India Kerala

കേരളത്തില്‍ കൊറോണ വൈറസ് രോഗലക്ഷണങ്ങളോടെ 7 പേര്‍ ആശുപത്രിയില്‍; 73 പേര്‍ നിരീക്ഷണത്തില്‍

കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് കൂടുതല്‍ പേര്‍ നിരീക്ഷണത്തില്‍. ഏഴ് പേര്‍ ആശുപത്രിയിലും 73 പേര്‍ വീടുകളിലുമായാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു ചൈന ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിന്നും കേരളത്തിലെത്തിയവരാണ് നിരീക്ഷണത്തിലുള്ളത്. ഇത്തരത്തില്‍ വന്നവരില്‍ പനി, ചുമ തുടങ്ങിയ ലക്ഷണങ്ങളുള്ള ഏഴ് പേരാണ് വിവിധ ആശുപത്രികളിലുള്ളത്. തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട് ജില്ലകളിലാണ് ഇത്. എണ്‍പതോളം പേര്‍ വീടുകളിലും നിരീക്ഷണത്തിലാണ്. ഇവര്‍ക്ക് രോഗലക്ഷണങ്ങളില്ലെങ്കിലും വിദേശത്ത് നിന്നുവന്നതിനാല്‍ മുന്‍കരുതലെന്ന നിലയിലാണ് ഈ […]

India Kerala

കരിപ്പൂരില്‍ സ്വർണക്കടത്തുകാരെ കൊള്ളയടിച്ചു

കരിപ്പൂരില്‍ സ്വർണക്കടത്തുകാരെ കൊള്ളയടിച്ചു. കരിപ്പൂർ വിമാനത്താവളം വഴി കടത്തിയ 900 ഗ്രാം സ്വർണമാണ് കൊള്ളയടിച്ചത്. കൊണ്ടോട്ടി മുസ്ല്യാരങ്ങാടിയിലാണ് സംഭവം. 35 ലക്ഷം രൂപ വിലവരുന്ന സ്വര്‍ണമാണ് മുഖംമൂടി ധരിച്ചെത്തിയ സംഘം കൊള്ളയടിച്ചത്.

India Kerala

മാധ്യമപ്രവര്‍ത്തകനെ ഭീഷണിപ്പെടുത്തിയ സംഭവം: സെന്‍കുമാറിനെതിരെ കേസെടുത്തു

മുന്‍ ഡി.ജി.പി ടി.പി സെന്‍കുമാറിനെതിരെ കേസെടുത്തു. വാര്‍ത്താ സമ്മേളനത്തിനിടെ മാധ്യമപ്രവര്‍ത്തകനെ ഭീഷണിപ്പെടുത്തിയെന്ന പരാതിയിലാണ് കേസ്. കന്റോണ്‍മെന്റ് സ്റ്റേഷനാണ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത്. സെന്‍കുമാര്‍ ഉള്‍പ്പെടെ 10 പേര്‍ക്കെതിരെയാണ് എഫ്.ഐ.ആര്‍. തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ വാര്‍ത്താസമ്മേളനത്തിനിടെയാണ് ചോദ്യംചോദിച്ച കടവില്‍ റഷീദ് എന്ന മാധ്യമപ്രവര്‍ത്തകനെ സെന്‍കുമാര്‍ ഭീഷണിപ്പെടുത്തിയത്. സെന്‍കുമാറിന്‍റെ കൂടെയുണ്ടായിരുന്നവര്‍ മാധ്യമപ്രവര്‍ത്തകനെ പിടിച്ചുപുറത്താക്കാനും നോക്കി. സെന്‍കുമാറിനെ ഡി.ജി.പി ആക്കിയത് ജീവിതത്തില്‍ ചെയ്ത വലിയ അബദ്ധമായിപ്പോയെന്ന ചെന്നിത്തലയുടെ പരാമര്‍ശത്തെ കുറിച്ചായിരുന്നു ചോദ്യം. ചോദ്യം കേട്ട് രോഷാകുലനായ സെന്‍കുമാര്‍ മാധ്യമപ്രവര്‍ത്തകനോട് തട്ടിക്കയറി. നിങ്ങള്‍ […]

India Kerala

നിയമസഭയിലെ നയപ്രഖ്യാപന പ്രസംഗം സംബന്ധിച്ച് ഗവര്‍ണര്‍ നിയമവശം പരിശോധിക്കാനൊരുങ്ങുന്നു

നിയമസഭയിലെ നയപ്രഖ്യാപന പ്രസംഗം സംബന്ധിച്ച് ഗവര്‍ണര്‍ നിയമവശം പരിശോധിക്കാനൊരുങ്ങുന്നു. പൌരത്വ നിയമഭേദഗതിയുള്‍പ്പെടെ കോടതിയുടെ പരിഗണനയിലുള്ള വിഷയങ്ങള്‍ നയപ്രഖ്യാപന പ്രസംഗത്തിലുണ്ട്. ഇത് കോടതി അലക്ഷ്യമാണോയെന്ന കാര്യമാണ് പരിശോധിക്കുക.

