സി.എ.എക്കെതിരെ നിയമാനുസൃതമായി സമരം ചെയ്തവര്‍ക്കെതിരെ കേസെടുത്തിട്ടില്ലെന്ന് മുഖ്യമന്ത്രി നിയമസഭയില്‍. പ്രക്ഷോഭത്തെ അടിച്ചമര്‍ത്തുന്നത് സര്‍ക്കാര്‍ നയമല്ലെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു. പ്രവാസി നികുതിയുടെ കാര്യത്തില്‍ അവ്യക്തത തുടരുകയാണ്. വികസന കാര്യങ്ങളില്‍ കേന്ദ്രം സംസ്ഥാനത്തെ ബുദ്ധിമുട്ടിക്കുന്നുവെന്നും മുഖ്യമന്ത്രി സഭയില്‍ പറഞ്ഞു.
Kerala
ടൂറിസ്റ്റ് ബസിനെ മറികടക്കാന്‍ ശ്രമിച്ച ആംബുലന്‍സ് ഡ്രൈവര്‍ക്ക് മര്‍ദനം
ടൂറിസ്റ്റ് ബസിനെ മറികടക്കാൻ ശ്രമിച്ച ആംബുലൻസ് ഡ്രൈവറെ ടൂറിസ്റ്റ് ബസ് ജീവനക്കാർ ക്രൂരമായി മർദ്ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്. ആംബുലന്‍സിന് വഴി നല്‍കാതെയായിരുന്നു ബസിന്റെ യാത്ര. കോഴിക്കോട് മെഡിക്കൽ കോളജ് സഹായി ആംബുലൻസ് ഡ്രൈവർ സിറാജിനെയാണ് ഈങ്ങാപ്പുഴയിൽ വെച്ചു മർദിച്ചത്. ഇതേത്തുടര്‍ന്ന് നാട്ടുകാർ ബസ് തടഞ്ഞുവെച്ചു പൊലീസിൽ ഏൽപ്പിച്ചു. അക്രമത്തിൽ പരുക്കേറ്റ ആംബുലൻസ് ഡ്രൈവറെ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ ഏഴുമണിക്ക് ആയിരുന്നു സംഭവം.
കൊറോണ വൈറസ് ബാധ; സംസ്ഥാനത്ത് പരിശോധനയും നിരീക്ഷണവും ശക്തമാക്കിയതായി ആരോഗ്യമന്ത്രി
കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് പരിശോധനയും നിരീക്ഷണവും ശക്തമാക്കിയതായി ആരോഗ്യമന്ത്രി കെ കെ ശൈലജ. 1471 പേരാണ് സംസ്ഥാനത്ത് ആകെ നിരീക്ഷണത്തിലുള്ളത്. തൃശ്ശൂരില്‍ കൊറോണ സ്ഥിരീകരിച്ച പെണ്‍കുട്ടിയുടെ ആരോഗ്യസ്ഥിതി മെച്ചപ്പെട്ടെന്നും മന്ത്രി പറഞ്ഞു. അതേസമയം തൃശ്ശൂരിൽ ചികിത്സയില്‍ കഴിയുന്ന വിദ്യാർത്ഥിനിക്കൊപ്പം യാത്ര ചെയ്ത മറ്റൊരു വിദ്യാര്‍ഥിയെ പത്തനംതിട്ട ജനറല്‍ ആശുപത്രിയിലെ ഐസലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചു. നിരീക്ഷണത്തിലുള്ളവരില്‍ 1421 പേര്‍ വീടുകളിലും 50 പേര്‍ ആശുപത്രിയിലും ആണ്. ഏറ്റവും കൂടുതല്‍ ആളുകള്‍ നിരീക്ഷണത്തിലുള്ളത് കോഴിക്കോട് ജില്ലയിലാണ്. ആശുപത്രികളിലും […]
മാധ്യമ പ്രവര്‍ത്തകനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസില്‍ പൊലീസ് കുറ്റപത്രം
