India Kerala

ബി.ജെ.പിയുടെ സി.എ.എ അനുകൂല പരിപാടിക്ക് താമരശ്ശേരിയിലും ബഹിഷ്കരണം

പൌരത്വ ഭേദഗതി നിയമത്തെ അനുകൂലിച്ച് ബിജെപി നടത്തുന്ന വിശദീകരണം ബഹിഷ്കരിച്ച് കോഴിക്കോട് താമരശേരിയില്‍ വ്യാപാരികള്‍ കടകളടച്ചു. വൈകുന്നേരം അഞ്ച് മണിക്കാണ് ബി.ജെ.പിയുടെ പരിപാടിയെങ്കിലും ഉച്ചയ്ക്ക് രണ്ടരയോടെ തന്നെ ഭൂരിഭാഗം വ്യാപാരികളും കടകളടച്ച് സ്ഥലം വിട്ടു. കടകളടയ്ക്കണമെന്ന് സോഷ്യല്‍ മീഡിയയിലൂടെ ആഹ്വാനം നടത്തിയവര്‍ക്കെതിരെ പോലീസ് ഇന്നലെ കലാപശ്രമത്തിന് കേസെടുത്തിരുന്നു. നേരത്തെ കുറ്റ്യാടി, നരിക്കുനി തുടങ്ങി വിവിധ ഇടങ്ങളില്‍ ബി.ജെ.പിയുടെ വിശദീകരണ യോഗത്തിന് എതിരെ സമാന രീതിയില്‍ പ്രതിഷേധം അരങ്ങേറിയിരുന്നു.

India Kerala

ഒമാന്‍ സുല്‍ത്താന്‍റെ ഓര്‍മ്മയില്‍ അന്നദാനത്തിനൊരുങ്ങി ശ്രീ കാക്കന്നൂര്‍ ക്ഷേത്രം

ഒമാനിലെ പ്രവാസികള്‍ക്ക് മറക്കാനാകാത്ത ഭരണാധികാരിയായിരുന്നു വിടപറഞ്ഞ സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സഈദ്. അദ്ദേഹത്തിന്‍റെ സ്മരണാര്‍ത്ഥമാണ് കോഴിക്കോട് എടച്ചേരി കാക്കന്നൂര്‍ ക്ഷേത്രത്തില്‍ അന്നദാനം നടത്തുന്നത്. അന്നദാനം നടത്തുന്നത് ഒമാനിലെയും പ്രവാസി സുഹൃത്തുക്കളും. ശ്രീ കാക്കന്നൂര്‍ ക്ഷേത്രത്തിലെ തിറ മഹോത്സവത്തോടനുബന്ധിച്ചാണ് അന്നദാനം. മതഭേദമില്ലാതെയാണ് പ്രവാസി കൂട്ടായ്മ അന്നദാനം നടത്താന്‍ ക്ഷേത്രത്തെ സമീപിച്ചത്. ഫെബ്രുവരി മൂന്നിന് ഖാബൂസ് ബിന്‍ സഈദിന്‍റെ സ്മരണയില്‍ നാലായിരം പേര്‍ക്ക് അന്നദാനം നടത്തും. ജനുവരി 29നാണ് തിറ മഹോത്സവം ആരംഭിച്ചത്. ഇതിന് മുന്‍പും ഒമാന്‍ സുല്‍ത്താനായി വഴി […]

India Kerala

കേരളത്തിലും കൊറോണ സ്ഥിരീകരിച്ചു

കേരളത്തിലും കൊറോണ സ്ഥിരീകരിച്ചു. ചൈനയില്‍ നന്നുമെത്തിയ വിദ്യാര്‍ഥിക്കാണ് രോഗം. ചൈനയിലെ വൂഹാന്‍ യൂണിവെര്‍സിറ്റിയില്‍ പഠിക്കുന്ന വിദ്യാര്‍ഥിക്കാണ് രോഗമുണ്ടെന്ന് കണ്ടെത്തിയത്. കേന്ദ്ര ആരോഗ്യമന്ത്രാലയമാണ് രോഗം സ്ഥിരീകരിച്ചത്. പ്രത്യേക സാഹചര്യത്തില്‍ ആരോഗ്യമന്ത്രി കെ.കെ ഷൈലജ അടിയന്തിര യോഗം വിളിച്ചു.

