വിദ്യാര്‍ഥികളില്‍ വര്‍ധിക്കുന്ന ലഹരിയുപയോഗം തടയാന്‍ എക്സൈസ് കര്‍ശന നടപടിയിലേക്ക് നീങ്ങുന്നു. മയക്കുമരുന്ന് ഓണ്‍ലൈന്‍ വഴി വാങ്ങി ഉപയോഗിക്കുന്നത് തടയാന്‍ പ്രത്യേക പദ്ധതി തന്നെയാണ് എക്സൈസ് തയ്യാറാക്കിയിരിക്കുന്നത്. ഡ്രഗ്സ് കണ്‍ട്രോള്‍ വിഭാഗവുമായി ചേര്‍ന്ന് മെഡിക്കല്‍ ഷോപ്പുകളിലും പരിശോധന നടത്തും. മദ്യവും കഞ്ചാവും കടന്ന് ലഹരിയുടെ പുതുവഴികള്‍ തേടുന്ന വിദ്യാര്‍ഥികളുടെ എണ്ണം വര്‍ധിക്കുന്നുണ്ടെന്നാണ് എക്സൈസിന്‍റെ കണ്ടെത്തല്‍. എല്‍.എസ്.ഡിയും ബ്രൌണ്‍ഷുഗറുമൊക്കെ ഉപയോഗിച്ചാല്‍ പെട്ടെന്ന് തിരിച്ചറിയാനാവില്ലെന്നതാണ് വിദ്യാര്ഥികളെ ഈ വഴിക്ക് നയിക്കുന്നത്. ഓണ്‍ലൈന്‍ വഴിയുള്ള മയക്കുമരുന്നു വ്യാപാരം തടയാന്‍ സൈറ്റുകളില്‍ നിരീക്ഷണം കര്‍ശനമാക്കി. […]
Kerala
4000 കോടി രൂപയോളം കുടിശ്ശിക; ഗവണ്‍മെന്റ് കരാറുകാര്‍ ടെണ്ടറുകള്‍ ബഹിഷ്ക്കരിക്കുന്നു
സംസ്ഥാനത്തെ ഗവണ്‍മെന്റ് കരാറുകാര്‍ ഇന്ന് മുതല്‍ ടെണ്ടറുകള്‍ ബഹിഷ്ക്കരിക്കുന്നു. വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ നാലായിരം കോടിയോളം രൂപ കുടിശിക വരുത്തിയ പശ്ചാത്തലത്തിലാണ് തീരുമാനം. കേപ്പബലിറ്റി സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കിയാല്‍ മാത്രമെ ലൈസന്‍സ് പുതുക്കി നല്‍കാനാകൂ എന്ന തീരുമാനവും ചെറുകിട കരാറുകാര്‍ക്ക് വന്‍ ബാധ്യത സൃഷ്ടിക്കുന്നതായും ഇവര്‍ പറയുന്നു. കഴിഞ്ഞ ആറ് മാസമായി തദ്ദേശ സ്വയംഭരണ വകുപ്പുകളില്‍ നിന്നും 1300 കോടി രൂപയും പൊതുമരാമത്ത് വകുപ്പുകളില്‍ നിന്ന് 2200 കോടി രൂപയും മറ്റ് വകുപ്പുകളില്‍ നിന്നായി ആറായിരം കോടി രൂപയും […]
കെ.പി.സി.സി ഭാരവാഹി പട്ടിക പുറത്തിറങ്ങാൻ വൈകുന്നു; പട്ടികയില്‍ മുല്ലപ്പള്ളിക്ക് കടുത്ത അതൃപ്തി
ഹൈക്കമാന്റിന് മുന്നിലെത്തിയിട്ടും കെ.പി.സി.സി ഭാരവാഹി പട്ടിക പുറത്തിറങ്ങാൻ വൈകുന്നു. ചർച്ചകൾ ഇന്നലെ പൂർത്തിയായെങ്കിലും പട്ടികയ്ക്ക് അധ്യക്ഷ സോണിയ ഗാന്ധിയുടെ അംഗീകാരം ലഭിച്ചിട്ടില്ല. ജംബോ പട്ടികയിൽ കടുത്ത അത്യപ്തിയിലാണ് അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. നിലവിലുള്ള കൊടിക്കുന്നിൽ സുരേഷിനും കെ സുധാകരനുമൊപ്പം വി.