India Kerala

കൊറോണ: സംസ്ഥാനത്ത് 633 പേര്‍ നിരീക്ഷണത്തില്‍

കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ ജാഗ്രത ശക്തമാക്കി കേരളം. എല്ലാ ജില്ലാ കേന്ദ്രങ്ങളിലും കണ്‍ട്രോള്‍ റൂമുകള്‍ തുറന്നു. ഇന്നലെ പുതുതായി 197 പേരെക്കൂടി നിരീക്ഷണത്തിലാക്കി. കൊറോണ ബാധയുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് ആകെ 633 പേരാണ് നിരീക്ഷണത്തിലുള്ളത്. ലക്ഷണങ്ങളുമായി 7 പേര്‍ ആശുപത്രിയിലുണ്ട്. ഇന്നലെ 6 പേരുടെ സാമ്പിളുകള്‍ കൂടി പൂനൈ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചു. ഇതുവരെ വന്ന ആറ് റിസല്‍ട്ടുകളും നെഗറ്റീവാണ്. കൊറോണ സ്ഥിരീകരിച്ചാല്‍ നേരിടാനുള്ള സംവിധാനം ആരോഗ്യ വകുപ്പ് ഒരുക്കുന്നുണ്ട്. കൊച്ചിക്ക് പുറമെ തിരുവന്തപുരം എയര്‍പോര്‍ട്ടിലും […]

India Kerala

വാഹന അപകട കേസ് ; നഷ്ടപരിഹാര നടപടികള്‍ വേഗത്തിലാക്കണം : ലോക്നാഥ് ബെഹ്റ

വാഹന അപകട കേസുകളില്‍ നഷ്ടപരിഹാര നടപടികള്‍ വേഗത്തിലാക്കാന്‍ സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റയുടെ നിര്‍ദ്ദേശം. വാഹനാപകടത്തില്‍പ്പെട്ടയാള്‍ക്ക് നഷ്ടപരിഹാരം ലഭിക്കുന്നത് വേഗത്തിലാക്കുന്നതിന് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാര്‍ ആക്സിഡന്‍റ് ഇന്‍ഫര്‍മേഷന്‍ റിപ്പോര്‍ട്ട് തയ്യാറാക്കി മൂന്നു മാസത്തിനകം ക്ലെയിംസ് ട്രിബ്യൂണലിനോ മറ്റ് ഏജന്‍സികള്‍ക്കോ നല്‍കണമെന്ന്‌ ഡിജിപി നിര്‍ദ്ദേശിച്ചു . നഷ്ടപരിഹാരം ലഭിക്കാന്‍ അര്‍ഹതയുണ്ടെന്ന് അവകാശപ്പെടുന്ന വ്യക്തിക്കും ഇന്‍ഷുറന്‍സ് സ്ഥാപനത്തിനും നിശ്ചിത ഫീസ് ഈടാക്കി അപകടത്തില്‍പ്പെട്ട വാഹനത്തിന്‍റെ വിവരങ്ങള്‍ നല്‍കാവുന്നതാണ് .നഷ്ടപരിഹാരത്തിനുള്ള അപേക്ഷ അപകടം നടന്ന് ആറു മാസത്തിനുശേഷം ക്ലെയിംസ് ട്രിബ്യൂണല്‍ […]

India Kerala

നടിയെ ആക്രമിച്ച കേസ്; കുറ്റം ചുമത്തിയതിനെതിരെ ദിലീപ് നല്‍കിയ ഹര്‍ജിയില്‍ നാളെ വാദം കേള്‍ക്കും

