കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളയുകയും കശ്മീരിനെ വിഭജിക്കുകയും ചെയ്ത കേന്ദ്ര സർക്കാർ നിലപാടിനെതിരെ സംസ്ഥാനത്ത് കോൺഗ്രസ് നേതൃത്വത്തിൽ പ്രതിഷേധം. തിരുവനന്തപുരത്തെ രക്തസാക്ഷി മണ്ഡപത്തിന് മുന്നിൽ നടന്ന പ്രതിഷേധ സംഗമം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു. മുല്ലപ്പള്ളി രാമചന്ദ്രൻ ഉൾപ്പടെ സംസ്ഥാനത്തെ കോൺഗ്രസിലെ പ്രമുഖ നേതാക്കൾ പ്രതിഷേധ സംഗമത്തിൽ പങ്കെടുത്തു. ഭരണഘടനയോടും ജനാധിപത്യത്തോടും കേന്ദ്ര സർക്കാർ വഞ്ചന കാണിച്ചെന്ന് നേതാക്കൾ അഭിപ്രായപ്പെട്ടു. കെ.എസ്.യു സെക്രട്ടറിയേറ്റിന് മുന്നിലും പ്രതിഷേധം സംഘടിപ്പിച്ചു.
Kerala
ശ്രീറാം വെങ്കിട്ടരാമന്‍ ഇന്ന് മോചിതനാവും
മാധ്യമപ്രവര്‍ത്തകന്‍ കെ.എം ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ ശ്രീറാം വെങ്കിട്ടരാമന്‍ ഇന്ന് മോചിതനാവും. തിരുവനന്തപുരത്തെ സൂപ്പര്‍ സ്പെഷാലിറ്റി ആശുപത്രിയിലേക്ക് മാറ്റാനാണ് ബന്ധുക്കളുടെ തീരുമാനം. നട്ടെല്ലിന് പരിക്കേറ്റതിനാല്‍ കാര്യമായ ചികിത്സ വേണമെന്നാണ് വാദം. ജാമ്യം റദ്ദാക്കണമെന്ന് കാണിച്ച് സര്‍ക്കാര്‍ ഇന്ന് മേല്‍ക്കോടതിയില്‍ അപ്പീല്‍ സമര്‍പ്പിച്ചേക്കും. ഇന്നലെയാണ് മാധ്യമപ്രവര്‍ത്തകന്‍ കെ.എം ബഷീറിനെ വാഹനമിടിച്ച് കൊന്ന കേസില്‍ ശ്രീറാം വെങ്കിട്ടരാമന് തിരുവനന്തപുരം ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രറ്റ് കോടതിയാണ് ജാമ്യം നല്‍കിയത്. ശ്രീറാമിനെ കസ്റ്റഡിയില്‍ വേണമെന്ന പോലീസ് ആവശ്യവും കോടതി തള്ളിയിരുന്നു.
മത്തിയുടെ ലഭ്യത കുറഞ്ഞു; മത്സ്യബന്ധനത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തണമെന്ന് വിദഗ്ധര്‍
മത്തിയുടെ ലഭ്യത കുറയുന്ന സാഹചര്യങ്ങളില്‍ മത്സ്യബന്ധനത്തില്‍ നിയന്ത്രണമേര്‍പ്പെടുത്തണമെന്ന നിര്‍ദേശവുമായി വിദഗ്ധര്‍. കടലില്‍ മത്തിയുടെ ലഭ്യത കുറഞ്ഞ സമയത്ത് ഇവയെ പിടികൂടുന്നത് കൂടുതല്‍ തകര്‍ച്ചയിലേക്ക് നയിക്കുമെന്ന പഠനം മുന്‍നിര്‍ത്തിയാണ് നിര്‍ദേശം. കേരളീയരുടെ ഇഷ്ട മത്സ്യമായ മത്തി തീന്‍മേശയിലേക്കെത്താന്‍ ഇനി അല്‍പ്പം ബുദ്ധിമുട്ടും. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് മത്തിയുടെ ലഭ്യതയില്‍ ഗണ്യമായ കുറവാണ് രേഖപ്പെടുത്തിയത്. മത്തിയുടെ ലഭ്യത കുറയുന്ന സാഹചര്യങ്ങളില്‍ മത്സ്യബന്ധനത്തില്‍ നിയന്ത്രണമേര്‍പ്പെടുത്തണമെന്ന നിര്‍ദേശമാണ് വിദഗ്ധര്‍ മുന്നോട്ട് വെക്കുന്നത്. മത്തി കുറയുന്നതിന് പിന്നിലെ കാരണങ്ങള്‍ വിലയിരുത്തുന്നതിനായി കൊച്ചിയിലെ കേന്ദ്ര സമുദ്രമല്‍സ്യ […]
സുഷമാ സ്വരാജിന്റ നിര്യാണത്തിൽ അനുശോചിച്ച് മുഖ്യമന്ത്രി
മുതിർന്ന ബി.ജെ.പി നേതാവും മുൻ കേന്ദ്രമന്ത്രിയുമായ സുഷമാ സ്വരാജിന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അഗാധമായ ദുഃഖം രേഖപ്പെടുത്തി. പാർലമെന്ററി രംഗത്തും നയതന്ത്ര രംഗത്തും അവരുടെ പ്രവർത്തനവും ഇടപെടലുകളും ശ്രദ്ധേയമായിരുന്നുവെന്ന് അനുസ്മരിച്ച മുഖ്യമന്ത്രി, കുടുംബാംഗങ്ങൾക്കൊപ്പം ദുഃഖം പങ്കിടുന്നതായും അറിയിച്ചു.
