India Kerala

‘’എല്ലാ ഡാമുകളും തുറക്കുന്നു, പെട്രോള്‍ കിട്ടില്ല…’’; വ്യാജ പ്രചാരണം നടത്തിയാല്‍ കര്‍ശന നടപടിയെന്ന് മുഖ്യമന്ത്രി

കേരളം വീണ്ടുമൊരു ദുരിതകാലത്തെ ഒറ്റക്കെട്ടായി നേരിടുമ്പോള്‍ ചിലര്‍ വ്യാജ പ്രചാരണങ്ങള്‍ നടത്തുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇത്തരക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ”ചിലര്‍ തെറ്റായ സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നു. ഇത് പ്രശ്നങ്ങളെ സങ്കീർണ്ണമാക്കുന്ന സമീപനമാണ്. അത്തരക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കും. ഡാമുകൾ എല്ലാം തുറന്ന് വിടുന്നുവെന്നത് വ്യാജ പ്രചാരണമാണ്. പെട്രോൾ പമ്പുകൾ അടച്ചിടുന്നുവെന്നും പെട്രോള്‍ ക്ഷാമം അനുഭവപ്പെടുമെന്നുമുള്ളത് വ്യാജ സന്ദേശമാണ്. ഇന്ന് രാവിലെ സ്ഥിതിഗതികള്‍ വിശദീകരിക്കാന്‍ മാധ്യമങ്ങളെ കണ്ടപ്പോഴാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. കേരളം ദുരിതകാലത്തെ […]

India Kerala

ഇന്ന് എട്ട് ജില്ലകളില്‍ റെഡ് അലര്‍ട്ട്

ഇന്ന് സംസ്ഥാനത്തെ എട്ട് ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു. എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലാണ് ഇന്ന് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ നാളെ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. റെഡ് അലര്‍ട്ട് പ്രഖ്യാപിക്കപ്പെട്ട ജില്ലകളില്‍ അതിതീവ്ര മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. സര്‍ക്കാര്‍ സംവിധാനങ്ങളും പൊതുജനങ്ങളും ജാഗ്രത പാലിക്കുവാനും ക്യാമ്പുകള്‍ തയ്യാറാക്കുക ഉള്‍പ്പെടെയുള്ള മുന്നൊരുക്കങ്ങള്‍ നടത്തുക എന്നതുമാണ് റെഡ് അലേര്‍ട്ട് കൊണ്ട് ഉദ്ദേശിക്കുന്നത്. ഇന്ന് […]

India Kerala

രൗദ്രഭാവത്തില്‍ അതിരപ്പിള്ളി വെള്ളച്ചാട്ടം

കനത്ത മഴയെ തുടര്‍ന്ന് അതിരപ്പിള്ളി വെള്ളച്ചാട്ടത്തില്‍ ക്രമാതീതമായി ജലനിരപ്പ് ഉയര്‍ന്നു. ചാലക്കുടി പുഴയില്‍ ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം മുതല്‍ തന്നെ മേഖലയില്‍ വിനോദസഞ്ചാരം പൂര്‍ണ്ണമായും നിരോധിച്ചിരുന്നു. പെരിങ്ങല്‍ക്കുത്ത് ഡാമിന്റെ രണ്ട് വാള്‍വുകള്‍ തുറന്നതോടെയാണ് ശക്തമായ നീരൊഴുക്ക് തുടങ്ങിയത്. മേഖലയിലെ കനത്ത മഴയും ജലനിരപ്പ് കൂട്ടിയിട്ടുണ്ട്. വിനോദസഞ്ചാരത്തിനുള്ള വിലക്ക് അടുത്ത ഒരാഴ്ച കൂടി തുടരുമെന്നാണ് വനംവകുപ്പ് അറിയിക്കുന്നത്. അതിരപ്പള്ളി – മലക്കപ്പാറ മേഖലയില്‍ ഉരുള്‍പൊട്ടല്‍ ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ മേഖലയില്‍ റോഡ് ഗതാഗതം നിയന്ത്രിച്ചിരിക്കുകയാണ്

India Kerala

കായംകുളം – ആലപ്പുഴ – എറണാകുളം വഴിയുള്ള ട്രെയിൻ സർവീസ് പുനരാരംഭിച്ചു

കായംകുളം – ആലപ്പുഴ – എറണാകുളം വഴി ഇന്നലെ നിർത്തിവച്ച് ട്രെയിൻ സർവീസ് പുനരാരംഭിച്ചു. തിരുവനന്തപുരം – എറണാകുളം , തൃശൂര്‍ റൂട്ടിൽ കോട്ടയം, ആലപ്പുഴ വഴി ഹ്രസ്വദൂര ട്രെയിൻ സർവീസുകൾ നടത്തുന്നു. വെള്ളപ്പൊക്കവും മണ്ണിടിച്ചിലും നില നിൽക്കുന്ന ഷൊർണൂർ വഴിയുള്ള എല്ലാ ദീർഘദൂര ട്രെയിനുകളും റദ്ദ് ചെയ്തിരിക്കുന്നു. യാത്രക്കാർക്കായി ട്രെയിൻ സർവീസുകളെ സംബന്ധിച്ചുള്ള വിവരം നൽകുന്നതിനായി ഹെൽപ്പലൈൻ നമ്പറുകൾ എർപ്പെടുത്തിയിട്ടുണ്ട്. ഫോണ്‍ നമ്പറുകള്‍: 1072, 9188292595, 9188293595.