India Kerala

നടക്കാവ് ദേവീ ക്ഷേത്രത്തിലെ വെടിക്കെട്ട്‌ അപകടത്തിൽ നാലു പേര്‍ കസ്റ്റഡിയില്‍

തൃപ്പൂണിത്തുറ നടക്കാവ് ദേവീ ക്ഷേത്രത്തിൽ വെടിക്കെട്ട്‌ അപകടത്തിൽ നാല് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. കിഴക്കേക്കര കരയോഗം ഭാരവാഹികളെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. പ്രാഥമിക പരിശോധനയിൽ വെടിക്കെട്ട് നട [0]ത്തിയത് ചട്ടവിരുദ്ധമായാണെന്ന് വ്യക്തമായിട്ടുണ്ട്. ക്ഷേത്ര നടത്തിപ്പ് ചുമതലയുള്ള കിഴക്കേക്കര കരയോഗം ഭാരവാഹികളെയാണ് ഉദയംപേരൂർ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട് . ചട്ടവിരുദ്ധമായാണ് വെടിക്കെട്ട് നടന്നതെന്ന് പ്രാഥമിക പരിശോധനയിൽ തെളിഞ്ഞിട്ടുണ്ട് വെടിക്കെട്ട് നടത്തുന്നതിന് പൊലീസ് അനുമതി നിഷേധിച്ചിരുന്നു. പിന്നീട് ക്ഷേത്ര ഭാരവാഹികൾ ഹൈക്കോടതിയെ സമീപിക്കുകയും ജില്ലാ ഭരണകൂടം ഉപാധികളോടെ അനുവതി നൽകുകയായിരുന്നു. വെടിക്കെട് നടത്തിയ […]

India Kerala

രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ കോൺഗ്രസ് ലോങ് മാര്‍ച്ച് ആരംഭിച്ചു

വയനാട്ടില്‍ രാഹുല്‍ ഗാന്ധി എം.പി.യുടെ നേതൃത്വത്തില്‍ കോൺഗ്രസ് സംഘടിപ്പിക്കുന്ന ലോങ് മാര്‍ച്ച് ആരംഭിച്ചു. മഹാത്മാഗാന്ധിയുടെ രക്തസാക്ഷിത്വ ദിനത്തിൽ സംസ്ഥാനത്ത് പലയിടങ്ങളിലും കോൺഗ്രസ് സംഘടിപ്പിക്കുന്ന ഭരണഘടന സംരക്ഷണ റാലികളുടെ ഭാഗമായാണ് വയനാട്ടിലും റാലി നടത്തുന്നത്. പൗരത്വഭേദഗതി നിയമ ഭേദഗതിക്കെതിരെ യു.ഡി.എഫിന്‍റെ മനുഷ്യഭൂപടവും ഇന്നുണ്ടായവും. മനുഷ്യഭൂപടത്തില്‍ യു.ഡി.എഫ് നേതാക്കളും പ്രവര്‍ത്തകരും അണിനിരക്കും. വൈകീട്ട് നാല് മണിക്ക് ട്രയല്‍ കഴിഞ്ഞ ശേഷം അഞ്ച് മണിക്കാണ് ഭൂപടത്തില്‍ അണിനിരക്കുന്നത്. തിരുവനന്തപുരത്ത് എ.കെ. ആന്‍റണിയും കൊല്ലത്ത് വി.എം. സുധീരനും നേതൃത്വം നല്‍കും. മലപ്പുറത്ത് ഹൈദരലി […]

