കോട്ടയം : 2018 ആഗസ്റ്റിലെ ചില ദിനരാത്രങ്ങൾ ഓർക്കുന്നുവോ? ഓരോ പ്രൊഫൈലും ഒരു ഹെൽപ് ലൈൻ ആയി ജീവിച്ച ദിവസങ്ങൾ. നമ്മുടെ കേരളത്തിനെ ആകെമൊത്തം ഒന്ന് കഴുകിയെടുത്ത പ്രളയദിനങ്ങൾ. അന്ന് കൂടെക്കൂടിയ കുറേപ്പേരുണ്ട്, വെള്ളമിറങ്ങിക്കഴിഞ്ഞപ്പോഴും അവർ അവിടെത്തന്നെ നിൽക്കുകയായിരുന്നു – എന്തിനാണ് ഇനിയും ഞങ്ങളെ ഈ വെള്ളത്തിൽ നിർത്തിയിരിക്കുന്നത് എന്നവർ ചോദിക്കുന്നുമുണ്ട്! 2018 ലെ വെള്ളപൊക്കത്തിലെ വെള്ളം താഴ്ന്നു കഴിഞ്ഞപ്പോൾ ആണ് പലർക്കും തിരികെപ്പോകാൻ കിടപ്പാടം പോലും ഇല്ലായെന്ന അവസ്ഥ അറിയുന്നത്. വെള്ളത്തിനൊപ്പം ഒലിച്ചുപോയത് അവരുടെ സ്വപ്നങ്ങളും […]
Kerala
ഇസ്‍ലാം മതത്തെ എതിര്‍ക്കുന്നില്ല; ക്ഷമ ചോദിക്കുന്നുവെന്ന് ഫാ. ജോസഫ് പുത്തന്‍പുരയ്ക്കല്‍
പ്രസംഗത്തിനിടയില്‍ ഇസ്‍ലാം മതം സംബന്ധിച്ചും ടിപ്പുസുല്‍ത്താനെ കുറിച്ചും നടത്തിയ വിവാദപരാമര്‍ശങ്ങളില്‍ ഖേദം പ്രകടിപ്പിച്ച് ഫാ. ജോസഫ് പുത്തന്‍പുരയ്ക്കല്‍. ഇസ്‌ലാം മതത്തെ എതിര്‍ക്കുന്നില്ല, വിമര്‍ശിക്കാന്‍ ഉദ്ദേശിച്ചിട്ടുമില്ല. താന്‍ ഉദ്ദേശിക്കാത്ത തരത്തിലാണ് ആ പ്രസംഗത്തിന്റെ വീഡിയോ പ്രചരിക്കുന്നത്. പ്രസംഗത്തില്‍ ടിപ്പു സുല്‍ത്താനെ കുറിച്ച് പറഞ്ഞ സന്ദര്‍ഭത്തില്‍ തിയതി മാറ്റിപ്പോയിട്ടുണ്ടെന്നും ജോസഫ് പുത്തന്‍പുരയ്ക്കല്‍ പറഞ്ഞു. ലവ് ജിഹാദ്, നൈജീരിയായിലെ ക്രൈസ്തവരുടെ കൂട്ടക്കൊല, മറ്റു ചില രാജ്യങ്ങളിലെ ക്രൈസ്തവരെ കൊന്നൊടുക്കുന്നതിന്റെയും പശ്ചാത്തലത്തില്‍ പങ്കുവെച്ച ചിന്തകളായിരുന്നു പ്രസംഗം. പക്ഷേ ചില പരാമര്‍ശങ്ങള്‍ ഒരുപാട് പേരെ […]
നടിയെ അക്രമിച്ച കേസ്; നടിയും പ്രതികളും കോടതിയില്‍ ഹാജരാകും
നടിയെ അക്രമിച്ച കേസിന്റെ വിചാരണയുടെ ഭാഗമായുള്ള സാക്ഷി വിസ്താരം ഇന്നും കൊച്ചി പ്രത്യേക സി.ബി.ഐ കോടതിയിൽ തുടരും. ദിലീപ് അടക്കമുള്ള പ്രതികളും ഇരയായ നടിയും കോടതിയിൽ ഹാജരാകും. കേസിലെ ഒന്നാം സാക്ഷിയായ നടിയുടെ വിസ്താരമാണ് ഇന്ന് കോടതിയിൽ നടക്കുന്നത്. കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിൽ ഇന്നലെയാണ് സാക്ഷി വിസ്താരം ആരംഭിച്ചത്. ഇരയായ നടിയുടെ വിസ്താരമാണ് ആരംഭിച്ചിട്ടുള്ളത്. 136 സാക്ഷികൾക്കണ് ആദ്യഘട്ടത്തിൽ സമൻസ് കോടതി അയിച്ചിട്ടുള്ളത്. ഏപ്രിൽ 7 വരെയായിരിക്കും സാക്ഷി വിസ്താരം നടക്കുക. കൊച്ചി സി.ബി.ഐ കോടതിയിലെ […]
