India Kerala

ശ്രീറാം വെങ്കിട്ടരാമന് ജാമ്യം കിട്ടയതില്‍ പ്രതിഷേധം കനക്കുന്നു

മാധ്യമ പ്രവര്‍ത്തകന്‍ കെ.എം ബഷീര്‍ കൊല്ലപ്പെട്ട കേസില്‍ പ്രതി ശ്രീറാം വെങ്കിട്ടരാമന് ജാമ്യം കിട്ടയതില്‍ പ്രതിഷേധം കനക്കുന്നു. ഉന്നത ഉദ്യോഗസ്ഥര്‍ കേസ് അട്ടിമറിക്കുന്നുവെന്നാരോപിച്ച് കാന്തപുരം വിഭാഗത്തിന്റെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനം നടത്തി. സിറാജ് കുടുംബത്തിന്റെ പേരിലാണ് പ്രതിഷേധം. പൊലീസിനും ഉന്നത ഉദ്യോഗസ്ഥര്‍ക്കുമെതിരെ രൂക്ഷമായ വിമര്‍ശനം ഉന്നയിച്ചായിരുന്നു കാന്തപുരം വിഭാഗത്തിന്റെ നേതൃത്വത്തിലുള്ള പ്രതിഷേധം. അന്വേഷണ ഉദ്യോഗസ്ഥര്‍ കുറ്റക്കാരനായ ഐ.എ.എസ് ഉദ്യോഗസ്ഥന്റെ രക്ത സാമ്പിളെടുക്കാന്‍ 9 മണിക്കാര്‍ മനപ്പൂര്‍വ്വം വൈകിപ്പിച്ച് മദ്യത്തിന്‍റെ അംശമില്ലെന്ന് ഉറപ്പുവരുത്തുകയായിരുന്നു. കൂടാതെ ശ്രീരാം വെങ്കിട്ടരാമനെ രക്ഷപ്പെടുത്താന്‍ […]

India Kerala

മാധ്യമപ്രവര്‍ത്തകന്റെ അപകട മരണം; തെളിവ് നശിപ്പിച്ച സംഭവത്തില്‍ എസ്. ഐയെ ചോദ്യം ചെയ്യും

മാധ്യമ പ്രവര്‍ത്തകന്‍ കെ.എം ബഷീറിനെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ തെളിവ് നശിപ്പിച്ച സംഭവത്തില്‍ എസ്. ഐയെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്യും. ആരോപണം നേരിടുന്ന മ്യൂസിയം സി.ഐയുടെ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തും. ശ്രീറാം വെങ്കിട്ടരാമന്റെ ആരോഗ്യനില സംബന്ധിച്ച് മെഡിക്കല്‍ ബോര്‍ഡിന്റെ റിപ്പോര്‍ട്ട് ഇന്ന് പുറത്തുവരും. ബഷീറിന്റെ മരണത്തില്‍ ജൂഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിക്ക് പിന്നാലെ ഹൈക്കോടതിയില്‍ കൂടി വന്‍ തിരിച്ചടി നേരിട്ടതോടെയാണ് കേസില്‍ മുഖം രക്ഷിക്കാനുള്ള നീക്കം പൊലീസ് ആരംഭിച്ചത്. സംഭവത്തില്‍ കുറ്റാരോപിതനായി സസ്പെന്‍ഷനില്‍ കഴിയുന്ന […]

