മൈസൂരില്‍ നിന്ന് കോഴിക്കോട്ടേക്കുള്ള 13 കെ.എസ്.ആര്‍.ടി.സി ബസുകള്‍ ഗുണ്ടല്‍പേട്ടില്‍ കുടുങ്ങിക്കിടക്കുന്നു. മുത്തങ്ങക്കടുത്ത് പൊന്‍കുഴി ക്ഷേത്രം പരിസരത്ത് വെള്ളം കയറിയതിനാലാണ് ഗതാഗതം തടസപ്പെട്ടിരിക്കുന്നത്.
Kerala
ഇന്ന് വൈകി ഓടുന്ന ട്രെയിനുകള്‍, റദ്ദാക്കിയ ട്രെയിനുകള്‍ ഇവയാണ്..
മരം വീണ് വൈദ്യുതി ലൈനിൽ തകരാർ സംഭവിച്ചതിനാൽ എറണാകുളം – ആലപ്പുഴ സെക്ഷനിൽ ട്രെയിൻ ഗതാഗതം വൈകുന്നു. മരം മുറിച്ചു മാറ്റിയിട്ടുണ്ട്. വൈദ്യുത ലൈനിന്റെ തകരാർ പരിഹരിക്കുന്ന ജോലി പുരോഗമിക്കുന്നു. ഗുരുവായൂർ (16127), മാവേലി (16603), ധൻബാദ് (13351) രാജധാനി (12432) ട്രെയിനുകള്‍ വൈകി ഓടുന്നു. ഷൊര്‍ണൂര്‍ വഴിയുള്ള ട്രെയിനുകള്‍ മൂന്ന് മണിക്കൂറിലധികം വൈകി ഓടിക്കൊണ്ടിരിക്കുകയാണ്. ഗുരുവായൂർ – തിരുവനന്തപുരം ഇന്റർസിറ്റി (16841), ബാംഗ്ലൂർ – കൊച്ചുവേളി (16315) എന്നിവ എറണാകുളം-കോട്ടയം വഴി തിരിച്ചുവിടും. ഏറനാട് എക്സ്പ്രസ് […]
മേപ്പാടിയില്‍ ഉരുള്‍പൊട്ടല്‍; നാല് മരണം
മേപ്പാടിയില്‍ ഉണ്ടായ ഉരുള്‍പൊട്ടലില്‍ നാല് മരണം. ഇന്ന് രാവിലെ മുതല്‍ നടത്തിയ രക്ഷാപ്രവര്‍ത്തനത്തിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.സൈന്യത്തിന്റെ നേതൃത്വത്തിലാണ് മേഖലയിലാണ് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നത്. കൂടുതല്‍ പേര്‍ ഇനിയും കുടുങ്ങിക്കിടക്കുന്നതായാണ് വിവരം.
പാലക്കാട് ഉരുള്‍പൊട്ടല്‍; ഓരാടം പാലത്ത് ചെറുപുഴ ഗതിമാറി ഒഴുകുന്നു
പാലക്കാട് പാലക്കയം അച്ചിലടിയിൽ ഉരുൾപൊട്ടൽ .3 കുടുംബങ്ങൾ ഒറ്റപ്പെട്ടു. പാലക്കാട് -കോഴിക്കോട് ദേശീയ പാതയിൽ ഓരാടം പാലത്ത് ചെറുപുഴ ഗതിമാറി ഒഴുകുകയാണ്. ഗതാഗതം പൂർണ്ണമായും നിലച്ചു. രണ്ട് വാഹനങ്ങൾ കുടുങ്ങി കിടക്കുന്നു. തിരൂർക്കാട് പടിഞ്ഞാറെപാടം പ്രദേശത്തു 11 വീടുകളിൽ വെള്ളം കയറി. രക്ഷാപ്രവർത്തനങ്ങൾ തുടരുകയാണ്.
