Entertainment Kerala

‘ഭാവഗായകന്റെ ഞെട്ടിക്കുന്ന മേക്ക് ഓവര്‍’; മസില്‍ പെരുപ്പിച്ച ജയചന്ദ്രന്റെ ചിത്രങ്ങള്‍ വൈറല്‍

ലോക്ക് ഡൗൺ കാലത്തെ പിന്നണി ഗായകന്‍ പി ജയചന്ദ്രന്റെ മേക്ക് ഓവര്‍ ആണ് സോഷ്യല്‍ മീഡിയയില്‍ എങ്ങും ചര്‍ച്ചാവിഷയം. മസില്‍ പെരുപ്പിച്ച് നീല കളറിലുള്ള ടീഷര്‍ട്ടില്‍ അതിമനോഹര പോസിലുള്ള ജയചന്ദ്രന്റെ ഫോട്ടോ കണ്ട നിരവധി പേരാണ് അതിശയത്തോടെ പുതിയ ഗെറ്റപ്പിനെ അഭിനന്ദിക്കുന്നത്. താടി ട്രിം ചെയ്തതിലെ വ്യത്യസ്തതയെ ഹോളിവുഡ് നടന്മാരുമായാണ് പലരും താരതമ്യം ചെയ്യുന്നത്. ഇതിനോടകം വലിയ രീതിയില്‍ തരംഗമായ ചിത്രങ്ങള്‍ ലോക്ക് ഡൗൺ കാലത്ത് പലര്‍ക്കും പ്രചോദനം നല്‍കുന്നതാണ്.

Kerala

ലോക്ഡൌണ്‍ നീട്ടേണ്ടെന്ന നിലപാടില്‍ കേരളം; മേഖലകള്‍ തിരിച്ച് നിയന്ത്രണം ഏര്‍പ്പെടുത്തിയാല്‍ മതിയെന്ന് അഭിപ്രായം

സംസ്ഥാനത്ത് രോഗവ്യാപനം നിയന്ത്രിക്കാന്‍ കഴിഞ്ഞുവെന്ന വിലയിരുത്തലാണ് സര്‍ക്കാരിനുള്ളത് പ്രധാനമന്ത്രിയുമായി ഇന്ന് നടക്കുന്ന വീഡിയോ കോണ്‍ഫറന്‍സില്‍ സംസ്ഥാനം കൂടുതല്‍ ഇളവുകള്‍ ആവശ്യപ്പെട്ടേക്കും.ലോക്ക് ഡൌണ്‍ നീട്ടേണ്ടതില്ലെന്ന നിലപാടായിരിക്കും സംസ്ഥാനം സ്വീകരിക്കുക. രോഗവ്യാപനത്തിന്‍റെ തോത് പരിഗണിച്ച് മേഖലകള്‍ തിരിച്ച് നിയന്ത്രണം ഏര്‍പ്പെടുത്തിയാല്‍ മതിയെന്നാണ് സംസ്ഥാനത്തിന്‍റെ അഭിപ്രായം. സംസ്ഥാനത്ത് രോഗവ്യാപനം നിയന്ത്രിക്കാന്‍ കഴിഞ്ഞുവെന്ന വിലയിരുത്തലാണ് സര്‍ക്കാരിനുള്ളത്.മേയ് പകുതി വരെ ഭാഗിക ലോക്ക് ഡൌണ്‍ വേണമെന്ന നിലപാടായിരുന്നു പ്രധാനമന്ത്രിയുമായി നേരത്തെ നടത്തിയ വീഡിയോ കോണ്‍ഫറന്‍സില്‍ സംസ്ഥാനം സ്വീകരിച്ചിരുന്നത്. അടുത്ത ഞായറാഴ്ച രാജ്യവ്യാപക ലോക്ക് ഡൌണ്‍ […]

Education Kerala

ലോക് ഡൗൺ നിയമങ്ങൾ പാലിച്ചുകൊണ്ട് അക്കാദമിക് വര്‍ഷം ആരംഭിക്കുന്നതിന് വിദ്യാഭ്യാസ വകുപ്പ് തയ്യാറെടുക്കുന്നു