നടിയെ ആക്രമിച്ച കേസില്‍ ഹൈക്കോടതിയില്‍ ദിലീപ് നല്‍കിയ ഹര്‍ജിയില്‍ നാളെ വാദം കേള്‍ക്കും. കേസില്‍ തനിക്കെതിരേ കുറ്റം ചുമത്തിയത് നിയമപരമല്ലെന്ന് കാണിച്ചാണ് ദിലീപ് ഹൈക്കോടതിയെ സമീപിച്ചത്. വിടുതല്‍ ഹര്‍ജി തള്ളയതിനെതിരേ മേല്‍ക്കോടതിയെ സമീപിക്കാന്‍ സമയം കിട്ടിയില്ല. തനിക്കെതിരേയും മറ്റ് പ്രതികള്‍ക്കെതിരേയുമുള്ള കുറ്റങ്ങള്‍ വ്യത്യസ്തമാണെന്നും അതിനാല്‍ ഒരുമിച്ച്‌ കുറ്റം ചുമത്താന്‍ കഴിയില്ലെന്നും ദീലീപ് പറഞ്ഞു. ദിലീപിന്റെ ഹര്‍ജി നിയമപരമായി നിലനില്‍ക്കുന്നതല്ലെന്ന് ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. ഇതേ ആവശ്യം ഉന്നയിച്ചുകൊണ്ട് ദിലീപ് സുപ്രീം കോടതിയെ സമീപിച്ചു. […]

India Kerala

ഗവർണ്ണർക്കെതിരെ പ്രതിഷേധവും പ്രമേയവുമായി മുന്നോട്ട് പോകാൻ യു.ഡി.എഫ് തീരുമാനം

ഗവർണ്ണർക്കെതിരെയുളള പ്രതിഷേധവും പ്രമേയവുമായി മുന്നോട്ട് പോകാൻ യു.ഡി.എഫ് തീരുമാനം. നിയമസഭയില്‍ നയപ്രഖ്യാപന വേളയിൽ തന്നെ ഗവർണ്ണർക്കെതിരെ പ്രതിപക്ഷം എതിർപ്പുയർത്തും. ഗവർണ്ണർക്കെതിരായ പ്രമേയം അവതരിപ്പിക്കാൻ ചട്ടം അനുവദിക്കുന്നുണ്ടെന്ന് സ്പീക്കറും വ്യക്തമാക്കി. പൌരത്വ നിയമ വിഷയത്തിൽ ഇടതുമുന്നണി നേടിയ മേൽക്കൈ മറികടക്കാൻ വേണ്ടിയാണ് ഗവർണ്ണർക്കെതിരായ എതിർപ്പ് ശക്തമാക്കാനുളള യു.ഡി.എഫ് തീരുമാനം. നയപ്രഖ്യാപന പ്രസംഗത്തിനായി ഗവർണ്ണർ നിയമസഭയിൽ എത്തുമ്പോൾ തന്നെ പ്രതിഷേധം നടത്താനാണ് മുന്നണി നേതൃത്വത്തിന്റെ ആലോചന. നാളെ രാവിലെ ചേരുന്ന പാർലമെന്ററി പാർട്ടി യോഗം ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കും. ഗവർണ്ണറോട് […]

India Kerala

ശബരിമല സ്ത്രീപ്രവേശം

ശബരിമല സ്ത്രീപ്രവേശനം അടക്കമുള്ള ഹരജികളിലെ നിയമപ്രശ്നങ്ങളിൽ അഭിഭാഷകര്‍ക്ക് ധാരണയിലെത്താൻ കഴിഞ്ഞില്ലെന്ന് സോളിസിറ്റർ ജനറൽ തുഷാർ മെഹ്ത സുപ്രീം കോടതിയെ അറിയിച്ചു. ഏതൊക്കെ നിയമപ്രശ്നങ്ങിലൂന്നിയാകണം വാദം എന്നതില്‍ കോടതി തന്നെ തീര്‍പ്പ് കല്‍പ്പിക്കണമെന്ന് സോളിസിറ്റർ ജനറൽ കോടതിയിൽ ആവശ്യപ്പെട്ടു. നിയമപ്രശ്നങ്ങളില്‍ ഒമ്പതംഗ ഭരണഘടന ബഞ്ച് 10 ദിവസത്തിനകം വാദം കേൾക്കൽ പൂർത്തിയാക്കുമെന്ന് ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെ വ്യക്തമാക്കി. നിയമപ്രശ്നങ്ങളിൽ സമവായത്തിലെത്താനായി അഭിഭാഷകരുടെ യോഗം വിളിക്കാൻ സുപ്രീംകോടതി രജിസ്ട്രിയോട് ആവുശ്യപ്പെട്ടിരുന്നു. ഇതനുസരിച്ചാണ് ഈ മാസം 17ന് അഭിഭാഷകർ […]

