കോണ്‍ഗ്രസ് നേതാവും മുന്‍ മന്ത്രിയുമായ എം.കമലം അന്തരിച്ചു. 96 വയസായിരുന്നു. കോഴിക്കോട് നടക്കാവിലെ വസതിയില്‍ വച്ചായിരുന്നു അന്ത്യം. 1982-87 കാലത്ത് കരുണാകരന്‍ മന്ത്രിസഭയില്‍ സഹകരണ മന്ത്രിയായിരുന്നു. ആറും ഏഴും കേരള നിയമസഭകളിലെ അംഗവും ഏഴാം സഭയിലെ സഹകരണ വകുപ്പു മന്ത്രിയായിരുന്നു. വനിതാ കമ്മിഷൻ ചെയർപേഴ്സണായും പ്രവർത്തിച്ചിട്ടുണ്ട്. 1948 മുതൽ 1963 വരെ കോഴിക്കോട് മുനിസിപ്പൽ കൗൺസിൽ അംഗമായിരുന്നു. 1980 ലും 1982 ലും കൽപ്പറ്റ നിയോജക മണ്ഡലത്തിൽ നിന്നും കേരള നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.
Kerala
പൌരത്വ ഭേദഗതിക്കെതിരെ യു.ഡി.എഫിന്റെ മനുഷ്യഭൂപടം ഇന്ന്; വയനാട്ടില്‍ രാഹുലിന്റെ നേതൃത്വത്തില്‍ ലോങ് മാര്‍ച്ച്
പൗരത്വഭേദഗതി നിയമ ഭേദഗതിക്കെതിരെ യു.ഡി.എഫ് ഇന്ന് മനുഷ്യഭൂപടം തീര്‍ക്കും. വയനാട്ടില്‍ രാഹുല്‍ ഗാന്ധി എം.പി.യുടെ നേതൃത്വത്തില്‍ ലോങ് മാര്‍ച്ചാണ് നടത്തുന്നത്. മനുഷ്യഭൂപടത്തില്‍ യു.ഡി.എഫ് നേതാക്കളും പ്രവര്‍ത്തകരും അണിനിരക്കും. വൈകീട്ട് നാല് മണിക്ക് ട്രയല്‍ കഴിഞ്ഞ ശേഷം 5 മണിക്കാണ് ഭൂപടത്തില്‍ അണിനിരക്കുന്നത്. തിരുവനന്തപുരത്ത് എ.കെ. ആന്റണിയും കൊല്ലത്ത് വി.എം. സുധീരനും നേതൃത്വം നല്‍കും. മലപ്പുറത്ത് ഹൈദരലി ശിഹാബ് തങ്ങളും പി.കെ. കുഞ്ഞാലിക്കുട്ടിയും കോഴിക്കോട് മുല്ലപ്പള്ളി രാമചന്ദ്രനും ഉമ്മന്‍ ചാണ്ടിയുമാകും നേതൃത്വം വഹിക്കുക. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല […]
നടക്കാവ് ദേവീ ക്ഷേത്രത്തിൽ വെടിക്കെട്ട് അപകടം; 17 പേര്‍ക്ക് പരിക്ക്
തൃപ്പൂണിത്തുറ നടക്കാവ് ദേവീ ക്ഷേത്രത്തിൽ വെടിക്കെട്ട് അപകടം. പതിനേഴ് പേർക്ക് പരിക്കേറ്റു. ഒരാളുടെ നില ഗുരുതരമാണ്. പരിക്കേറ്റവരിൽ ഏറെയും സ്ത്രീകളാണ്. താലപ്പൊലി ആഘോഷത്തിന്റെ ഭാഗമായി നടന്ന വെടിക്കെട്ടിനിടെ ആയിരുന്നു അപകടം. വെടിക്കെട്ടിന്റെ അവസാനം കൂട്ടപൊരിച്ചിലിനിടെ ഒരു അമിട്ട് ചരിഞ്ഞു 100 മീറ്റർ ദൂരെ ആൾക്കൂട്ടത്തിനിടയിൽ വന്നു പതിക്കുകയായിരുന്നു. പരിക്കേറ്റവരിൽ ഏറെയും സ്ത്രീകളാണ്. ഗുരുതരമായി പരിക്കേറ്റ ഉദയംപേരൂർ സ്വദേശിനി വിമലയെ വിദഗ്ധ ചികിത്സയ്ക്കായി സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഇവരുടെ കാലിനാണ് ഗുരുതരമായി പരിക്കേറ്റത് 10 പേർ കളമശേരി മെഡിക്കൽ […]
