India Kerala

കെ.പി.സി.സി യോഗത്തിലേക്ക് തന്നെ വിളിച്ചിട്ടില്ല: മുരളീധരൻ

കെ.പി.സി.സി യോഗത്തിലേക്ക് തന്നെ വിളിച്ചിട്ടില്ലെന്ന് കെ.മുരളീധരൻ എംപി. കെ.പി.സി.സി അധ്യക്ഷന്റെ വിവേചനാധികാരത്തെ ചോദ്യം ചെയ്യാനില്ല. എല്‍.ഡി.എഫിന്‍റെ മനുഷ്യ മഹാ ശൃംഖലയിൽ യു.ഡി.എഫ് അണികൾ പങ്കെടുത്തത് നേതാക്കൾ ഗൗരവത്തോടെ കാണണം. ഇക്കാര്യം രമേശ് ചെന്നിത്തലയുമായി സംസാരിച്ചെന്നും മുരളീധരന്‍ കോഴിക്കോട് പറഞ്ഞു. പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധങ്ങള്‍ക്ക് വേണ്ടവിധത്തില്‍ നേതൃത്വം നല്‍കാന്‍ കോണ്‍ഗ്രസിന് കഴിഞ്ഞില്ലെന്ന വിമര്‍ശനം നേരത്തെ തന്നെ മുരളീധരന്‍ ഉന്നയിച്ചിരുന്നു. യു.ഡി.എഫിന് സ്ഥിരമായി വോട്ടുചെയ്യുന്നവര്‍ എല്‍.ഡി.എഫിന്‍റെ മനുഷ്യ ശൃംഖലയിൽ അണിനിരന്നു. ഭയപ്പെട്ടുപോയ ന്യൂനപക്ഷങ്ങൾക്ക് രക്ഷകരാകാൻ യു.ഡി.എഫിന് കഴിഞ്ഞില്ലെന്നും മുരളീധരന്‍ […]

India Kerala

മനുഷ്യ ശൃംഖലയില്‍ യുഡിഎഫ് പ്രവര്‍ത്തകര്‍ പങ്കെടുത്ത സംഭവം വിവാദമാക്കേണ്ടതില്ല

മനുഷ്യമഹാശൃംഖലയില്‍ യുഡിഎഫ് പ്രവര്‍ത്തകരും മുസ്ലീം സംഘടനകളും പങ്കെടുത്തതിനെ ന്യായീകരിച്ച്‌ ലീഗ്. മനുഷ്യ ശൃംഖലയില്‍ യുഡിഎഫ് പ്രവര്‍ത്തകര്‍ പങ്കെടുത്ത സംഭവം വിവാദമാക്കേണ്ടതില്ലെന്ന് പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. സിഎഎ പ്രതിഷേധം എന്ന നിലയിലാണ് ആളുകള്‍ പങ്കെടുക്കുന്നത്. പൗരത്വ ഭേദഗതിക്കതിരെയുള്ള എല്ലാ സമരത്തിലും എല്ലാവരും പങ്കെടുക്കും, അതെടുത്ത് വിവാദമുണ്ടാക്കുന്നത് ബിജെപിയെ സഹായിക്കാനേ ഉപകരിക്കൂ എന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. മനുഷ്യ മഹാശൃംഖലയില്‍ യുഡിഎഫ് പ്രവര്‍ത്തകര്‍ പങ്കെടുത്തതിനെ വിമര്‍ശിച്ച്‌ നേരത്തെ കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്ത് വന്നിരുന്നു. ഈ പശ്ചാത്തലത്തിലാണ് കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം. അതെസമയം ലീഗിന്റെ അറിവോടെ […]

India Kerala

സ്വര്‍ണ വില കൂടി

സ്വര്‍ണ വില 30,000 കടന്നു മുന്നേറുകയാണ്. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്. ഇതോടെ പവന്‍റെ വില 30,160 രൂപയിലെത്തി. ഗ്രാമിന് 20 രൂപ കൂടി 3,770 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ഈ മാസം രണ്ടാം തവണയാണ് പവന്‍റെ വില 30,000 കടക്കുന്നത്. ജനുവരി എട്ടിന് പവന്‍റെ വില 30,400 രൂപയില്‍ എത്തിയിരുന്നു.

