India Kerala Uncategorized

കോഴിക്കോട് ജില്ലയിലെ താഴ്ന്ന ഭാഗങ്ങള്‍ വെള്ളത്തിനടിയിലായി

കനത്ത മഴയില്‍ കോഴിക്കോട് ജില്ലയിലെ താഴ്ന്ന ഭാഗങ്ങള്‍ വെള്ളത്തിനടിയിലായി. 300 ലേറെ പേരെ മാറ്റി പാര്‍പ്പിച്ചു. മാവൂര്‍ തെങ്ങിലക്കടവില്‍ 80 കുടുംബങ്ങള്‍ ഒറ്റപ്പെട്ടു. കണ്ണപ്പന്‍കുണ്ടിനടത്ത് വരാല്‍ മൂലയില്‍ ഉരുള്‍പൊട്ടലുണ്ടായി. ഇവിടെ ശക്തമായ മലവെള്ളപാച്ചില്‍ തുടരുകയാണ്. കക്കയത്തും താമരശേരി ചുരത്തിലും മണ്ണിടിഞ്ഞ് ഗതാഗത തടസം ഉണ്ടായി. ഇരച്ചെത്തിയ മഴ. തോരാതെ തിമിര്‍ത്ത് പെയ്തപ്പോള്‍‌ താഴ്ന്ന പ്രദേശങ്ങളില്‍ പലയിടത്തും വീടുകള്‍ വെള്ളത്തിനടിയിലായി.മാവൂരിലും, ചെറുവാടിയിലും കാരശേരിയിലും ചാത്തമംഗലത്തും പലയിടത്തും ആളുകള്‍ക്ക് വീട് വിട്ടറങ്ങേണ്ടി വന്നു. മാവൂര്‍ തെങ്ങിലക്കടിവിലും മറ്റും പല കുടുംബങ്ങളും […]

India Kerala

കനത്ത മഴയില്‍ നിലമ്പൂര്‍ വെള്ളത്തിനടിയിലായി

കനത്ത മഴയിൽ നിലമ്പൂർ നഗരം വെള്ളത്തിനടിയിലായി. നെടുങ്കയം, മാഞ്ചീരി,കരുവാരക്കുണ്ട് പ്രദേശങ്ങളിൽ ഉരുൾപൊട്ടി. പ്രദേശത്ത് കനത്ത മഴ തുടരുകയാണ്. ജില്ലാഭരണകൂടം അതി ജാഗ്രത നിർദേശം നൽകി. മൂന്നു ദിവസമായി തുടരുന്ന കനത്ത മഴയും, നെടുങ്കയം ഉൾ വനത്തിൽ പുലർച്ചെയുണ്ടായ ഉരുൾപൊട്ടലും ആണ് നിലമ്പൂർ നഗരത്തെ വെള്ളത്തിനടിയിൽ ആക്കിയത്. വീടുകളുടെയും കെട്ടിടങ്ങളുടെയും തറനില പൂര്‍ണമായി വെള്ളത്തിനടിയിലായി. പലയിടത്തും ഒരാള്‍ പൊക്കത്തില്‍ വെള്ളമുണ്ട്. ഒറ്റപ്പെട്ടവരെ പൊലീസും ഫയർഫോഴ്സും രക്ഷാ പ്രവർത്തകരും ചേർന്ന് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി. ചാലിയാർ കരുളായി പഞ്ചായത്തുകളെയാണ് മഴ […]

India Kerala

സംസ്ഥാനത്ത് കനത്ത മഴയും കാറ്റും തുടരുന്നു ;വളപട്ടണം, മണിമലയാര്‍ പുഴ കരകവിഞ്ഞൊഴുകി