ബാങ്ക് ജീവനക്കാരുടെ ദ്വിദിന പണിമുടക്ക് ഇന്ന് മുതല്‍
ബാങ്ക് ജീവനക്കാരുടെ ദ്വിദിന പണിമുടക്ക് ഇന്ന് മുതല്‍. 2017 നവംബര്‍ മുതലുള്ള ശന്പള വര്‍ധന ആവശ്യപ്പെട്ടാണ് സമരം. ഒള്‍ ഇന്ത്യ ബാഹ്ക് എംബ്ലോയീസ് അസോസിയേഷന്റെ നേതൃത്വത്തിലാണ് സമരം. സമരം രണ്ടാം ദിവസത്തിലേക്ക് കടക്കുന്നതോടെ കാര്യങ്ങള്‍ സങ്കീര്‍ണമാകുമെന്നാണ് വിലയിരുത്തല്‍. എ.ടി.എമ്മുകളിലേക്കുള്ള പണവിതരണത്തെ ബാധിച്ചേക്കും. എസ്.ബി.ഐ അടക്കമുള്ള ബാങ്കുകള്‍ ആവശ്യമുള്ള പണം കൈയില്‍ കരുതാന്‍ അക്കൌണ്ട് ഉടമകള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
നടിയെ ആക്രമിച്ച കേസില്‍ സാക്ഷി വിസ്താരം തുടരുന്നു
നടിയെ ആക്രമിച്ച കേസിലെ സാക്ഷിവിസ്താരം തുടരുന്നു . യുവ നടിയെ ദിലീപിന്റെ ക്വട്ടേഷന്‍ പ്രകാരം തട്ടിക്കൊണ്ട് പോയി ആക്രമിക്കുകയും അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ പകര്‍ത്തുകയും ചെയ്തുവെന്ന കേസിലാണ് അന്തിമ വിചാരണ ആരംഭിച്ചത്. കേസിലെ ഇരയായ നടിയുടെ പ്രോസിക്യൂഷന്‍ വിസ്താരം ഇന്നും തുടരും. നാലുദിവസത്തിനു ശേഷം മാത്രമേ മറ്റു സാക്ഷികളെ വിസ്തരിക്കു. നടിയുടെ സ്വകാര്യത മാനിച്ച് അവരുടെയോ വാഹനത്തിന്‍റെയോ ദൃശ്യങ്ങള്‍ പകര്‍ത്തുന്നതിന് മാധ്യമങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട് . അടച്ചിട്ട കോടതി മുറിയിലാണ് നടിയുടെ വിചാരണ നടക്കുന്നത് . കേസ് പരിഗണിക്കാന്‍ […]
കൊറോണ; വിദ്യാര്‍ഥിയെ തൃശൂര്‍ മെഡിക്കല്‍ കോളേജ് ഐസൊലേഷൻ വാർഡിലേക്ക് മാറ്റി
കൊറോണ സ്ഥിരീകരിച്ച വിദ്യാർഥിയെ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. മെഡിക്കൽ കോളേജിലെ ഐസൊലേഷൻ വാർഡിലേക്കാണ് മാറ്റിയത്. കുട്ടിയുടെ ആരോഗ്യസ്ഥിയിൽ പുരോഗതിയുണ്ടെന്നും ആശങ്കപ്പെടാനില്ലെന്നുമാണ് റിപ്പോർട്ടുകൾ. ആരോഗ്യമന്ത്രി തൃശൂരിൽ തുടരുകയാണ്. കൊറോണ സംബന്ധിച്ച് എല്ലാ ജില്ലകളിലും ജാഗ്രത നിർദ്ദേശം നല്‍കിയിട്ടുണ്ട്. 