India Kerala

പി.എസ്.സി തട്ടിപ്പ്; ഉദ്യോഗാർഥികൾ ആശങ്കയില്‍

യൂണിവേഴ്സിറ്റി കോളേജിലെ കത്തിക്കുത്ത് പ്രതികൾ പി.എസ്.സി പരീക്ഷയിൽ തിരിമറി കാണിച്ചെന്ന് കണ്ടെത്തിയതോടെ ആശങ്കയിലാണ് റാങ്ക് ലിസ്റ്റിലെ മറ്റ് ഉദ്യോഗാർഥികൾ. കൃത്രിമം കാണിച്ച് ലിസ്റ്റിൽ ഉൾപ്പെട്ടവർ കാരണം പി.എസ്.സി ലിസ്റ്റ് തന്നെ റദ്ദാകുമോ എന്ന ഭീതിയിലാണവർ. യൂണിവേഴ്സിറ്റി കോളേജിലെ എസ്.എഫ്.ഐ നേതാക്കളായ ശിവരഞ്ജിത്തും പ്രണവും ഉൾപ്പെട്ട കെ.എ.പി നാല് ബറ്റാലിയനിലേക്കുള്ള റാങ്ക് ലിസ്റ്റിൽ മാത്രം ആയിരത്തിമുന്നൂറോളം പേരുണ്ട്. ഭൂരിഭാഗം പേരും പ്രായപരിധി കഴിയാനായവർ. ആദ്യ 100 റാങ്ക് വരെയാണ് അന്വേഷണം പ്രഖ്യാപിച്ചതെങ്കിലും റാങ്ക് ലിസ്റ്റ് തന്നെ റദ്ദാക്കുമോ എന്നാണ് […]

India Kerala

എസ്.എഫ്.ഐ നേതാക്കളുടെ പരീക്ഷ തട്ടിപ്പ്; കെ.എ.പി ബറ്റാലിയന്‍ നിയമനങ്ങള്‍ സ്തംഭിക്കും

എസ്.എഫ്.ഐ നേതാക്കളുടെ പി.എസ്.സി പരീക്ഷ തട്ടിപ്പിന്റെ അന്വേഷണം ക്രൈംബ്രാഞ്ചിനെ ഏല്‍പ്പിച്ചതോടെ കെ.എ.പി ബറ്റാലിയന്‍ നിയമനങ്ങള്‍ അനിശ്ചിതത്വത്തിലായി. അന്വേഷണം എത്രയും വേഗം പൂര്‍ത്തീകരിച്ചില്ലെങ്കില്‍ പൊലീസിന്റെ പ്രവര്‍ത്തനത്തെ തന്നെ ബാധിക്കും. അയോഗ്യരാക്കപ്പെട്ടവരോ ഉദ്യോഗാര്‍ഥികളോ കോടതിയെ സമീപിച്ചാല്‍ ദീര്‍ഘമായ നിയമനടപടികളിലേക്കും അത് വഴി തുറക്കും. എസ്.എഫ്.ഐ നേതാക്കള്‍ പരീക്ഷ തട്ടിപ്പ് നടത്തിയെന്ന് തെളിഞ്ഞതോടെ ആ റാങ്ക് ലിസ്റ്റുള്‍പ്പെടെ 7 റാങ്ക് ലിസ്റ്റുകളിലെ നിയമനങ്ങളാണ് മരവിപ്പിച്ചത്. ഓരോ റാങ്ക് ലിസ്റ്റിലെയും ആദ്യ നൂറു റാങ്കുകാരുടെ മൊബൈല്‍ നമ്പര്‍ കേന്ദ്രീകരിച്ച് അന്വേഷണം നടത്താന്‍ പി.എസ്.സി […]

India Kerala

ബഷീറിന്റെ മരണം; പഴുതടച്ച അന്വേഷണം നടക്കുമെന്ന് മുഖ്യമന്ത്രി

പൊലീസിന്റെ വീഴ്ച്ചകള്‍ പരിശോധിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ബഷീറിന്റെ കുടുംബത്തിന് സഹായമുണ്ടാകുമെന്നും വീഴ്ച്ചവരുത്തിയ എസ്.ഐയെ സസ്‌പെന്‍ഡ് ചെയ്‌തെന്നും മുഖ്യമന്ത്രി പറഞ്ഞു. മന്ത്രിസഭാ തീരുമാനങ്ങള്‍ വിശദീകരിക്കുന്നതിനിടെയായിരുന്നു മുഖ്യമന്ത്രി ഇക്കാര്യം വിശദീകരിച്ചത്. കേസില്‍ വെള്ളം ചേര്‍ക്കാന്‍ അനുവദിക്കില്ല. പഴുതില്ലാത്ത അന്വേഷണം നടക്കും. ശ്രീറാം വെങ്കിട്ടരാമന്‍ മദ്യപിച്ച് വാഹനമോടിച്ചതാണ് അപകടകാരണമായതെന്നാണ് പ്രാഥമിക വിവരമെന്നും മുഖ്യമന്ത്രി പറഞ്ഞു. മദ്യപിച്ച കാര്യം ശ്രീറാം നിഷേധിച്ചാലും നാടിന് കാര്യങ്ങള്‍ മനസിലായിട്ടുണ്ട്. നിയമം അറിയാവുന്നയാള്‍ തന്നെയാണ് നിയമലംഘനം നടത്തിയത്. മദ്യത്തിന്റെ അളവ് രക്തത്തില്‍ നിന്നും കണ്ടെത്താന്‍ കഴിയാത്ത […]

