അണ്ടര്‍ 19 ലോകകപ്പ് ക്രിക്കറ്റില്‍ ഇന്ത്യ പാകിസ്താന്‍ സ്വപ്ന സെമി ഇന്ന്. ടൂര്‍ണമെന്റില്‍ തോല്‍വി അറിയാതെയാണ് ഇരു ടീമുകളും മുന്നേറുന്നത്. ഉച്ചയ്ക്ക് 1.30നാണ് മത്സരം. പാകിസ്താനെതിരായ ഏതൊരു മത്സരവും ഇന്ത്യക്ക് ജീവന്മരണ പോരാട്ടമാണ്. യൂത്ത് ലോകകപ്പിലും ജയത്തില്‍ കുറഞ്ഞതൊന്നും ഇന്ത്യന്‍ കൗമാരം ലക്ഷ്യമിടുന്നില്ല. ആധികാരികമാണ് ഇന്ത്യയുടെ മുന്നേറ്റം. കളിച്ച നാല് മത്സരങ്ങളിലും എതിരാളികളുടെ മുഴുവന്‍ വിക്കറ്റും പിഴുതു. രവി ബിന്‍ഷോയിയും കാര്‍ത്തിക് ത്യാഗിയും മികച്ച ഫോമിലാണ്. ബാറ്റ്‌സ്മാന്‍മാരില്‍ ഓപ്പണര്‍ യശ്വി ജെയ്‌സ്വാള്‍ ആകും എതിരാളികളുടെ നോട്ടപ്പുള്ളി, ശക്തരായ […]
Kerala
അന്തരിച്ച ഒമാന്‍ സുൽത്താന് വേണ്ടി ക്ഷേത്രത്തിൽ അന്നദാനം; 4000 പേർക്ക് ഉച്ചഭക്ഷണം നൽകി
ഒമാൻ സുൽത്താനായിരുന്ന ഖാബൂസ് ബിന്‍ സഈദിന്റെ ആത്മശാന്തിക്ക് വേണ്ടി ക്ഷേത്രത്തിൽ അന്നദാനം. കോഴിക്കോട് എടച്ചേരി കാക്കന്നൂർ ക്ഷേത്രത്തിലെ തിറ മഹോത്സവത്തോട് അനുബന്ധിച്ചായിരുന്നു ചടങ്ങ്. ഒമാനിൽ ജോലി ചെയ്യുന്ന മലയാളികൾ നേതൃത്വം നൽകി. ഖാബൂസ് ബിന്‍ സഈദിന്റെ പടം വെച്ചുള്ള ഫ്ലക്സുകളാണ് ഉത്സവത്തിന് വരുന്നവരെ ക്ഷേത്രത്തിലേക്ക് ക്ഷണിക്കുന്നത്. തിറ മഹോത്സവത്തിന് എത്തിയ നാലായിരത്തോളം ആളുകൾക്ക് സുൽത്താന്റെ പേരിൽ അന്നദാനം നൽകി. ആശയത്തിന് അനുമതി തേടി ക്ഷേത്ര കമ്മിറ്റിയെ സമീപിച്ചപ്പോൾ അന്നദാനത്തിന് പിന്തുണ നൽകി അവരും കൂടി. സുൽത്താൻ ചികിത്സയിൽ […]
വാളയാര്‍ കേസ് ജുഡീഷ്യല്‍ അന്വേഷണം; തൃശ്ശൂരില്‍ തെളിവെടുപ്പ് നടത്തി
വാളയാര്‍ പെൺകുട്ടികളുടെ ദുരൂഹമരണം അന്വേഷിക്കുന്ന ജുഡീഷ്യല്‍ കമ്മീഷന്‍ തൃശ്ശൂരില്‍ തെളിവെടുപ്പ് നടത്തി. റിട്ടയേര്‍ഡ് ജില്ലാ ജഡ്ജി പി. കെ ഹനീഫയുടെ നേതൃത്വത്തിലായിരുന്നു തെളിവെടുപ്പ്. വാളയാറില്‍ സഹോദിരമാര്‍ ദുരൂഹസാചര്യത്തില്‍ മരിച്ച സംഭവത്തില്‍ പൊലീസ് അന്വേഷണത്തിലോ, പ്രോസിക്യൂഷന്റെ ഭാഗത്തോ ഏതെങ്കിലും തരത്തില്‍ വീഴ്ചയുണ്ടോയെന്നാണ് കമ്മീഷന്‍ പരിശോധിക്കുന്നത്. കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട അഞ്ചില്‍ നാലുപേരെയും തെളിവുകളുടെ അഭാവത്തില്‍ കോടതി നേരത്തെ വിട്ടയച്ചിരുന്നു. തൃശ്ശൂര്‍ രാമനിലയത്തില്‍ നടന്ന തെളിവെടുപ്പില്‍ സി.