ഡി സതീശൻ, കെ.വി തോമസ്, പി സി വിഷ്ണുനാഥ്, ടി സിദ്ദീഖു മടക്കം 6 വർക്കിങ് പ്രസിഡൻറുമാർ, 13 വൈസ് പ്രസിഡന്റുമാർ, 36 ജനറൽ സെക്രട്ടറിമാർ, സെക്രട്ടറിമാരും എക്സിക്യൂട്ടീവ് അംഗങ്ങളും ആയി 70 പേർ. ഇങ്ങനെ 127 […]
എഎസ്‌ഐയുടെ കൊലപാതകം; എന്‍ഐഎ അന്വേഷിക്കണമെന്ന് ശുപാര്‍ശ
കളിയിക്കാവിള ചെക്ക്പോസ്റ്റിലെ എ എസ് ഐയുടെ കൊലപാതകക്കേസ് എന്‍ഐഎ അന്വേഷിക്കണമെന്ന് ശുപാര്‍ശ. തമിഴ്‌നാട് സര്‍ക്കാരാണ് കേസ് എന്‍ഐഎ അന്വേഷിക്കണമെന്ന് ശുപാര്‍ശ നല്‍കിയത്. തീവ്രവാദ ബന്ധമടക്കമുള്ള കേസിന്റെ പ്രത്യേക സ്വഭാവം പരിഗണിച്ചാണ് നടപടി. മുഖ്യപ്രതികളുടെ തീവ്രവാദ ബന്ധത്തിന് തെളിവുണ്ടെന്ന് നേരത്തെ പൊലീസ് കോടതിയെ അറിയിച്ചിരുന്നു. സംഭവത്തിന്റെ ഗൂഢാലോചനയില്‍ പങ്കെടുത്തവര്‍ക്ക് ഐഎസ് ബന്ധമടക്കം പൊലീസ് സംശയിക്കുന്നുണ്ട്. കസ്റ്റഡിയില്‍ ലഭിച്ച മുഖ്യപ്രതികളായ അബ്ദുള്‍ സമീമിനെയും, തൗഫീഖിനെയും പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തു വരികയാണ്. അതേസമയം, കളിയിക്കവിള, നെയ്യാറ്റിന്‍കര എന്നീ പ്രദേശങ്ങളില്‍ […]
ഗവര്‍ണര്‍ക്കെതിരെ തുറന്നടിച്ച് സ്പീക്കര്‍
പൗരത്വ നിയമ ഭേദഗതിക്കെതിരെ നിയമസഭ പാസാക്കിയ പ്രമേയത്തില്‍ ഗവര്‍ണര്‍ക്ക് അഭിപ്രായ വ്യത്യാസമുണ്ടെങ്കില്‍ അത് രേഖാമൂലം സ്പീക്കറെ എഴുതി അറിയിക്കണമെന്നാണ് ചട്ടമെന്ന് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍. ഭരണഘടനയുടെ അനുച്ഛേദം 175 (2) ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. പൗരത്വ ഭേദഗതി നിയമത്തിനെതിരെ കേരള നിയമസഭ പാസാക്കിയ പ്രമേയം ഭരണഘടന വിരുദ്ധമല്ല. എന്നാല്‍ നിയമസഭ പാസാക്കുന്ന ഏതെങ്കിലും ബില്ലിനെ കുറിച്ച് അഭിപ്രായ വ്യത്യാസമുണ്ടെങ്കില്‍ അത് സ്പീക്കറെയാണ് രേഖാമൂലം അറിയിക്കേണ്ടത്. ഇതുവരെയും തന്നെ ഇപ്രാകാരം എഴുതി അറിയിച്ചിട്ടില്ല. അതിനാല്‍ ഇപ്പോഴുണ്ടായ വിവാദങ്ങളില്‍ ചട്ടം ആദ്യം […]
തരംതാഴ്ത്തലല്ല തരം തിരിക്കലാണ് സർക്കാർ നടത്തുന്നതെന്ന് ഡിജിപി ജേക്കബ് തോമസ്
