ഓരോ സർവീസിന് ശേഷവും മെട്രോ അണുവിമുക്തമാക്കും. തിരക്കേറിയ സ്റ്റേഷനുകളിൽ ഡിജിറ്റർ തെർമോ സ്കാനിങ് ക്യാമറകൾ. കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി സുരക്ഷ ക്രമീകരണങ്ങൾ ശക്തമാക്കുകയാണ് കൊച്ചി മെട്രോ. സർവീസ് പുനരാരംഭിക്കുമ്പോൾ ഓരോ സർവീസിന് ശേഷവും ഹൈപ്പോ ക്ലോറൈറ്റ് അടങ്ങിയ അണുനാശിനി ഉപയോഗിച്ച് ട്രെയിനുകൾ അണുവിമുക്തമാക്കും. തിരക്കേറിയ മെട്രോ സ്റ്റേഷനുകളിൽ ഡിജിറ്റർ തെർമോ സ്കാനിങ് ക്യാമറകളും സ്ഥാപിക്കും. ഓരോ കോച്ചിലെയും തണുപ്പിന്റെ അളവ് 24 മുതൽ 26 വരെ ഡിഗ്രിയായി നിജപ്പെടുത്തും. യാത്രകളിൽ മാസ്ക് നിർബന്ധമാക്കും. എല്ലാ സ്റ്റേഷനുകളിലും ഹാൻഡ് […]
Kerala
കേരളത്തിലേക്ക് ട്രെയിനില്‍ വരുന്നവര്‍ക്കും പാസ് നിര്‍ബന്ധം
കോവിഡ് ജാഗ്രതാ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണം. മറ്റ് മാര്‍ഗങ്ങള്‍ വഴി വരാന്‍ നേരത്തെ പാസ് എടുത്തവര്‍ വീണ്ടും അപേക്ഷിക്കണം. ട്രെയിന്‍ വഴി സംസ്ഥാനത്ത് എത്തുന്നവര്‍ക്കും പാസ് നിര്‍ബന്ധമാക്കി. മറ്റ് മാര്‍ഗങ്ങള്‍ വഴി വരാന്‍ നേരത്തെ പാസ് എടുത്തവര്‍ വീണ്ടും അപേക്ഷിക്കണം. പാസില്ലാതെ വരുന്നവര്‍ സര്‍ക്കാര്‍ കേന്ദ്രങ്ങളില്‍ ക്വാറന്‍റൈന് പോകേണ്ടി വരും. റെയിൽവേയുടെ ഓൺലൈൻ റിസർവേഷൻ മുഖേന ടിക്കറ്റ് എടുക്കുന്നവർ കേരളത്തിലേക്ക് പ്രവേശിക്കാനുള്ള പാസിന് വേണ്ടി കോവിഡ്19 ജാഗ്രത പോർട്ടലിലാണ് അപേക്ഷിക്കേണ്ടത്. ഇതിനകം ഏത് മാർഗം വഴിയും അപേക്ഷിച്ചവർ […]
കേരളത്തിന് 1276 കോടിയുടെ കേന്ദ്രസഹായം
പതിനഞ്ചാം ധനകാര്യ കമ്മീഷന്‍റെ ശിപാർശ പരിഗണിച്ചാണ് തുക അനുവദിച്ചത്. കേരളത്തിന് കേന്ദ്രത്തിന്‍റെ ധനസഹായം. റവന്യു നഷ്ടം നികത്താനാണ് 1276 കോടി രൂപയുടെ ധനസഹായം നൽകിയത്. 13 സംസ്ഥാനങ്ങൾക്കായി 6157 കോടി രൂപയുടെ ധനസഹായമാണ് കേന്ദ്ര സർക്കാർ നൽകുന്നത്. പതിനഞ്ചാം ധനകാര്യ കമ്മീഷന്‍റെ ശിപാർശ പരിഗണിച്ചാണ് തുക അനുവദിച്ചത്. ഹിമാചല്‍ പ്രദേശിന് 952 കോടിയും പഞ്ചാബിന് 638 കോടിയും അസമിന് 631 കോടിയും ആന്ധ്ര പ്രദേശിന് 491 കോടിയും ഉത്തരാഖണ്ഡിന് 423 കോടിയും പശ്ചിമ ബംഗാളിന് 417 കോടിയുമാണ് […]