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴയും കാറ്റും തുടരുന്നു. നിരവധി സ്ഥലങ്ങളില്‍ വെള്ളം കയറി. കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളിലെ താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിനടിയിലാണ്. കോട്ടയത്ത് മണിമലയാര്‍ പുഴ കരകവിഞ്ഞൊഴുകി. മുണ്ടക്കയത്ത് വീടുകളില്‍ വെള്ളം കയറി. വളപട്ടണം പുഴയും കരകവിഞ്ഞൊഴുകുകയാണ്. പമ്ബയിലും ജലനിരപ്പ് ഉയരുകയാണ്. കനത്ത മഴ വയനാട് ജില്ലയെ സാരമായി ബാധിച്ചിട്ടുണ്ട്. വയനാട് കുഞ്ഞോം കോളനിയില്‍ നിരവധി കുടുംബങ്ങള്‍ ഒറ്റപ്പെട്ടു.ഇടുക്കിയില്‍ വ്യാപക മണ്ണിടിച്ചില്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ചെറുതോണി ചുരുളിയിളും നേര്യമംഗലം റൂട്ടിലും മണ്ണിടിഞ്ഞു. പന്നിയാര്‍ക്കുട്ടി, രാജാക്കാട്, വെള്ളത്തൂവല്‍ മേഖലകളിലും […]

India Kerala

കനത്ത മഴ; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് മുഖ്യമന്ത്രി, മഴ നാളെ കൂടി തുടരുമെന്ന് കാലാവസ്ഥ കേന്ദ്രം

മലബാര്‍ മേഖലയില്‍ കനത്ത പേമാരി തുടരുന്ന സാഹചര്യത്തില്‍ ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കാന്‍ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് മുഖ്യമന്ത്രി നിര്‍ദേശം നല്‍കി. രാവിലെ ചേർന്ന ഉന്നതതലയോഗം സ്ഥിതിഗതികള്‍ അവലോകനം ചെയ്തു. ദേശീയ ദുരന്ത പ്രതികരണ സേനയുടെ (എന്‍.ഡി.ആര്‍.എഫ്) പത്തു ടീമിനെ കൂടി സംസ്ഥാനം ആവശ്യപ്പെട്ടിട്ടുണ്ട്. ഇപ്പോള്‍ തന്നെ നിലമ്പൂരിലേക്കും ഇടുക്കിയിലേക്കും ഓരോ ടീമിനെ അയച്ചു കഴിഞ്ഞു. ആവശ്യപ്പെട്ട പത്തില്‍ ഏഴു ടീമിനെ കൂടി ഇന്ന് വൈകിട്ട് ലഭിക്കും. തിരുവനന്തപുരത്ത് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ എമര്‍ജന്‍സി ഓപ്പറേഷന്‍ സെന്‍റര്‍ പ്രവര്‍ത്തനസജ്ജമാണ്. അടിയന്തര […]

India Kerala

കനത്ത മഴ തുടരുന്നു; അട്ടപ്പാടിയിൽ വീടിന് മുകളിലേക്ക് മരം വീണ് ഒരാൾ മരിച്ചു, കണ്ണൂരും കോഴിക്കോടും മലപ്പുറത്തും ഉരുള്‍പൊട്ടല്‍

കേരളത്തില്‍ ശക്തമായ മഴ തുടരുന്നു. അട്ടപ്പാടിയിൽ വീടിന് മുകളിലേക്ക് മരം വീണ് ഒരാൾ മരിച്ചു. കണ്ണൂരും കോഴിക്കോടും മലപ്പുറത്തും ഉരുള്‍പൊട്ടി. ആളപായമില്ല. താമരശ്ശേരി ചുരത്തിലും മാവൂരിലും മരം വീണ് ഗതാഗത തടസമുണ്ടായി. വയനാട് ജില്ലയില്‍ പലയിടത്തും മണ്ണിടിച്ചിലുണ്ടായി. 10 ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു. മലപ്പുറത്തും കണ്ണൂരും ആളുകളെ മാറ്റിപ്പാര്‍പ്പിക്കുകയാണ്. ഇടുക്കി മൂലമറ്റത്ത് ശക്തമായ കാറ്റില്‍ മരങ്ങള്‍‍ വ്യാപകമായി കടപുഴകി വീണു. ചുരുളിയില്‍ മണ്ണിടിഞ്ഞ് വീണ് ഗതാഗതം തടസപ്പെട്ടു. കോട്ടയം ഗാന്ധിനഗർ റോഡിൽ ഓട്ടോക്ക് മുകളിൽ മരം ഒടിഞ്ഞ് […]

