India Kerala

പരീക്ഷാ സമയത്ത് ശിവരഞ്ജിത്തിന്റെ മൊബൈലിലേക്ക് വന്നത് 76 മെസേജുകള്‍

പി.എസ്‍.സി പരീക്ഷയില്‍ ക്രമക്കേട് നടത്തിയ എസ്.എഫ്.ഐ നേതാക്കളുടെ മൊബൈലിലേക്ക് പരീക്ഷാ സമയത്ത് അസാധാരണ തോതിൽ എസ്.എം.എസുകൾ വന്നു. ശിവ രഞ്ജിത്തിന്റെ മൊബൈലിലേക്ക് വന്നത് 76 മെസേജുകളാണ്. 2.16 മുതല്‍ മൂന്ന് മണി വരെയാണ് പ്രതികളുടെ പി.എസ്.സി പ്രൊഫൈലിൽ നൽകിയിട്ടുളള മൊബൈൽ നമ്പരിലേക്ക് മെസേജുകള്‍ വന്നത്. സൈബർ പൊലീസിന്റെ കണ്ടെത്തലുകളാണ് ഇക്കാര്യത്തില്‍ നിർണായകമായത്. ക്രമക്കേട് കണ്ടെത്താനായില്ലെന്നായിരുന്നു ആഭ്യന്തര വിജിലൻസിന്റെ ആദ്യ റിപ്പോർട്ട്. ചോദ്യ പേപ്പർ പുറത്തേക്ക് പോയതിൽ ഇപ്പോഴും ദുരൂഹതയുണ്ട്.

India Kerala

പി.എസ്.സിക്ക് വീഴ്ച സംഭവിച്ചിട്ടില്ല; ക്രമക്കേടുണ്ടായത് പരീക്ഷാ ഹാളിലെന്ന് ആഭ്യന്തര വിജിലന്‍സ്

പി.എസ്‌.സിക്ക് പരീക്ഷ നടത്തിപ്പില്‍ വീഴ്ച സംഭവിച്ചിട്ടില്ലെന്ന് ആഭ്യന്തര വിജിലന്‍സ്. ചോദ്യപേപ്പറുകള്‍ സെന്ററുകളില്‍ എത്തിക്കുന്നതില്‍ വീഴ്ചയില്ല. ക്രമക്കേടുണ്ടായത് പരീക്ഷാ ഹാളിലെന്നും ആഭ്യന്തര വിജിലന്‍സിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

India Kerala

കൊച്ചിയില്‍ കനത്ത മഴ, വയനാട് കുറിച്യർ മലയിൽ മണ്ണിടിച്ചില്‍

കൊച്ചിയില്‍ രാവിലെ മുതല്‍ കനത്ത മഴ. നിരവധി ഇടങ്ങളില്‍ മരങ്ങള്‍ കടപുഴകി വീണു. വയനാട് കുറിച്യർ മലയിൽ ശക്തമായ മണ്ണിടിച്ചിലുണ്ടായി. മേൽമുറിയിൽ രാത്രി 12.30 ഓടെയാണ് മണ്ണിടിച്ചിൽ ഉണ്ടായത്. കഴിഞ്ഞ വർഷം ആഗസ്റ്റ് 9 മുതൽ തുടർച്ചയായ ഉരുൾപൊട്ടലിൽ വൻ നാശമുണ്ടായ മേഖലയാണിത്.

India Kerala

ശ്രീറാം വെങ്കിട്ടരാമന്റെ കസ്റ്റഡി അപേക്ഷ കോടതി ഇന്ന് പരിഗണിക്കും

മാധ്യമപ്രവർത്തകനെ വാഹനമിടിച്ചു കൊലപ്പെടുത്തിയ കേസിൽ ശ്രീറാം വെങ്കിട്ടരാമന്റെ കസ്റ്റഡി അപേക്ഷ കോടതി ഇന്ന് പരിഗണിക്കും. കസ്റ്റഡി അപേക്ഷ പരിഗണിച്ച ശേഷമാകും ജാമ്യാപേക്ഷ പരിഗണിക്കുക. കേസ് അന്വേഷണത്തിൽ വീഴ്ച വരുത്തിയെന്ന് കണ്ടെത്തിയ മ്യൂസിയം ക്രൈം എസ്.ഐയെ ഇന്നലെ സസ്പെൻഡ് ചെയ്തിരുന്നു. എസ്. ഐക്കെതിരെ അന്വേഷണത്തിനും ഡി.ജി.പി ഉത്തരവിട്ടു. കേസ് അന്വേഷണത്തിനായും പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്. തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതി മൂന്നാണ് ശ്രീറാമിന്റെ കസ്റ്റഡി അപേക്ഷ പരിഗണിക്കുന്നത്.ഇന്നലെ ജാമ്യാപേക്ഷ പരിഗണിച്ചപ്പോൾ വിദഗ്ദ്ധ ചികിത്സ ആവശ്യമാണെന്ന് ശ്രീറാം […]