India Kerala

പെരിയ കൊലപാതകം: പ്രതികളുടെ ജാമ്യാപേക്ഷ തള്ളി

പെരിയയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരായിരുന്ന കൃപേഷ്, ശരത് ലാൽ എന്നിവരെ കൊലപ്പെടുത്തിയ കേസിലെ പ്രതികളുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. കേസിലെ മുഖ്യപ്രതി ആയ സി.പി.എം ലോക്കൽ സെക്രട്ടറിയുടെ അടുത്ത അനുയായികൾ ആണ് പ്രതികൾ എന്നതിനാൽ അവർക്ക് ജാമ്യം നൽകുന്നത് പ്രശ്നങ്ങൾ ഉണ്ടാക്കുമെന്നായിരുന്നു പ്രോസിക്യൂഷന്‍ നിലപാട്. ഈ വാദം കോടതി അംഗീകരിച്ചു. പെരിയ ഇരട്ടകൊലപാതക കേസിലെ 9 മുതൽ 11 വരെ പ്രതികളായ മുരളി, രഞ്ജിത്ത്, പ്രദീപ് എന്നിവർ നൽകിയ ജാമ്യ ഹരജികളാണ് തള്ളിയത്. കുറ്റകൃത്യത്തിൽ തങ്ങൾക്ക് പങ്കില്ലെന്നും […]

India Kerala

ശ്രീറാമിന്‍റെ ജാമ്യം റദ്ദാക്കണം; സര്‍ക്കാര്‍ ഹൈക്കോടതിയില്‍

മദ്യലഹരിയില്‍ മാധ്യമപ്രവര്‍ത്തകനെ കാറിടിച്ച് കൊന്ന കേസില്‍ ശ്രീറാം വെങ്കിട്ടരാമന്‍ ഐ.എ.എസിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാര്‍ ഹൈക്കോടതിയില്‍. ഹരജി ഇന്ന് തന്നെ പരിഗണിച്ചേക്കും. ആരോഗ്യസ്ഥിതിയില്‍ കാര്യമായ പുരോഗതിയില്ലെന്ന മെഡിക്കല്‍ ബോര്‍ഡ് വിലയിരുത്തലിന്റെ അടിസ്ഥാനത്തില്‍ ശ്രീറാം ഐ.സി.യുവില്‍ തുടരും. തിരുവനന്തപുരം ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ഇന്നലെ ശ്രീറാം വെങ്കിട്ടരാമന് ജാമ്യം അനുവദിച്ചിരുന്നത്. എന്നാല്‍ മദ്യപിച്ച് അമിതവേഗത്തില്‍ കാറോടിച്ച് ഒരാളുടെ ജീവനെടുത്ത പ്രതിക്കെതിരെ 10 വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന ഐ.പി.സി 304 വകുപ്പ് ആണ് ചുമത്തിയിട്ടുള്ളത്. അങ്ങനെയുള്ള […]

