടുക്കുന്നതുള്‍പ്പെടെ ഡല്‍ഹിയില്‍ സംസ്ഥാന സര്‍ക്കാരുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ ഇടപെടനാണ് പ്രത്യേക പ്രതിനിധിയായി മുന്‍ എം.പി എ. സമ്പത്തിനെ സംസ്ഥാന സര്‍ക്കാര്‍ നിയമിച്ചത്. നിയമനം ധൂര്‍ത്താണെന്ന് പറഞ്ഞ കോണ്‍ഗ്രസ് നിയമനത്തിനെതിരെ രംഗത്ത് വന്നിട്ടുണ്ട്. കാബിനറ്റ് റാങ്കോടെ പ്രത്യേക പ്രതിനിധിയെ ഡല്‍ഹിയില്‍ നിയമിച്ച സാഹചര്യത്തില്‍ സംസ്ഥാനത്തിന്‍റെ കേന്ദ്ര […]
സര്‍വേ ഡയറക്ടര്‍ ശ്രീറാം വെങ്കിട്ടരാമന്റെ കാറിടിച്ച് മാധ്യമപ്രവര്‍ത്തകന്‍ മരിച്ചു
സര്‍വേ ഡയറക്ടര്‍ ശ്രീറാം വെങ്കിട്ടരാമന്റെ കാറിടിച്ച് മാധ്യമപ്രവര്‍ത്തകന്‍ മരിച്ചു. സിറാജ് പത്രത്തിന്റെ തിരുവനന്തപുരം ബ്യൂറോ ചീഫ് കെ.എം ബഷീര്‍(35) ആണ് മരിച്ചത്. ശ്രീറാം വെങ്കിട്ടരാമന്‍ മദ്യപിച്ചിരുന്നതായി വൈദ്യപരിശോധനാ റിപ്പോര്‍ട്ടുണ്ട്. കാറിലുണ്ടായിരുന്ന സ്ത്രീയെ പൊലീസ് കസ്റ്റഡിയിലെടുത്തു. മരപ്പാലം സ്വദേശി വഫാ ഫിറോസിനെയാണ് കസ്റ്റഡിയിലെടുത്തത്. വാഹനമോടിച്ചിരുന്നത് ശ്രീറാം വെങ്കിട്ടരാമനാണെന്ന് ദൃക്സാക്ഷികളായ ഓട്ടോ ഡ്രൈവര്‍മാര്‍ പറഞ്ഞു. ശനിയാഴ്ച പുലർച്ചെ ഒരു മണിക്ക് തിരുവനന്തപുരം മ്യൂസിയം പോലീസ് സ്റ്റേഷന് സമീപം പബ്ലിക് ഓഫീസിന് മുന്നിൽ വെച്ചാണ് അപകടം. റോഡരികിൽ നിർത്തിയിട്ട ബഷീറിന്റെ ബൈക്കിന് […]