India Kerala

നെടുമ്പാശേരിയില്‍ നിന്നും നാളെ മൂന്ന് മണിക്ക് വിമാന സർവീസ് പുനരാരംഭിക്കുമെന്ന് സിയാൽ ഡയറക്ടർ

നിലവിലെ സാഹചര്യത്തിൽ നാളെ മൂന്ന് മണിക്ക് വിമാന സർവീസ് പുനരാരംഭിക്കുമെന്ന് സിയാൽ ഡയറക്ടർ. കാലാവസ്ഥ അനുകൂലമായാൽ മൂന്ന് മണിക്ക് മുൻപെ സർവീസ് തുടങ്ങും. പെരിയാറിൽ ജലനിരപ്പ് താഴ്ന്നതിനാൽ ആശങ്കയില്ല. കുടങ്ങിക്കിടന്ന വിമാനങ്ങൾ നെടുമ്പാശ്ശേരിയിൽ നിന്നും മറ്റിടങ്ങളിലേക്ക് മാറ്റാനായെന്നും സിയാൽ ഡയറക്ടർ എസി.കെ നായർ. എറണാകുളം കൊച്ചി മേഖലകളില്‍ മഴ കുറഞ്ഞതിനെ തുടര്‍ന്നാണ് തീരുമാനം

India Kerala

യാത്രക്കാരുടെ തിരക്കിലെ വര്‍ദ്ധനവ്; ചില റൂട്ടുകളില്‍ കെ.എസ്.ആര്‍.ടി.സി സര്‍വീസ് നടത്തും

മലബാർ മേഖലയിൽ കോഴിക്കോട് കണ്ണൂർ കാസർകോട് ഡിപ്പോകൾ കേന്ദീകരിച്ച് യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്ത് സർവീസ് ഓപ്പറേറ്റ് ചെയ്യുന്നുവെന്ന് കെ.എസ്.ആര്‍.ടി.സി അറിയിച്ചു. പോലീസ് നിയന്ത്രണ മേഖലകളിലൊഴികെ എല്ലായിടത്തു० സർവീസ് പുനരരാരംഭിക്കാനിരിക്കുകയാണ്. ബാംഗ്ലൂർ സർവീസുകള്‍ കോയമ്പത്തൂർ വഴി മാത്രമേ നടത്താൻ സാധിക്കുന്നുള്ളൂ. അതിനുള്ള അടിയന്തിര അനുമതിക്ക് തമിഴ്നാട് മോട്ടോർ വാഹന വകുപ്പുമായി ബന്ധപ്പെട്ടു വരുന്നു. എറണാകുളം – തൃശൂര്‍ – കോഴിക്കോട് – കണ്ണൂര്‍ റൂട്ടില്‍ സര്‍വ്വീസ് ഉണ്ട്. തൃശൂര്‍ – പാലക്കാട് – സേലം – കോയമ്പത്തൂര്‍ റൂട്ടിലും […]

India Kerala

മഴക്കെടുതി: റദ്ദ് ചെയ്യപ്പെട്ട ഇന്നത്തെ ട്രെയിനുകള്‍…

മഴ ദുരന്തം വിതച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ മലബാര്‍ മേഖല തികച്ചും ഒറ്റപ്പെട്ടിരിക്കുകയാണ്. അതിനോടൊപ്പം തന്നെ കേരളത്തിലുടനീളം ട്രെയിന്‍ റോഡ് ഗതാഗതം പൂര്‍ണ്ണമായോ ഭാഗികമായോ തടസപ്പെട്ടിരിക്കുന്നു. ആയതിനാല്‍ റദ്ദ് ചെയ്യപ്പെട്ട ചെയ്യപ്പെട്ട ട്രെയിനുകളുടെ വിശദ വിവരങ്ങള്‍. പൂര്‍ണ്ണമായും റദ്ദ് ചെയ്യപ്പെട്ട ട്രെയിനുകള്‍ ട്രെയിന്‍ നമ്പര്‍ 16308 കണ്ണൂര്‍ ആലപ്പുഴ എക്സ്പ്രസ് ട്രെയിന്‍ നമ്പര്‍ 16857 പുതുച്ചേരി മാംഗ്ലൂര്‍ എക്സ്പ്രസ് ട്രെയിന്‍ നമ്പര്‍ 22610 കോയമ്പത്തൂര്‍ മാംഗ്ലൂര്‍ ഇന്‍റര്‍സിറ്റി എക്സ്പ്രസ് ട്രെയിന്‍ നമ്പര്‍ 22609 മാംഗ്ലൂര്‍ കോയമ്പത്തൂര്‍ ഇന്‍റര്‍സിറ്റി എക്സ്പ്രസ് ട്രെയിന്‍ […]