മാധ്യമ പ്രവര്‍ത്തകന്‍ കെ എം ബഷീറിനെ കാറിടിച്ചു കൊലപെടുത്തിയ കേസില്‍ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു. ശ്രീറാം വെങ്കിട്ടരാമന്‍ ഐ.എ.എസ് ഒന്നാം പ്രതിയും ഓടിച്ച കാറിന്റെ ഉടമ വഫ ഫിറോസിനെ രണ്ടാം പ്രതിയുമാക്കിയാണ് പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചത്. നരഹത്യക്കാണ് ശ്രീറാം വെങ്കിട്ടരാമനെതിരെ കുറ്റം ചുമത്തിയിരിക്കുന്നത്. ശ്രീറാമിന്റെ സസ്‌പെന്‍ഷന്‍ കാലാവധി സര്‍ക്കാര്‍ മൂന്ന് മാസത്തേക്ക് കൂടി നീട്ടിയിരുന്നു. സസ്പെന്‍ഷനിലുള്ള ശ്രീറാം വെങ്കിട്ടരാമന്‍ ഐ.എ.എസിനെ തിരിച്ചെടുക്കാന്‍ ചീഫ് സെക്രട്ടറി ടോം ജോസ് ചെയര്‍മാനായ ഉദ്യോഗസ്ഥ സമിതി മുഖ്യമന്ത്രി പിണറായി വിജയനോട് ശുപാര്‍ശ […]
കേരളത്തിന് ലഭിച്ച നികുതി വിഹിതം 15,236 കോടി
രണ്ടാം നരേന്ദ്ര മോദി സര്‍ക്കാരിന്‍റെ രണ്ടാം ബജറ്റില്‍ കേന്ദ്ര സര്‍ക്കാര്‍ കേരളത്തിനായി മാറ്റിവെച്ചത് 15236 കോടി രൂപ. കൊച്ചിന്‍ പോര്‍ട്ട് ട്രസറ്റിന് 26.28 കോടിയും കൊച്ചിന്‍ ഷിപ്പ്‍യാര്‍ഡിന് 650 കോടിയുമാണ് ബജറ്റ് വിലയിരുത്തിയത്. കോഫി ബോര്‍ഡിന് 225 കോടിയും റബ്ബര്‍ ബോര്‍ഡിന് 221 കോടിയും സുഗന്ധവിള ബോര്‍ഡിന് 120 കോടിയും ബജറ്റ് ഇനത്തില്‍ വകയിരുത്തി. ടീ ബോര്‍ഡിന് 200 കോടിയാണ് വിലയിരുത്തിയത്. കശുവണ്ടി കയറ്റുമതിക്കും വികസനത്തിനും 10 കോടി മാറ്റിവെച്ചിട്ടുണ്ട്. തോട്ടം മേഖലക്ക് 681 കോടിയും മത്സ്യബന്ധനമേഖലക്ക് […]
നിര്‍ഭയ കേസ്; വിനയ് ശര്‍മയുടെ ദയാഹരജി തള്ളിയതിന് പിന്നാലെ അക്ഷയ് കുമാര്‍ ദയാഹരജി നല്‍കി
നിര്‍ഭയ കേസിലെ പ്രതി വിനയ് ശര്‍മ സമര്‍പ്പിച്ച ദയാഹരജി രാഷ്ട്രപതി തള്ളിയതിന് പിന്നാലെ അക്ഷയ് കുമാര്‍ രാഷ്ട്രപതിക്ക് മുന്നില്‍ ദയാഹര്‍ജി സമര്‍പ്പിച്ചു. ഇന്നു നടത്താനിരുന്ന വധശിക്ഷ ദയാഹർജിയിൽ രാഷ്ട്രപതി തീരുമാനമെടുത്തില്ലെന്ന കാരണത്താൽ ഇന്നലെ ഡൽഹി കോടതി സ്റ്റേ ചെയ്തിരുന്നു. മുകേഷ് കുമാർ സിങ് (32), പവൻ ഗുപ്ത (25), വിനയ് കുമാർ ശർമ (26), അക്ഷയ് കുമാർ (31) എന്നിവരാണ് പ്രതികൾ. ഇതിൽ മുകേഷ് സിങ്ങിന്റെയും വിനയ് ശര്‍മയുടെയും ദയാഹരജി നേരത്തെ തള്ളിയിരുന്നു. പവന്‍ ഗുപ്ത ഇതുവരെ […]
സ്വര്‍ണ്ണ വില റെക്കോര്‍ഡില്‍
സ്വര്‍ണ്ണ വില റെക്കോര്‍ഡിട്ടു. പവന്‍ 30,400 രൂപ. ഗ്രാമിന് 3000.