India Kerala

പൗരത്വ ഭേദഗതി നിയമം പിൻവലിക്കണം

പൗരത്വ ഭേദഗതി നിയമം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് രാഷ്ട്രപതിക്ക് ഭീമ ഹർജി നൽകുന്നതിന്റെ ഭാഗമായി മെല്‍ബണിലെ ഇന്ത്യക്കാര്‍ ഒപ്പ് ശേഖരണം തുടങ്ങി. ഒരു മാസം നീണ്ടുനിൽക്കുന്ന ഒപ്പ് ശേഖരണത്തിലൂടെ സി.എ.എയുടെ മറവിലുള്ള സംഘപരിവാറിന്‍റെ സവർണ ഹിന്ദുത്വ അജണ്ട തുറന്നുകാട്ടുകയാണ് ലക്ഷ്യമെന്ന് മെല്‍ബണിലെ സെക്യുലര്‍ ഫോറം വ്യക്തമാക്കി. സെക്യുലര്‍ ഫോറം മെൽബണിൽ സംഘടിപ്പിച്ച ജനകീയ സദസ് മാതൃകാപരമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഇന്ത്യൻ ഭരണഘടനയെയും മതേരതത്വത്തെയും സംരക്ഷിക്കാൻ ഇന്ത്യയിലെ ജനങ്ങളോടൊപ്പം വിദേശ ഇന്ത്യക്കാരും മുന്നോട്ടു വരണം. ലോകരാജ്യങ്ങളിൽ താമസിക്കുന്ന […]

India Kerala

പരസ്യ പ്രസ്താവനകൾ ഒഴിവാക്കണമെന്ന് മുരളിയോട് മുതിര്‍ന്ന നേതാക്കള്‍

പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭത്തിൽ ഉൾപ്പെടെ പാർട്ടി, മുന്നണി നേതൃത്വം എടുക്കുന്ന നയങ്ങൾക്കെതിരായ എതിർ അഭിപ്രായം ആണ് കെ മുരളീധരന്റെ നേതൃ വിമർശങ്ങൾക്ക് പിന്നിലെന്ന് സൂചന. പരസ്യ പ്രസ്താവനകൾ ഒഴിവാക്കാൻ മുതിർന്ന നേതാക്കൾ മുരളിയുമായി ആശയവിനിമയം നടത്തി. പരസ്യ വിമർശനങ്ങൾ മുരളി ഒഴിവാക്കിയേക്കും. കെ.പി.സി.സി ഭാരവാഹി പട്ടികയ്ക്ക് പതിവിൽ കവിഞ്ഞ സ്വീകാര്യതയാണ് സംസ്ഥാനത്തെ കോൺഗ്രസ് നേതാക്കൾ നൽകിയത്. വലിയ പൊട്ടിത്തെറിയിലേക്കൊന്നും ഭാരവാഹി പ്രഖ്യാപനം പോയില്ല. അതേസമയം കെ മുരളീധരൻ കെ.പി.സി.സി ഭാരവാഹി പട്ടികക്കെതിരെ പരസ്യ വിമർശം തുടരുകയും […]

