India Kerala

നയപ്രഖ്യാപനത്തിന് അഞ്ച് ദിവസം മാത്രം;

നയപ്രഖ്യാപനത്തിന് അഞ്ച് ദിവസം മാത്രം നിലനില്‍ക്കെ ഗവര്‍ണ്ണര്‍ കടുത്ത നിലപാട് സ്വീകരിക്കുന്നതിലെ ആശങ്കയിലാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍. തലസ്ഥാനത്ത് തിരിച്ചെത്തിയ ഗവര്‍ണ്ണര്‍ മന്ത്രിസഭ അംഗീകരിച്ച നയപ്രഖ്യാപനം മടക്കി അയക്കുമോ എന്നാണ് ഏവരും ഉറ്റ് നോക്കുന്നത്. പൗരത്വ നിയമത്തിനെതിരായ പരാമര്‍ശങ്ങള്‍ ഗവര്‍ണ്ണര്‍ വായിക്കാതെ തന്‍റെ എതിര്‍പ്പ് നിയമസഭയിലും പ്രകടിപ്പിക്കുമോ എന്നതും കാത്തിരുന്ന് കാണണം. പൗരത്വ നിയമത്തിനെതിരായ കടുത്ത നിലപാടും, നിയമസഭയില്‍ പ്രമേയം പാസ്സാക്കിയതും അടക്കം സര്‍ക്കാര്‍ ഇതുവരെ സ്വീകരിച്ച കാര്യങ്ങളെല്ലാം നയപ്രഖ്യാപനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പൗരത്വ വിഷയത്തില്‍ സര്‍ക്കാരുമായി കൊമ്പ് കോര്‍ത്തിരിക്കുന്ന […]

India Kerala

നേപ്പാളിലെ മരണം; രഞ്ജിത്തിന്‍റേയും കുടുംബത്തിന്റേയും മൃതദേഹം ഇന്ന് സംസ്കരിക്കും

നേപ്പാളില്‍ മരിച്ച കോഴിക്കോട് കുന്ദമംഗലം സ്വദേശി രഞ്ജിത്തിന്‍റേയും കുടുംബത്തിന്റേയും മൃതദേഹം ഇന്ന് സംസ്കരിക്കും. കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഉച്ചയോടെയെത്തുന്ന മൃതദേഹം മൊകവൂരില്‍ പൊതു ദര്‍ശനത്തിനു വെക്കും. കുന്ദമംഗലത്തെ വീട്ടുവളപ്പില്‍വൈകീട്ട് ആറ് മണിക്കാണ് സംസ്കാരം. കുന്ദമംഗലം സ്വദേശിയായ ര‍ഞ്ജിത്ത് ഭാര്യ ഇന്ദുലക്ഷ്മി മകന്‍ വൈഷ്ണവ് എന്നിവരുടെ മൃതദേഹം രാവിലെ 9.10നുള്ള വിമാനത്തിലാണ് ഡല്‍ഹിയില്‍ നിന്നും കൊണ്ടു വരുക. 12.10ഓടെ മൃതദേഹം കരിപ്പൂരിലെത്തും. അവിടെ നിന്നും രഞ്ജിത്തിന്‍റെ മൊകവൂരില്‍ പുതിയതായി നിര്‍മിക്കുന്ന വീടിനു സമീപത്ത് എത്തിക്കും. ഇവിടെ നാട്ടുകാര്‍ക്ക് അന്ത്യാഞ്ജലി അര്‍പ്പിക്കാനുള്ള […]

India Kerala

പന്തീരങ്കാവ് യു.എ.പി.എ കേസ്; യു.ഡി.എഫ് പറഞ്ഞത് ശരിയാണെന്ന് തെളിഞ്ഞെന്ന് എം.കെ മുനീര്‍