India Kerala

സ്വര്‍ണവില സര്‍വ്വകാല റെക്കോഡിൽ; പവന് 27,200 രൂപ

സ്വര്‍ണവില സര്‍വ്വകാല റെക്കോഡിലെത്തി. പവന് 27,200 രൂപയാണ് ഇന്നത്തെ സ്വര്‍ണ വില. ബുധനാഴ്ച മാത്രം 400 രൂപയാണ് ഉയര്‍ന്നത്. ഗ്രാമിന് 3400 രൂപയായി.ആഗോള വിപണിയിലെ വ്യതിയാനമാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്. ഇന്നലെ സ്വര്‍ണത്തിന് 26800 രൂപയിലാണ് വ്യാപാരം നടന്നത്. ഈ മാസത്തെ ഉയര്‍ന്നനിരക്ക് 27,200 രൂപയും കുറഞ്ഞ നിരക്ക് 25,680 രൂപയുമാണ്. അതേസമയം സംസ്ഥാനത്ത് വെള്ളി വില മാറ്റമില്ലാതെ തുടരുകയാണ്. വെള്ളി ഗ്രാമിന് 44.52 രൂപയാണ്. ഒരു കിലോ വെള്ളിക്ക് 44,520 രൂപയാണ്.

India Kerala

യുവ സംവിധായകനെ തട്ടിക്കൊണ്ടുപോയതായി പരാതി

തൃശൂരില്‍ യുവ സംവിധായകനെ തട്ടിക്കൊണ്ടുപോയതായി ഭാര്യയുടെ പരാതി. തൃശൂർ ചിയ്യാരം സ്വദേശി നിഷാദ് ഹസ്സനെ തട്ടിക്കൊണ്ടു പോയതായാണ് ഭാര്യ പ്രതീക്ഷ പരാതി നല്‍കിയത്. പ്രതീക്ഷക്കും അക്രമികളുടെ മർദ്ദനമേറ്റിട്ടുണ്ട്. നിഷാദ് സംവിധാനം ചെയ്ത വിപ്ലവം ജയിക്കാനുള്ളതാണ് എന്ന ചിത്രത്തിന്റെ റിലീസുമായി ബന്ധപ്പെട്ട് അണിയറ പ്രവർത്തകരുമായി ചില തർക്കങ്ങൾ നിലനിന്നിരുന്നു. ഒറ്റ ഷോട്ടില്‍ രണ്ട് മണിക്കൂര്‍ കൊണ്ട് ചിത്രീകരണം പൂര്‍ത്തിയാക്കിയ സിനിമ എന്ന റെക്കോര്‍ഡ് നേടിയ ചിത്രമാണിത്. സംഭവത്തില്‍ പേരാമംഗലം പൊലീസ് അന്വേഷണം ആരംഭിച്ചു.

India Kerala

സിസ്റ്റർ ലൂസി കളപ്പുരയെ സന്യാസ സഭയില്‍ നിന്ന് പുറത്താക്കി

ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെതിരായ സമരത്തില്‍ പങ്കെടുത്തതിന് സിസ്റ്റർ ലൂസി കളപ്പുരയെ സന്യാസ സഭയില്‍ നിന്ന് പുറത്താക്കി. സമരത്തില്‍ പങ്കെടുത്തതിന് ശേഷം നിരവധി തവണ ഫ്രാന്‍സിസ്കന്‍ ക്ലാരിസ്റ്റ് സഭ ലൂസി കളപ്പുരക്ക് നോട്ടീസ് നല്‍കിയിരുന്നു. കന്യാസ്ത്രീ പാലിക്കേണ്ട ചട്ടങ്ങള്‍ ലംഘിച്ചെന്ന് കാണിച്ചായിരുന്നു നോട്ടീസ്. ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെതിരായ സമരത്തില്‍ പങ്കെടുത്തതിനും ചാനലുകളില്‍ ചര്‍ച്ചകളില്‍ പങ്കെടുത്തതിനും സഭ നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. മുന്നറിയിപ്പ് അവഗണിച്ചെന്ന് ആരോപിച്ചാണ് നടപടി. പുറത്താക്കിക്കൊണ്ടുള്ള കത്തിനോടൊപ്പം പുറത്താക്കലിന് വത്തിക്കാൻ നൽകിയ സ്ഥിരീകരണവും ഡൽഹിയിലെ അപ്പസ്തോലിക് ന്യൂൺഷ്യോയുടെ […]