ഐ പ്രേമാനന്ദ കൃഷ്ണനില്‍ നിന്നാണ് കമ്മീഷന്‍ ആദ്യം വിവരങ്ങള്‍ ശേഖരിച്ചത്. വാളായര്‍ എസ്.ഐ […]
കേന്ദ്രത്തിൻ്റെ കരട് വിജ്ഞാപനത്തിനെതിരെ കേരളം; ഗതാഗത സംവിധാനത്തെ തകര്‍ക്കുന്നതെന്ന് സംസ്ഥാനം
ആഡംബര ബസ്സുകള്‍ക്ക് സര്‍വ്വീസ് നടത്താന്‍ പെര്‍മിറ്റ് വേണ്ടെന്ന കേന്ദ്രസര്‍ക്കാറിന്‍റെ കരട് വിജ്ഞാപനത്തിനെതിരെ കേരളം രേഖാമൂലം വിയോജിപ്പറിയിച്ചു. വിവിധ വിഷയങ്ങൾ ചുണ്ടിക്കാട്ടിയാണ് കത്തയച്ചത്. കേന്ദ്ര മന്ത്രാലയമിറക്കിയ കരട് വിജ്ഞാപനം സംസ്ഥാനത്തെ ഗതാഗതസംവിധാനത്തെ തകര്‍ക്കുമെന്ന് ഗതാഗത മന്ത്രി എ.കെ ശശീന്ദ്രൻ പറഞ്ഞു. 22 സീറ്റുകളില്‍ കൂടുതലുള്ള ആഡംബര ബസ്സുകള്‍ക്ക് സര്‍വ്വീസ് നടത്താന്‍ പെര്‍മിറ്റ് വേണ്ടെന്ന കേന്ദ്രത്തിന്‍റെ കരട് വിജ്ഞാപനം നടപ്പായാല്‍ കെ.എസ്.ആര്‍.ടി.സി ബസ്സുകളെയും മറ്റ് ബസ്സ് സര്‍വ്വീസുകളെയും സാരമായി ബാധിക്കുമെന്നാണ് സംസ്ഥാനം നല്‍കിയ കത്തില്‍ പറയുന്നത്. നിയമം വന്നാല്‍ ഏത് […]
പൗരത്വ നിയമ ഭേദഗതിക്കെതിരെ മലപ്പുറം ഡി.സി.സിയുടെ ലോങ് മാർച്ച്
പൗരത്വ നിയമ ഭേദഗതിക്കെതിരെ മലപ്പുറം ജില്ലാ കോണ്‍ഗ്രസ്സ് അധ്യക്ഷൻ വി.വി പ്രകാശിന്റെ ലോങ് മാര്‍ച്ച്. നിലമ്പൂർ വഴിക്കടവില്‍ നിന്നാരംഭിച്ച് പൊന്നാനി വരെയാണ് മാർച്ച്. കെ.പി.സി.സി പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. പൗരത്വ നിയമ ഭേദഗതി അറബിക്കടലില്‍ എന്ന പ്രമേയത്തിലാണ് മലപ്പുറം ജില്ലാ കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് അഡ്വ. വിവി പ്രകാശിന്റെ നേതൃത്വത്തിൽ ലോങ്ങ് മാർച്ച് സംഘടിപ്പിക്കുന്നത്. നിലമ്പൂർ വഴിക്കടവിൽ നിന്നാരംഭിച്ച് പൊന്നാനി വരെയാണ് മാർച്ച്. കെ.പി.സി.സി പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രൻ ലോങ് മാർച്ച് ഉദ്ഘാടനം ചെയ്തു. […]
