India Kerala

ശബരിമലയിലെ നാണയങ്ങൾ ഇന്ന് മുതല്‍ എണ്ണിത്തുടങ്ങും

ശബരിമലയിലെ ഭണ്ഡാരത്തിൽ ലഭിച്ച നാണയങ്ങൾ ഇന്ന് മുതൽ എണ്ണിത്തുടങ്ങും. മണ്ഡല മകര വിളക്ക് കാലത്ത് ലഭിച്ച നാണയങ്ങളാണ് എണ്ണുന്നത്. നാണയങ്ങൾ എണ്ണിത്തീരുമ്പോൾ വരുമാനം 275 കോടി കടക്കുമെന്നാണ് ദേവസ്വം ബോർഡിന്റെ പ്രതീക്ഷ. ശബരിമല സന്നിധാനത്തെ ദേവസ്വം ഭണ്ഡാരത്തിലെ ബാക്കിയുള്ള നാണയത്തുട്ടുകളാണ് ഇന്ന് മുതൽ എണ്ണുന്നത്. മണ്ഡല മകരവിളക്ക് കാലത്ത് ലഭിച്ച നാണയങ്ങൾ എണ്ണാൻ കഴിയാതെ ഭണ്ഡാരകത്തിൽ കെട്ടി കിടക്കുകയായിരുന്നു. ഈ നാണയങ്ങളാണ് ഹൈക്കോടതിയുടെ അനുമതിയോടെ ഇന്ന് മുതൽ എണ്ണിത്തുടങ്ങുക. വരാനിരിക്കുന്ന മാസ പൂജയ്ക്ക് മുൻപ് നാണയങ്ങൾ എണ്ണിത്തീർക്കാൻ […]

India Kerala

കൊറോണയുടെ സാഹചര്യത്തില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ കര്‍ശന നിയന്ത്രണം

കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ സന്ദര്‍ശകര്‍ക്ക് കര്‍ശന നിയന്ത്രണം. രോഗികളെ സന്ദര്‍ശിക്കാനെത്തുന്നവരുടെ കൂടെയുള്ള കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിക്കില്ല. ആശുപത്രിയില്‍ കൂടുതല്‍ ഐസൊലേഷന്‍ വാര്‍ഡുകള്‍ ക്രമീകരിക്കാനുള്ള നടപടികള്‍ ആരംഭിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നിരന്തരം ഈ അനൌണ്‍സ്മെന്‍റ് മുഴങ്ങുന്നുണ്ട്. എന്നിട്ടും സന്ദര്‍ശകര്‍ ആശുപത്രിയിലേക്ക് എത്തുകയാണ്. ഈ സാഹചര്യത്തിലാണ് കര്‍ശന നിയന്ത്രണമേര്‍പ്പെടുത്താന്‍ തീരുമാനം. കുട്ടികളില്‍ ഏത് തരത്തിലുള്ള രോഗബാധയും പെട്ടെന്ന് പടരുമെന്നതിനാല്‍ സന്ദര്‍ശനത്തിനായെത്തുന്നവരില്‍ 12 വയസ്സില്‍ താഴെയുള്ള കുട്ടികളെ അകത്തേക്ക് കടത്തി വിടില്ല. കൊറോണ ജാഗ്രതയെ […]

India Kerala

കൊറോണ; കേരളത്തില്‍ ജാഗ്രത തുടരുന്നു, വൈറസ് ബാധിച്ച മൂന്ന് പേരുടെയും നില തൃപ്തികരം

കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ കേരളത്തില്‍ ജാഗ്രത തുടരുന്നു. കൊറോണ സ്ഥിരീകരിച്ച മൂന്ന് പേരുടെയും ആരോഗ്യനില തൃപ്തികരമാണെന്ന് ആരോഗ്യമന്ത്രി അറിയിച്ചു. മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി തൃശൂര്‍ ജില്ലയിലെ സ്കൂളുകളില്‍ പഠനയാത്രക്ക് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. 2421 പേരാണ് നിരീക്ഷണത്തില്‍ ഉള്ളത്.2321 പേര്‍ വീട്ടിലും 100 പേര്‍ ആശുപത്രികളിലും 190 സാമ്പിള്‍ പരിശോധനയക്ക് അയച്ചപ്പോള്‍ 100 നെഗറ്റീവ് ആണ്. നിരീക്ഷണത്തില്‍ ഉള്ളവര്‍ ആരോഗ്യവകുപ്പിനെ അറിയാക്കാതെ പുറത്ത് പോകരുതെന്ന് ആരോഗ്യമന്ത്രി അഭ്യര്‍ത്ഥിച്ചു. കൊറോണ സ്ഥീരീകരിച്ച തൃശൂര്‍,ആലപ്പുഴ,കാസര്‍കോട് ജില്ലകളിലുള്ള രോഗികളുടെ ആരോഗ്യനില തൃപ്തകരമാണ്.അതിനിടെ […]

India Kerala

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവിന്റെ മകന്‍ ബി.ജെ.പിയില്‍ ചേര്‍ന്നു

മുതിർന്ന കോൺഗ്രസ് നേതാവും മുന്‍ രാജ്യസഭാ എം.പിയുമായ ജനാർദൻ ദ്വിവേദിയുടെ മകൻ സമീർ ദ്വിവേദി ബി.ജെ.പിയില്‍ ചേർന്നു. പാർട്ടിയുടെ ദേശീയ ജനറൽ സെക്രട്ടറി അരുൺ സിങ്ങിന്റെ സാന്നിധ്യത്തിലാണ് സമീർ ദ്വിവേദി ബി.ജെ.പിയിൽ ചേർന്നത്. “ഞാൻ ആദ്യമായി ഒരു രാഷ്ട്രീയ പാർട്ടിയിൽ ചേരുന്നു… പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രവർത്തനങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഞാൻ ബി.ജെ.പിയെ തിരഞ്ഞെടുത്തത്,” സമീർ ദ്വിവേദി പറഞ്ഞു. ഒരു ദശാബ്ദക്കാലം കോൺഗ്രസ് പാർട്ടിയുടെ ജനറൽ സെക്രട്ടറിയായിരുന്നു ജനാർദൻ ദ്വിവേദി. മകന്റെ ബി.ജെ.പി കൂട്ടുകെട്ടിനെ കുറിച്ച് […]

India Kerala

മുഖ്യമന്ത്രിക്കെതിരെ രൂക്ഷവിമർശവുമായി സമസ്ത നേതാവ് ബഷീർ ഫൈസി ദേശമംഗലം

പൗരത്വ ഭേദഗതി നിമയത്തിനെതിരെ പ്രതിഷേധിച്ചതിന്റെ പേരിൽ പൊലീസ് കേസെടുത്ത സംഭവത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമർശവുമായി സമസ്ത നേതാവ് ബഷീർ ഫൈസി ദേശമംഗലം. മുൻകൂർ അനുമതിയെടുത്ത് തൃശൂർ ജില്ലാ എസ്.കെ.എസ്.എസ്.എഫ് നടത്തിയ പ്രക്ഷോഭത്തിൽ പങ്കെടുത്ത പ്രവർത്തകർക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. ഈ കേസ് ഇപ്പോഴും നിലനിൽക്കുന്നുവെന്നും മുഖ്യമന്ത്രിക്കും ജില്ലാ പൊലീസ് കമ്മീഷർക്കും പരാതി നൽകിയിട്ടും ഫലമുണ്ടായില്ലെന്നും ബഷീർ ഫൈസി പറയുന്നു. അതിരൂക്ഷമായ ഭാഷയിലാണ്, എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന ഭാരവാഹികൂടിയായ ബഷീർ ഫൈസി മുഖ്യമന്ത്രിയെ വിമർശിക്കുന്നത്: ‘ഒന്നുകിൽ മുഖ്യമന്ത്രി പൊതുജനത്തെ ബോധപൂർവം […]

