India Kerala

സി.എ.എക്കെതിരായ കേരളത്തിന്റെ സമര മുന്നേറ്റത്തെ അപകീർത്തിപ്പെടുത്തുന്ന പരാമർശം പ്രധാനമന്ത്രി തിരുത്തണമെന്ന് പിണറായി

പൗരത്വ നിയമത്തിനെതിരായി കേരളത്തിന്റെ സമര മുന്നേറ്റത്തെ അപകീർത്തിപ്പെടുത്തുന്ന പരാമർശം പ്രധാനമന്ത്രി തിരുത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. രാജ്യ സഭയിൽ കേരളത്തെ ക്കുറിച്ച് നടത്തിയ പരാമർശം വസ്തുതാ വിരുദ്ധവും പ്രതിഷേധാർഹവുമാണ്. ചില സമരങ്ങളില്‍ എസ്.ഡി.പി.ഐ പോലുള്ള തീവ്രവാദ സ്വഭാവമുള്ള സംഘങ്ങളുടെ പങ്കാളിത്തത്തെ കുറിച്ചു നടത്തിയ പരാമർശം ഉത്തമ ബോധ്യത്തിലാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രക്ഷോഭത്തില്‍ തീവ്രവാദികളുണ്ടെന്ന് പിണറായി വിജയന്‍ പറഞ്ഞിട്ടുണ്ടെന്നും . പ്രതിഷേധങ്ങളുടെ പേരില്‍ ഇവര്‍ കേരളത്തില്‍ അരാജകത്വം സൃഷ്ടിക്കുകയാണെന്നുമായിരിന്നു മുഖ്യമന്ത്രിയെ പരാമര്‍ശിച്ച് മോദി രാജ്യസഭയിൽ […]

India Kerala

കൊറോണ; കേരളത്തില്‍ ആകെ നിരീക്ഷണത്തിലുള്ളത് 2826 പേര്‍

കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ കേരളത്തില്‍ ആകെ നിരീക്ഷണത്തിലുള്ളത് 2826 പേര്‍. ആശുപത്രിയിൽ നിരീക്ഷണത്തില്‍ ഉള്ളത് 83 പേരാണ്. പരിശോധനക്കയച്ച 263 സാമ്പിളുകളില്‍ 229ഉം നെഗറ്റീവാണ്. തൃശൂരിലും ആലപ്പുഴയിലും കാഞ്ഞങ്ങാടും കൊറോണ സ്ഥിരീകരിച്ച വിദ്യാര്‍ഥികളുടെ നില തൃപ്തികരണമാണെന്നും ആരോഗ്യ വകുപ്പ് അറിയിച്ചിട്ടുണ്ട്. കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലുള്ള രണ്ട് പേരെ ഇന്നലെ ഡിസ്ചാര്‍ജ് ചെയ്തു. ഇതുവരെ 20 പേരുടെ സാമ്പിളുകൾ പരിശോധനക്കയച്ചതിൽ ഫലം ലഭിച്ച 17 -ൽ 16 എണ്ണവും നെഗറ്റീവാണ്.

India Kerala

ശബരിമലയിലെ തിരുവാഭരണം സംരക്ഷിക്കുന്നത് സംബന്ധിച്ച വിഷയത്തില്‍ സര്‍ക്കാര്‍ ഇന്ന് നിലപാട് അറിയിക്കും

ശബരിമലയിലെ തിരുവാഭരണം സംരക്ഷിക്കുന്നത് സംബന്ധിച്ച വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഇന്ന് സുപ്രീംകോടതിയില്‍ നിലപാട് അറിയിക്കും. ജസ്റ്റിസ് എന്‍.വി രമണ അധ്യക്ഷനായ ബഞ്ച് ഇക്കാര്യത്തില്‍ സര്‍ക്കാറിനോട് അഭിപ്രായം തേടിയിരുന്നു. എന്തിനാണ് പന്തളം രാജകുടുംബത്തിന്‍റെ അധീനതയില്‍ സൂക്ഷിക്കുന്നതെന്ന് ചോദിച്ച സുപ്രീംകോടതി തിരുവാഭരണം അയ്യപ്പന് അവകാശപ്പെട്ടതല്ലേയെന്നും ആരാഞ്ഞിരുന്നു. 2010ൽ നടന്ന ദേവപ്രശ്നം സംബന്ധിച്ച ഹരജിയിലാണ് ജസ്റ്റിസ് എന്‍ വി രമണ അധ്യക്ഷനായ ബഞ്ച് തിരുവാഭരണം ഏറ്റെടുക്കുന്നത് സംബന്ധിച്ച് സംസ്ഥാന സര്‍ക്കാറിനോട് അഭിപ്രായം തേടിയത്. പന്തളം രാജ കുടുംബത്തില്‍ തർക്കമുണ്ടെന്ന് മുതിര്‍ന്ന അഭിഭാഷകന്‍ […]

