India Kerala

മാധ്യമ പ്രവര്‍ത്തകന്‍റെ മരണം; കേസ് അന്വേഷിക്കുന്ന മ്യൂസിയം പൊലീസില്‍ വിശ്വാസമില്ലെന്ന് ബന്ധുക്കള്‍

മാധ്യമപ്രവര്‍ത്തകന്‍ കെ.എം ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസ് അന്വേഷിക്കുന്ന മ്യൂസിയം പൊലീസില്‍ വിശ്വാസമില്ലെന്ന് ബന്ധുക്കള്‍. കേസില്‍ ഉന്നതതല അന്വേഷണം വേണമെന്നും കേസ് അട്ടിമറിക്കാന്‍ ബോധപൂര്‍വം ശ്രമങ്ങള്‍ നടക്കുന്നതായും ബന്ധുക്കള്‍ ആരോപിക്കുന്നു. അന്വേഷണത്തിന്റെ ആദ്യഘട്ടത്തില്‍ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്നും കെ.എം ബഷീറിന്റെ സഹോദന്‍ അബ്ദുറഹ്മാന്‍ മീഡിയ വണിനോട് പറഞ്ഞു..

India Kerala

ബഷീറിന്റെ മരണം; കേസ് അട്ടിമറിച്ചാല്‍ രാഷ്ട്രീയ പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് സി.പി.എമ്മിന് കാന്തപുരം വിഭാഗത്തിന്റെ മുന്നറിയിപ്പ്

മാധ്യമപ്രവര്‍ത്തകന്‍ കെ.എം ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസ് അട്ടിമറിച്ചാല്‍ രാഷ്ട്രീയ പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് സി.പി.എമ്മിന് കാന്തപുരം വിഭാഗത്തിന്റെ മുന്നറിയിപ്പ്. ശക്തമായ നടപടി സര്‍ക്കാര്‍ ഉറപ്പ് നല്‍കിയിട്ടും പ്രതി ശ്രീറാം വെങ്കിട്ടരാമനെ രക്ഷിക്കാന്‍ ആസൂത്രിത നീക്കം തുടരുന്ന സാഹചര്യത്തിലാണ് കാന്തപുരം വിഭാഗത്തിന്റെ ഇടപെടല്‍. മക്കയിലുള്ള കാന്തപുരം എ.പി അബൂബക്കര്‍ മുസ്‍ലിയാര്‍ മുഖ്യമന്ത്രി പിണറായി വിജയനെ വിളിച്ച് കേസ് അട്ടിമറിക്കുന്നതിലുള്ള ആശങ്ക അറിയിച്ചു. കാന്തപുരം വിഭാഗത്തിന്റെ മുഖപ്പത്രമായ സിറാജിന്റെ തിരുവനന്തപുരം യൂനിറ്റ് മേധാവിയാണ് മരിച്ച കെ.എം ബഷീര്‍. അതുകൊണ്ടു […]

India Kerala

മാധ്യമപ്രവര്‍ത്തകന്റെ അപകടമരണം; പൊലീസിന്റെ ഭാഗത്ത് നിന്നുണ്ടായ എല്ലാ നടപടികളും സി.ഐ അറിഞ്ഞിരുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍

ശ്രീറാം വെങ്കിട്ടരാമന്റെ വാഹനമിടിച്ച് മാധ്യമപ്രവര്‍ത്തകന്‍ മരിച്ച സംഭവത്തില്‍ പൊലീസിന്റെ ഭാഗത്ത് നിന്നുണ്ടായ എല്ലാ നടപടികളും സി.ഐ അറിഞ്ഞിരുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. വൈദ്യ പരിശോധന നടത്താതിരുന്നതും എഫ്.ഐ.ആര്‍ വൈകിയതും മ്യൂസിയം സി. ഐയുടെ അറിവോടെയായിരുന്നു. അപകടം നടന്നതിന് തൊട്ട് പിന്നാലെ മ്യൂസിയം എസ്.ഐ , സി.ഐയെ വിളിച്ച് വിവരങ്ങള്‍ അറിയിച്ചിരുന്നു. വാഹനം ഓടിച്ചത് ശ്രീറാം വെങ്കിട്ടരാമന്‍ ആയിരുന്നുവെന്ന് എസ്.ഐ അറിയിച്ചതായും സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് നല്‍കിയ വിശദീകരണത്തില്‍ പറയുന്നു.

India Kerala

സംസ്ഥാനത്ത് വീണ്ടും കനത്ത മഴ; മലപ്പുറത്ത് വീടിന് മുകളില്‍ മരം വീണ് വീട്ടമ്മ മരിച്ചു

സംസ്ഥാനത്ത് വീണ്ടും കനത്ത മഴ. പല സ്ഥലങ്ങളിലും ഇന്നലെ രാത്രി തുടങ്ങിയ മഴ തുടരുകയാണ്. വടക്കന്‍ കേരളത്തിലാണ് കൂടുതല്‍ ശക്തമായ മഴ. മലപ്പുറം വാഴയൂരില്‍ വീടിന് മുകളില്‍ മരം വീണ് വീട്ടമ്മ മരിച്ചു. ചെലാട്ട് മൂലകോയ പുറത്ത് ജാനകിയാണ് മരിച്ചത്. മാക്കൂട്ടം ചുരം റോഡില്‍ മണ്ണിടിച്ചിലുണ്ടായി. റോഡ് തകര്‍ന്നതിനെ തുടര്‍ന്ന് ഗതാഗതം തടസ്സപ്പെട്ടു. ഇരിട്ടി-വിരാജ്പേട്ട റോഡിലൂടെയുള്ള ഗതാഗതം പൂര്‍ണമായും തടസ്സപ്പെട്ടു.