India Kerala

ഈ രണ്ട് ചോദ്യങ്ങൾക്ക് മറുപടി നൽകാമോ? മുഖ്യമന്ത്രിയോട് റോജി എം ജോൺ എം.എൽ.എ

അങ്കമാലിയിൽ മഹല്ല് കമ്മിറ്റി നടത്തിയ പൗരത്വ ഭേദഗതി നിയമവിരുദ്ധ പ്രക്ഷോഭത്തിൽ പങ്കെടുത്തവർക്കെതിരെ കേസെടുത്ത സംഭവത്തിൽ നേരിട്ടുള്ള ചോദ്യങ്ങൾക്ക് മറുപടി നൽകാൻ മുഖ്യമന്ത്രി പിണറായി വിജയൻ തയ്യാറാവണമെന്ന് റോജി എം ജോൺ എം.എൽ.എ. നിയമസഭയിൽ താൻ ഉന്നയിച്ച ചോദ്യത്തിന് മുഖ്യമന്ത്രി മറുപടി പറഞ്ഞില്ലെന്നും മഹല്ല് കമ്മിറ്റികളിൽ പലയിടത്തും ആളുകൾ നുഴഞ്ഞുകയറി കുഴപ്പമുണ്ടാക്കുന്നുവെന്ന അപകടകരമായ വാദമാണ് അദ്ദേഹം ഉയർത്തുന്നതെന്നും റോജി ഫേസ്ബുക്കിൽ കുറിച്ചു. പോസ്റ്റിന്റെ പൂർണരൂപം: “ഇന്നലെ ഞാൻ മുഖ്യമന്ത്രിയോട് നിയമസഭയിൽ ചോദിച്ചത് ഒരു ഡയറക്റ്റ് ചോദ്യമാണ്. അങ്കമാലി നിയോജക […]

India Kerala

മത വിദ്വേഷ പ്രസംഗം: ഫാ. ജോസഫ് പുത്തന്‍പുരക്കലിനെതിരെ പരാതി

പ്രസംഗത്തിനിടയില്‍ വിവാദപരമായ പരാമര്‍ശങ്ങള്‍ നടത്തിയ ഫാ. ജോസഫ് പുത്തന്‍പുരക്കലിനെതിരെ കണ്ണൂര്‍ ജില്ലാ പൊലീസ് സൂപ്രണ്ടിന് പരാതി. പഴയങ്ങാടി സ്വദേശി ബി തന്‍വീര്‍ അഹമ്മദാണ് പരാതി നല്‍കിയിരിക്കുന്നത്. മതസ്പര്‍ദ്ദയും വിദ്വേഷവും വളര്‍ത്തുന്ന തരത്തിലുള്ള പ്രസംഗം നടത്തിയെന്ന് കാണിച്ചാണ് തന്‍വീറിന്റെ പരാതി. ക്രിസ്ത്യന്‍, ഹിന്ദു മതവിശ്വാസികള്‍ക്കിടയില്‍ മുസ്‌ലിംകളോട്‌ വിദ്വേഷവും പകയും ഉണ്ടാക്കാന്‍ ഉദ്ദേശിച്ച് മാത്രം നടത്തിയതാണ് പ്രസ്തുത പ്രസംഗമെന്നാണ് പരാതിയില്‍ പറയുന്നത്. ചരിത്രത്തെ വളച്ചൊടിച്ച് മുസ്‌ലിം വിരോധം ജനിപ്പിക്കാനുള്ള വാക്കുകളാണ് ഉപയോഗിച്ചിരിക്കുന്നത്. ലോകത്താകെ ക്രിസ്ത്യാനികളെ കൊല്ലുന്നത് മുസ്‌ലിംകളാണെന്നുള്ള പ്രസംഗം തികച്ചും […]