മരുതിലാവില്‍ ഉരുള്‍പൊട്ടല്‍; തഹസില്‍ദാറും സംഘവും രക്ഷപ്പെട്ടത് തലനാരിഴക്ക്
ചിപ്പിലിത്തോടിനടുത്ത് മരുതിലാവിലെ ഉരുള്‍പൊട്ടലില്‍ നിന്ന് തഹസില്‍ദാറും സംഘവും ഫയര്‍ ഫോഴ്‌സും സന്നദ്ധപ്രവര്‍ത്തകരും രക്ഷപ്പെട്ടത് തലനാരിഴക്ക്. വ്യാഴാഴ്ച വൈകിട്ട് 6.15 ഓടെയായിരുന്നു സംഭവം. മഴ കനത്തതോടെ മരുതിലാവ് ഭാഗത്തുള്ള 5 കുടുംബങ്ങളെ ബന്ധുവീടുകളിലേക്ക് മാറ്റിപാര്‍പ്പിക്കുന്നതിനായി എത്തിയതായിരുന്നു താമരശേരി തഹസില്‍ദാര്‍ സി.മുഹമ്മദ് റഫീഖിന്റെ നേതൃത്വത്തിലുള്ള നാലംഗ സംഘം. ഒപ്പം വെള്ളിമാടുകുന്നില്‍ നിന്നെത്തിയ ഫയര്‍ഫോഴ്‌സും പൂനൂര്‍ ഹെല്‍ത്ത് കെയറിലെ സന്നദ്ധ പ്രവര്‍ത്തകരുമുണ്ടായിരുന്നു. ഇവിടെയുള്ള കുടുംബങ്ങളെ മാറ്റാന്‍ ശ്രമിക്കുന്നതിനിടെയാണ് ശക്തമായ ഉരുള്‍പൊട്ടലുണ്ടായത്. ചളിയും കല്ലുകളും മരങ്ങളും ഇരച്ചെത്തിയപ്പോള്‍ രക്ഷാപ്രവര്‍ത്തനെത്തിയ സംഘം ഓടിമാറിയതു കൊണ്ടാണ് […]
കുറ്റ്യാടിയില്‍ ഒഴുക്കില്‍പ്പെട്ട് രണ്ടു പേര്‍ മരിച്ചു
കോഴിക്കോട് കുറ്റ്യാടിയില്‍ ഒഴുക്കില്‍പ്പെട്ട് രണ്ടു പേര്‍ മരിച്ചു. ആര്‍പ്പുങ്കര വയല്‍ മുറിച്ചുകടക്കുമ്പോഴുണ്ടായ ഒഴുക്കില്‍പ്പെട്ടാണ് അപകടം. കുറ്റ്യാടി സിറാജുല്‍ഹുദ മാനേജര്‍ മാക്കൂര്‍ മുഹമ്മദ് ഹാജി, ഷരീഫ് സഖാഫി എന്നിവരാണ് മരിച്ചത്.
ഞങ്ങളെ രക്ഷിക്കൂ; സഹായ അഭ്യര്‍ത്ഥനയുമായി കുറ്റ്യാടി എം.എല്‍.എ
കനത്ത മഴയെ തുടര്‍ന്ന് കുറ്റ്യാടി വെള്ളത്തില്‍ മുങ്ങിയ സാഹചര്യത്തില്‍ സഹായ അഭ്യര്‍ത്ഥനയുമായി കുറ്റ്യാടി എം.എല്‍.എ പാറക്കല്‍ അബ്ദുള്ള . ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് എം.എല്‍.എ സഹായം അഭ്യര്‍ത്ഥിച്ചത്. ”ഞങ്ങളെ രക്ഷിക്കൂ , ആവശ്യത്തിന് രക്ഷാ പ്രവർത്തക സംവിധാനങ്ങൾ ഇതുവരെ കുറ്റ്യാടിയിൽ എത്തിയിട്ടില്ല. പേരാമ്പ്രയ്ക്ക് അപ്പുറം ഫയർ ഫോഴ്സ് സംവിധാനത്തിന് എത്തിപ്പെടാൻ പറ്റാത്ത അവസ്ഥയാണ്. രണ്ട് മരണങ്ങൾ സംഭവിച്ചു കഴിഞ്ഞു. നാട്ടുകാരാണ് നിലവിൽ രക്ഷാ പ്രവർത്തനം നടത്തുന്നത്. സൈന്യത്തെ കൊണ്ടു വന്ന് രക്ഷാ പ്രവർത്തനം നടത്തേണ്ട സ്ഥിതിയിലാണ് കുറ്റ്യാടി, ഇതൊരു […]
നെടുമ്പാശ്ശേരി വിമാനത്താവളം ഞായറാഴ്ച വരെ അടച്ചു