India Kerala

സംസ്ഥാനത്ത് കനത്ത മഴക്ക് സാധ്യത

വരും ദിവസങ്ങളില്‍ സംസ്ഥാനത്ത് ശക്തമായ മഴയുണ്ടാകുമെന്ന് കാലാവസ്ഥാനിരീക്ഷണ കേന്ദ്രം. അതിതീവ്രമഴക്കുള്ള സാധ്യത കണക്കിലെടുത്ത് ഇടുക്കി, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ ബുധനാഴ്ച റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. തുടര്‍ച്ചയായ ദിവസങ്ങളില്‍ അതിതീവ്ര മഴ പെയ്യുന്നത് വെള്ളപ്പൊക്കം, ഉരുള്‍പൊട്ടല്‍ തുടങ്ങിയ പ്രകൃതി ദുരന്തങ്ങള്‍ക്ക് സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. കേരള തീരത്ത് മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് വീശാന്‍ സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് മുന്നറിയിപ്പ് നല്‍കി.

India Kerala

മാധ്യമപ്രവര്‍ത്തകനെ കാറിടിച്ചുകൊന്ന കേസില്‍ ശ്രീറാമിന് സസ്‌പെന്‍ഷന്‍

ശ്രീറാം വെങ്കിട്ടരാമനെ സര്‍വീസില്‍ നിന്നും സസ്‌പെന്റ് ചെയ്തു. മാധ്യമപ്രവര്‍ത്തകനെ കാറിടിച്ചുകൊന്ന കേസില്‍ നിലവില്‍ ശ്രീറാം വെങ്കിട്ടരാമന്‍ റിമാന്‍ഡിലാണ്. ചീഫ് സെക്രട്ടറിയാണ് ഇത് സംബന്ധിച്ച ഉത്തരവിട്ടിരിക്കുന്നത്. കൊലപാതക കേസില്‍ ഉള്‍പ്പെട്ട് കേരളത്തില്‍ ഐ.എ.എസ് ഉദ്യോഗസ്ഥന്‍ അറസ്റ്റിലാകുന്നത് ആദ്യമാണെന്നാണ് വിവരം. നിലവില്‍ സര്‍വെ ഡയറക്ടറാണ് ശ്രീറാം വെങ്കിട്ടരാമന്‍. മാധ്യമപ്രവര്‍ത്തകനെ വാഹമിടിച്ചു കൊന്ന കേസില്‍ ശനിയാഴ്ച്ച ഉച്ചയോടെയായിരുന്നു ശ്രീറാം വെങ്കിട്ടരാമന്റെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തിയത്. ഇതിന് പിന്നാലെ റിമാന്‍ഡ് ചെയ്യുകയും ചെയ്തിരുന്നു. ക്രിമിനല്‍ കേസില്‍ ഉള്‍പ്പെട്ടാല്‍ സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥരെ വേഗത്തില്‍ […]

India Kerala

മാധ്യമപ്രവര്‍ത്തകനെ കാറിടിച്ചു കൊന്ന കേസ്; ശ്രീറാം വെങ്കിട്ടരാമന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി വെച്ചു

മാധ്യമപ്രവര്‍ത്തകനെ കാറിടിച്ചു കൊന്ന കേസില്‍ ശ്രീറാം വെങ്കിട്ടരാമന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി വെച്ചു. കസ്റ്റഡി അപേക്ഷ പരിഗണിച്ചതിനു ശേഷമേ ജാമ്യാപേക്ഷ പരിഗണിക്കാനാകുവെന്ന് വഞ്ചിയൂര്‍ കോടതി അറിയിച്ചു. കസ്റ്റഡി അപേക്ഷ നാളെ പരിഗണിക്കും. കേസ് രാഷ്ട്രീയ പ്രേരിതവും മാധ്യമ സമ്മർദവുമെന്ന് പ്രതിഭാഗം കോടതിയിൽ വാദിച്ചു. അതേ സമയം ശ്രീറാമിന്റെ റിമാൻഡ് റിപ്പോർട്ട് പുറത്തുവന്നു. പ്രതി മദ്യപിച്ചിരുന്നതായും ഉന്നത ഉദ്യോഗസ്ഥനായതിനാൽ സാക്ഷികളെ സ്വാധീനിക്കാമെന്നും റിമാൻഡ് റിപ്പോർട്ടിൽ പൊലീസ് വിശദീകരിക്കുന്നു. ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി മൂന്നാണ് കേസ് പരിഗണിച്ചത്. […]