ഇതിനായി അധ്യാപകരെ സജ്ജരാക്കുന്നതിനുള്ള ഓൺലൈൻ പരിശീലന പദ്ധതി വ്യാഴാഴ്ച ആരംഭിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി സി.രവീന്ദ്രനാഥ് അറിയിച്ചു ലോക് ഡൗൺ നിയമങ്ങൾ പാലിച്ചുകൊണ്ട് ഇത്തവണത്തെ അക്കാദമിക് വര്‍ഷം ആരംഭിക്കുന്നതിന് വിദ്യാഭ്യാസ വകുപ്പ് തയ്യാറെടുക്കുന്നു. ഇതിനായി അധ്യാപകരെ സജ്ജരാക്കുന്നതിനുള്ള ഓൺലൈൻ പരിശീലന പദ്ധതി വ്യാഴാഴ്ച ആരംഭിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി സി.രവീന്ദ്രനാഥ് അറിയിച്ചു. വിക്ടേഴ്സ് ചാനലിലൂടെയും ഓൺലൈനായുമായാണ് പരിശീലനം. കൊവിഡും ലോക്ക് ഡൌണും വിദ്യാഭ്യാസ മേഖലയെ താളം തെറ്റിച്ചിരിക്കുകയാണ്. പുതിയ അധ്യയനവര്‍ഷം തുടങ്ങുന്നത് സംബന്ധിച്ചും അവ്യക്തതകള്‍ ഏറെയാണ്. എങ്കിലും ആധുനിക സാങ്കേതിക […]

Kerala

സർക്കാരിന്റെ പാസില്ലാത്തവരെ ഇന്ന് മുതൽ കേരളത്തിലേക്ക് കടത്തില്ല

പാസില്ലാത്തവരെ വാളയാർ ചെക്ക് പോസ്റ്റിൽ തമിഴ്നാട് പൊലീസ് തടയും സംസ്ഥാന സർക്കാരിന്റെ പാസില്ലാത്തവരെ ഇന്ന് മുതൽ കേരളത്തിലേക്ക് കടത്തില്ല. പാസില്ലാത്തവരെ വാളയാർ ചെക്ക് പോസ്റ്റിൽ തമിഴ്നാട് പൊലീസ് തടയും.മറ്റ് സംസ്ഥാനങ്ങളിൽ രോഗം വ്യാപിക്കുന്ന പശ്ചാത്തലത്തിലാണ് കർശന നിലപാടുമായി സംസ്ഥാന സർക്കാർ രംഗത്തെത്തിയത്.പാസില്ലാതെ അതിർത്തി ചെക്ക് പോസ്റ്റുകളിലെത്തുന്ന ഒരാളെയും കേരളത്തിലേക്ക് പ്രവേശനം നൽകില്ല .വാളയാർ ചെക്ക് പോസ്റ്റ് എത്തും മുൻമ്പ് തന്നെ പാസില്ലാത്തവരെ തമിഴ്നാട് പൊലീസ് തടയും.പുതുതായി പാസില്ലാതെ വരുന്നവരെ പ്രവേശിപ്പിക്കേണ്ടന്ന സംസ്ഥാന സർക്കാറിന്റെ നിലപാടിന് ഹൈക്കോടതിയുടെ അംഗീകാരവും […]

Kerala

സെക്രട്ടറിയേറ്റ് ജീവനക്കാര്‍ക്കായി കെ.എസ്.ആര്‍.ടി.സി പ്രത്യേക ബസുകള്‍ ഇന്ന് മുതല്‍ ഓടിത്തുടങ്ങും

രാവിലെ 8.30ന് ആര്യനാട് ഡിപ്പോയില്‍ നിന്നാണ് ആദ്യ സര്‍വീസ്\ സെക്രട്ടേറിയറ്റിലെ ജീവനക്കാര്‍ക്കായി കെ.എസ്.ആര്‍.ടി.സി പ്രത്യേക ബസുകള്‍ ഇന്ന് മുതല്‍ ഓടിത്തുടങ്ങും. രാവിലെ 8.30ന് ആര്യനാട് ഡിപ്പോയില്‍ നിന്നാണ് ആദ്യ സര്‍വീസ് . ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നിന്നായി 9 ഡിപ്പോകളില്‍ നിന്ന് സെക്രട്ടേറിയറ്റിലേക്ക് ബസുണ്ടാകും. സെക്രട്ടേറിയറ്റിലെ തിരിച്ചറിയല്‍ കാര്‍ഡുള്ളവര്‍ക്ക് മാത്രമാണ് യാത്ര ചെയ്യാനാകുക. നിലവിലുള്ളതിന്റെ ഇരട്ടി ചാര്‍ജ് ഈടാക്കാനാണ് കെഎസ്ആര്‍ടിസി തീരുമാനം .കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായുള്ള സുരക്ഷാ ക്രമീകരണം പാലിച്ചായിരിക്കും സര്‍വീസ് നടത്തുകയെന്ന് കെ.എസ്.ആര്‍.ടി.സി അറിയിച്ചു.

