ഹെൽമറ്റിനുള്ളിൽ വിഷപ്പാമ്പുമായി അധ്യാപകൻ സഞ്ചരിച്ചത് 11 കിലോമീറ്റർ. ഉദയംപേരൂർ കണ്ടനാട് സ്കൂളിലെ സംസ്‌കൃത അധ്യാപകൻ കെ.എ രഞ്ജിത്തിന്‍റെ ഹെൽമറ്റിനുള്ളിലാണ് ശംഖുവരയൻ കയറിയത്. സ്കൂളിൽ എത്തിയപ്പോഴാണ് ഹെല്‍മറ്റിനുള്ളില്‍ പാമ്പിന്റെ വാല് കാണുന്നത്. ഹെൽമറ്റിന്റെ സ്പോഞ്ചിന്റെ ഉള്ളിൽ നിന്നു പാമ്പിനെ പുറത്തെടുത്തു. ഹെൽമറ്റിനുള്ളില്‍ പാമ്പ് ഞെരുങ്ങി ചത്ത നിലയിൽ ആയിരുന്നു. ഉഗ്ര വിഷമുള്ള പാമ്പായിരുന്നു ഹെല്‍മറ്റിനുള്ളില്‍ എന്നതിനാല്‍ ആശങ്കയായി. ഉടന്‍ തന്നെ അധ്യാപകന്‍ ആശുപത്രിയിലെത്തി വിശദ പരിശോധന നടത്തി മുറിവൊന്നും ഇല്ലെന്ന് ഉറപ്പ് വരുത്തി.
Kerala
കൊറോണ; കേരളത്തില്‍ ജാഗ്രത തുടരുന്നു
കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ കേരളത്തില്‍ ജാഗ്രത തുടരുന്നു. ചികിത്സയിലുള്ള മൂന്ന് പേരുടേയും ആരോഗ്യനില തൃപ്തികരമാണെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ അറിയിച്ചു. വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നുള്ള വിനോദയാത്രകള്‍ താല്‍ക്കാലികമായി നിര്‍ത്തിവെക്കാന്‍ നിര്‍ദേശം നല്‍കി. സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സ്ഥാപനങ്ങള്‍ പഠനയാത്രകള്‍ നടത്തരുതെന്നും നിര്‍ദ്ദേശിച്ചു. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ ചേർന്ന ഉന്നതതല യോഗത്തിന്റേതാണ് തീരുമാനം.
പൗരത്വ നിയമ ഭേദഗതിക്കെതിരായ യോജിച്ച പ്രക്ഷോഭത്തിന് വലിയ ശ്രദ്ധ ലഭിച്ചെന്ന് മുഖ്യമന്ത്രി
പൗരത്വ നിയമ ഭേദഗതിക്കെതിരായ യോജിച്ച പ്രക്ഷോഭത്തിന് വലിയ ശ്രദ്ധ ലഭിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയിൽ പറഞ്ഞു. ഇനിയും യോജിച്ച പ്രത്യക്ഷ സമരപരിപാടികള്‍ വേണം, പ്രതിപക്ഷ നേതാവിനാണ് സമരത്തിന്‍റെ കാര്യത്തില്‍ തടസ്സമെന്നും മുഖ്യമന്ത്രി പറഞ്ഞു. എന്നാല്‍ ഒരുമിച്ച് ചെയ്യാൻ കഴിയുന്നതെല്ലാം ചെയ്തെന്ന് പ്രതിപക്ഷ നേതാവ് ചെന്നിത്തല മറുപടി പറഞ്ഞു. എല്‍.ഡി.എഫ് ഒറ്റക്ക് മനുഷ്യച്ചങ്ങല പ്രഖ്യാപിച്ചപ്പോഴാണ് യുഡിഎഫിന് പ്രത്യേകം പ്രക്ഷോഭം പ്രഖ്യാപിക്കേണ്ടി വന്നതെന്നും ചെന്നിത്തല പറഞ്ഞു.