പന്തീരങ്കാവ് യു.എ.പി.എ കേസില്‍ യു.ഡി.എഫ് ഉന്നയിച്ച വിഷയം ശരിയാണെന്നാണ് പി മോഹനന്റെ പ്രസ്താവന തെളിയിക്കുന്നതെന്ന് പ്രതിപക്ഷ ഉപനേതാവ് എം.കെ മുനീര്‍. ബിജെപി യുടെ സമ്മർദ്ദ ഫലമായാണ് എൻ.ഐ.എ കേസ് ഏറ്റെടുത്തതെന്ന സിപിഎം നേതാക്കളുടെ പ്രസ്താവന ഗൗരവതരമാണെന്നും മുനീര്‍ കോഴിക്കോട് പറഞ്ഞു. അതേസമയം കേസില്‍ സിപിഎമ്മിനുള്ളിൽ ഒരു അഭിപ്രായ ഭിന്നതയു മില്ലെന്ന് മന്ത്രി ഇ.പി ജയരാജന്‍ പറഞ്ഞു. അലനും താഹയും മാവോയിസ്റ്റു കളല്ലെന്ന് പി മോഹനന്‍ പറയാൻ സാധ്യതതയില്ലെന്നും ഇ.പി ജയരാജന്‍ കണ്ണൂരില്‍ പറഞ്ഞു. കേസിൽ മുഖ്യമന്ത്രി പിണറായി […]

India Kerala

മലപ്പുറത്ത് പൗരത്വ നിയമത്തെ അനുകൂലിച്ച ഹിന്ദുക്കള്‍ക്ക് കുടിവെള്ളം നിഷേധിച്ചെന്ന വ്യാജ ട്വിറ്റ്;

ബി.ജെ.പി നേതാവും ഉഡുപ്പി-ചിക്കമംഗലൂർ എംപിയുമായ ശോഭ കരന്തലജെയുടെ മതസ്പര്‍ദ്ധ വളര്‍ത്തുന്ന ട്വീറ്റിനെതിരെ പൊലീസിൽ പരാതി. പൗരത്വ നിയമത്തെ അനുകൂലിച്ച മലപ്പുറം കുറ്റിപ്പുറം പൈങ്കണ്ണൂർ പ്രദേശത്തെ ഹിന്ദുക്കള്‍ക്ക് കുടിവെള്ളം നിഷേധിച്ചെന്നായിരുന്നു ശോഭ കരന്തലജെയുടെ വ്യാജ ട്വീറ്റ്. വര്‍ഗീയത സൃഷ്ടിക്കുന്ന ശോഭയുടെ പോസ്റ്റിനെതിരെ സുപ്രീംകോടതി അഭിഭാഷകന്‍ സുഭാഷ് ചന്ദ്രന്‍ കെ.ആര്‍ ആണ് മലപ്പുറം പൊലീസ് സൂപ്രണ്ടിന് പരാതി നല്‍കിയത്. മലപ്പുറം ജില്ലയിലെ കുറ്റിപ്പുറം പഞ്ചായത്തിലെ പൈങ്കണ്ണൂർ പ്രദേശത്ത് രൂക്ഷമായ കുടിവെള്ള ക്ഷാമം നിലനിൽക്കുന്നുണ്ട്. വെള്ളത്തിനായി പ്രദേശവാസികൾ ഉപയോഗിച്ചുകൊണ്ടിരുന്ന കിണറിന്റെ ഉടമസ്ഥൻ […]

India Kerala

കൊറോണ വൈറസ്; തൃശൂരില്‍ ഏഴ് പേര്‍ നിരീക്ഷണത്തില്‍

കൊറോണ വൈറസിന്റെ സാഹചര്യത്തില്‍ സംസ്ഥാനത്ത് നിരീക്ഷണം ശക്തമാക്കി. തൃശൂരില്‍ ഏഴ് പേര്‍ നിരീക്ഷണത്തിലാണ്. കൊറോണ വൈറസ് സാന്നിധ്യം സ്ഥിരീകരിച്ചിട്ടുള്ള ഏഴ് രാജ്യങ്ങളില്‍ നിന്നെത്തിയ ഏഴ് പേരാണ് നിരീക്ഷണത്തിലുള്ളതെന്ന് ഡി.എം.ഒ അറിയിച്ചു. തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിലാണ് നിരീക്ഷണം നടക്കുന്നത്.

