കേരളം രൂക്ഷമായ പ്രളയക്കെടുതി നേരിടുമ്പോള്‍ വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിച്ച് ജനങ്ങളെ ഭീതിയിലാഴ്ത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് കെ.എസ്.ഇ.ബി. അടുത്ത 3 ദിവസങ്ങളില്‍ കേരളമാകെ വൈദ്യുതി മുടങ്ങും എന്നും പെട്രോള്‍ പമ്പുകള്‍ അവധി ആണെന്നും ഒക്കെ വാട്സപ്പില്‍ വ്യാപകമായി പ്രചരിക്കുന്നതായി കാണുന്നു. ഇത്തരത്തില്‍ യാതൊരു അറിയിപ്പും അധികൃതര്‍ നല്‍കിയിട്ടില്ലെന്നും കെ.എസ്.ഇ.ബി അറിയിച്ചു. കെ.എസ്.ഇ.ബി ഫേസ്ബുക്കില്‍ നല്‍കിയ മുന്നറിയിപ്പ് മഴക്കെടുതികളോടും പ്രളയത്തിനോടും നാം പോരാടിക്കൊണ്ടിരിക്കുമ്പോള്‍ വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിച്ചു ജനങ്ങളെ ഭീതിയില്‍ ആഴ്തുന്നവര്‍ക്കെതിരെ കര്‍ശനനടപടികള്‍ സ്വീകരിക്കുന്നതാണ്. ഇത്തരത്തില്‍ ഉള്ള വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത് നാഷണല്‍ […]
Kerala
കോഴിക്കോട് നിന്നുള്ള കെ.എസ്.ആര്‍.ടി.സി സര്‍വീസ് മുടങ്ങി
കോഴിക്കോട് നിന്നുള്ള കെ.എസ്.ആര്‍.ടി.സി സര്‍വീസ് മുടങ്ങി. പാലക്കാട് , മലപ്പുറം, വയനാട് ജില്ലകളിലേക്കുള്ള സര്‍വീസുകള്‍ പൂര്‍ണമായും നിര്‍ത്തിവെച്ചു. കര്‍ണാടകയിലേക്കുള്ള അന്തര്‍ സംസ്ഥാന സര്‍വീസുകളും പുനഃസ്ഥാപിക്കാനായില്ല. കോഴിക്കോട് നിന്ന് തൃശൂര്‍ ജില്ലയിലേക്ക് സര്‍വീസ് ഉണ്ട്. ജില്ലയ്ക്കുള്ളില്‍ പേരാമ്പ്രയിലേക്ക് മാത്രമാണ് കെ.എസ്.ആര്‍.ടി.സി സര്‍വീസ് ഉള്ളത്.
ബാണാസുരസാഗര്‍ ഡാം ഇന്ന് രാവിലെ തുറക്കും
മഴ കനത്ത സാഹചര്യത്തില്‍ ബാണാസുരസാഗര്‍ ഡാം ഇന്ന് രാവിലെ ഒമ്പതരക്ക് തുറക്കും. രാവിലെ ഏഴരക്ക് മുമ്പ് ഡാം പരിസരത്തുള്ള മുഴുവന്‍ ജനങ്ങളേയും മാറ്റാന്‍ നിര്‍ദേശമുണ്ട്. ഡാം തുറന്നാൽ ഒന്നര മീറ്റര്‍ വെള്ളം ഉയര്‍ന്നേക്കുമെന്നാണ് മുന്നറിയിപ്പ്. വയനാട് ചുരത്തില്‍ വാഹന ഗതാഗതത്തിന് നിയന്ത്രണമുണ്ട്. മഴക്കെടുതിയില്‍ രണ്ട് ദിവസങ്ങളിലായി 51 പേര്‍ മരിച്ചു. ഇന്ന് മാത്രം 41 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടിട്ടുണ്ട്. വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിലാണ് മഴ കനത്ത നാശനഷ്ടങ്ങളുണ്ടാക്കിയത്.