യു.എ.പി.എ കേസ് സംസ്ഥാനത്തിന് തിരികെ നല്‍കണം; മുഖ്യമന്ത്രി അമിത് ഷാക്ക് കത്തയച്ചു
പന്തീരങ്കാവ് യു.എ.പി.എ കേസ് സംസ്ഥാന പൊലീസിന് തിരിച്ചുതരണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ ആഭ്യന്തര മന്ത്രി അമിത് ഷാക്ക് കത്തയച്ചു. പ്രതിപക്ഷത്തിന്റെ ആവശ്യം പരിഗണിച്ചാണ് നടപടി. ഇന്നലെ പ്രതിപക്ഷം നിയമസഭയില്‍ ഇക്കാര്യം ആവശ്യപ്പെട്ടിരുന്നു. ഇന്നലെ വിഷയം പ്രതിപക്ഷം സഭയില്‍ ഉന്നയിച്ചപ്പോള്‍ കേസ് എൻ.ഐ.എക്ക് വിട്ടുകൊടുത്തത് സംസ്ഥാന സർക്കാർ അല്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ വിശദീകരണം. യു.എ.പിഎ ചുമത്തിയത് പുനഃപരിശോധനയ്ക്ക് മുമ്പ് തന്നെ കേസ് എന്‍.ഐ.എ ഏറ്റെടുക്കുകയായിരുന്നുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. എന്നാല്‍ കേസ് തിരിച്ചുവിളിക്കാന്‍ സാധിക്കുമെന്ന് പ്രതിപക്ഷം സഭയെ അറിയിച്ചിരുന്നു. എന്നാല്‍ […]
അക്രമം തോറ്റു; അസ്ന ഡോക്ടറായി, ചെറുവാഞ്ചേരിയുടെ സ്വന്തം ഡോക്ടര്‍
അക്രമ രാഷ്ട്രീയത്തിന്റെ വേദനിക്കുന്ന ഓര്‍മ്മയാണ് ചെറുവാഞ്ചേരിയിലെ അസ്ന എന്ന പെണ്‍കുട്ടി. ഇന്ന് ലോകത്തിന് മുന്നില്‍ ഈ പെണ്‍കുട്ടി ആത്മവിശ്വാസത്തിന്റെയും ഇച്ഛാശക്തിയുടെയും ജീവിക്കുന്ന ഉദാഹരണമാണ്. പ്രതിസന്ധികളെ അതിജീവിച്ച് മെഡിക്കല്‍ പഠനം പൂര്‍ത്തിയാക്കിയ അസ്ന ഡോക്ടറായി ഇന്ന് സ്വന്തം നാട്ടില്‍ ജോലിയില്‍ പ്രവേശിച്ചു. നീണ്ട 19 വര്‍ഷങ്ങള്‍ക്കിപ്പുറം മനക്കരുത്തിന്റെ ഊന്നുവടിയേന്തി അവള്‍ നടന്നെത്തിയത് സ്വന്തം സ്വപ്ന സാക്ഷാത്ക്കാരത്തിലേക്കാണ്.2000 സെപ്തംബര്‍ 27ലെ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് ദിവസമാണ് വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ ബി.ജെ.പി പ്രവര്‍ത്തകരുടെ ബോംബേറില്‍ അസ്നയുടെ വലതുകാല്‍ ചിതറിത്തെറിച്ചത്. അവിടെ നിന്നും […]
കൊറോണ: ബ്രത്ത് അനലൈസര്‍ ഒഴിവാക്കാന്‍ നിര്‍ദ്ദേശം
മദ്യപിച്ചു വാഹനമോടിക്കുന്നവരെ കണ്ടെത്താന്‍ ബ്രീത്ത് അനലൈസര്‍ ഉപയോഗിച്ച് നടത്തുന്ന പരിശോധന തല്‍കാലം നിര്‍ത്തിവയ്ക്കാന്‍ സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ നിര്‍ദ്ദേശിച്ചു. സംസ്ഥാനത്ത് കൊറോണ വൈറസ് ബാധ മൂന്നു പേരില്‍ സ്ഥീരീകരിച്ചതിന്‍റെ പശ്ചാത്തലത്തിലാണ് തീരുമാനം. മദ്യപിച്ചാണ് വാഹനമോടിക്കുന്നതെന്ന് സംശയം തോന്നിയാല്‍ അത്തരം ആള്‍ക്കാരെ മെഡിക്കല്‍ പരിശോധനയ്ക്ക് വിധേയരാക്കി നിയമപ്രകാരമുള്ള നടപടി സ്വീകരിക്കാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്.