India Kerala

ശ്രീറാം വെങ്കിട്ടരാമന് ജാമ്യം കിട്ടയതില്‍ പ്രതിഷേധം കനക്കുന്നു

മാധ്യമ പ്രവര്‍ത്തകന്‍ കെ.എം ബഷീര്‍ കൊല്ലപ്പെട്ട കേസില്‍ പ്രതി ശ്രീറാം വെങ്കിട്ടരാമന് ജാമ്യം കിട്ടയതില്‍ പ്രതിഷേധം കനക്കുന്നു. ഉന്നത ഉദ്യോഗസ്ഥര്‍ കേസ് അട്ടിമറിക്കുന്നുവെന്നാരോപിച്ച് കാന്തപുരം വിഭാഗത്തിന്റെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനം നടത്തി. സിറാജ് കുടുംബത്തിന്റെ പേരിലാണ് പ്രതിഷേധം. പൊലീസിനും ഉന്നത ഉദ്യോഗസ്ഥര്‍ക്കുമെതിരെ രൂക്ഷമായ വിമര്‍ശനം ഉന്നയിച്ചായിരുന്നു കാന്തപുരം വിഭാഗത്തിന്റെ നേതൃത്വത്തിലുള്ള പ്രതിഷേധം. അന്വേഷണ ഉദ്യോഗസ്ഥര്‍ കുറ്റക്കാരനായ ഐ.എ.എസ് ഉദ്യോഗസ്ഥന്റെ രക്ത സാമ്പിളെടുക്കാന്‍ 9 മണിക്കാര്‍ മനപ്പൂര്‍വ്വം വൈകിപ്പിച്ച് മദ്യത്തിന്‍റെ അംശമില്ലെന്ന് ഉറപ്പുവരുത്തുകയായിരുന്നു. കൂടാതെ ശ്രീരാം വെങ്കിട്ടരാമനെ രക്ഷപ്പെടുത്താന്‍ […]

India Kerala

മാധ്യമപ്രവര്‍ത്തകന്റെ അപകട മരണം; തെളിവ് നശിപ്പിച്ച സംഭവത്തില്‍ എസ്. ഐയെ ചോദ്യം ചെയ്യും

മാധ്യമ പ്രവര്‍ത്തകന്‍ കെ.എം ബഷീറിനെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ തെളിവ് നശിപ്പിച്ച സംഭവത്തില്‍ എസ്. ഐയെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്യും. ആരോപണം നേരിടുന്ന മ്യൂസിയം സി.ഐയുടെ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തും. ശ്രീറാം വെങ്കിട്ടരാമന്റെ ആരോഗ്യനില സംബന്ധിച്ച് മെഡിക്കല്‍ ബോര്‍ഡിന്റെ റിപ്പോര്‍ട്ട് ഇന്ന് പുറത്തുവരും. ബഷീറിന്റെ മരണത്തില്‍ ജൂഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിക്ക് പിന്നാലെ ഹൈക്കോടതിയില്‍ കൂടി വന്‍ തിരിച്ചടി നേരിട്ടതോടെയാണ് കേസില്‍ മുഖം രക്ഷിക്കാനുള്ള നീക്കം പൊലീസ് ആരംഭിച്ചത്. സംഭവത്തില്‍ കുറ്റാരോപിതനായി സസ്പെന്‍ഷനില്‍ കഴിയുന്ന […]

India Kerala

പി.എസ്.സി തട്ടിപ്പ്; ഉദ്യോഗാർഥികൾ ആശങ്കയില്‍

യൂണിവേഴ്സിറ്റി കോളേജിലെ കത്തിക്കുത്ത് പ്രതികൾ പി.എസ്.സി പരീക്ഷയിൽ തിരിമറി കാണിച്ചെന്ന് കണ്ടെത്തിയതോടെ ആശങ്കയിലാണ് റാങ്ക് ലിസ്റ്റിലെ മറ്റ് ഉദ്യോഗാർഥികൾ. കൃത്രിമം കാണിച്ച് ലിസ്റ്റിൽ ഉൾപ്പെട്ടവർ കാരണം പി.എസ്.സി ലിസ്റ്റ് തന്നെ റദ്ദാകുമോ എന്ന ഭീതിയിലാണവർ. യൂണിവേഴ്സിറ്റി കോളേജിലെ എസ്.എഫ്.ഐ നേതാക്കളായ ശിവരഞ്ജിത്തും പ്രണവും ഉൾപ്പെട്ട കെ.എ.പി നാല് ബറ്റാലിയനിലേക്കുള്ള റാങ്ക് ലിസ്റ്റിൽ മാത്രം ആയിരത്തിമുന്നൂറോളം പേരുണ്ട്. ഭൂരിഭാഗം പേരും പ്രായപരിധി കഴിയാനായവർ. ആദ്യ 100 റാങ്ക് വരെയാണ് അന്വേഷണം പ്രഖ്യാപിച്ചതെങ്കിലും റാങ്ക് ലിസ്റ്റ് തന്നെ റദ്ദാക്കുമോ എന്നാണ് […]