ഗൾഫിൽ നിന്ന് കേരളത്തിലേക്ക് ഇന്ന് മൂന്ന് പ്രത്യേക വിമാനങ്ങൾ
ഖത്തറിൽ നിന്ന് കഴിഞ്ഞ ദിവസം റദ്ദാക്കിയ ദോഹ – തിരുവനന്തപുരം വിമാനവും ഇക്കൂട്ടത്തിലുണ്ട്. ഗൾഫിൽ നിന്ന് കേരളത്തിലേക്ക് ഇന്ന് മൂന്ന് പ്രത്യേക വിമാനങ്ങൾ പ്രവാസികളുമായി എത്തും. ഖത്തറിൽ നിന്ന് കഴിഞ്ഞ ദിവസം റദ്ദാക്കിയ ദോഹ – തിരുവനന്തപുരം വിമാനവും ഇക്കൂട്ടത്തിലുണ്ട്. ദുബൈയിൽ നിന്ന് കണ്ണൂരിലേക്കും ദമ്മാമിൽ നിന്ന് കൊച്ചിയിലേക്കും ഇന്ന് വിമാനമുണ്ടാകും. ഗൾഫിൽ നിന്ന് കണ്ണൂർ വിമാനത്താവളത്തിലേക്കുള്ള ആദ്യ വിമാനമാണ് ഇന്ന് ദുബൈയിൽ നിന്ന് പുറപ്പെടുക. യുഎഇ സമയം ഉച്ചക്ക് രണ്ടിന് പുറപ്പെടുന്ന എയർ ഇന്ത്യ എക്സ്പ്രസ് […]
മാലദ്വീപില്‍ നിന്ന് രണ്ടാമത്തെ കപ്പല്‍ ഇന്ന് കൊച്ചിയിലെത്തും
202 യാത്രക്കാരാണ് കപ്പലിലുള്ളത്. മാലദ്വീപില്‍ നിന്ന് പ്രവാസികളുമായി ഇന്ത്യന്‍ നാവികസേനയുടെ രണ്ടാമത്തെ കപ്പല്‍ ഐഎന്‍എസ് മഗര്‍ ഇന്ന് കൊച്ചിയിലെത്തും. 202 യാത്രക്കാരാണ് കപ്പലിലുള്ളത്. കൂടാതെ പ്രവാസികളുമായി രണ്ട് വിമാനങ്ങളും ഇന്ന് നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ എത്തും. ഞായറാഴ്ച രാവിലെ 10 മണിക്ക് മാലദ്വീപ് തീരത്തെത്തിയ കപ്പല്‍ എമ്പാര്‍ക്കേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കിയതിന് ശേഷം വൈകുന്നേരത്തോടെയാണ് കൊച്ചിയിലേക്ക് മടങ്ങിയത്. കപ്പലില്‍ ആകെ 202 യാത്രക്കാരാണുള്ളത്. ഇതിൽ 14 ഗർഭിണികളും ഉൾപ്പെടുന്നു. യാത്രക്കാര്‍ക്കായി ഭക്ഷണവും ശുചിമുറിയും ഉള്‍പ്പെടെയുള്ള സജ്ജീകരണങ്ങള്‍ ഐഎന്‍എസ് മഗറില്‍ ഒരുക്കിയിട്ടുണ്ട്. […]
ശമ്പളമില്ലാത്ത അവധിയെടുക്കാന്‍ നിര്‍ബന്ധിക്കുന്നു: പ്രതിഷേധവുമായി നഴ്സുമാർ