റോഡപകടത്തിൽ മരിക്കുന്നവർക്കുള്ള നഷ്ടപരിഹാരം ഉദ്യോഗസ്ഥരിൽ നിന്നും ഈടാക്കണം: ഹൈക്കോടതി
സംസ്ഥാനത്തെ റോഡുകളുടെ തകര്‍ച്ചയില്‍ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. നല്ല റോഡുകളില്ലാത്തതിന് കാരണം ഉദ്യോഗസ്ഥരുടെ അനാസ്ഥയാണെന്ന് കോടതി വിമര്‍ശിച്ചു. റോഡപകടത്തില്‍ മരിക്കുന്നവര്‍ക്കുള്ള നഷ്ടപരിഹാരം ഉദ്യോഗസ്ഥരില്‍ നിന്ന് ഈടാക്കണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടു. പാലാരിവട്ടത്തെ റോഡിലെ കുഴിയില്‍ വീണ് യുവാവ് മരിച്ച സംഭവത്തില്‍ ഹൈക്കോടതി സ്വമേധയാ എടുത്ത ഹരജിയാണ് കോടതി പരിഗണിച്ചത്. കേരളത്തിൽ നല്ല റോഡ് ഇല്ലാത്തത് ഉദ്യോഗസ്ഥ അനാസ്ഥയാണെന്ന് ചൂണ്ടികാട്ടിയ കോടതി നല്ല റോഡ് ഉണ്ടാകുക എന്നത് ഭരണഘടനാ അവകാശമാണെന്നും വ്യക്തമാക്കി. എല്ലാ വർഷവും റോഡ് നന്നാക്കുക എന്നത് ശീലമാക്കണം. […]
യു.എ.പി.എ കേസിൽ അറസ്റ്റിലായ അലന്‍ ഷുഹൈബിനെ കോളേജില്‍ നിന്നും പുറത്താക്കി
പന്തീരങ്കാവ് യു.എ.പി.എ കേസിൽ അറസ്റ്റിലായ അലന്‍ ഷുഹൈബിനെ കോളേജില്‍ നിന്നും പുറത്താക്കി. കണ്ണൂര്‍ സര്‍വ്വകലാശാലയുടെ പാലയാട് ലോ കോളേജില്‍ നിന്നുമാണ് അലനെ പുറത്താക്കിയത്. തുടര്‍ച്ചയായി കോളേജില്‍ ഹാജരാവാത്തതിനെ തുടര്‍ന്നാണ് നടപടിയെന്നാണ് സര്‍വകലാശാലയുടെ വിശദീകരണം. കണ്ണൂര്‍ സര്‍വകലാശാലയുടെ പാലയാടുളള സ്കൂള്‍ ഓഫ് ലീഗല്‍ സര്‍വ്വീസില്‍ ബി.എ എല്‍.എല്‍.ബി രണ്ടാം വര്‍ഷ വിദ്യാര്‍ഥിയായിരുന്നു അലന്‍ ഷുഹൈബ്. അലനെ കോളേജില്‍ നിന്നും പുറത്താക്കുന്നതായി കാണിച്ച് മാതാവ് സബിതക്ക് വകുപ്പ് മേധാവിയാണ് രേഖാമൂലം അറിയിപ്പ് നല്‍കിയത്. കോഴ്സിന്റെു നിയമാവലി അനുസരിച്ച് പതിനഞ്ച് ദിവസം […]
കുറവിലങ്ങാട് തടിലോറിയും കാറും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ അഞ്ചുപേര്‍ മരിച്ചു
കോട്ടയം കുറവിലങ്ങാടിനു സമീപം കാളികാവിൽ നിയന്ത്രണം വിട്ട കാർ തടിലോറിയിൽ ഇടിച്ച് ഒരു കുടുംബത്തിലെ അഞ്ച് പേര്‍ മരിച്ചു. മരച്ചവരില്‍ മൂന്ന് സ്ത്രീകളും ഉള്‍പ്പെടുന്നു. ലോട്ടറി കച്ചവടക്കാരനായ കോട്ടയം വേളൂര്‍ ആല്‍ത്തറവീട്ടില്‍ തമ്പി (70), ഭാര്യ വത്സല, മരുമകള്‍ പ്രഭ, മകന്‍ വേളൂര്‍ ഉള്ളത്തില്‍പ്പടിയില്‍ അര്‍ജുന്‍ പ്രവീണ്‍(19), പ്രഭയുടെ അമ്മ ഉഷ എന്നിവരാണ് മരിച്ചത്. എറണാകുളം ഭാഗത്തു നിന്നും വരികയായിരുന്ന കാർ, എതിർദിശയിൽ നിന്നും എത്തിയ തടി ലോറിയിൽ ഇടിക്കുകയായിരുന്നു. കാറാണ് ലോറിയുമായി കൂട്ടിയിടിച്ചത്. അപകടത്തിന് ശേഷം […]