India Kerala

ടോമിൻ തച്ചങ്കരിയുടെ ഭാര്യ അന്തരിച്ചു

ആംഡ് ബെറ്റാലിയന്‍ എ.ഡി.ജി.പി ടോമിൻ തച്ചങ്കരിയുടെ ഭാര്യ അനിത തച്ചങ്കരി അന്തരിച്ചു. 54 വയസായിരുന്നു. എറണാകുളത്തെ വീട്ടില്‍ വെച്ചായിരുന്നു അന്ത്യം. ഏറെക്കാലമായി അസുഖബാധിതയായി ചികിൽസയിലായിരുന്നു. കൊച്ചി കോന്തുരുത്തി സെന്റ്. ജോൺസ് പള്ളിയിൽ നാളെ രാവിലെ പതിനൊന്നിനാണ് സംസ്കാരം. കൊച്ചിയിലെ സിനിമാ ,ടി വി പ്രൊഡക്ഷൻ സ്റ്റുഡിയോ ആയ റിയാൻ സ്റ്റുഡിയോയുടെ എം.ഡിയായിരുന്നു അനിത തച്ചങ്കരി.

India Kerala

കണ്ണൂര്‍ കോര്‍പ്പറേഷനില്‍ എല്‍.ഡി.എഫിനെതിരെ യു.ഡി.എഫിന്റെ അവിശ്വാസ പ്രമേയം

കണ്ണൂര്‍ കോര്‍പ്പറേഷന്‍ ഭരണ സമിതിക്കെതിരെ ഇന്ന് യു.ഡി.എഫ് അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നല്‍കും. കോണ്‍ഗ്രസ് വിമതന്‍ പി.കെ രാഗേഷിന്റെ പിന്തുണ ഉറപ്പിച്ച സാഹചര്യത്തിലാണ് അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നല്‍കാന്‍ യു.ഡി.എഫ് തീരുമാനിച്ചത്. കെ.സുധാകരന്റെ സാന്നിധ്യത്തില്‍ നടന്ന ചര്‍ച്ചകള്‍ക്ക് ശേഷമാണ് തീരുമാനം. അന്‍പത്തിയഞ്ച് അംഗങ്ങളുളള കണ്ണൂര്‍ കോര്‍പ്പറേഷനില്‍ എല്‍.ഡി.എഫിനും യു.ഡി.എഫിനും ഇരുപത്തിയേഴ് വീതമാണ് അംഗസംഖ്യ. പഞ്ഞിക്കീല്‍ വാര്‍ഡില്‍ നിന്നും വിജയിച്ച കോണ്‍ഗ്രസ് വിമതന്‍ പി.കെ രാഗേഷിന്റെ പിന്തുണയോടെയായിരുന്നു കോര്‍പ്പറേഷന്‍ ഭരണം എല്‍.ഡി.എഫിന് ലഭിച്ചത്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ പി.കെ […]

India Kerala

ഇറാന്‍ പിടിച്ചെടുത്ത ബ്രിട്ടീഷ് കപ്പലിലുള്ള മലയാളിയുടെ മോചനം വൈകുന്നതില്‍ ആശങ്ക

ഇറാന്‍ പിടിച്ചെടുത്ത ബ്രിട്ടീഷ് കപ്പലിലുള്ള കളമശ്ശേരി സ്വദേശി ഡിജോ പാപ്പച്ചന്റെ മോചനം വൈകുന്നതില്‍ ആശങ്കയുണ്ടെന്ന് പിതാവ്. മകന്‍ എല്ലാ ദിവസവും ഫോണില്‍ സംസാരിക്കാറുണ്ട്, എന്നാല്‍ മോചനം നീണ്ടുപോകുന്നതില്‍ കുടുംബത്തിന് വലിയ ആശങ്കയുണ്ടെന്ന് പിതാവ് പാപ്പച്ചന്‍ പറഞ്ഞു. ഇറാന്‍ പിടിച്ചെടുത്ത കപ്പലില്‍ മകനും ഉള്‍പ്പെട്ടിട്ടുണ്ടെന്ന വിവരം ലഭിച്ചത് മുതല്‍ മകന്റെ മോചനത്തിനായി പ്രാര്‍ഥനയോടെ കഴിയുകയാണ് കളമശ്ശേരി സ്വദേശി പാപ്പച്ചനും കുടുംബവും. കപ്പലിലെ വിവരങ്ങളും മറ്റും അറിയുന്നുണ്ടെങ്കിലും മകനെ എന്ന് നേരില്‍ കാണാനാവുമെന്ന ആശങ്ക ഇവര്‍ക്കുണ്ട്. ഡിജോ എല്ലാ ദിവസവും […]