കോഴിക്കോട് കനത്തമഴ, കണ്‍ട്രോള്‍ റൂമുകള്‍ തുറന്നു
കോഴിക്കോട് ജില്ലയില്‍ കനത്ത മഴയെ തുടര്‍ന്ന് കണ്‍ട്രോള്‍ റൂമുകള്‍ സജ്ജം. ഇതുവരെ മഴക്കെടുതികള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി നാല് താലൂക്കുകളിലും കണ്‍ട്രോള്‍ റൂം സജ്ജമാക്കിയിട്ടുണ്ട്.
ശ്രീറാം വെങ്കിട്ടരാമന് ജാമ്യം
മാധ്യമപ്രവര്‍ത്തകന്‍ കെ.എം ബഷീറിനെ വാഹനമിടിച്ച് കൊന്ന കേസില്‍ ശ്രീറാം വെങ്കിട്ടരാമന് ജാമ്യം. തിരുവനന്തപുരം ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രറ്റ് കോടതിയാണ് ജാമ്യം നല്‍കിയത്. ശ്രീറാമിനെ കസ്റ്റഡിയില്‍ വേണമെന്ന പോലീസ് ആവശ്യവും കോടതി തള്ളിയിരുന്നു. ശ്രീറാം മദ്യപിച്ചിട്ടുണ്ടെന്ന് എങ്ങനെയാണു കണ്ടെത്തിയതെന്നു കോടതി ചോദിച്ചിരുന്നു. രക്തപരിശോധനാ ഫലം ഹാജരാക്കണമെന്നും ആവശ്യപ്പെട്ടു. 72 മണിക്കൂര്‍ ശ്രീറാം നിരീക്ഷണത്തില്‍ തുടരണമെന്ന ഡോക്ടര്‍മാരുടെ നിര്‍ദേശം പരിഗണിച്ചാണ് കോടതി പൊലീസിന്റെ കസ്റ്റഡി അപേക്ഷ തള്ളിയത്. പരുക്കിന്റെ പേരില്‍ മൂന്ന് ദിവസമായിട്ടും ശ്രീറാമിന്റെ വിരലടയാളമെടുക്കാന്‍ ഡോക്ടര്‍മാര്‍ സമ്മതിച്ചില്ല. […]
ശ്രീറാം വെങ്കിട്ടരാമന് ജാമ്യം
മാധ്യമപ്രവര്‍ത്തകന്‍ കെ.എം ബഷീറിനെ വാഹനമിടിച്ച് കൊന്ന കേസില്‍ ശ്രീറാം വെങ്കിട്ടരാമന് ജാമ്യം. തിരുവനന്തപുരം ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രറ്റ് കോടതിയാണ് ജാമ്യം നല്‍കിയത്. ശ്രീറാമിനെ കസ്റ്റഡിയില്‍ വേണമെന്ന പോലീസ് ആവശ്യവും കോടതി തള്ളിയിരുന്നു. തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതി മൂന്നാണ് ശ്രീറാമിന്റെ കസ്റ്റഡി അപേക്ഷ പരിഗണിച്ചത്. ഇന്നലെ ജാമ്യാപേക്ഷ പരിഗണിച്ചപ്പോള്‍ വിദഗ്ദ്ധ ചികിത്സ ആവശ്യമാണെന്ന് ശ്രീറാം വാദിച്ചിരുന്നു. കേസ് രാഷ്ട്രീയ പ്രേരണയെ തുടര്‍ന്നുണ്ടായതാണ്. മാധ്യമങ്ങള്‍ ഇല്ലാ കഥകള്‍ പ്രചരിപ്പിക്കുകയാണെന്നും അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. ശ്രീറാം […]
പി.എസ്.സി പരീക്ഷാതട്ടിപ്പ് സി.ബി.ഐ അന്വേഷിക്കണമെന്ന് ചെന്നിത്തല