India Kerala

രാഹുല്‍ ഗാന്ധി നാളെ കോഴിക്കോട് എത്തും

വയനാട് എം.പി രാഹുല്‍ ഗാന്ധി നാളെ കേരളത്തിലെത്തും. വൈകുന്നേരം നാലു മണിയോടെ കരിപ്പൂർ വിമാനത്താവളത്തിലാണ് രാഹുല്‍ എത്തുക. തുടർന്ന് മലപ്പുറം ജില്ലയിലെ ദുരിത മേഖലയിൽ സന്ദർശിക്കും. മലപ്പുറം കലക്ടറേറ്റില്‍ നടക്കുന്ന പ്രളയ അവലോകന യോഗത്തിലും അദ്ദേഹം പങ്കെടുക്കും. കോഴിക്കോട് ഗസ്റ്റ് ഹൗസിൽ താമസിക്കുന്ന അദ്ദേഹം തിങ്കളാഴ്ച്ച വയനാട് ജില്ലയിലെ ദുരന്ത മേഖലയിലും സന്ദർശിക്കും. നേരത്തെ കേരളത്തിലെത്താന്‍ അദ്ദേഹം ആഗ്രഹം പ്രകടിപ്പിച്ചിരുന്നെങ്കിലും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് തടസമായേക്കുമെന്ന സൂചനയെ തുടര്‍ന്ന് സന്ദര്‍ശനം മാറ്റിവെക്കുകയായിരുന്നു.

India Kerala

ബാണാസുര ഡാം ഇന്ന് വൈകിട്ട് 3 മണിക്ക് തുറക്കും

ബാണാസുര സാഗർ അണക്കെട്ടിന്റെ ഷട്ടർ ഇന്ന് (10.8.2019) വൈകുന്നേരം 3 മണിക്ക്‌ തുറക്കും. 8.5 ക്യുമെക്സ്‌, അതായത്‌ ഒരു സെക്കന്റിൽ 8500 ലിറ്റർ വെള്ളം, എന്ന നിലയിലായിരിക്കും തുറക്കുന്നത്‌. പരിഭ്രാന്തരാവേണ്ട യാതൊരു ആവശ്യവും ഇല്ല. ബാണാസുര സാഗറിന്റെ ജലനിർഗ്ഗമന പാതയിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണം. കർണ്ണാടകയിലെ കബിനി അണക്കെട്ടിൽ നിന്ന് നിലവിൽ പരമാവധി വെള്ളം തുറന്ന് വിടുന്നുണ്ട്‌. കഴിഞ്ഞ പ്രളയകാലത്ത്‌ തുറന്ന് വിട്ടതിനേക്കാൾ അധികം ജലം ഈ വർഷം കബിനി അണക്കെട്ടിൽ നിന്ന് തുറന്ന് വിടുന്നുണ്ട്‌. മൈസൂരു […]

India Kerala

മഴക്കെടുതി; എല്ലാ വിദ്യാഭ്യാസ ഓഫീസർമാരും ജാഗ്രത പുലർത്തണമെന്ന് മന്ത്രി രവീന്ദ്രനാഥ്

മഴക്കെടുതിയുടെ പശ്ചാത്തലത്തിൽ ജില്ലകളിൽ എല്ലാ വിദ്യാഭ്യാസ ഓഫീസർമാരും ജാഗ്രത പുലർത്തണമെന്ന് മന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥ്. ജില്ലാ ഭരണകൂടങ്ങളുടെയും സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെയും നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്നും മന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു മന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ് മഴക്കെടുതിയുടെ പശ്ചാത്തലത്തിൽ ജില്ലകളിൽ എല്ലാ വിദ്യാഭ്യാസ ഓഫീസർമാരും ജാഗ്രത പുലർത്തണം. അവധി ദിവസങ്ങളിലും ആർ.ഡി.ഡി, എ.ഡി(വി.എച്ച്.എസ്.ഇ), ഡി.ഡി, ഡി.ഇ.ഒ., എ.ഇ.ഒ ഓഫീസുകളിൽ അടിയന്തര സാഹചര്യങ്ങൾ നേരിടുന്നതിന് കൺട്രോൾ റൂം സംവിധാനമൊരുക്കുകയും പൊതുവിദ്യാഭ്യാസ ഡയറക്ടർ ഓഫീസിലെ ദുരന്ത നിവാരണ സെക്ഷനുമായി [RR – 0471 […]