നഴ്സസ് ദിനത്തില്‍ കണ്ണൂരില്‍ സ്വകാര്യആശുപത്രിയില്‍ നഴ്സുമാരുടെ പ്രതിഷേധം, ശമ്പളമില്ലാതെ നിര്‍ബന്ധിത അവധിക്ക് മാനേജ്‍മെന്റ് ആവശ്യപ്പെട്ടതായി പരാതി. മാസ്ക് അടക്കമുള്ള സുരക്ഷാ ഉപകരണങ്ങളും നല്‍കുന്നില്ല അന്താരാഷ്ട്ര നഴ്‍സ് ദിനത്തില്‍ പ്രതിഷേധവുമായി കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലെ നഴ്സുമാർ. പ്രതിമാസം ശമ്പളമില്ലാതെ 10 ദിവസം നിർബന്ധിത അവധിയെടുക്കാൻ മാനേജ്‍മെന്റ് ആവശ്യപ്പെട്ടതായി കണ്ണൂർ കൊയിലി ആശുപത്രിയിലെ നഴ്സുമാര്‍ പറയുന്നു. കൊറോണക്കാലത്ത് മാസ്ക് അടക്കമുള്ള സുരക്ഷാ ഉപകരണങ്ങൾ വേണമെന്നും നഴ്സുമാര്‍ ആവശ്യപ്പെടുന്നു. അറുപതോളം നഴ്സുമാരാണ് ഇപ്പോള്‍ ഡ്യൂട്ടി ബഹിഷ്കരിച്ച് പ്രതിഷേധവുമായി എത്തിയിരിക്കുന്നത്. ഇന്നലെ നൈറ്റ് […]
കാരുണ്യസ്പർശവുമായി ഡോ. രവി പിള്ള; പ്രവാസികള്‍ക്കായി 150 എയര്‍ ടിക്കറ്റുകള്‍ നല്‍കും
സഹായ പദ്ധതി പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെ ടിക്കറ്റുകൾ പ്രഖ്യാപിച്ച് വ്യവസായികളും സ്ഥാപനങ്ങളും സംഘടനകളും മാത്രമല്ല വ്യക്തികളും രംഗത്തുവരുന്നുണ്ട്. മീഡിയവൺ ടിവിയും ഗൾഫ് മാധ്യമവും ചേർന്നൊരുക്കുന്ന മിഷന്‍ വിങ്സ് ഓഫ് കംപാഷൻ പദ്ധതിയിലേക്ക് പ്രവാസികൾക്കായി വ്യവസായ പ്രമുഖൻ ഡോ. രവി പിള്ള 150 എയർ ടിക്കറ്റുകൾ നൽകും. സഹായ പദ്ധതി പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെ ടിക്കറ്റുകൾ പ്രഖ്യാപിച്ച് വ്യവസായികളും സ്ഥാപനങ്ങളും സംഘടനകളും മാത്രമല്ല വ്യക്തികളും രംഗത്തുവരുന്നുണ്ട്. പിന്തുണയുമായി വേൾഡ് മലയാളി കൗൺസില്‍ ഇതേസമയം, മിഷൻ വിങ്സ് ഓഫ് കംപാഷൻ പദ്ധതിക്ക് പിന്തുണ […]
സംസ്ഥാനത്ത് ഏഴ് പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു
ഇന്നാരും രോഗമുക്തി നേടിയില്ല; ഇനി ചികിത്സയിലുള്ളത് 27 പേര്‍; ഇതുവരെ രോഗമുക്തി നേടിയവര്‍ 489. പുതിയ ഒരു ഹോട്ട് സ്‌പോട്ട് കൂടി സംസ്ഥാനത്ത് ഇന്ന് 7 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. കാസര്‍ഗോഡ് ജില്ലയിലുള്ള 4 