സംസ്ഥാനത്തെ ഏറ്റവും മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥനായ ജേക്കബ് തോമസിനെ തരം താഴ്ത്താൻ സർക്കാർ നടപടി ആരംഭിച്ചു. ചട്ട ലംഘനം നടത്തി എന്ന് കാണിച്ച് ആൾ ഇന്ത്യാ സർവീസ് റൂൾ പ്രകാരം എ.ഡി.ജി.പിയായി തരം താഴ്ത്താനാണ് സർക്കാർ ശിപാർശ. എന്നാൽ ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കേണ്ടത് കേന്ദ്ര പേഴ്ണൽ മന്ത്രാലയമാണ്. അതേസമയം സ്രാവുകൾക്കൊപ്പം നീന്തുന്നത് സുഖകരമല്ലെന്ന് ഡി.ജി.പി ജേക്കബ് തോമസ് പ്രതികരിച്ചു തുടർച്ചയായി സർവീസ് ചട്ടങ്ങൾ ലംഘിക്കുന്നു, കേസുകളിൽ പെടുന്നു എന്നിവ ചൂണ്ടിക്കാട്ടി ഡിജിപി ജേക്കബ് തോമസിനെതിരെ നടപടി സ്വീകരിക്കാൻ […]
അനധികൃത സ്വത്ത് സമ്പാദനക്കേസ്; കെ. ബാബുവിനെ ഇ.ഡി ചോദ്യം ചെയ്തു
അനധികൃത സ്വത്ത് സമ്പാദന കേസിൽ മുൻ മന്ത്രി കെ. ബാബുവിനെ എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് ചോദ്യം ചെയ്തു. കൊച്ചിയിലെ ഓഫീസിൽ വിളിച്ചു വരുത്തിയാണ് ചോദ്യം ചെയ്തത്. അതേസമയം വിജിലൻസ് എഫ്.ഐ.ആറിന്റെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്തതെന്നും തുടർ നടപടി ഉണ്ടാവുമെന്ന് കരുതുന്നില്ലെന്നും കെ. ബാബു മാധ്യമങ്ങളോട് പറഞ്ഞു. കഴിഞ്ഞ പതിനാറാം തീയതിയാണ് മുൻമന്ത്രി കെ. ബാബുവിനെ കൊച്ചിയിലെ ഓഫീസിലേക്ക് വിളിച്ചു വരുത്തി എൻഫോഴ്സ്മെൻറ് ഡയറക്ട്രേറ്റ് ഉദ്യോഗസ്ഥർ ചോദ്യം ചെയ്തത്. ചോദ്യം ചെയ്യലിൽ അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ എൻഫോഴ്സ്മെന്റ് […]
മരട് ഫ്ലാറ്റ് കേസ്: മുന്‍പഞ്ചായത്ത് പ്രസിഡന്റ് കെ.എ ദേവസിക്കെതിരെ അന്വേഷണത്തിന് അനുമതി
മരട് ഫ്ലാറ്റ് കേസിൽ മുൻ പഞ്ചായത്ത് പ്രസിഡന്റും സി.പി.എം നേതാവുമായ കെ.എ ദേവസിയെ പ്രതി ചേര്‍ത്ത് അന്വേഷണം നടത്താന്‍ ക്രൈംബ്രാഞ്ചിന് സര്‍ക്കാര്‍ അനുമതി നല്‍കി. ചട്ടങ്ങളും നിയമങ്ങളും ലംഘിച്ചാണ് ഫ്ലാറ്റുകൾ നിർമ്മിക്കാൻ കെ.എ ദേവസി അനുമതി നല്‍കിയതെന്നാണ് ക്രൈംബ്രാഞ്ച് കണ്ടെത്തല്‍. മരടിലെ ഫ്ലാറ്റ് കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘം, കേസില്‍ ദേവസിയെ പ്രതി ചേര്‍ക്കാന്‍ അനുമതി തേടികൊണ്ട് കഴിഞ്ഞ മാസമാണ് സര്‍ക്കാരിന് കത്ത് നല്‍കിയത്. മരടിലെ ഫ്ലാറ്റ് നിർമ്മാണത്തിന് അനുമതി നൽകിയതില്‍ ക്രമക്കേട് കണ്ടെത്തിയ സാഹചര്യത്തില്‍ അഴിമതി […]