1053 പേരാണ് കൊറോണയുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് നിരീക്ഷണത്തിലുള്ളത്. നിലവിൽ ആശങ്കപ്പെടാനില്ലെന്ന് ആരോഗ്യമന്ത്രി അറിയിച്ചു. എല്ലാ ജില്ലകളിലും കൺട്രോൾ റൂമുകൾ തുറന്നു. വെെറസ് ബാധയുടെ പശ്ചാതലത്തിൽ ആഗോള അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ് ലോകാരോഗ്യ സംഘടന. 9171 പേര്‍ക്കാണ് ലോകത്താകെ വൈറസ് […]
പൗരത്വ നിയമത്തിനെതിരെ പി.ഡി.പിയുടെ വിമാനത്താവള ഉപരോധം
പൗരത്വ നിയമത്തിനെതിരെ പി.ഡി.പിയുടെ വിമാനത്താവള ഉപരോധം. കരിപ്പൂര്‍ വിമാനത്താവളത്തിലേക്കുള്ള എല്ലാ വഴികളും തടഞ്ഞായിരുന്നു സമരം. ഉപരോധ സമരം മണിക്കൂറുകള്‍ നീണ്ടതോടെ വിമാന സർവ്വീസുകൾ താറുമാറായി. പൗരത്വ നിയമം പിൻവലിക്കുക, പൗരത്വ രജിസ്റ്ററും ജനസംഖ്യാ രജിസ്റ്ററും റദ്ദാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് പി.ഡി.പി കരിപ്പൂര്‍ വിമാനത്താവളം ഉപരോധിച്ചത്. സ്ത്രീകളും കുട്ടികളും ഉൾപ്പെടെ നൂറുകണക്കിന് പ്രവർത്തകർ അണിനിരന്ന ഉപരോധസമരം മണിക്കൂറുകൾ നീണ്ടു. ഹജ്ജ് ഹൗസിന് മുന്നിൽ നിന്നും പ്ലാസ റോഡ്, കുമ്മിണിപ്പറമ്പ് റോഡ് ഭാഗങ്ങളിൽ നിന്നുമായി പ്രവർത്തകർ പ്രകടനമായി വിമാനത്താവളത്തിന് […]
ഗവര്‍ണറെ തിരിച്ചുവിളിക്കണോ ? ഇന്ന് തീരുമാനമാകും
ഗവര്‍ണ്ണറെ തിരിച്ചു വിളിക്കണമെന്നാവശ്യപ്പെട്ടുള്ള പ്രമേയം അനുവദിക്കണമോ എന്ന കാര്യത്തില്‍ ഇന്ന് ചേരുന്ന കാര്യോപദേശ സമിതി തീരുമാനമെടുക്കും. സര്‍ക്കാരിന്‍റെകൂടി അഭിപ്രായം പരിഗണിച്ചായിരിക്കും സ്പീക്കര്‍ അന്തിമ തീരുമാനമെടുക്കുന്നത്. പ്രമേയം അവതരിപ്പിക്കുന്നതിന് നിലവിലെ സാഹചര്യത്തില്‍ സര്‍ക്കാര്‍ അനുമതി നല്‍കാന്‍ സാധ്യതയില്ല. നിയമസഭയുടെ അധികാരങ്ങളെ ചോദ്യം ചെയ്യുന്ന ഗവര്‍ണ്ണറെ മടക്കി വിളിക്കാന്‍ രാഷ്ട്രപതിയോട് അഭ്യര്‍ത്ഥിക്കുന്ന പ്രമേയം അവതരിപ്പിക്കാനാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സ്പീക്കറുടെ അനുമതി തേടിയത്. വര്‍ക്കല രാധാകൃഷ്ണന്‍ സ്പീക്കര്‍ ആയിരിന്നപ്പോഴുള്ള ഒരു റൂളീംങിന്‍റെ അടിസ്ഥാനത്തിലായിരിന്നു പ്രതിപക്ഷത്തിന്‍റെ നിര്‍ണ്ണായക നീക്കം. ഗവര്‍ണ്ണറുമായി […]