കനത്ത മഴ തുടരുന്നു; ഏഴ് ജില്ലകളില്‍ റെഡ് അലര്‍ട്ട്
സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു. ഏഴ് ജില്ലകളില്‍ ഇന്ന് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. വരുംദിവസങ്ങളിലും മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം. രണ്ട് ദിവസത്തിനിടെ 51 പേരാണ് സംസ്ഥാനത്ത് മഴക്കെടുതിയില്‍ മരിച്ചത്. വയനാട്, മലപ്പുറം, കോഴിക്കോട്, എറണാകുളം, ഇടുക്കി, പാലക്കാട്, കണ്ണൂർ ജില്ലകളിലാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. നാല് ദിവസം കൂടി മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം. മത്സ്യത്തൊഴിലാളികളോട് കടലില്‍ പോകരുതെന്ന് നിര്‍ദേശം നല്‍കി. സംസ്ഥാനത്താകെ 929 ദുരിതാശ്വാസ ക്യാമ്പുകളിലായി 93088 പേരാണ് […]
വയനാട്; ഉരുള്‍പൊട്ടലില്‍ മരിച്ച 9 പേരുടെ മൃതദേഹം കണ്ടെത്തി
വയനാട് ജില്ലയില്‍ മഴക്കെടുതി രൂക്ഷം. മേപ്പാടി പുത്തുമലയിലുണ്ടായ ഉരുള്‍പൊട്ടലില്‍ മരിച്ച 9 പേരുടെ മൃതദേഹം കണ്ടെത്തി. കനത്ത മഴയിലും രക്ഷാ പ്രവര്ത്തനം തുടരുകയാണ്. മേപ്പാടിയില് 550 മില്ലി ലിറ്റര്‍ റെക്കോഡ് മഴയാണ് ഇന്നലെ മാത്രം പെയ്തത്. കനത്ത മഴയെ അവഗണിച്ചു കൊണ്ടാണ് രക്ഷാ പ്രവര്ത്തനം പുരോഗമിക്കുന്നത്. അയൂബ്, ഖാലിദ്, ജുനൈദ്, ഹാജിറ, ചിന്നു ഇബ്രാഹിം, കാര്ത്തിക് എന്നിവരുടെ മൃതദേഹം ഏറെ നേരം നീണ്ട തെരച്ചിലിനൊടുവിലാണ് കണ്ടെത്തിയത്. എസ്റ്റേറ്റ് തൊഴിലാളികളായ ഏഴു പേരെ ഇനിയും കണ്ടെത്താനുണ്ട്. ഇതിനു പുറമേ […]
പെരിയാറിൽ ജലനിരപ്പ് ഉയരുന്നു; 2360 പേരെ മാറ്റിപ്പാർപ്പിച്ചു
എറണാകുളം ജില്ലയിലും മഴ ശക്തമായി തുടരുന്നു. നിലവിൽ ജില്ലയിൽ 72 ദുരിതാശ്വാസ ക്യാംപുകളിലായി 2360 പേരെ മാറ്റിപ്പാർപ്പിച്ചു. പെരിയാറിൽ ജലനിരപ്പ് ക്രമാതീതമായി ഉയരുകയാണ്. ആലുവ, നെടുമ്പാശേരി, പറവൂർ, കോതമംഗലം, പെരുമ്പാവൂർ, മൂവാറ്റുപുഴ, ഏലൂർ, കാലടി തുടങ്ങിയ സ്ഥലങ്ങളിലാണ് വെള്ളപ്പൊക്കം രൂക്ഷമായത്. നെടുമ്പാശേരി വിമാനത്താവളം ഞായർ 3 മണി വരെ അടച്ചിട്ടു. കോതമംഗലത്ത് ഉരുൾപൊട്ടലുണ്ടായി. കുട്ടമ്പുഴയിൽ മലവെള്ളപ്പാച്ചിലിൽ രണ്ട് ആനകൾ ഒലിച്ചുപോയി. ജില്ലയിലെ ഡാമുകമുടെ ജലനിരപ്പ് കഴിഞ്ഞ മൂന്ന് മണിക്കൂറായി മാറ്റമില്ലാതെ തുടരുകയാണ്. കൊച്ചി നഗരത്തിലും വെള്ളക്കെട്ട് രൂക്ഷമാണ്. […]
ഏത് സാഹചര്യവും നേരിടാൻ സംസ്ഥാനം സുസജ്ജം; സൈന്യം അടക്കം രംഗത്തുണ്ടെന്ന് മുഖ്യമന്ത്രി
മഴയെ നേരിടാന്‍ എല്ലാ സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനത്തുണ്ടായത് അതിതീവ്രമഴയാണ്. വയനാട് മേപ്പാടിയുണ്ടായത് വലിയ ദുരന്തമാണ്. മേപ്പാടിയില്‍ പ്രത്യേക മെഡിക്കല്‍ സംഘത്തെ അയക്കും. സൈന്യത്തിന്റെ കൂടുതല്‍ സേവനം ലഭ്യമാക്കും. മഴ തുടര്‍ന്നാല്‍ ബാണാസുര സാഗര്‍ ഡാം തുറക്കും. എന്നാല്‍ ഇടുക്കി പോലുള്ള അണക്കെട്ടുകള്‍ തുറക്കേണ്ട സാഹചര്യമില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. പെരിയാര്‍, വളപട്ടണം പുഴ, കുതിരപ്പുഴ, കുറുമന്‍പുഴ എന്നിവയെല്ലാം കരകവിഞ്ഞൊഴുകുകയാണ്. അടുത്ത 24 മണിക്കൂര്‍ അതിശക്തമായ മഴയുണ്ടാകുമെന്നാണ് പ്രവചനം. രാത്രിയോടെ ശക്തികുറഞ്ഞാലും മലയോര മേഖലയില്‍ പ്രത്യേകം […]