ഗവര്‍ണര്‍ക്ക് ഇനി ഇസഡ് പ്ലസ് കാറ്റഗറി സുരക്ഷ;രാജ്ഭവന്‍ പ്രത്യേക സുരക്ഷാ മേഖല
ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ സുരക്ഷ വര്‍ധിപ്പിച്ചു. പൗരത്വ നിയമ ഭേദഗതി അടക്കമുള്ള വിഷയങ്ങളില്‍ പ്രതിഷേധം തുടരുന്ന സാഹചര്യത്തിലാണ് സുരക്ഷ വര്‍ധിപ്പിച്ചത്. ഇസഡ് പ്ലസ് കാറ്റഗറി സുരക്ഷയാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് വേണ്ടി നാളെ മുതല്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. സുരക്ഷ വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി രാജ്ഭവനും പരിസരവും പ്രത്യേക സുരക്ഷാ മേഖലയാക്കി മാറ്റുകയും ഇത് വ്യക്തമാക്കുന്ന ബോര്‍ഡ് രാജ്ഭവന് മുന്നില്‍ സ്ഥാപിക്കുകയും ചെയ്തു. സുരക്ഷയ്ക്ക് മാത്രം അമ്ബതോളം ഉദ്യോഗസ്ഥരാണ് ഇനിമുതല്‍ ഗവര്‍ണര്‍ക്കൊപ്പം ഉണ്ടാവുക. ഇസഡ് കാറ്റഗറിയിലാണ് നേരത്തെ ഗവര്‍ണര്‍ക്ക് […]
യുവാക്കള്‍ക്ക് സംരംഭകത്വ രംഗത്ത് അത്ഭുതങ്ങള്‍ സൃഷ്ടിക്കാനാകും: മുഖ്യമന്ത്രി
യുവാക്കളുടെ കഴിവ് സംരംഭകത്വ രംഗത്ത് നല്ല രീതിയില്‍ ഉപയോഗിച്ചാല്‍ അത്ഭുതങ്ങള്‍ സൃഷ്ടിക്കാനാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ . തൊഴിലന്വേഷകര്‍ക്ക് പകരം യുവാക്കള്‍ തൊഴില്‍ദാതാക്കളാകുന്നത് നവകേരള സൃഷ്ടിക്ക് കരുത്തു പകരുമെന്നും മുഖ്യമന്ത്രി പറഞ്ഞു. യുവ സംരംഭകരെ പ്രോത്സാഹിപ്പിക്കാന്‍ സംഘടിപ്പിച്ച ‘എന്‍ലൈറ്റ് 2020’ സംരംഭകത്വ വികസന ക്ലബ് കോണ്‍ക്ലേവ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ആരോഗ്യകരമായ സംരംഭകത്വ സംസ്‌കാരം വളര്‍ത്തിയെടുക്കുന്നതിനുള്ള ശ്രമമാണ് സര്‍ക്കാര്‍ നടത്തുന്നത്. നാട്ടില്‍ വ്യവസായങ്ങള്‍ വളരാനുള്ള എല്ലാ സാഹചര്യവും ഇപ്പോഴുണ്ട്. വ്യവസായം ആരംഭിക്കുന്നതു സംബന്ധിച്ച പ്രശ്‌നങ്ങള്‍ പരിഹരിച്ച് […]