India Kerala

എസ്.എഫ്.ഐ നേതാക്കളുടെ പരീക്ഷ തട്ടിപ്പ്; കെ.എ.പി ബറ്റാലിയന്‍ നിയമനങ്ങള്‍ സ്തംഭിക്കും

എസ്.എഫ്.ഐ നേതാക്കളുടെ പി.എസ്.സി പരീക്ഷ തട്ടിപ്പിന്റെ അന്വേഷണം ക്രൈംബ്രാഞ്ചിനെ ഏല്‍പ്പിച്ചതോടെ കെ.എ.പി ബറ്റാലിയന്‍ നിയമനങ്ങള്‍ അനിശ്ചിതത്വത്തിലായി. അന്വേഷണം എത്രയും വേഗം പൂര്‍ത്തീകരിച്ചില്ലെങ്കില്‍ പൊലീസിന്റെ പ്രവര്‍ത്തനത്തെ തന്നെ ബാധിക്കും. അയോഗ്യരാക്കപ്പെട്ടവരോ ഉദ്യോഗാര്‍ഥികളോ കോടതിയെ സമീപിച്ചാല്‍ ദീര്‍ഘമായ നിയമനടപടികളിലേക്കും അത് വഴി തുറക്കും. എസ്.എഫ്.ഐ നേതാക്കള്‍ പരീക്ഷ തട്ടിപ്പ് നടത്തിയെന്ന് തെളിഞ്ഞതോടെ ആ റാങ്ക് ലിസ്റ്റുള്‍പ്പെടെ 7 റാങ്ക് ലിസ്റ്റുകളിലെ നിയമനങ്ങളാണ് മരവിപ്പിച്ചത്. ഓരോ റാങ്ക് ലിസ്റ്റിലെയും ആദ്യ നൂറു റാങ്കുകാരുടെ മൊബൈല്‍ നമ്പര്‍ കേന്ദ്രീകരിച്ച് അന്വേഷണം നടത്താന്‍ പി.എസ്.സി […]

India Kerala

ബഷീറിന്റെ മരണം; പഴുതടച്ച അന്വേഷണം നടക്കുമെന്ന് മുഖ്യമന്ത്രി

പൊലീസിന്റെ വീഴ്ച്ചകള്‍ പരിശോധിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ബഷീറിന്റെ കുടുംബത്തിന് സഹായമുണ്ടാകുമെന്നും വീഴ്ച്ചവരുത്തിയ എസ്.ഐയെ സസ്‌പെന്‍ഡ് ചെയ്‌തെന്നും മുഖ്യമന്ത്രി പറഞ്ഞു. മന്ത്രിസഭാ തീരുമാനങ്ങള്‍ വിശദീകരിക്കുന്നതിനിടെയായിരുന്നു മുഖ്യമന്ത്രി ഇക്കാര്യം വിശദീകരിച്ചത്. കേസില്‍ വെള്ളം ചേര്‍ക്കാന്‍ അനുവദിക്കില്ല. പഴുതില്ലാത്ത അന്വേഷണം നടക്കും. ശ്രീറാം വെങ്കിട്ടരാമന്‍ മദ്യപിച്ച് വാഹനമോടിച്ചതാണ് അപകടകാരണമായതെന്നാണ് പ്രാഥമിക വിവരമെന്നും മുഖ്യമന്ത്രി പറഞ്ഞു. മദ്യപിച്ച കാര്യം ശ്രീറാം നിഷേധിച്ചാലും നാടിന് കാര്യങ്ങള്‍ മനസിലായിട്ടുണ്ട്. നിയമം അറിയാവുന്നയാള്‍ തന്നെയാണ് നിയമലംഘനം നടത്തിയത്. മദ്യത്തിന്റെ അളവ് രക്തത്തില്‍ നിന്നും കണ്ടെത്താന്‍ കഴിയാത്ത […]