കൊറോണയ്ക്കെതിരെ അതീവ ജാഗ്രതയില്‍ കേരളം; രോഗം ബാധിച്ച മൂന്ന് പേരുടെയും നില തൃപ്തികരം
കൊറോണ വൈറസ് ബാധയെ സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചതോടെ അതീവ ജാഗ്രതയിലായി കേരളം. ഏത് അടിയന്തര സാഹചര്യങ്ങളെയും നേരിടാൻ ആരോഗ്യ വകുപ്പ് സജ്ജമാണെന്നും ജനങ്ങൾ ഭയയപ്പെടേണ്ടതില്ലെന്നും ആരോഗ്യമന്ത്രി കെ.കെ ശൈലജ പറഞ്ഞു. ചൈനയിൽ നിന്ന് തിരിച്ചു വരാനുള്ളവരുടെ കണക്കുകൾ ശേഖരിക്കുകയാണെന്നും മന്ത്രി അറിയിച്ചു. ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നത തല യോഗത്തിലാണ് സംസ്ഥാന ദുരന്തമായി പ്രഖ്യാപിക്കാൻ തീരുമാനിച്ചത്. ഇതോടെ ആരോഗ്യ വകുപ്പിനൊപ്പം മറ്റ് വകുപ്പകളെക്കൂടി ഏകോപിപ്പിച്ച് കൂടുതൽ ജാഗ്രതയിലാകുകയാണ് കേരളം. ആലപ്പുഴ, തൃശൂർ, കാസർകോട്, ജില്ലകളിൽ കൂടുതൽ […]
കൊറോണ ബാധിച്ച രണ്ട് പേരുടെയും ആരോഗ്യനില തൃപ്തികരം
കൊറോണ ബാധിച്ച് തൃശൂർ, ആലപ്പുഴ മെഡിക്കൽ കോളജുകളില്‍ കഴിയുന്ന രണ്ട് വിദ്യാർഥികളുടെയും ആരോഗ്യനില തൃപ്തികരമെന്ന് ആരോഗ്യ വകുപ്പ്. പ്രതിരോധ പ്രവർത്തനങ്ങളും ബോധവത്കരണ ക്ലാസ്സുകളും സജീവമായി നടക്കുകയാണെന്നും മന്ത്രി പറഞ്ഞു. കൊറോണ രോഗം സ്ഥിരീകരിച്ചതിന് പിന്നാലെ പ്രതിരോധ പരിപാടികളും ആരോഗ്യ വകുപ്പ് ഊർജിതമാക്കി. ആലപ്പുഴയിൽ 14 അംഗ സർവൈലൻസ് കമ്മിറ്റി പ്രവർത്തനം ആരംഭിച്ചു. ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർക്ക് വേണ്ട നിർദേശങ്ങളും ക്ലാസ്സുകളും നടന്നു വരികയാണ്. 125 പേർ ആലപ്പുഴയിലും 174 പേർ തൃശൂരിലും നിരീക്ഷണത്തിലുണ്ട്. ഇതിൽ തന്നെ വീടുകളിൽ […]
2015ലെ വോട്ടർ പട്ടിക പ്രകാരം തദ്ദേശ തെരഞ്ഞെടുപ്പ്: യു.ഡി.എഫ് ഹർജി കോടതി തള്ളി