India Kerala

പൌരത്വ നിയമ ഭേദഗതിക്കെതിരെ എല്‍.ഡി.എഫ് -യു.ഡി.എഫ് ഭേദം മറന്ന് ഒരുമിച്ച് നില്‍ക്കണമെന്ന് എ.കെ ആന്റണി

പൌരത്വ നിയമ ഭേദഗതിക്കെതിരെ എല്‍.ഡി.എഫ് -യു.ഡി.എഫ് ഭേദം മറന്ന് ഒരുമിച്ച് നില്‍ക്കണമെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയംഗം എ.കെ ആന്‍റണി. സംയുക്ത പ്രക്ഷോഭത്തിലേക്കില്ലെന്ന നിലപാടില്‍ കോണ്‍ഗ്രസ് നില്‍ക്കുമ്പോഴാണ് എ.കെ ആന്‍റണിയുടെ പ്രസ്താവന. രാഷ്ട്രീയ തര്‍ക്കത്തിലേക്ക് വിഷയത്തെ കൊണ്ടുപോകാനില്ലെന്ന് പറഞ്ഞ ആന്‍റണി പിന്നീട് പ്രസ്താവന മയപ്പെടുത്തുകയും ചെയ്തു. കോണ്‍ഗ്രസിന്‍റെ കലാ വിഭാഗമായ സംസ്കാര സാഹിതിയുടെ ആഭിമുഖ്യത്തില്‍ ആര്യാടന്‍ ഷൌക്കത്ത് നടത്തുന്ന കാവല്‍ യാത്രം ഉദ്ഘാടനം ചെയ്യവെ ആണ് ആന്‍റണി യോജിച്ച് പോരാട്ടത്തിന്‍റെ ആവശ്യകതയെക്കുറിച്ച് പറഞ്ഞത്. സംയുക്ത പ്രക്ഷോഭം സംബന്ധിച്ച കോണ്‍ഗ്രസില്‍ […]

India Kerala

കൊറോണ; സംസ്ഥാനത്ത് 436 പേര്‍ നിരീക്ഷണത്തില്‍

കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് മുന്നൊരുക്കങ്ങള്‍ ശക്തിപ്പെടുത്തി ആരോഗ്യ വകുപ്പ്. 436 പേരാണ് സംസ്ഥാനത്ത് നിരീക്ഷണത്തിലുള്ളത്. ഇതില്‍‌ അഞ്ച് പേരെ ആശുപത്രികളിലാണ് നിരീക്ഷിക്കുന്നത്. ഇന്നലെ കൊച്ചിയില്‍ സന്ദര്‍ശനം നടത്തിയ കേന്ദ്ര സംഘം ഇന്ന് തിരുവനന്തപുരത്തെത്തും. രോഗബാധിത പ്രദേശത്ത് നിന്നും സംസ്ഥാനത്തെത്തിയ 436 പേരാണ് അതീവ നിരീക്ഷണത്തിലുള്ളത്. 431 പേര്‍ വീടുകളിലും 5 പേര്‍ ആശുപത്രകളിലുമാണ് ഉള്ളത്. സംശയാസ്പദമായവരുടെ രക്തസാമ്പിളുകള്‍ എഎന്‍വി പുനെയില്‍ പരിശോധനക്ക് അയച്ചിട്ടുണ്ട്. കൊച്ചിയില്‍ മൂന്നു പേരും തിരുവനന്തപുരം തൃശ്ശൂര്‍ എന്നിവിടങ്ങളില്‍ ഓരോരുത്തരുമാണ് ആശുപത്രികളില്‍ […]