ശ്രീറാം വെങ്കിട്ടരാമന്‍റെ സസ്പെൻഷൻ മൂന്ന് മാസത്തേക്ക് കൂടി നീട്ടി
പത്രപ്രവർത്തകൻ കെ.എം. ബഷീറിനെ കാറിടിച്ച് കൊന്ന കേസിലെ പ്രതിയായ ഐ.എ.എസ് ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമന്‍റെ സസ്പെൻഷൻ മൂന്ന് മാസത്തേക്ക് കൂടി നീട്ടി. ശ്രീറാമിനെ തിരിച്ചെടുക്കണമെന്ന ചീഫ് സെക്രട്ടറിയുടെ ശിപാർശ തള്ളിയാണ് സർക്കാർ തീരുമാനം. ശ്രീറാം വെങ്കിട്ടരാമന്‍റെ സസ്‌പെന്‍ഷന്‍ പിന്‍വലിക്കരുതെന്ന് കേരള പത്രപ്രവര്‍ത്തക യൂണിയന്‍ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു. കേസില്‍ അന്വേഷണം നടക്കുന്നതിനിടെ പ്രതിയെ തിരിച്ചെടുക്കുന്നത് അന്വേഷണത്തെ വരെ സ്വാധീനിക്കാന്‍ ഇടയാവുമെന്ന് പത്രപ്രവർത്തക യൂനിയൻ ചൂണ്ടിക്കാട്ടിയിരുന്നു. കേസില്‍ പൊലീസ് ഇതുവരെ കുറ്റപത്രം നല്‍കാത്ത സാഹചര്യത്തിലാണു ചീഫ് സെക്രട്ടറി ടോം ജോസ് […]
ടി.പി സെന്‍കുമാറിന്‍റെ പരാതിയില്‍ മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്
ടി.പി സെന്‍കുമാറിന്‍റെ പരാതിയില്‍ രണ്ട് മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്. മാധ്യമ പ്രവര്‍ത്തകരായ പിജി സുരേഷ് കുമാര്‍, കടവില്‍ റഷീദ് എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്. തിരുവനന്തപുരം പ്രസ്ക്ളബില്‍ വാര്‍ത്താ സമ്മേളനം നടത്തുന്നതിനിടെ തന്നെ കൈയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചു എന്ന ടി.പി സെന്‍കുമാറിന്റെ പരാതിയിലാണ് കേസ്. മാധ്യമപ്രവര്‍ത്തകരായ പിജി സുരേഷ് കുമാര്‍, കടവില്‍ റഷീദ് എന്നിവര്‍ക്കെതിരെ ഗൂഡാലോചന, കൈയ്യേറ്റം ചെയ്യല്‍ എന്നീ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. കന്‍റോണ്‍ഡമെന്‍റ് പൊലീസാണ് കേസെടുത്തത്. ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയുടെ അനുമതിയോടെയാണ് കേസെടുത്തത്. നേരത്തെ മാധ്യമപ്രവര്‍ത്തകരുടെ പരാതിയില്‍ ടിപി […]