India Kerala

നയപ്രഖ്യാപന പ്രസംഗം: സര്‍ക്കാര്‍ ഗവര്‍ണര്‍ക്ക് ഇന്ന് വിശദീകരണം നല്‍കിയേക്കും

നയപ്രഖ്യാപന പ്രസംഗത്തിന്റെ കരടിൽ പൗരത്വ നിയമത്തിനെതിരായ പരാമർശം ഉൾപ്പെടുത്തിയതിൽ ഗവര്‍ണര്‍ക്ക് സര്‍ക്കാര്‍ ഇന്ന് വിശദീകരണം നല്‍കിയേക്കും. കോടതിയില്‍ ഇരിക്കുന്ന വിഷയം നിയമസഭയില്‍ പറയുന്നത് കോടതിലക്ഷ്യമല്ലെന്ന നിലപാടായിരിക്കും സര്‍ക്കാര്‍ സ്വീകരിക്കുക. ഇതുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധികളും സര്‍ക്കാര്‍ ചൂണ്ടിക്കാട്ടിയേക്കും. ബുധനാഴ്ച അവതരിപ്പിക്കേണ്ട നയപ്രഖ്യാപന പ്രസംഗത്തില്‍ ഉള്‍പ്പെടുത്തിയ പൌരത്വ നിയമത്തിനെതിരായ പരാമര്‍ശങ്ങള്‍ പുനപരിശോധിക്കണമെന്നാണ് ഗവര്‍ണര്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. സുപ്രീംകോടതിയുടെ പരിഗണനയില്‍ ഇരിക്കുന്ന കേസിനെ സംബന്ധിച്ച പരാമര്‍ശം നയപ്രഖ്യാനത്തില്‍ ഉള്‍പ്പെടുത്തുന്നത് കോടതിലക്ഷ്യമാണെന്നും സര്‍ക്കാരിന്‍റെ അധികാര പരിധിയില്‍ ഉള്‍പ്പെടാത്ത വിഷയം സംബന്ധിച്ച പരാമര്‍ശങ്ങള്‍ […]

India Kerala

നയപ്രഖ്യാപന പ്രസംഗത്തിൽ എതിർപ്പ് വ്യക്തമാക്കി ഗവര്‍ണര്‍

നയപ്രഖ്യാപന പ്രസംഗത്തിൽ എതിർപ്പ് വ്യക്തമാക്കി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ. പൗരത്വനിയമ ഭേദഗതിക്കെതിരായ പരാമര്‍ശം ഒഴിവാക്കണമെന്ന് ഗവർണർ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. സുപ്രീം കോടതിയുടെ പരിഗണനയിൽ ഉള്ള വിഷയമായതിനാൽ നിയമസഭയിൽ ഉന്നയിക്കുന്നതിലെ അനൗചിത്യം ചൂണ്ടിക്കാട്ടിയാണ് ആവശ്യം. പൗരത്വ നിയമ ഭേദഗതിയിൽ സർക്കാർ നിലപാടിനെതിരെ ആവർത്തിച്ച് രംഗത്തെതിയതിന് തുടർച്ചയായാണ് നയപ്രഖ്യാപന പ്രസംഗത്തിലും ഗവർണർ ഉടക്കുവെച്ചത്. പൗരത്വ നിയമം സംസ്ഥാന സർക്കാരിന്‍റെ അധികാര പരിധിയിൽ വരുന്നതല്ല. പോരാത്തതിന് വിഷയം കോടതിയുടെ പരിഗണനയിലുമാണ്. ഇത് കോടതിയലക്ഷ്യമാവുമോ എന്നും പരിശോധിക്കണം. അതിനാൽ നിയമത്തെ തുറന്നെതിർക്കുന്ന […]