തൊടുപുഴയില്‍ സ്‌കൂളിന് മുന്നില്‍ ആഞ്ഞു വീശിയ ചുഴലിക്കാറ്റ് നാട്ടുകാരെ പരിഭ്രാന്തരാക്കി; വീഡിയോ വൈറല്‍
തൊടുപുഴയിലെ കല്ലാനിക്കല്‍ സ്‌കൂളിന് മുന്നിലെ മൈതാനത്ത് ആഞ്ഞു വീശിയ ചുഴലിക്കാറ്റ് നാട്ടുകാരെ പരിഭ്രാന്തരാക്കി. എന്നാല്‍ പിന്നീട് കാഴ്ച കൗതുകത്തിനു വഴിമാറി. ഇന്നലെ ഉച്ച കഴിഞ്ഞ് രണ്ട് മണിയോടെയാണ് മൈതാനത്ത് ചുഴലിക്കാറ്റ് വീശിയത്. കുട്ടികള്‍ ഈ സമയത്ത് മൈതാനത്ത് ഇല്ലായിരുന്നു. ചുഴലിക്കാറ്റിന്റെ വീഡിയോ ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറല്‍ ആയിരിക്കുകയാണ്. നൂറു മീറ്ററോളം ഉയരത്തില്‍ പൊടി ഉയര്‍ത്തിയ ശേഷമാണ് ചുഴലിക്കാറ്റ് ശമിച്ചത്. കാറ്റില്‍ നാശ നഷ്ടങ്ങള്‍ ഒന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. കാറ്റ് വീശിയതോടെ കുട്ടികളെ പുറത്തിറക്കാതെ അധ്യാപകര്‍ ശ്രദ്ധിക്കുകയും […]
കാര്യങ്ങള്‍ക്ക് വ്യക്തത വരുത്താതെ സര്‍ക്കാര്‍ സെന്‍സസ് പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കരുത്
സെന്‍സസ് നടപടികളില്‍ വ്യക്തത വരുത്താതെ സംസ്ഥാന സര്‍ക്കാര്‍ സെന്‍സസ് പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കരുതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പൌരത്വ നിയമഭേദഗതിക്കെതിരെ കാസര്‍കോട് എം.പി രാജ്മോഹന്‍ ഉണ്ണിത്താന്‍ നയിക്കുന്ന ലോങ് മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. രണ്ട് ദിവസത്തെ ലോങ് മാര്‍ച്ച് ഇന്ന് വൈകീട്ട് കാഞ്ഞങ്ങാട് സമാപിക്കും. സെന്‍സസുമായി മുന്നോട്ട് പോകാനുള്ള മന്ത്രിസഭാ തീരുമാനത്തെ വിമര്‍ശിച്ച പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വിഷയത്തില്‍ ദേശീയ തലത്തില്‍ തന്നെ വ്യക്തത വരുത്താതെ സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ട് പോകരുതെന്നും പറഞ്ഞു. […]