കക്കയം ഡാമിന്റെ ഷട്ടറുകള്‍ വീണ്ടും ഉയര്‍ത്തി, മുക്കത്തും ദുരിതം വിതച്ച് മഴ
കോഴിക്കോട് ജില്ലയില്‍ മഴക്കെടുതി തുടരുന്നു. താഴ്ന്ന പ്രദേശങ്ങളെല്ലാം തന്നെ വെള്ളത്താല്‍ ഒറ്റപ്പെട്ട നിലയിലാണ്. കുറ്റ്യാടിയിലും കണ്ണാടിക്കലും കൊയിലാണ്ടിയിലും വെള്ളത്തില്‍ വീണ് നാല് പേര്‍ക്ക് ജീവന്‍ നഷ്ടമായി. കക്കയം ഡാമിന്റെ ഷട്ടറുകള്‍ കൂടുതല്‍ ഉയര്‍ത്തിയതോടെ കുറ്റ്യാടി പുഴയുടെ തീരത്തുള്ളവരെ ഒഴിപ്പിച്ചു. ചാലിയാറും ഇരുവഴിഞ്ഞിയും പൂനൂര്‍പുഴയുമെല്ലാം നിറഞ്ഞ് കവിഞ്ഞതോടെ വെള്ളപ്പൊക്ക കെടുതികള്‍ രൂക്ഷമായി. ദുരന്ത നിവാരണ സംവിധാനങ്ങള്‍ പോലും എത്തിക്കാനാവാത്ത അവസ്ഥയിലാണ് കുറ്റ്യാടി. പേരാമ്പ്രയ്ക്ക് അപ്പുറത്തേക്ക് മുഴുവന്‍ വെള്ളം കയറി കിടക്കുന്നു. വളയന്നൂരില്‍ ഒഴുക്കില്‍ പെട്ട മാക്കൂല്‍ മുഹമ്മദ് ഹാജി, […]
ഇടുക്കിയില്‍ മഴക്കെടുതിയില്‍ ഒരു മരണം; മുല്ലപ്പെരിയാറില്‍ ജലനിരപ്പ് ഉയര്‍ന്നു
കാലവര്‍ഷത്തില്‍ ഇടുക്കി ജില്ലയില്‍ രണ്ടാം ദിവസവും മരണം. മങ്കുവ സ്വദേശി കാല്‍വഴുതി ഒഴുക്കില്‍പ്പെട്ടാണ് മരിച്ചത്. കുമളി വെള്ളാരംകുന്നില്‍ ഉരുള്‍പൊട്ടി രണ്ട് വീടുകള്‍ തകര്‍ന്നു. മുല്ലപ്പെരിയാറില്‍ ഒറ്റ ദിവസം കൊണ്ട് ജലനിരപ്പ് ഏഴ് അടി ഉയര്‍ന്നു. ദേശീയ ദുരന്തനിവാരണ സേനയുടെ 22 പേരടങ്ങുന്ന സംഘം ദേവികുളത്ത് ക്യാമ്പ് ചെയ്യുകയാണ് ചിന്നാര്‍ മങ്കുവയില്‍ കമലവിലാസം വീട്ടില്‍ രാജന്‍പിള്ളയാണ് തോട്ടിലേക്ക് കാല്‍വഴുതി ഒഴുക്കില്‍ പെട്ട് മരിച്ചത്. ഉരുള്‍പൊട്ടല്‍ ഭീതിയെ തുടര്‍ന്ന് സുഹൃത്തിന്‍റെ വീട്ടിലേക്ക് രാജന്‍പിള്ളയും കുടുംബവും താമസം മാറ്റി. ശേഷമാണ് അപകടമുണ്ടായത്. […]
വിലങ്ങാട് ഉരുള്‍പൊട്ടലില്‍ ഒരു കുടംബത്തിലെ മൂന്ന് പേരടക്കം 4 പേര്‍ മരിച്ചു
കോഴിക്കോട് വിലങ്ങാട് ആലിമലയിലുണ്ടായ ഉരുള്‍പൊട്ടലില്‍ ഒരു കുടംബത്തിലെ മൂന്ന് പേരടക്കം നാല് പേര്‍ മരിച്ചു. കുറ്റിക്കാട്ടില്‍ ബെന്നി,ഭാര്യ മേരിക്കുട്ടി, മകന്‍ അതുല്‍, മമ്പലയ്ക്കല്‍ ദാസന്റെ ഭാര്യ ലിസി എന്നിവരാണ് മരിച്ചത്. അര്‍ദ്ധരാത്രിയോടെയായിരുന്നു ഉരുള്‍പൊട്ടല്‍. ബൈന്നിയുടേയും ദാസന്റെയുമടക്കം മൂന്ന് വീടുകള്‍ മണ്ണിനടിയിലായി. ദാസനെ നാട്ടുകാര്‍ മണ്ണിനടിയില്‍ നിന്നും പരിക്കുകളോടെ രക്ഷപ്പെടുത്തി. പക്ഷേ രക്ഷാ പ്രവര്‍ത്തനം സാധ്യമാകാത്ത നിലയിലുള്ള ദുഷ്കരമായ കാലാവസ്ഥ തിരിച്ചടിയായി. ഫയര്‍ഫോഴ്സിന് ആദ്യം സ്ഥലത്തേക്ക് എത്താന്‍ പോലുമായില്ല. പിന്നീട് രാവിലെ ആറ് മണിയോടെയാണ് രക്ഷാ പ്രവര്‍ത്തനം പുനരാംരംഭിച്ചത്. […]