Entertainment India Kerala

‘ആണത്തമുള്ളൊരു മനുഷ്യന്‍റെ കൂടെ വേദി പങ്കിട്ടതില്‍ എനിക്ക് അഭിമാനം തോന്നുന്നു’ കുറിപ്പുമായി ഹരീഷ് പേരടി

തമിഴ് സൂപ്പര്‍ താരം വിജയ്‌ക്കെതിരെയുള്ള ആദായ നികുതി റെയ്ഡില്‍ പ്രതിഷേധവുമായി നടന്‍ ഹരീഷ് പേരടി. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ഹരീഷ് വിജയ്ക്ക് പിന്തുണ പ്രഖ്യാപിച്ചിരിക്കുന്നത്. വിജയ്‌ക്കൊപ്പം നില്‍ക്കുന്ന ചിത്രത്തോടൊപ്പമാണ് ഹരീഷ് പേരടിയുടെ കുറിപ്പ്. ആണത്തമുള്ള ഒരു മനുഷ്യന്‍റെ കൂടെ തിരശ്ശീല പങ്കിട്ടതില്‍ തനിക്ക് അഭിമാനം തോന്നുന്നുവെന്ന് അദ്ദേഹം കുറിച്ചു. വിജയ്-അറ്റ്‌ലി ചിത്രമായ മര്‍സലില്‍ ഡോ.അര്‍ജുന്‍ സക്കറിയ എന്ന കഥാപാത്രത്തെ ഹരീഷ് അവതരിപ്പിച്ചിരുന്നു. കേന്ദ്രസര്‍ക്കാരിന്‍റെ ജിഎസ്ടി, നോട്ട് നിരോധനം തുടങ്ങിയ പരിഷ്‌കാരങ്ങള്‍ക്കെതിരെ സിനിമയിലെ സംഭാഷണങ്ങള്‍ ഏറെ ശ്രദ്ധ നേടിയിരുന്നു. ദീപാവലി […]

India Kerala

സംസ്ഥാന ബജറ്റ് നാളെ; വരുമാനം വര്‍ധിപ്പിക്കാന്‍ നിര്‍ദേശങ്ങള്‍

സംസ്ഥാന ബജറ്റ് നാളെ. സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തിന്റെ വരുമാനം വര്‍ധിപ്പിക്കാനും ചെലവുചുരുക്കാനും ഉതകുന്ന നിര്‍ദ്ദേശങ്ങള്‍ക്കാകും ബജറ്റിലെ ഊന്നല്‍. വമ്പിച്ച പദ്ധതി പ്രഖ്യാപനങ്ങള്‍ക്കുള്ള ആരോഗ്യം സംസ്ഥാന ഖജനാവിനില്ല. അതുകൊണ്ട് തന്നെ പുതിയ പദ്ധതികള്‍ക്ക് പകരം ഇതിനകം പ്രഖ്യാപിച്ചവ പൂര്‍ത്തിയാക്കുന്നതിനാവശ്യമായ സാന്പത്തിക അച്ചടക്കത്തിനാണ് ബജറ്റില്‍ ഊന്നല്‍ നല്‍കുന്നതെന്ന് ധനമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. വരുമാനം ഉയര്‍ത്താന്‍ ഭൂമിയുടെ ന്യായവില, ഫീസുകൾ തുടങ്ങിയവ കൂട്ടും. സൗജന്യ ഓൺലൈൻ സേവനങ്ങൾക്കു ഫീസ് ചുമത്താനും ആലോചനയുണ്ട്. മൂല്യവർധിത നികുതി അടക്കമുള്ള നികുതി കുടിശ്ശിക സമാഹരിക്കാൻ പുതിയ […]