കനത്ത മഴയെ തുടര്‍ന്ന് നെടുമ്പാശ്ശേരി വിമാനത്താവളം ഞായറാഴ്ച വരെ അടച്ചതായി അധികൃതര്‍ അറിയിച്ചു. ഞായറാഴ്ച വൈകുന്നേരം മൂന്നു മണി വരെ വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം നിര്‍ത്തിവെച്ചതായാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്. വെള്ളിയാഴ്ച രാവിലെ 9 മണി വരെ സര്‍വീസുകള്‍ താത്ക്കാലികമായി നിര്‍ത്തിവെച്ചതായാണ് ആദ്യം അറിയിച്ചിരുന്നത്. എന്നാല്‍ മഴ കുറയാത്ത സാഹചര്യത്തില്‍ ഞായറാഴ്ച വരെ അടച്ചിടാന്‍ തീരുമാനിക്കുകയായിരുന്നു. റാമ്പ് ഏരിയയിൽ വെളളം കയറിയതിനെ തുടർന്നാണ് നടപടി. വിമാനങ്ങള്‍ വഴിതിരിച്ചുവിടുന്നു. കൊച്ചി രാജ്യാന്തര വിമാനത്താവളം എമർജൻസി നമ്പർ– 0484 3053500.
ശക്തമായ കാറ്റിന് സാധ്യത; മത്സ്യത്തൊഴിലാളികള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം
തിരുവനന്തപുരം: കേരള തീരത്ത് പടിഞ്ഞാറ് / തെക്ക് പടിഞ്ഞാറന്‍ ദിശയില്‍ നിന്ന് മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റ് വീശാന്‍ സാധ്യതയുള്ളതിനാല്‍ മത്സ്യ തൊഴിലാളികള്‍ക്ക് ജാഗ്രത പാലിക്കണമെന്ന് നിര്‍ദ്ദേശം. മത്സ്യതൊഴിലാളികള്‍ കടലില്‍ പോകരുതെന്നാണ് നിര്‍ദേശമുള്ളത്. കേരള ദുരന്ത നിവാരണ അതോറിറ്റിയാണ് മത്സ്യത്തൊഴിലാളികള്‍ക്ക് ജാഗതാ നിര്‍ദേശം നല്‍കിയത്. കേരള തീരത്ത് ഉയര്‍ന്ന തിരമാലയ്ക്കുള്ള സാധ്യതയും ഉണ്ട്. കേരള തീരത്ത് 09/08/2019 രാത്രി 11:30 വരെ പൊഴിയൂര്‍ മുതല്‍ കാസര്‍ഗോഡ് വരെ 3.0 മുതല്‍ 3.5 […]
പത്തനംതിട്ടയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു; കാലിക്കറ്റ് സര്‍വകലാശാല പരീക്ഷകള്‍ മാറ്റിവച്ചു
തിരുവനന്തപുരം: കനത്ത മഴയെ തുടര്‍ന്ന് പത്തനംതിട്ട ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി പ്രഖ്യാപിച്ചു. പ്രൊഫഷണല്‍ കോളജുകള്‍, മദ്‌റസകള്‍, അങ്കണവാടികള്‍ ഉള്‍പ്പെടെയുള്ള എല്ലാ സ്ഥാപനങ്ങള്‍ക്കുമാണ് അവധി പ്രഖ്യാപിച്ചത്. കാലിക്കറ്റ് സര്‍വകലാശാല നാളെ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചതായി അധികൃതര്‍ അറിയിച്ചു. പുതുക്കിയ തിയതി പിന്നീട് അറിയിക്കും.