2015ലെ വോട്ടർ പട്ടിക അടിസ്ഥാനമാക്കി തദ്ദേശ തെരഞ്ഞെടുപ്പ് നടത്തുന്നതിനെതിരെ യു.ഡി.എഫ് നൽകിയ ഹർജി ഹൈക്കോടതി തള്ളി. വോട്ടർ പട്ടിക സംബന്ധിച്ചുള്ള തീരുമാനം തെരഞ്ഞെടുപ്പ് കമ്മിഷന്‍റെ വിവേചന അധികാരം ആണെന്ന് കോടതി വ്യക്തമാക്കി. തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ പ്രവർത്തനങ്ങളിൽ ഇടപെടുന്നതിന് പരിമിതികൾ ഉണ്ടെന്നും കോടതി. 2015ലെ വോട്ടര്‍ പട്ടിക അടിസ്ഥാനമാക്കി പഞ്ചായത്ത് തെരഞ്ഞെടുപ്പ് നടത്തുന്നതിന് എതിരെ കോണ്‍ഗ്രസ് നേതാക്കള്‍ സമര്‍പ്പിച്ച ഹര്‍ജിയാണ് ഹൈക്കോടതി തള്ളിയത്. 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പിന്‍റെ വോട്ടര്‍ പട്ടികയുടെ അടിസ്ഥാനത്തില്‍ തെരഞ്ഞെടുപ്പ് നടത്തണമെന്നും 2015ലെ പട്ടിക പുതുക്കുന്നതിനുള്ള […]
സുപ്രീം കോടതിയെ സമീപിക്കുന്നതിന് മുമ്പ് ഗവർണറെ അറയിക്കേണ്ടതില്ലെന്ന് മുഖ്യമന്ത്രി നിയമസഭയില്‍
പൗരത്വ നിയമ ഭേദഗതിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കുന്നതിന് മുമ്പ് ഗവർണറെ മുൻകൂട്ടി അറിയിക്കേണ്ടതില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇക്കാര്യം നിയമസഭയെ മുഖ്യമന്ത്രി രേഖാമൂലം അറിയിച്ചു. റൂൾസ് ഓഫ് ബിസിനസിലെ നിബന്ധങ്ങൾ ലംഘിച്ചിട്ടില്ല. ഗവർണർ സർക്കാരിനെ രേഖാമൂലം എതിർപ്പ് അറിയിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി സഭയെ അറിയിച്ചു. ഗവർണർക്ക് ചോദിച്ച വിശദീകരണത്തിന് രേഖാമൂലം മറുപടി നൽകിയിട്ടുണ്ട്. കേന്ദ്ര സംസ്ഥാന ബന്ധത്തെ ബാധിക്കുന്ന വിഷയമല്ലെന്ന് ഗവർണറെ അറിയിച്ചു രേഖാമൂലമാണ് മുഖ്യമന്ത്രി സഭയെ ഇക്കാര്യം അറിയിച്ചത്.
സ്വകാര്യ ബസ് സമരം പിന്‍വലിച്ചു
നാളെ മുതൽ നടത്താനിരുന്ന സ്വകാര്യ ബസ് സമരം പിൻവലിച്ചു. ഗതാഗത മന്ത്രി എ.കെ ശശീന്ദ്രനുമായി ബസുടമകള്‍ നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. ആവശ്യങ്ങൾ അനുഭാവപൂർവ്വം പരിഹരിക്കാമെന്ന് ഗതാഗത മന്ത്രി ഉറപ്പ് നൽകിയതായി ബസുടമകള്‍ പറഞ്ഞു. സർക്കാർ നിയോഗിച്ച കമ്മീഷന്‍റെ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ ചാര്‍ജ് വര്‍ധനയുടെ കാര്യത്തില്‍ തീരുമാനമെടുക്കുമെന്ന് ഗതാഗതി മന്ത്രി വ്യക്തമാക്കി.