India Kerala

വെസ്റ്റ്ഹാമിനെ നിസാരമായി മറികടന്ന് ലിവര്‍പൂള്‍

പ്രീമിയര്‍ ലീഗില്‍ ലിവര്‍പൂളിന്റെ തേരോട്ടം തുടരുന്നു. ലണ്ടന്‍ സ്‌റ്റേഡിയത്തില്‍ നടന്ന കളിയില്‍ വെസ്റ്റ്ഹാം യുണൈറ്റഡിനെ ഏകപക്ഷീയമായ രണ്ട് ഗോളുകള്‍ക്കാണ് ലിവര്‍പൂള്‍ തോല്‍പിച്ചത്. സാദിയോ മാനെ പേശീവലിവിനെ തുടര്‍ന്ന് പുറത്തിരുന്ന മത്സരത്തില്‍ ഒരു ഗോളും അസിസ്റ്റുമായി സലാഹ് മികച്ച പ്രകടനം തുടര്‍ന്നപ്പോള്‍ നിസാരമായാണ് ലിവര്‍പൂള്‍ വെസ്റ്റ്ഹാമിനെ മറികടന്നത്. അവസാന 15 കളികളില്‍ ജയിച്ച ലിവര്‍പൂള്‍ അവസാനമായി തോറ്റത് കഴിഞ്ഞ സീസണില്‍ 41 മത്സരങ്ങള്‍ക്ക് മുമ്പാണ്. ജയത്തോടെ പ്രീമിയര്‍ ലീഗില്‍ രണ്ടാം സ്ഥാനക്കാരേക്കാള്‍ 19 പോയിന്റിന്റെ മുന്‍തൂക്കവും ലിവര്‍പൂള്‍ നേടി. […]

India Kerala

ഇന്ന് ജനുവരി 30; രാജ്യത്തിന്റെ ഹൃദയം തകര്‍ന്ന ദിനം

ഇന്ന് ജനുവരി 30, രാജ്യത്തിന്റെ ഹൃദയം തകര്‍ന്ന ദിനം… ഏവര്‍ക്കും പ്രിയപ്പെട്ട ഗാന്ധിജിയെ ഒരു മതതീവ്രവാദി ഇല്ലാതാക്കിയ ദിനം ബാപ്പുജിയുടെ രക്തസാക്ഷിദിനം… ഗാന്ധി പിറന്ന ഗുജറാത്തിലെ ഒരു സ്കൂളിൽ പരീക്ഷയ്ക്കുണ്ടായിരുന്ന ഒരു ചോദ്യം ഗാന്ധിജി ആത്മഹത്യ ചെയ്തത് എങ്ങനെയാണെന്നായിരുന്നു. എത്ര മനോഹരമായാണ് പലരും ചരിത്രം വളച്ചൊടിക്കുന്നത്. ഗാന്ധിജി ആത്മഹത്യ ചെയ്തതോ ഓട്ടോയിടിച്ച് മരിച്ചതോ അല്ലെന്ന് ആ വിദ്യാര്‍ഥികള്‍ക്ക് പോലുമറിയാം. മതേതരത്വത്തിനും സഹിഷ്ണുതക്കും വേണ്ടി നിലകൊണ്ടതിന് അദ്ദേഹത്തെ ഹിന്ദുത്വവാദികള്‍ വെടിവെച്ചു കൊല്ലുകയായിരുന്നു. നാഥുറാം വിനായക് ഗോഡ്സേ എന്ന ഹിന്ദുത്വവാദി […]