Kerala

വാളയാര്‍ ചെക്പോസ്റ്റില്‍ പാസ് ലഭിക്കാതെ നിരവധി പേര്‍ കുടുങ്ങിക്കിടക്കുന്നു

നോര്‍ക്ക റൂട്സിൽ രജിസ്ട്രേഷന്‍ പൂര്‍ത്തീകരിച്ച് പാസ് ലഭിക്കാത്തവരെ തമിഴ്നാട് അതിര്‍ത്തിയിൽ തടഞ്ഞ് വെച്ചിരിക്കുകയാണ്. വാളയാര്‍ ചെക്പോസ്റ്റിൽ പാസ് ലഭിക്കാത്ത നിരവധി പേരാണ് കുടുങ്ങി കിടക്കുന്നത്. നോര്‍ക്ക റൂട്സിൽ രജിസ്ട്രേഷന്‍ പൂര്‍ത്തീകരിച്ച് പാസ് ലഭിക്കാത്തവരെ തമിഴ്നാട് അതിര്‍ത്തിയിൽ തടഞ്ഞ് വെച്ചിരിക്കുകയാണ്. പാസ് ഇല്ലാത്തവരെ കടത്തിവിടേണ്ട എന്നാണ് സര്‍ക്കാരിന്റെ തീരുമാനം.

Kerala

വിദേശത്തുനിന്ന് എത്തിയ 2 പേർക്ക് കോവിഡ്; കോഴിക്കോടും കൊച്ചിയിലും ചികിത്സയിൽ

ഒരാൾ കോഴിക്കോടും മറ്റേയാൾ കൊച്ചിയിലും ചികിത്സയിലാണെന്ന് കേരളത്തില്‍ രണ്ട് പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. രണ്ടു പേരും വിദേശത്തുനിന്നു കഴിഞ്ഞ ദിവസം വിമാനത്തിൽ എത്തിയവരാണ്. ഒരാൾ‌ കോഴിക്കോട്ടും മറ്റൊരാൾ കൊച്ചിയിലും ചികിത്സയിലാണ്. ഏഴാം തീയതി ദുബായിൽനിന്ന് കോഴിക്കോട്ടെത്തിയ വിമാനത്തിലും അബുദാബിയിൽനിന്ന് കൊച്ചിയിലെത്തിയ വിമാനത്തിലും യാത്ര ചെയ്തവർ‌ക്കാണു രോഗം സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ച് ഇടുക്കിയിൽ ചികിൽസയിലായിരുന്ന ആളുടെ പരിശോധന ഫലം നെഗറ്റീവ് ആയി. ഇതുവരെ 505 പേർക്കാണ് രോഗം വന്നത്. ഇപ്പോൾ 17 പേർ ചികിത്സയിലുണ്ട്. 23,930 പേർ നിരീക്ഷണത്തിലുണ്ട്. […]

Entertainment Kerala

ലോക്ക്ഡൗണിന് ശേഷം സിനിമ മേഖലയും ഉണർന്നു

പോസ്റ്റ്‌ പ്രൊഡക്ഷൻ ജോലികൾ സജീവമായി ലോക്ക്ഡൗണിൽ ഇളവുകള്‍ വന്നതിന് പിന്നാലെ സിനിമമേഖലയും പതിയെ സജീവമാകുകയാണ്. പോസ്‍റ്റ് പ്രൊഡക്ഷന്‍ ജോലികളായ ഡബ്ബിങ്, എഡിറ്റിങ്ങ് തുടങ്ങിയവയാണ് ഇപ്പോള്‍ പുനരാരംഭിച്ചിരിക്കുന്നത്. ഒന്നരമാസം അടഞ്ഞ് കിടന്ന കൊച്ചിയിലെ സ്റ്റുഡിയോകള്‍ ഇപ്പോൾ തിരക്കിലാണ്. വെണ്ണലയിലെ മെഗാ മീഡിയയില്‍ ഇന്ദ്രജിത്ത് നായകനാകുന്ന ആഹാ എന്ന ചിത്രത്തിന്‍റെ ഡബ്ബിങ്ങാണ് പുരേഗമിക്കുന്നത്. വടംവലിയുടെ പശ്ചാത്തലത്തില്‍ ഒരുക്കിയ ചിത്രം ഈ മാസം റിലീസ് നിശ്ചയിച്ച് പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികളിലേക്ക് കടന്നപ്പോഴാണ് ലോക്ക്ഡൌണ്‍ പ്രഖ്യാപിക്കുന്നത്. ഇളവുകൾ നിലവിൽ വന്നതോടെ എത്രയും വേഗം […]