പേര്‍ക്കും, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലുള്ള ഓരോരുത്തര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. കാസര്‍ഗോഡ് ജില്ലയിലെ 4 പേര്‍ മഹാരാഷ്ട്രയില്‍ നിന്നും പാലക്കാട് ജില്ലയിലുള്ളയാള്‍ ചെന്നൈയില്‍ നിന്നും മലപ്പുറം ജില്ലയിലുള്ളയാള്‍ കുവൈറ്റില്‍ നിന്നും കഴിഞ്ഞ […]
രാജ്യത്ത് ട്രെയിന്‍ സര്‍വീസ് നാളെ മുതല്‍; കേരളത്തിലേക്കുള്ള ആദ്യ ട്രെയിന്‍ രാവിലെ 10.55ന്
കേരളത്തിൽ മൂന്ന് സ്റ്റോപ്പുകള്‍ മാത്രമാണ് ഉള്ളത്. ആഴ്ചയില്‍ മൂന്ന് തവണ ട്രെയിന്‍ സര്‍വീസ് നടത്തും രാജ്യത്ത് ട്രെയിന്‍ സര്‍വീസ് നാളെ പുനരാരംഭിക്കും. വൈകിട്ട് നാല് മുതല്‍ ഓണ്‍ലൈനായി ടിക്കറ്റ് ബുക്ക് ചെയ്യാം. കേരളത്തിലേക്കുള്ള ആദ്യ ട്രെയിന്‍ നാളെ രാവിലെ 10.55ന് പുറപ്പെടും. കേരളത്തിൽ മൂന്ന് സ്റ്റോപ്പുകള്‍ മാത്രമാണ് ഉള്ളത്. ആഴ്ചയില്‍ മൂന്ന് തവണ ട്രെയിന്‍ സര്‍വീസ് നടത്തും. തിരുവനന്തപുരത്തേക്ക് അടക്കം പതിനഞ്ച് ഇടങ്ങളിലേക്കുള്ള പാസഞ്ച൪ ട്രെയിൻ സ൪വീസുകളാണ് റെയിൽവെ മന്ത്രാലയം പുനരാരംഭിക്കുന്നത്. മറ്റന്നാൾ മുതൽ ഭാഗികമായാണ് ട്രെയിനുകൾ […]
ഓണ്‍ലൈനില്‍ മദ്യം ലഭ്യമാക്കാനൊരുങ്ങി കേരള സര്‍ക്കാര്‍
ഇതിനായി സോഫ്റ്റെവെയര്‍ നിര്‍മ്മിക്കാനുള്ള കമ്പനിയെ കണ്ടെത്താനുള്ള നടപടികളും ആരംഭിച്ചു, വെര്‍ച്ചുല്‍ ക്യൂ സംവിധാനം ഏര്‍പ്പെടുത്താനും ആലോചയുണ്ട് മദ്യം ഓണ്‍ലൈന്‍ വഴി വില്‍പ്പന നടത്താനുള്ള ശ്രമം സര്‍ക്കാര്‍ ആരംഭിച്ചു. ഇതിനായി സോഫ്റ്റെവെയര്‍ നിര്‍മ്മിക്കാനുള്ള കമ്പനിയെ കണ്ടെത്താനുള്ള നടപടികളും ആരംഭിച്ചു. വെര്‍ച്ചുല്‍ ക്യൂ സംവിധാനം ഏര്‍പ്പെടുത്താനും ആലോചയുണ്ട്. കേരള സ്റ്റാര്‍ട്അപ് മിഷന് ബെവ്കോ എം.ഡി ഇത് സംബന്ധിച്ച് ഒരു കത്ത് ഇതിനകം നല്‍കിയിട്ടുണ്ട്. ഇത്തരത്തില്‍ സോഫ്റ്റ്‍വെയറും ആപ്പും ഉപയോഗിക്കാന്‍ സാധിക്കാത്തവര്‍ക്കായി മൊബൈല്‍ എസ്.എം.എസ് വഴി മദ്യം ലഭ്യമാക്കാനും ആലോചനയുണ്ട്. എന്നാല്‍ […]