India Kerala

സി.എ.എ സംയുക്ത പ്രക്ഷോഭത്തിനുള്ള നിർദ്ദേശം മുന്നോട്ടുവച്ചത് ലീഗാണെന്ന് ചെന്നിത്തല

പൗരത്വഭേദഗതി നിയമത്തിനെതിരായ സംയുക്ത പ്രക്ഷോഭത്തിനുള്ള നിർദ്ദേശം മുന്നോട്ടുവച്ചത് മുസ്ലീം ലീഗാണെന്ന് വെളിപ്പെടുത്തി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. തീവ്ര നിലപാടുള്ള സംഘടനകൾ ഹർത്താൽ പ്രഖ്യാപിച്ചത് പശ്ചാത്തലത്തിലായിരുന്നു പി. കെ കുഞ്ഞാലിക്കുട്ടിയുടെ ഇടപെടലെന്നും ചെന്നിത്തല പറഞ്ഞു. യോജിച്ച പ്രക്ഷോഭം ബന്ധപ്പെട്ട് ലീഗിലും വ്യത്യസ്ത അഭിപ്രായം ഉണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. യോജിച്ച പ്രക്ഷോഭത്തിന് നിർദ്ദേശത്തിന് പിന്നിൽ കൃത്യമായ ഒരു കാരണമുണ്ടായിരുന്നു രമേശ് ചെന്നിത്തല പറഞ്ഞു. എന്നാൽ പിന്നീട് യോജിച്ച സമരത്തിന് പിന്നിൽ മുഖ്യമന്ത്രി രാഷ്ട്രീയം കളിച്ചു. സമരത്തിൽ നിന്ന് പിന്മാറിയതിന്റെ […]

India Kerala

കൊറോണ വൈറസ്: കേരളത്തില്‍ ജാഗ്രത തുടരുന്നു,2528 പേര്‍ നിരീക്ഷണത്തില്‍

സംസ്ഥാനത്ത് കൂടുതല്‍ കൊറോണ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെങ്കിലും ജാഗ്രത തുടരുകയാണെന്നും ആരോഗ്യവകുപ്പ് മന്ത്രി കെ.കെ ശൈലജ. 2528 പേരാണ് നിരീക്ഷണത്തിലുള്ളത്. വിനോദസഞ്ചാരികളില്‍ ചിലരെയും നിരീക്ഷണത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു. 2528 പേരില്‍ 2435 പേര്‍ വീടുകളിലും 93 പേര്‍ ആശുപത്രികളിലുമാണ് നിരീക്ഷണത്തിലുള്ളത്. 159 പേരെയാണ് പുതുതായി നിരീക്ഷണ വലയത്തില്‍ ഉള്‍പ്പെടുത്തിയത്. ഇതില്‍ 16 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. നിലവില്‍ വൈറസ് ബാധ സ്ഥിരീകരിച്ച മൂന്ന് പേരുടെയും ആരോഗ്യനില തൃപ്തികരമാണ്. ടൂറിസ്റ്റുകളില്‍ തിരുവനന്തപുരത്ത് ഒരാളും എറണാകുളത്ത് രണ്ടുപേരും നിരീക്ഷണത്തിലുണ്ട്. […]