India Kerala

യു.എ.പി.എ കേസില്‍ സി.പി.എമ്മില്‍ ഭിന്നത; പി.മോഹനന്റെ വാദം തള്ളി എം. വി ഗോവിന്ദനും പി.ജയരാജനും

പന്തീരങ്കാവ് യു.എ.പി.എ കേസിനെ ചൊല്ലി സി.പി.എമ്മില്‍ കടുത്ത ഭിന്നത. അലനും താഹയും മാവോയിസ്റ്റുകളാണെന്ന് പറയാറായിട്ടില്ലെന്ന കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നിലപാട് കേന്ദ്ര കമ്മിറ്റി അംഗം എം.വി ഗോവിന്ദന്‍ തള്ളി. കേരളത്തില്‍ ഭരണം മാത്രമേ പിണറായി വിജയന്റെ കയ്യിൽ ഉള്ളൂവെന്നും ഭരണകൂടം മുഖ്യമന്ത്രിയുടെ കയ്യിൽ അല്ലെന്നുമാണ് എം.വി ഗോവിന്ദന്റെ വിശദീകരണം. പിടിയിലായവര്‍ മാവോയിസ്റ്റുകളാണെന്ന് ആവര്‍ത്തിച്ച് സംസ്ഥാന കമ്മിറ്റി അംഗം പി. ജയരാജനും രംഗത്ത് വന്നു. അലനും താഹയും മാവോയിസ്റ്റുകളാണോ എന്ന് പാര്‍ട്ടി പരിശോധിക്കുന്നതേയുള്ളൂവെന്നും, കുട്ടികളായ അവർക്ക് എന്തെങ്കിലും തെറ്റ് […]

India Kerala

സ്വന്തം പുരയിടത്തില്‍നിന്നും മണ്ണു കടത്തുന്നത് തടഞ്ഞ യുവാവിനെ ജെ.സി.ബി ഇടിച്ച് കൊലപ്പെടുത്തി

സ്വന്തം പുരയിടത്തിൽ നിന്നും മണ്ണ് കടത്തുന്നത് തടഞ്ഞ യുവാവിനെ മണ്ണ് മാഫിയ ജെ.സി.ബി കൊണ്ട് ആക്രമിച്ച് കൊലപ്പെടുത്തി. തിരുവനന്തപുരം കാട്ടാക്കടക്ക് സമീപം കാഞ്ഞിരംവിള വീട്ടിൽ സംഗീത് ആണ് മരിച്ചത്. ജെ.സി.ബി ഓപറേറ്റര്‍ വിജീഷിനെ പൊലീസ് പിടികൂടി. സംഭവത്തില്‍ കൃത്യത്തിനുപയോഗിച്ച ജെ.സി.ബി പൊലീസ് പിടിച്ചെടുത്തു. കാട്ടാക്കടയില്‍ നിന്നാണ് ജെ.സി.ബി പിടിച്ചെടുത്തത്. കേസിലെ മുഖ്യപ്രതികള്‍ ഉള്‍പ്പടെ അഞ്ച് പേരെ ഇനിയും കണ്ടെത്താനുണ്ട്. ഇന്ന് പുലർച്ചെയായിരുന്നു സംഭവം. കോഴി വ്യാപാരം നടത്തി വന്നിരുന്ന സംഗീതിന്റെ പുരയിടത്തിൽ നിന്ന് മണ്ണ് മാഫിയകൾ മണ്ണ് […]

India Kerala

പൗരത്വ ഭേദഗതി അനുകൂല പരിപാടിയില്‍ യുവതിക്ക് നേരെയുണ്ടായ അതിക്രമം:

പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിച്ച് നടത്തിയ പരിപാടിയില്‍ പ്രതിഷേധിച്ച യുവതിക്ക് നേരെയുണ്ടായ അതിക്രമത്തില്‍ 29 സംഘപരിവാര്‍-ബി.ജെ.പി പ്രവര്‍ത്തകര്‍ക്കെതിരെ എറണാകുളം നോര്‍ത്ത് പൊലീസ് കേസെടുത്തു. കലൂര്‍ പാവക്കുളം ശിവക്ഷേത്രം ഹാളില്‍ നടന്ന പൗരത്വ ഭേദഗതി നിയമ അനുകൂല പരിപാടിക്കെതിരെ ക്ഷേത്രത്തിന് സമീപമുള്ള ഹോസ്റ്റലിലെ താമസക്കാരിയായ യുവതി പ്രതികരിക്കുകയായിരുന്നു. തുടര്‍ന്ന് യുവതിയെ കൈയ്യേറ്റം ചെയ്യുകയും കൊലവിളി നടത്തുകയും ചെയ്തു. ഈ സംഭവത്തിലാണ് ഇന്ന് എറണാകുളം പൊലീസ് 29 പേര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. യുവതിയുടെ മൊഴിയുടെയും സോഷ്യല്‍ മീഡിയ വീഡിയോകളുടെയും അടിസ്ഥാനത്തിലാണ് പൊലീസ് […]