India Kerala

കേസിന്റെ വിചാരണ നീട്ടാന്‍ ദിലീപ് ശ്രമിക്കുന്നെന്ന് പ്രോസിക്യൂഷന്‍

നടിയെ ആക്രമിച്ച കേസിന്റെ സാക്ഷി വിസ്താരം ഇന്ന് ആരംഭിക്കും. ഇരയായ നടിയുടെ വിസ്താരമായിരിക്കും ഇന്ന് നടക്കുക. കേസില്‍ ഒന്നാം പ്രതി ജയിലിൽ നിന്ന് ഫോൺ വിളിച്ചു ഭീഷണിപ്പെടുത്തിയ കേസിൽ പ്രത്യേക വിചാരണ വേണമെന്ന ദിലീപിന്റെ ഹരജി ഹൈക്കോടതി വിധി പറയാന്‍ മാറ്റി. ഒന്നാംപ്രതി പള്‍സര്‍ സുനി ജയിലിൽ നിന്ന് ഫോൺ വിളിച്ചു ഭീഷണിപ്പെടുത്തിയ കേസിൽ പ്രത്യേക വിചാരണ വേണമെന്നാണ് ദിലീപിന്റെ ആവശ്യം. ദിലീപിനെ പണത്തിനായി ഭീഷണിപ്പെടുത്തി എന്ന കുറ്റം ഒന്നാം പ്രതിക്കെതിരെ ചുമത്തിയത് വിചാരണ കോടതിക്ക് സംഭവിച്ച […]

India Kerala

നിര്‍ബന്ധിത വിരമിക്കലിലൂടെ ബി.എസ്.എന്‍.എല്ലില്‍നിന്നും പടിയിറങ്ങുന്നത് പകുതിയിലധികം ജീവനക്കാര്‍

കേന്ദ്ര പൊതുമേഖല സ്ഥാപനമായ ബി.എസ്.എന്‍.എലില്‍നിന്നും ജീവനക്കാര്‍ കൂട്ടത്തോടെ വിരമിക്കുന്നു. കേന്ദ്രസര്‍ക്കാറിന്‍റെ സ്വയം വിരമിക്കല്‍ പദ്ധതിപ്രകാരമാണ് പകുതിയിലധികം ജീവനകാരും സ്വമേധയ വിരമിക്കുന്നത്. 51 ശതമാനം പേരാണ് വി.ആര്‍.എസ് വഴി സര്‍വ്വീസില്‍നിന്നും പടിയിറങ്ങുന്നത്. നഷ്ടത്തിലോടുന്ന ബി.എസ്.എന്‍.എലിനെ ലാഭത്തിലാക്കുന്നതിനായാണ് സ്വയം വിരമിക്കല്‍ പദ്ധതി കേന്ദ്രസര്‍ക്കാര്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. 50 വയസിനും 60 വയസിനും ഇടയിലുള്ളവര്‍ക്കാണ് പദ്ധതി കൊണ്ടുവന്നത്. വിരമിക്കുന്നവര്‍ക്ക് പ്രത്യാക ആനുകൂലങ്ങള്‍ നല്‍കുമെന്നാണ് സര്‍ക്കാര്‍ ഉറപ്പ്. ബി.എസ്.എന്‍.എലിലെ 153788 പേരില്‍ 78569 പേരും ജനുവരി 31ന് പടിയിറങ്ങും. സ്വമേധയ വിമരിക്കല്‍ എന്നാണ് […]

India Kerala

മുന്‍ മന്ത്രി എം.കമലം അന്തരിച്ചു

കോണ്‍ഗ്രസ് നേതാവും മുന്‍ മന്ത്രിയുമായ എം.കമലം അന്തരിച്ചു. 96 വയസായിരുന്നു. കോഴിക്കോട് നടക്കാവിലെ വസതിയില്‍ വച്ചായിരുന്നു അന്ത്യം. 1982-87 കാലത്ത് കരുണാകരന്‍ മന്ത്രിസഭയില്‍ സഹകരണ മന്ത്രിയായിരുന്നു. ആറും ഏഴും കേരള നിയമസഭകളിലെ അംഗവും ഏഴാം സഭയിലെ സഹകരണ വകുപ്പു മന്ത്രിയായിരുന്നു. വനിതാ കമ്മിഷൻ ചെയർപേഴ്സണായും പ്രവർത്തിച്ചിട്ടുണ്ട്. 1948 മുതൽ 1963 വരെ കോഴിക്കോട് മുനിസിപ്പൽ കൗൺസിൽ അംഗമായിരുന്നു. 1980 ലും 1982 ലും കൽപ്പറ്റ നിയോജക മണ്ഡലത്തിൽ നിന്നും കേരള നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.