ഇതിലും വലിയ പ്രതിഷേധം കണ്ടിട്ടുണ്ട്: പ്രതിപക്ഷത്തോട് ഗവര്‍ണര്‍
സഭയില്‍ തടഞ്ഞ പ്രതിപക്ഷത്തിന് മറുപടിയുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ഇതിനേക്കാള്‍ വലിയ പ്രതിഷേധം താന്‍ കണ്ടിട്ടുണ്ടെന്നായിരുന്നു നയപ്രഖ്യാപനം കഴിഞ്ഞ് മടങ്ങവേ ഗവര്‍ണറുടെ പ്രതികരണം. നയപ്രഖ്യാപനത്തിനെത്തിയപ്പോഴാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ പ്രതിപക്ഷം നിയമസഭയില്‍ തടഞ്ഞത്. 10 മിനിറ്റോളം ഡയസിന് മുമ്പില്‍ മുദ്രാവാക്യം വിളിച്ചു. വാച്ച് ആന്‍റ് വാര്‍ഡുമാരെ ഉപയോഗിച്ച് വകഞ്ഞു മാറ്റിയാണ് ഗവര്‍ണറെ ഡയസിലേക്ക് എത്തിച്ചത്. നയപ്രഖ്യാപനത്തില്‍ സി.എ.എ ഭാഗങ്ങള്‍ ഗവര്‍ണര്‍ വായിച്ചത് നല്ലകാര്യമെന്ന് നിയമമന്ത്രി എ.കെ ബാലന്‍ പറഞ്ഞു. സംസ്ഥാനത്ത് ഭരണ പ്രതിസന്ധി ഉണ്ടാക്കാനാണ് […]
പ്രതിപക്ഷം ഗവര്‍ണറെ തടഞ്ഞു; നയപ്രഖ്യാപന പ്രസംഗം ബഹിഷ്കരിച്ചു
നയപ്രഖ്യാപന പ്രസംഗത്തിന് നിയമസഭയിലെത്തിയ ഗവര്‍ണറെ പ്രതിപക്ഷം തടഞ്ഞു. 10 മിനിട്ടോളം ഗവര്‍ണര്‍ക്ക് ഡയസിലേക്ക് പ്രവേശിക്കാനായില്ല. പിന്നീട് നയപ്രഖ്യാപന പ്രസംഗം ബഹിഷ്കരിച്ച് പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയി. നയപ്രഖ്യാപനത്തിന് ഗവര്‍ണര്‍ നിയമസഭയില്‍ എത്തിയപ്പോള്‍ തന്നെ പ്രതിപക്ഷം പ്രതിഷേധം തുടങ്ങി. പ്ലക്കാര്‍ഡുമായാണ് പ്രതിപക്ഷം പ്രതിഷേധിച്ചത്. പൌരത്വ ഭേദഗതിക്കെതിരെയും ഗവര്‍ണര്‍ക്കെതിരെയുമുള്ള മുദ്രാവാക്യങ്ങള്‍ പ്ലക്കാര്‍ഡുകളിലുണ്ടായിരുന്നു. നയപ്രഖ്യാപന പ്രസംഗം ബഹിഷ്കരിച്ച പ്രതിപക്ഷം സഭക്ക് പുറത്ത് കുത്തിയിരുന്ന് പ്രതിഷേധിക്കുകയാണ്.
ബി.ജെ.പി പൊതുയോഗം ബഹിഷ്കരിച്ച് തിരുവനന്തപുരത്ത് വ്യാപാരികള്‍ കടകളടച്ചിട്ട് പ്രതിഷേധിച്ചു
ബി.ജെ.പിയുടെ പൗരത്വ നിയമത്തിലെ വിശദീകരണ യോഗം ബഹിഷ്കരിച്ച് വ്യാപാരികള്‍. തിരുവനന്തപുരം പോത്തന്‍കോടും കല്ലറിയിലും ബി.ജെ.പിയുടെ പൊതുയോഗം നടക്കുമ്പോളാണ് വ്യാപാരികള്‍ കടകടച്ചിട്ട് പ്രതിഷേധിച്ചത്. പൗരത്വബില്ലിനെ അനുകൂലിച്ചും നിയമം വിശദീകരിച്ചും ബി.ജെ.