India Kerala

ശ്രീറാം വെങ്കിട്ടരാമന്റ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

മാധ്യമപ്രവര്‍ത്തകനെ മദ്യലഹരിയില്‍ കാറിടിച്ച് കൊലപ്പെടുത്തിയ കേസില്‍ റിമാന്‍ഡിലായ ഐ.എ.എസ് ഉദ്യോഗസ്ഥന്‍ ശ്രീറാം വെങ്കിട്ടരാമന്റ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും. ശ്രീറാമിന്റെ രക്തപരിശോധനാ ഫലവും ഇന്ന് പൊലീസിന് കൈമാറും. ശ്രീ റാമിന്റെ സസ്‌പെൻഷൻ കാര്യത്തിലും സർക്കാർ ഇന്ന് തീരുമാനമെടുത്തേക്കും. കോടതിയാണ് ശ്രീറാമിന്റെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കുക. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് ശ്രീറാമിനെതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. കേസിൽ നിർണായകമായ രക്ത പരിശോധനാ ഫലം ഇന്ന് ലഭിക്കും. പരിശോധനയിൽ മദ്യത്തിന്റെ സാന്നിധ്യം കണ്ടെത്താനായിട്ടില്ലെന്നാണ് സൂചന. അപകടം കഴിഞ്ഞ് 9 മണിക്കൂറിന് ശേഷമാണ് […]

India Kerala

ശ്രീറാം വെങ്കിട്ടരാമനെ പൊലീസ് സെല്ലിലേക്ക് മാറ്റി

ശ്രീറാം വെങ്കിട്ടരാമന്‍ ഐ.എ.എസിനെ തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ പൊലീസ് സെല്ലിലേക്ക് കൊണ്ടുപോയി. തുടര്‍ ചികിത്സ വേണമെന്ന മെഡിക്കല്‍ റിപ്പോര്‍ട്ടോടെ ശ്രീറാമിനെ മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയിരുന്നു. പ്രതിയെ സ്വകാര്യ ആശുപത്രിയിലേക്കയക്കേണ്ടെന്ന മജിസ്ട്രേറ്റിന്‍റെ തീരുമാനമാണ് മാറ്റത്തിന് പിന്നില്‍. എ.സി ഡീലക്സ് റൂമില്‍ ശ്രീറാം വെങ്കിട്ടരാമന്‍ സുഖവാസം നടത്തുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ ഉയര്‍ത്തിയ സമ്മര്‍ദത്തിനൊടുവില്‍ വൈകിട്ട് 5 മണിയോടെയാണ് ശ്രീറാമിനെ കിംസ് ആശുപത്രിയില്‍ നിന്ന് പുറത്തേക്കിറക്കുന്നത്. മുഖത്ത് മാസ്കോട് കൂടി സ്ട്രെച്ചറില്‍ കിടത്തിയ നിലയില്‍ ആയിരുന്നു ശ്രീറാമിനെ ആംബുലന്‍സില്‍ എത്തിച്ചത്. കറുത്ത ഫിലിം […]

India Kerala

ശ്രീറാം വെങ്കിട്ടരാമന്റെ രക്തപരിശോധനാ റിപ്പോര്‍ട്ട് പുറത്ത്; മദ്യത്തിന്റെ അംശം കണ്ടെത്താനായില്ല

മാധ്യമപ്രവര്‍ത്തകനെ കാറിടിച്ച് കൊലപ്പെടുത്തിയ ശ്രീറാം വെങ്കിട്ടരാമനെതിരായ കേസ് ദുര്‍ബലമാകുന്നു. പ്രതിയുടെ രക്തപരിശോധനയില്‍ മദ്യത്തിന്റെ അംശം കണ്ടെത്താനായില്ല. തിരുവനന്തപുരം കെമിക്കല്‍ ലാബിലാണ് പരിശോധന നടത്തിയത്. കെമിക്കല്‍ എക്സാമിനര്‍ നാളെ റിപ്പോര്‍ട്ട് കൈമാറും. അപകടം നടന്ന് 10 മണിക്കൂറുകള്‍ക്ക് ശേഷമാണ് ശ്രീറാമിന്റെ രക്തസാമ്പിള്‍ പൊലീസ് തിരുവനന്തപുരത്ത് കെമിക്കല്‍ ലാബിലെത്തിച്ചത്. സമയം വൈകിയതിനാല്‍ ഫലം പോസിറ്റീവ് ആയിരിക്കില്ലെന്ന് എക്സാമിനര്‍ പൊലീസിനെ അറിയിച്ചിരുന്നു. പരിശോധനയില്‍ മദ്യത്തിന്റെ അംശം രക്തത്തില്‍ നിന്ന് കണ്ടെത്താനായില്ല. ഇതോടെ കേസിലെ ഏറ്റവും നിര്‍ണായകമായ തെളിവാണ് ഇല്ലാതായത്. 304 പ്രകാരം […]