India Kerala

ഗവർണർക്കെതിരായ പ്രമേയത്തിലുറച്ച് യു.ഡി.എഫ്

ഗവർണറെ തിരിച്ചുവിളിക്കണമെന്ന പ്രമേയം നിയമസഭയിൽ അവതരിപ്പിക്കാനുറച്ച് പ്രതിപക്ഷം. മുഖ്യമന്ത്രി തയ്യാറാകാത്തതിനാലാണ് താൻ പ്രമേയം കൊണ്ട് വന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ആലോചിച്ചെടുത്ത തീരുമാനമാണെന്ന് ലീഗ് നേതൃത്വവും വ്യക്തമാക്കി. പൌരത്വനിയമത്തിനെതിരായ സമരത്തിൽ മേൽക്കൈ ആർക്കെന്ന തർക്കം മുറുകുന്നതിനിടെയാണ് ഗവർണറെ തിരിച്ചുവിളിക്കാനുളള പ്രമേയത്തെ രാഷ്ട്രീയ അവസരമായിക്കൂടി പ്രതിപക്ഷം കാണുന്നത്. പ്രമേയത്തിൽ ഉറച്ച് നിൽക്കുന്നുവെന്ന് പറഞ്ഞ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഇക്കാര്യത്തിലെ എൽഡിഎഫ് നിലപാട് സംശയാസ്പദമാണെന്ന് ആരോപിക്കുകയും ചെയ്തു. ഗവർണർക്കെതിരായ പ്രമേയത്തെ മുഖ്യമന്ത്രി പിന്തുണയക്കുമെന്നാണ് പ്രതീക്ഷയെന്നും ചെന്നിത്തല […]

India Kerala

കേരളത്തിൽ എൻപിആർ നടപ്പാക്കാൻ തുടങ്ങിയെന്നതിന് തെളിവുമായി എം.കെ മുനീര്‍

പൌരത്വപട്ടികയില്‍ സര്‍ക്കാരിനെതിരെ ആരോപണം ആവര്‍ത്തിച്ച് മുസ്‌ലിംലീഗ്. എന്‍പിആര്‍ ഉത്തരവ് മുഖ്യമന്ത്രി പിന്‍വലിച്ചിട്ടില്ലെന്നും കേരളത്തിൽ എൻപിആർ നടപ്പാക്കാൻ തുടങ്ങിയെന്നും എം.കെ മുനീര്‍ എം.എല്‍.എ. കേന്ദ്ര നിര്‍ദേശ പ്രകാരം മഞ്ചേരി നഗരസഭ ‌എന്‍പിആര്‍ നടപടി ക്രമങ്ങള്‍ ആരംഭിച്ചു. എൻപിആറുമായി ബന്ധപ്പെട്ട ആദ്യ ഉത്തരവ് മുഖ്യമന്ത്രി റദ്ദാക്കണം. പൌരത്വ നിയമഭേദഗതിക്കെതിരായ സമരത്തിൽ ന്യൂനപക്ഷം ഇടത് മുന്നണിക്കൊപ്പമാണ് എന്ന വാദം ശരിയല്ലെന്നും എ. കെ മുനീര്‍ പറഞ്ഞു

India Kerala

ഇബ്രാഹിം കുഞ്ഞിനെതിരായ അന്വേഷണത്തിന്, സര്‍ക്കാര്‍ അനുമതി വൈകുന്നത് എന്തെന്ന് ഹൈക്കോടതി

ഇബ്രാഹിം കുഞ്ഞിനെതിരെ വിജിലന്‍സ് അന്വേഷണത്തിന് സർക്കാർ അനുമതി വൈകുന്നതിന്റെ കാരണം അറിയിക്കണമെന്ന് ഹൈക്കോടതി. ആലുവ മണപ്പുറം പാലം നിർമ്മാണത്തിലെ അഴിമതി അന്വേഷണത്തിന് അനുമതി നൽകണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹരജിയിലാണ് കോടതി നിർദേശം. പാലാരിവട്ടം പാലം അഴിമതി കേസിലും അനുമതി വൈകുന്നത് കോടതി ചൂണ്ടിക്കാട്ടി.