India Kerala

വേമ്ബനാട് കായലില്‍ ഹൗസ് ബോട്ടിന് തീ പിടിച്ചു; യാത്രക്കാര്‍ കായലിലേക്ക് ചാടി

വേമ്ബനാട് കായലില്‍ ഹൗസ് ബോട്ടിന് തീപിടിച്ച്‌ പൂര്‍ണമായും കത്തി നശിച്ചു. വ്യാഴാഴ്ച ഉച്ചയ്ക്ക് 1:15ഓടെയാണ് സംഭവം. ബോട്ടിലുണ്ടായിരുന്ന മുഴുവന്‍ യാത്രക്കാരെയും രക്ഷപ്പെടുത്തി. പാതിരാമണല്‍ ഭാഗത്ത് വെച്ച്‌ .കുമരകത്തു നിന്നും യാത്ര പുറപ്പെട്ട ഓഷ്യാനസ് എന്ന ഹൗസ് ബോട്ടിലാണ് തീപിടിച്ചത്. തുടര്‍ന്ന് കൈക്കുഞ്ഞടക്കം കായലിലേക്ക് ചാടിയ യാത്രക്കാരെ ജലഗതാഗതവകുപ്പ് ബോട്ടിലും മറ്റ് ചെറുവള്ളങ്ങളിലുമായാണ് രക്ഷപ്പെടുത്തിയത്. കായലിലേക്ക് ചാടിയ ഒരു യാത്രക്കാരന്റെ കയ്യില്‍ കൈക്കുഞ്ഞും ഉണ്ടായിരുന്നു. കുഞ്ഞും സുരക്ഷിതനാണ്. അപകടം നടന്ന സ്ഥലത്ത് അഞ്ചടിയോളം വെള്ളമുണ്ടായിരുന്നു. ഹൗസ് ബോട്ട് പൂര്‍ണമായും […]

India Kerala

റേഷന്‍ അവകാശമാണ്, ആരുടെയും ഔദാര്യമല്ല: ഭക്ഷ്യ വകുപ്പ് മന്ത്രി

പൊതുവിതരണ സമ്ബ്രദായം വഴി ലഭിക്കുന്ന റേഷന്‍ ഗുണഭോക്താക്കളുടെ അവകാശമാണെന്നും ആരുടെയും ഔദാര്യമല്ലെന്നും ഭക്ഷ്യ-പൊതു വിതരണ വകുപ്പ് മന്ത്രി പി തിലോത്തമന്‍ പറഞ്ഞു.ദേശീയ ഭക്ഷ്യ ഭദ്രാതാ നിയമം മികച്ച രീതിയില്‍ നടപ്പാക്കി കൊണ്ടിരിക്കുന്ന സംസ്ഥാനമാണ് കേരളം. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതുമുതല്‍ പൊതുവിതരണ സമ്ബ്രദായത്തെ ശക്തിപ്പെടുത്തുന്നതിനുള്ള കാര്യക്ഷമമായ പ്രവര്‍ത്തനങ്ങളാണ് നടത്തുന്നത്. സപ്ലൈകോയുടെ ഔട്ട്ലൈറ്റുകള്‍ വഴി മിതമായ നിരക്കില്‍ അവശ്യസാധനങ്ങള്‍ ഗുണഭോക്താക്കള്‍ക്ക് ലഭ്യമാക്കുന്നതിലൂടെ മാര്‍ക്കറ്റില്‍ വിലനിയന്ത്രണത്തില്‍ കൃത്യമായ ഇടപെടല്‍ നടത്താന്‍ വകുപ്പിന് കഴിഞ്ഞു. ചെറുകിട വ്യാപാര രംഗത്തേക്ക് കടന്നു വരുന്ന ആഗോള […]