ഒന്നാം തിയതി മദ്യ വിൽപന ശാലകൾ തുറക്കുന്ന കാര്യം സർക്കാർ ആലോചിട്ടില്ലെന്ന് എക്സൈസ് മന്ത്രി
സംസ്ഥാനത്ത് ഒന്നാം തിയതി മദ്യ വിൽപന ശാലകൾ തുറക്കുന്ന കാര്യം സർക്കാർ ആലോചിട്ടില്ലെന്ന് എക്സൈസ് മന്ത്രി ടി.പി രാമകൃഷ്ണൻ നിയമസഭയിൽ. ഈ സർക്കാരിന്റെ കാലത്ത് മദ്യ ഉപഭോഗം കുറഞ്ഞതായും മന്ത്രി സഭയിൽ പറഞ്ഞു. മദ്യവിൽപന ശാലകൾ ഒന്നാം തീയതിയും തുറക്കാൻ സർക്കാർ ആലോചിക്കുന്നതായി നേരത്തെ വാർത്തകളുണ്ടായിരുന്നു. എന്നാൽ ഇതിന് അനുമതി നൽകുന്ന കാര്യം തന്നെ പരിശോധിച്ചിട്ടില്ലെന്നാണ് മഞ്ഞളാംകുഴി അലിയുടെ ചോദ്യത്തിന് മറുപടിയായി എക്സൈസ് മന്ത്രി ടി പി രാമകൃഷ്ണൻ സഭയെ രേഖാമൂലം അറിയിച്ചത്. സംസ്ഥാനത്ത് യു.ഡി.എഫ് കാലത്തെക്കാൾ […]
പാലാരിവട്ടം അഴിമതി കേസ്; ഇബ്രാഹിം കുഞ്ഞിനെ പ്രോസിക്യൂട്ട് ചെയ്യാന്‍ ഗവര്‍ണര്‍ അനുമതി നല്‍കി
പാലാരിവട്ടം പാലം അഴിമതിക്കേസിൽ മുൻ മന്ത്രി വി.കെ ഇബ്രാഹിം കുഞ്ഞിനെ പ്രോസിക്യൂട്ട് ചെയ്യാൻ ഗവർണറുടെ അനുമതി. ഇതോടെ ഇബ്രാഹിം കുഞ്ഞിനെ പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തി അറസ്റ്റുൾപ്പെടെയുള്ള ക്രിമിനൽ നടപടികളിലേക്ക് പോകാന്‍ വിജിലൻസിന് കഴിയും. പാലാരിവട്ടം പാലം അഴിമതിക്കേസിൽ മുൻ മന്ത്രി ഇബ്രാഹിം കുഞ്ഞിനെതിരെ തെളിവുണ്ടെന്ന് കാട്ടിയാണ് വിജിലൻസ് അന്വേഷണ സംഘം സർക്കാരിനോട് പ്രോസിക്യൂഷന്‍ അനുമതി തേടിയത്. കഴിഞ്ഞ വർഷം ഒക്ടോബറിൽ വിജിലൻസ് സർക്കാരിന് കത്ത് നൽകി. ജനപ്രതിനിധി ആയതിനാൽ അഴിമതി നിരോധന നിയമപ്രകാരം ഗവർണറുടെ അനുമതി ആവശ്യമായതിനാൽ സർക്കാർ […]
എല്ലാ കൊലകളും നടത്തിയത് താനാണെന്ന് അറസ്റ്റിന് തൊട്ടുമുന്‍പ് ജോളി ഭര്‍ത്താവിനോടും മകനോടും തുറന്നുപറഞ്ഞിരുന്നതായി എസ്.പി കെ.ജി സൈമണ്‍
കൂടത്തായി കൊലപാതകങ്ങള്‍ നടത്തിയ കാര്യം പിടിയിലാകുന്നതിന് തൊട്ട് മുമ്പ് പ്രതി ജോളി ഭര്‍ത്താവ് ഷാജുവിനോടും മകനോടും പറഞ്ഞിരുന്നുവെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ എസ്.പി കെ.ജി സൈമണ്‍. പൊലീസ് അറസ്റ്റ് ചെയ്യുന്നതിന്‍റെ തലേ ദിവസമാണ് ജോളി വെളിപ്പെടുത്തലുകള്‍ നടത്തിയത്.റോയ് തോമസിന്റെ മരണത്തിന് പിന്നില്‍ അമ്മ ജോളിയാണോയെന്ന് മൂത്ത മകന് സംശയമുണ്ടായിരുന്നുവെന്നും സൈമണ്‍ പറഞ്ഞു.
കൊല്ലത്ത് ഇതര സംസ്ഥാന തൊഴിലാളിയെ സുഹൃത്ത് കഴുത്തറുത്ത് കൊന്നു
കൊല്ലം അഞ്ചലിൽ ഇതര സംസ്ഥാന തൊഴിലാളിയെ സുഹൃത്ത് കഴുത്തറുത്ത് കൊന്നു.അസം സ്വദേശി ജലാലാണ് കൊല്ലപ്പെട്ടത്. കൊലപാതകത്തിന് ശേഷം സുഹൃത്ത് കഴുത്തറത്ത് ആത്മഹത്യക്ക് ശ്രമിച്ചു.