പി.എസ്.സി ചെയർമാന്റെ പങ്ക് കൂടി അന്വേഷിക്കുന്ന തരത്തിൽ പി. എസ്.സി പരീക്ഷ ക്രമക്കേടിൽ സി.ബി.ഐ അന്വേഷണം വേണമെന്ന ആവശ്യവുമായി പ്രതിപക്ഷം രംഗത്ത്. സി.ബി.ഐ അന്വേഷണത്തിനായി പ്രക്ഷോഭം നടത്താനും നിയമനടപടിയുടെ സാധ്യത തേടാനും കെ.പി.സി.സി തീരുമാനിച്ചു. പി.എസ്.സിയുടെ വിശ്വാസം തിരിച്ചുപിടിക്കാന്‍ നടപടി വേണമെന്ന സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും ആവശ്യപ്പെട്ടു. മൂന്ന് ഉദ്യോഗാർത്ഥികൾ മാത്രം വിചാരിച്ചാൽ നടത്താൻ കഴിയുന്നതല്ല പരീക്ഷ ക്രമക്കേട്. പി.എസ്.സി ചെയര്‍മാനോ അംഗങ്ങളോ ഉദ്യോഗസ്ഥരോ സഹായിക്കാതെ തട്ടിപ്പ് നടക്കില്ല. അവരുടെ പങ്ക് പുറത്തുവരണം. തടിപ്പ് […]
ഉത്തരക്കടലാസ് മോഷണക്കേസ് അന്വേഷണം അധ്യാപകരിലേക്ക് നീളുന്നു
യൂണിവേഴ്സിറ്റി കോളേജിലെ ഉത്തരക്കടലാസ് മോഷണക്കേസ് അന്വേഷണം അധ്യാപകരിലേക്ക് നീളുന്നു. മുന്‍ പ്രിന്‍സിപ്പല്‍മാരുടേയും അധ്യാപകരുടേയും മൊഴി പൊലീസ് രേഖപ്പെടുത്തി. പി.എസ്.സി പരീക്ഷ തട്ടിപ്പ് നടത്തിയ വധശ്രമക്കേസ് പ്രതി പി.പി പ്രണവ് ഇപ്പോഴും ഒളിവിലാണ്. വധശ്രമക്കേസ് അന്വേഷണം സി.പി.എം നേതാക്കള്‍ ഇടപെട്ട് മരവിപ്പിച്ചു. അധ്യാപകരോ പ്രിന്‍സിപ്പല്‍മാരോ അറിയാതെ ഉത്തരക്കടലാസുകള്‍ കൂട്ടത്തോടെ മോഷ്ടിക്കപ്പെടില്ല എന്ന നിഗമനമാണ് അന്വേഷണ സംഘത്തിനുള്ളത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇവരെ വിളിച്ചുവരുത്തി മൊഴി രേഖപ്പെടുത്തുന്നത്. ഇന്നും മൂന്ന് അധ്യാപകരുടെ മൊഴി പൊലീസ് രേഖപ്പെടുത്തി. പങ്ക് തെളിഞ്ഞാല്‍ ഇവരെ കൂട്ടു […]
യൂണിവേഴ്സിറ്റി കോളജ് കേസിലെ പ്രതികള്‍ ഉള്‍പ്പെട്ട റാങ്ക് ലിസ്റ്റ് പി.എസ്.സി മരവിപ്പിച്ചു
യൂണിവേഴ്സിറ്റി വധശ്രമക്കേസ് പ്രതികളായ എസ്.എഫ്.ഐ നേതാക്കള്‍ ഉള്‍പ്പെട്ട പൊലീസ് ബറ്റാലിയന്‍ പരീക്ഷയുടെ റാങ്ക് ലിസ്റ്റ് പി.എസ്.സി മരവിപ്പിച്ചു. അന്ന് നടന്ന പരീക്ഷകളിലെ 7 റാങ്ക് ലിസ്റ്റുകളില്‍ ആദ്യ 100 പേരുടെ മൊബൈൽ രേഖകള്‍ പരിശോധിക്കുമെന്നും പി.എസ്.സി ചെയര്‍മാന്‍ എം.കെ സക്കീര്‍ വ്യക്തമാക്കി. എന്നാല്‍ പി.എസ്.സിയുടെ പരീക്ഷാ സംവിധാനത്തിൽ വീഴ്ചയുണ്ടായിട്ടില്ലെന്നാണ് കണ്ടെത്തിയതെന്നും പി.എസ്.സി ക്രമക്കേട് എന്ന് പറയുന്നത് ശരിയല്ലെന്നും ചെയര്‍മാന്‍ പറഞ്ഞു. പരീക്ഷാ കൺട്രോളർ ഉൾപ്പെടെ പി.എസ്.സിയുടെ ഒരു തരത്തിലുമുള്ള ഇടപെടലുമുണ്ടായിട്ടില്ല. പരീക്ഷാ ഹാളിൽ നടക്കുന്ന അപാകത റിപ്പോർട്ട് […]