India Kerala

പള്‍സ് പോളിയോ: 97 ശതമാനം കുട്ടികള്‍ക്ക് തുള്ളിമരുന്ന് നല്‍കി

സംസ്ഥാന ആരോഗ്യ വകുപ്പ് നടത്തിയ പള്‍സ് പോളിയോ പ്രതിരോധ തുള്ളിമരുന്ന് വിതരണത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചതെന്ന് ആരോഗ്യ മന്ത്രി കെ കെ ശൈലജ. നാല് ദിവസങ്ങളിലായി നടന്ന പോളിയോ തുള്ളിമരുന്ന് വിതരണത്തിലൂടെ ഭൂരിപക്ഷം കുട്ടികള്‍ക്കും തുള്ളിമരുന്ന് നല്‍കി. നാലാം ദിനമായ ബുധനാഴ്ച വരെയുള്ള കണക്കനുസരിച്ച്‌ സംസ്ഥാനത്ത് 5 വയസിന് താഴെ പ്രായമുള്ള 97 ശതമാനം കുട്ടികള്‍ക്കും തുള്ളി മരുന്ന് നല്‍കാനായി. മുന്‍ വര്‍ഷത്തില്‍ 96.6 ശതമാനം കുട്ടികള്‍ക്കാണ് തുള്ളിമരുന്ന് നല്‍കിയിരുന്നത്. ഏറ്റവും കുറവുള്ള മലപ്പുറം ജില്ലയില്‍ 91 […]

India Kerala

എല്‍.ഡി.എഫ് മനുഷ്യശൃംഖലയില്‍ പി.ഡി.പി കണ്ണിചേരും

പൗരത്വ നിയമ ഭേദഗതിക്കെതിരേ ജനുവരി 26 ന് എല്‍.ഡി.എഫ് നടത്തുന്ന മനുഷ്യ ശൃംഖലയില്‍ പി.ഡി.പി കണ്ണിചേരും. ജനങ്ങളെ മതത്തിന്റെ പേരില്‍ വിഭജിക്കുന്ന പൗരത്വ നിയമ ഭേദഗതിക്കെതിരേയുള്ള എല്ലാ ജനാധിപത്യ പോരാട്ടങ്ങളോടും ഐക്യപ്പെടുക എന്ന ഉദ്ദേശ്യത്തോടുകൂടിയാണ് എല്‍.ഡി.എഫിന്റെ സമരത്തിലും കണ്ണിചേരുന്നതെന്ന് ബന്ധപ്പെട്ടവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. എന്നാല്‍ വര്‍ഗീയ സ്വഭാവമുള്ള ഒരു പാര്‍ട്ടിയേയും മനുഷ്യശൃംഖലയില്‍ അടുപ്പിക്കില്ലെന്ന് സി.പി.എം കോഴിക്കോട് ജില്ലാ സെക്രട്ടറി പി.മോഹനനും അറിയിച്ചു. തീവ്രവാദ സ്വാഭവമുള്ള പാര്‍ട്ടികളെ പങ്കെടുപ്പിച്ചാല്‍ അത് തെറ്റായ സന്ദേശമാണ് നല്‍കുക. പൂര്‍ണമായും മതനിരപേക്ഷ മനസ്സുള്ളവരെ പങ്കെടുപ്പിക്കാനാണ് […]

India Kerala

കാരുണ്യ ഫാര്‍മസികള്‍ വഴിയുളള മരുന്ന് വിതരണം നിലച്ചു; ഹീമോഫീലിയ രോഗികള്‍ ദുരിതത്തില്‍

സംസ്ഥാനത്തെ ഹീമോഫീലിയ രോഗികളുടെ ജീവന്‍ രക്ഷാ മരുന്ന് വിതരണം നിലച്ചു. കാരുണ്യ ഫാര്‍മസികള്‍ വഴിയാണ് ഇവര്‍ക്കുള്ള മരുന്നുകള്‍ വിതരണം ചെയ്തിരുന്നത്. കോടിക്കണക്കിന് രൂപ കുടിശികയായതോടെയാണ് കമ്പനികള്‍ മരുന്ന് വിതരണം നിര്‍ത്തിയത്. ഇതോടെ സ്വകാര്യ ആശുപത്രികളെ ആശ്രയിക്കണ്ട അവസ്ഥയിലാണ് സംസ്ഥാനത്തെ രോഗികള്‍. മൂവായിരത്തോളം ഹീമോഫീലിയ രോഗികളാണ് സംസ്ഥാനത്ത് ആകെയുളളത്. കാരുണ്യ ഫാര്‍മസികള്‍ വഴി സൌജന്യമായാണ് ഇവര്‍ക്ക് ഇതുവരെ മരുന്ന് ലഭിച്ചിരുന്നത്. എന്നാല്‍ ജനുവരി മാസം മുതല്‍ മരുന്നുകളുടെ വിതരണം നിലച്ചിരിക്കുകയാണ്. ഫാക്ടര്‍ 9, ഫാക്ടര്‍ 8, ഫീബ എന്നീ […]