പി സംഘടിപ്പിച്ചു വരുന്ന ജനജാഗ്രതാ സദസ്സിന്റെ ഭാഗമായിട്ടായിരുന്നു പൊതുയോഗം. പ്രഭാഷകനായി സംസ്ഥാന വൈസ് പ്രസിഡന്റ് എ.പി അബ്ദുള്ളക്കുട്ടി വന്ന് പരിപാടി തുടങ്ങാനാവുമ്പോഴേക്കും പോത്തന്‍കോട് ജംഗ്ഷന്‍ കാലിയായി. 90 ശതമാനം വ്യാപാരികളും കടകളടച്ചിട്ടു. മെഡിക്കല്‍ ഷോപ്പുകളും ഹോട്ടലുകളും വരെ അടഞ്ഞുകിടന്നു. ഉച്ചക്ക് കല്ലറയിലും സമാനമായ ബഹിഷ്കരണ പ്രതിഷേധം നടന്നു. നേരത്തെ […]
ശ്രീറാം വെങ്കിട്ടരാമനെ സര്‍വീസില്‍ തിരിച്ചെടുക്കാന്‍ ശുപാര്‍ശ
മാധ്യമ പ്രവര്‍ത്തകന്‍ കെ.എം ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ സസ്പെന്റ് ചെയ്ത ശ്രീറാം വെങ്കിട്ടരാമനെ സര്‍വീസില്‍ തിരിച്ചെടുക്കാന്‍ ശുപാര്‍ശ. ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതിയാണ് മുഖ്യമന്ത്രിക്ക് ശുപാര്‍ശ നല്‍കിയത്. അപകട സമയത്ത് താന്‍ അല്ല, ഒപ്പമുണ്ടായിരുന്ന വഫയാണ് വാഹനം ഓടിച്ചതെന്നാണ് ശ്രീറാം ചീഫ് സെക്രട്ടറിക്ക് നല്‍കിയ വിശദീകരണം. അപകടം നടക്കുമ്പോള്‍ താന്‍ മദ്യപിച്ചിരുന്നില്ല. അപകടം നടന്നപ്പോള്‍ ഉടനെ മാധ്യമപ്രവര്‍ത്തകനെ ആശുപത്രിയിലെത്തിക്കാനാണ് ശ്രമിച്ചതെന്നും ശ്രീറാം വിശദീകരണത്തില്‍ അവകാശപ്പെടുകയുണ്ടായി. കഴിഞ്ഞ വര്‍ഷം ആഗസ്തിലാണ് ബഷീര്‍ കാറിടിച്ച് കൊല്ലപ്പെട്ടത്. കേസില്‍ ഇതുവരെ […]
നയപ്രഖ്യാപനം ഇന്ന്: എല്ലാ കണ്ണുകളും ഗവര്‍ണറിലേക്ക്
ഗവര്‍ണറുടെ നയപ്രഖ്യാപനത്തോടെ നിയമസഭയുടെ ബജറ്റ് സമ്മേളനത്തിന് ഇന്ന് തുടക്കമാകും. പൌരത്വ നിയമത്തിനെതിരായി നയപ്രഖ്യാപനത്തിലുള്ള ഭാഗങ്ങള്‍ ഗവര്‍ണര്‍ വായിക്കുമോ എന്നാണ് ഏവരും ഉറ്റ് നോക്കുന്നത്. ഗവര്‍ണറെ മടക്കിവിളിക്കണമെന്ന് ആവശ്യപ്പെട്ടുള്ള പ്രമേയം അടക്കം നിരവധി വിവാദ വിഷയങ്ങള്‍ ഇത്തവണത്തെ സഭാ സമ്മേളനത്തിലുണ്ടാകും. ഗവര്‍ണര്‍ക്കെതിരെ സ്വീകരിക്കേണ്ട നിലപാട് ഇന്ന് രാവിലെ ചേരുന്ന യു.ഡി.എഫ് പാര്‍ലമെന്‍ററി പാര്‍ട്ടി യോഗത്തില്‍ ചര്‍ച്ച ചെയ്യും. പതിനാലാം കേരള നിയമസഭയുടെ പതിനെട്ടാം സമ്മേളനം ഇന്ന് ആരംഭിക്കുമ്പോള്‍ എല്ലാവരുടെയും കണ്ണുകള്‍ ഗവര്‍ണറിലാണ്. രാവിലെ 9 മണിക്ക് ഗവര്‍ണര്‍ നടത്തുന്ന […]