India Kerala

നേപ്പാളില്‍ മരിച്ച പ്രവീണിന്റെയും കുടുംബത്തിന്റെയും മൃതദേഹം സംസ്കരിച്ചു

നേപ്പാളില്‍ മരിച്ച പ്രവീണിന്റെയും കുടുംബത്തിന്റെയും മൃതദേഹം സംസ്കരിച്ചു. അന്തിമോപചാരം അര്‍പ്പിക്കാന്‍ വലിയ ജനാവലിയുണ്ടായിരുന്നു. വികാരനിര്‍ഭരമായ നിമിഷങ്ങള്‍ക്കാണ് നാട് സാക്ഷ്യം വഹിച്ചത്. രാഷ്ട്രീയ സാമൂഹിക മേഖലയിലെ നിരവധിപേര്‍ സംസ്കാര ചടങ്ങിനെത്തി. മക്കളായ ശ്രീഭദ്ര, ആര്‍ച്ച, അഭിനവ് എന്നിവരെ ഒരു കുഴിയിലാണ് സംസ്കരിച്ചത്. 20ാം തിയതി രാത്രി 9.30നാണ് 15 അംഗ സംഘം ധാമന്‍ എവറസ്റ്റ് പനോരമ റിസോട്ടില്‍ എത്തിയത്. നാല് മുറികള്‍ ബുക്ക് ചെയ്തിരുന്നു. ഇതില്‍ ഒരു മുറിയിലായിരുന്നു തിരുവനന്തപുരം ചെങ്കോട്ട്കോണം സ്വദേശി പ്രവീണ്‍ കുമാര്‍, ഭാര്യ ശരണ്യ, […]

India Kerala

യു.എ.പി.എ കേസില്‍ സി.പി.എമ്മില്‍ ഭിന്നത;

അലനും താഹക്കും മാവോയിസ്റ്റ് ബന്ധമുണ്ടെന്ന് ഉറപ്പിച്ച് പറയുകയാണെന്നും അതിന്റെ ആഴമെത്രയാണെന്ന് പാര്‍ട്ടിക്ക് അന്വേഷിച്ച് കണ്ടെത്താനായിട്ടില്ലെന്നും എം.വി ഗോവിന്ദന്‍ പറഞ്ഞുപന്തീരങ്കാവ് യു.എ.പി.എ കേസിനെ ചൊല്ലി സി.പി.എമ്മിനകത്ത് കടുത്ത ഭിന്നത. കോഴിക്കോട് ജില്ലാ സെക്രട്ടറി പി.മോഹനനെ തള്ളി എം.വി ഗോവിന്ദനും പി.ജയരാജനും രംഗത്തെത്തി.അലനും താഹക്കും മാവോയിസ്റ്റ് ബന്ധമുണ്ടെന്ന് ഉറപ്പിച്ച് പറയുകയാണെന്നും അതിന്റെ ആഴമെത്രയാണെന്ന് പാര്‍ട്ടിക്ക് അന്വേഷിച്ച് കണ്ടെത്താനായിട്ടില്ലെന്നും എം.വി ഗോവിന്ദന്‍ പറഞ്ഞു. ഭരണം മാത്രമെ പിണറായി വിജയനുള്ളുവെന്നും ഭരണകൂടം പിണറായിയുടെ കയ്യിലില്ലെന്നും ഗോവിന്ദന്‍ വ്യക്തമാക്കി. പന്തീരങ്കാവ് കേസില്‍ തന്റെ മുന്‍ […]

India Kerala

പന്തീരങ്കാവ് യു.എ.പി.എ കേസ്; കോഴിക്കോട് ജില്ലാ സെക്രട്ടറിയെ തള്ളി നേതാക്കള്‍

പന്തീരങ്കാവ് യു.എ.പി.എ വിഷയത്തില്‍ സി.പി.എമ്മില്‍ ഭിന്നത. സി.പി.എം കോഴിക്കോട് ഘടകത്തെ തള്ളി എം.വി ഗോവിന്ദനും രംഗത്ത്. അലനും താഹക്കും മാവോയിസ്റ്റ് ബന്ധമുണ്ട്. അതിന്റെ ആഴം പാര്‍ട്ടിക്ക് അന്വേഷിച്ച് കണ്ടെത്താനായിട്ടില്ലെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഭരണം മാത്രമാണ് ഭരണകൂടം പിണറായിയുടെ കയ്യിലല്ലെന്നും അദ്ദഹം കൂട്ടിചേര്‍ത്തു. ഇതേ നിലപാടില്‍ തന്നെയാണ് പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവ് പി ജയരാജന്‍. അലനും താഹയും മാവോയിസ്റ്റുകള്‍ തന്നെയാണ്. സി.പി.എമ്മിനകത്ത് ഇക്കാര്യത്തില്‍ ഒറ്റ നിലപാടാണ്. ഭിന്ന നിലപാട് ഉണ്ടെന്ന് വരുത്താനാണ് ഒരു വിഭാഗം മാധ്യമങ്ങളുടെ ശ്രമമെന്നും […]