India Kerala

ഭരണഘടന വായിക്കാന്‍ പ്രതിപക്ഷം തയ്യാറാവണമെന്ന് ഗവര്‍ണര്‍

ഗവര്‍ണറെ തിരിച്ചുവിളിക്കണമെന്ന പ്രതിപക്ഷത്തിന്റെ പ്രമേയം സർക്കാർ തള്ളിയ വിഷയത്തിൽ പ്രതികരിക്കാനില്ലെന്ന് ആരിഫ് മുഹമ്മദ് ഖാന്‍. ഭരണഘടന വായിക്കാൻ പ്രതിപക്ഷം തയ്യാറാകണം. സർക്കാരിനെ തിരുത്തലും ഉപദേശിക്കലുമാണ് തന്‍റെ ജോലിയെന്നും ഗവര്‍ണര്‍ കോഴിക്കോട് പറഞ്ഞു. തനിക്കെതിരായ വിമർശനങ്ങളെ സ്വാഗതം ചെയ്യുന്നു, എന്നാൽ അടിസ്ഥാന രഹിതമായ കാര്യങ്ങൾ പറയരുത്,വിമർശനങ്ങൾ ഭരണഘടനക്കുള്ളിൽ നിന്നുകൊണ്ടാകണമെന്നും ഗവർണർ പറഞ്ഞു. കോഴിക്കോട് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

India Kerala

പന്തീരങ്കാവ് യു.എ.പിഎ കേസ് വീണ്ടും നിയമസഭയില്‍

പന്തീരങ്കാവ് യു.എ.പിഎ കേസ് എന്‍.ഐ.എയിൽ നിന്ന് തിരിച്ചു വിളിക്കണമെന്ന പ്രതിപക്ഷ ആവശ്യം തള്ളി മുഖ്യമന്ത്രി. അതിനുവേണ്ടി അമിത്ഷായുടെ മുന്നിൽ കത്തുമായി പോകാൻ താനില്ലെന്ന് മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു. പന്തീരങ്കാവ് കേസിൽ യു.എ.പി.എ ചുമത്തി കേസ് എന്‍.ഐ.എക്ക് സർക്കാർ വിട്ടുകൊടുക്കുകയായിരുന്നുവെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി. സി.പി.എം പ്രവർത്തകരായ അലൻ ഷുഹൈബും താഹാ ഫസലും പ്രതികളായ കേസിൽ സംസ്ഥാന പോലീസ് യു.എ.പി.എ ചുമത്തിയത് കൊണ്ടാണ് കേസ് എൻ.ഐ.എക്ക് ഏറ്റെടുക്കാൻ അവസരമുണ്ടായതെന്ന് അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയ എം.കെ മുനീർ ആരോപിച്ചു. എന്തിനാണ് […]

India Kerala

ഇന്ത്യ പാക് സെമി ഇന്ന്

അണ്ടര്‍ 19 ലോകകപ്പ് ക്രിക്കറ്റില്‍ ഇന്ത്യ പാകിസ്താന്‍ സ്വപ്ന സെമി ഇന്ന്. ടൂര്‍ണമെന്റില്‍ തോല്‍വി അറിയാതെയാണ് ഇരു ടീമുകളും മുന്നേറുന്നത്. ഉച്ചയ്ക്ക് 1.30നാണ് മത്സരം. പാകിസ്താനെതിരായ ഏതൊരു മത്സരവും ഇന്ത്യക്ക് ജീവന്മരണ പോരാട്ടമാണ്. യൂത്ത് ലോകകപ്പിലും ജയത്തില്‍ കുറഞ്ഞതൊന്നും ഇന്ത്യന്‍ കൗമാരം ലക്ഷ്യമിടുന്നില്ല. ആധികാരികമാണ് ഇന്ത്യയുടെ മുന്നേറ്റം. കളിച്ച നാല് മത്സരങ്ങളിലും എതിരാളികളുടെ മുഴുവന്‍ വിക്കറ്റും പിഴുതു. രവി ബിന്‍ഷോയിയും കാര്‍ത്തിക് ത്യാഗിയും മികച്ച ഫോമിലാണ്. ബാറ്റ്‌സ്മാന്‍മാരില്‍ ഓപ്പണര്‍ യശ്വി ജെയ്‌സ്വാള്‍ ആകും എതിരാളികളുടെ നോട്ടപ്പുള്ളി, ശക്തരായ […]