India Kerala

മതാചാരങ്ങള്‍ സംബന്ധിച്ച പ്രശ്നങ്ങള്‍ വിശാല ബഞ്ചിന് വിട്ട വിധി

മതാചാരങ്ങളുമായി ബന്ധപ്പെട്ട നിയമപ്രശ്നങ്ങള്‍ വിശാല ബഞ്ചിന് വിട്ട ശബരിമല പുനഃപരിശോധന ഹരജിയിലെ വിധിയുടെ നിയമസാധുത സുപ്രീം കോടതി ഇന്ന് പരിശോധിക്കും. ‌മുന്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയുടെ വിധി നിയമപരമായി നിലനില്‍ക്കില്ലെന്ന മുതിര്‍ന്ന അഭിഭാഷകന്‍ ഫാലി എസ്. നരിമാന്‍റെ വാദം മുഖലിലക്കെടുത്താണ് കോടതി തീരുമാനം. ചീഫ് ജസ്റ്റിസ് എസ്. എ ബോബ്ഡെ അധ്യക്ഷനായ ഒന്‍പതംഗ ബഞ്ചാണ് വിഷയം പരിഗണിക്കുന്നത്. മതവിഷയങ്ങളില്‍ ഇടപെടാന്‍ കോടതിക്കുള്ള അധികാരം, സ്ത്രീകളുടെ അവകാശങ്ങൾ ഹനിക്കുന്ന മതാചാരങ്ങള്‍ സംബന്ധിച്ച വിധി എന്നിങ്ങനെ 7 നിയമ […]

India Kerala

പൊലീസിന് തിരികെ നല്‍കാന്‍ മുഖ്യമന്ത്രി കത്തയച്ചത് സമ്മര്‍ദ്ദങ്ങള്‍ക്കൊടുവില്‍

പന്തീരങ്കാവ് യു.എ.പി.എ കേസ് കേരള പൊലീസിന് തിരികെ നൽകണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി കത്തയച്ചത് രാഷ്ട്രിയ സമ്മർദ്ദങ്ങൾക്കൊടുവിൽ. സി.പി.എം കോഴിക്കോട് ജില്ല നേതൃത്വത്തിന്‍റ നിരന്തര ഇടപെടലിനൊപ്പം, പൗരത്വ നിയമത്തിനെതിരായ പ്രക്ഷോഭങ്ങളിലൂടെയുണ്ടായ ന്യൂനപക്ഷ പിന്തുണ കുറയുമോ എന്ന ആശങ്കയും മുഖ്യമന്ത്രിയുടെ മലക്കം മറിച്ചിലിന് പിന്നിലുണ്ടെന്നാണ് വിവരം. പാർട്ടി അംഗങ്ങളായ അലനും താഹയ്ക്കുമെതിരായ യു.എ.പി.എ കേസിൽ മുഖ്യമന്ത്രി ഇന്നലെ സ്വീകരിച്ച നിലപാടാണിത്. നിയമസഭയിൽ ഈ നിലപാട് സ്വീകരിച്ച് ഒരു ദിവസം കഴിയുന്നതിന് മുമ്പ് പിണറായി വിജയൻ അമിത് ഷായ്ക്ക് കത്തയച്ചതിന് പിന്നിൽ നിരവധി […]

India Kerala

കൂടത്തായ് കേസ്: അഞ്ചാമത്തെ കുറ്റപത്രം ഇന്ന് സമര്‍പ്പിക്കും

കൂടത്തായി കൂട്ടകൊലപാതക കേസിലെ അഞ്ചാമത്തെ കുറ്റപത്രം ഇന്ന് സമര്‍പ്പിക്കും. പൊന്നാമറ്റത്ത് ടോം തോമസ് കൊല്ലപ്പെട്ട കേസിലെ കുറ്റപത്രമാണ് താമരശ്ശേരി കോടതിയില്‍ നല്‍കുക. സ്വത്ത് തട്ടിയെടുക്കുകയെന്ന ലക്ഷ്യത്തോടെ‌ ജോളിയുടെ ആദ്യഭര്‍ത്താവ് റോയ് തോമസിന്‍റെ പിതാവ് ടോം തോമസ് 2008 ഓഗസ്റ്റ് 26-നാണ് കൊല്ലപ്പെട്ടത്. സ്വത്ത് സ്വന്തമാക്കുന്നതിന് വേണ്ടി ഗുളികയില്‍ സയനൈഡ് കലര്‍ത്തി കൊലപാതകം നടത്തുകയായിരുന്നുവെന്ന കണ്ടത്തിലിലാണ് അന്വേഷണ സംഘം. സ്ഥിരമായി കഴിക്കുന്ന ഗുളികയില്‍ സന്ധ്യാപ്രാര്‍ത്ഥനക്കിടെയാണ് സയനൈഡ് കലര്‍ത്തി നല്‍കിയത്. ജോളിയുടെ മകന്‍ റോമോയാണ് കേസിലെ പ്രധാന സാക്ഷി. ജോളി, […]