India Kerala National

റെഡ്സോണില്‍ നിന്നെത്തിയ വിദ്യാര്‍ഥികള്‍ സര്‍ക്കാര്‍ ക്വാറന്‍റൈനില്‍ പോയില്ല

4 പേര്‍ മാത്രമാണ് ക്വാറന്റൈനില്‍ പോയത്. തമിഴ്‌നാട്ടിലെ റെഡ്‌സോണ്‍ ജില്ലയില്‍ നിന്ന് കോട്ടയത്തെത്തിയ വിദ്യാര്‍ഥികള്‍ സര്‍ക്കാര്‍ ക്വാറന്‍റൈനില്‍ പോയില്ലെന്ന് ജില്ലാഭരണകൂടം. റെഡ്‌സോണായ തിരുവള്ളൂരില്‍ നിന്നാണ് വിദ്യാര്‍ഥികള്‍ നാട്ടിലെത്തിയത്. 34 വിദ്യാര്‍ഥികളാണ് തമിഴ്നാട്ടില്‍ നിന്നും കോട്ടയത്ത് തിരികെയത്തിയത്. എന്നാല്‍ 4 പേര്‍ മാത്രമാണ് ക്വാറന്റൈനില്‍ പോയതെന്നാണ് വിവരം. ബാക്കി 28 പേരെ കണ്ടെത്താന്‍ പൊലീസിന്റെ സഹായം തേടിയിരിക്കുകയാണ് ജില്ലാ ഭരണകൂടം. റെഡ്‌സോണില്‍ നിന്നുവരുന്നവര്‍ സര്‍ക്കാരിന്‍റെ ക്വാറന്‍റൈനില്‍ കഴിയണമെന്നാണ് നിര്‍ദേശം. എന്നാല്‍ ഈ വിദ്യാര്‍ഥികള്‍ ജില്ലാഭരണകൂടത്തെ വിവരമറിയിച്ചില്ലെന്നാണ് മനസ്സിലാവുന്നത്. എന്തായാലും […]

Kerala Pravasi

നാട്ടിലെത്തിയ കുടുംബത്തിന് ക്വാറന്‍റൈന്‍ സൗകര്യം ലഭിച്ചില്ലെന്ന് പരാതി

2 കുട്ടികളുൾപ്പെടെയുള്ള 4 അംഗ കുടുംബത്തിനാണ് ക്വാറന്‍റൈന്‍ സൌകര്യം ലഭിക്കാതിരുന്നത് ബംഗളൂരുവിൽ നിന്ന് നാട്ടിലെത്തിയ കുടുംബത്തിന് ക്വാറന്‍റൈന്‍ സൗകര്യം ലഭിച്ചില്ലെന്ന് പരാതി. അധികൃതർ പറഞ്ഞ ക്വാറന്‍റൈൻ കേന്ദ്രത്തിലെത്തിയപ്പോൾ അറിയിപ്പ് ലഭിച്ചില്ലെന്നായിരുന്നു മറുപടിയെന്നു കുടുംബം ആരോപിക്കുന്നു. സാങ്കേതിക തടസ്സമായിരുന്നെന്നും പെട്ടെന്നു തന്നെ സൗകര്യം ഒരുക്കിയെന്നുമാണ് ക്വാറന്‍റൈൻ സെന്‍റർ വളണ്ടിയറുടെ വിശദീകരണം. ബംഗളൂരുവിൽ നിന്നും കഴിഞ്ഞ ദിവസം പുലർച്ചെയാണ് 2 കുട്ടികളുൾപ്പെടെയുള്ള 4 അംഗ കുടുംബം യാത്ര തിരിച്ചത്. യാത്രക്ക് മുമ്പ്‌ തന്നെ സ്വദേശമായ പത്തനംതിട്ട ചെന്നീർക്കര പഞ്ചായത് അധികൃതരെ […]