India Kerala

ശ്രീറാം വെങ്കിട്ടരാമന്‍ സ്വമേധയാ രാജിവെച്ച് ശിക്ഷ ഏറ്റുവാങ്ങണമെന്ന് ഇ.പി ജയരാജന്‍

ശ്രീറാം വെങ്കിട്ടരാമന്‍ സ്വമേധയാ രാജിവെച്ച് ശിക്ഷ ഏറ്റുവാങ്ങണമെന്ന് മന്ത്രി ഇ.പി ജയരാജന്‍. വെങ്കിട്ടരാമന് പിന്നില്‍ പ്രബല ശക്തികളുണ്ടെന്ന് മന്ത്രി എം.എം മണിയും പറഞ്ഞു. നിയമത്തിന് മുന്നില്‍ എല്ലാവരും സമന്മാരെന്ന മുഖ്യമന്ത്രിയുടെ ഉറപ്പ് പാലിക്കണമെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും ആവശ്യപ്പെട്ടു. തിരുവനന്തപുരത്ത് സംഘടിപ്പിച്ച കെ.എം ബഷീര്‍ അനുസ്മരത്തില്‍ സംസാരിക്കുകയായിരുന്നു നേതാക്കള്‍. വെങ്കിട്ടരാമന് പിന്നില്‍ പ്രബല ശക്തികളുണ്ടെന്നാണ് മന്ത്രി എം.എം മണി പറഞ്ഞത്. എത്ര ഉന്നതനായാലും കുറ്റക്കാരെ സര്‍ക്കാര്‍ സംരക്ഷിക്കില്ലെന്ന് മന്ത്രി ഇ ചന്ദ്രശേഖരനും നിലപാടറിയിച്ചു. ഐ.എ.എസ് ഐ.പി.എസ് […]

India Kerala

ശ്രീരാം വെങ്കിട്ടരാമന്റെ രക്ത പരിശോധന നടത്തിയതിൽ വീഴ്ച സംഭവിച്ചെന്ന് ഗതാഗതമന്ത്രി എ.കെ ശശീന്ദ്രന്‍

ശ്രീരാം വെങ്കിട്ടരാമന്‍റെ രക്ത പരിശോധന നടത്തിയതിൽ വീഴ്ച സംഭവിച്ചെന്ന് ഗതാഗതമന്ത്രി എകെ ശശീന്ദ്രന്‍. രക്ത പരിശോധന ഫലം അനുകൂലമായി എന്നത് കൊണ്ട് മാത്രം പ്രതി രക്ഷപ്പെടില്ല. മദ്യപിച്ചെന്ന ഡോക്ടറുടെയും സാക്ഷിയുടെയും മൊഴി പ്രധാനമാണ്. ശക്തമായ നടപടി ഉണ്ടാവുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

India Kerala

മാധ്യമപ്രവര്‍ത്തകനെ കാറിടിപ്പിച്ച് കൊന്ന സംഭവം: തെറ്റ് ചെയ്തിട്ടില്ലെന്ന് ശ്രീറാം വെങ്കിട്ടരാമന്‍

മാധ്യമപ്രവര്‍ത്തകനെ കാറിടിപ്പിച്ച് കൊന്ന സംഭവത്തില്‍ തെറ്റ് ചെയ്തിട്ടില്ലെന്ന് ശ്രീറാം വെങ്കിട്ടരാമന്‍. മാധ്യമങ്ങള്‍ സംഭവം പെരുപ്പിച്ചുകാണിച്ചെന്നും വലതു കൈ മുട്ടിന് പരിക്കുണ്ടെന്നും ശ്രീറാം ജാമ്യാപേക്ഷയില്‍ പറഞ്ഞു. ശ്രീറാമിനായി പൊലീസ് കസ്റ്റഡി അപേക്ഷ നൽകിയിട്ടുണ്ട്. അതെ സമയം കേസ് അന്വേഷിക്കുന്ന മ്യൂസിയം പൊലീസില്‍ വിശ്വാസമില്ലെന്ന് മരണപ്പെട്ട കെ.എം ബഷീറിന്റെ ബന്ധുക്കള്‍ പറഞ്ഞു. കേസില്‍ ഉന്നതതല അന്വേഷണം വേണമെന്നും കേസ് അട്ടിമറിക്കാന്‍ ബോധപൂര്‍വം ശ്രമങ്ങള്‍ നടക്കുന്നതായും ബന്ധുക്കള്‍ ആരോപിച്ചു. അന്വേഷണത്തിന്റെ ആദ്യഘട്ടത്തില്‍ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്നും കെ.എം ബഷീറിന്റെ […]