India Kerala

സര്‍ക്കാര്‍ വീണ്ടും ബന്ധുനിയമന വിവാദത്തില്‍

സര്‍ക്കാര്‍ വീണ്ടും ബന്ധുനിയമന വിവാദത്തില്‍. ഹരിതകേരള മിഷന്‍ വൈസ് ചെയര്‍പേഴ്സണ്‍ ടി എന്‍ സീമയുടെ ഭര്‍ത്താവിന് സര്‍ക്കാര്‍നിയമനം നല്‍കിയതാണ് വിവാദമായത്. സി ഡിറ്റില്‍ നിന്നും വിരമിച്ച ജയരാജിനെ സി ഡിറ്റ് ഡയറക്ടറായാണ് നിയമിച്ചിരിക്കുന്നത്. ജീവനക്കാരുടെ എതിര്‍പ്പ് മറികടന്നാണ് സര്‍ക്കാര്‍ നിയമനം. വിരമിച്ച ഉദ്യോഗസ്ഥരെ മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫിലടക്കം നിയമിക്കരുതെന്ന തീരുമാനമായിരുന്നു സര്‍ക്കാര്‍ അധികാരമേറ്റപ്പോള്‍ എടുത്തിരുന്നത്. എന്നാല്‍ ബന്ധുനിയമനത്തില്‍ മന്ത്രിമാര്‍ വിവാദത്തില്‍ പെട്ടതിന് പിന്നാലെയാണ് മറ്റൊരു നിയമന വിവാദം കൂടി സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കിയിരിക്കുന്നത്. ഹരിതകേരള മിഷന്‍ വൈസ് ചെയര്‍പേഴ്സണ്‍ […]

India Kerala

ജേക്കബ് എബ്രഹാമിന് മുഖ്യപരിഗണന: കുട്ടനാട്ടില്‍ സ്ഥാനാര്‍ത്ഥിയെ നിശ്ചയിച്ച് ജോസഫ് വിഭാഗം

കുട്ടനാട് സീറ്റില്‍ സ്ഥാനാര്‍ത്ഥിയെ നിശ്ചയിച്ച് കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം. കഴിഞ്ഞ തവണ മത്സരിച്ച ജേക്കബ് എബ്രഹാമിനെയാണ് ജോസഫ് വിഭാഗം ഉയര്‍ത്തിക്കാട്ടിയിരിക്കുന്നത്. സീറ്റ് കോണ്‍ഗ്രസ് ഏറ്റെടുക്കുന്നില്ലെന്നും ജോസ് കെ മാണിയുടെ നീക്കങ്ങള്‍ വിലപ്പോകില്ലെന്നും പി.ജെ ജോസഫ് പറഞ്ഞു. തോമസ് ചാഴിക്കാടന്‍ അധ്യക്ഷനായ സമിതിയെ നിശ്ചയിച്ച് സ്ഥാനാര്‍ത്ഥി നിര്‍ണ്ണയ നടപടികളുമായി ജോസ് വിഭാഗം മുന്നോട്ട് പോകുമ്പോഴാണ് ജോസഫ് ഒരു പടി കൂടി കടന്ന് സ്ഥാനാര്‍ത്ഥിയുടെ പേര് വെളിപ്പെടുത്തിയത്. കഴിഞ്ഞ തവണ കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി കുട്ടനാട്ടില്‍ മത്സരിച്ച ജേക്കബ് […]

India Kerala

സ്കൂളുകളില്‍ മതപഠനം ഭരണഘടനാനുസൃതമായിരിക്കണമെന്ന് ഹൈക്കോടതി

സര്‍ക്കാര്‍ അംഗീകാരമുള്ള സ്ക്കൂളുകളില്‍ മതപഠനം ഭരണഘടനാനുസൃതമായിരിക്കണമെന്ന് ഹൈക്കോടതി. സ്ക്കൂളുകള്‍ ഒരു മതത്തിന് മാത്രം പ്രത്യേക പ്രാധാന്യം നല്‍കുന്നത് മതേതരത്വത്തിന് എതിരാണ്. സര്‍ക്കാറിന്റെ അനുമതിയില്ലാതെ സ്ക്കൂളുകളില്‍ മതപഠനം പാടില്ലെന്ന് വിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കണമെന്നും കോടതി .സ്കൂൾ അടച്ച് പൂട്ടാനുള്ള ഉത്തരവിനെതിരെ മണക്കാട് ഹിദായ എഡ്യുക്കേഷണൽ ആന്റ് ചാരിറ്റബിൾ ട്രസ്റ്റ് സമർപ്പിച്ച ഹരജിയിലാണ് കോടതി ഉത്തരവ്