ആലപ്പുഴ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലാണ് ലാംബ് പരിശോധിച്ചത്. കോവിഡ് പരിശോധനക്കായി ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് വികസിപ്പിച്ച ആര്‍ടി ലാംബിന്‍റെ ഫലം കൃത്യമല്ലെന്ന് കണ്ടെത്തല്‍. ആലപ്പുഴ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലാണ് ലാംബ് പരിശോധിച്ചത്. പോസിറ്റീവ് കേസും നെഗറ്റീവ് കേസും തമ്മിലുള്ള വ്യത്യാസം മനസിലാക്കാന്‍ ബുദ്ധിമുട്ടാണെന്നും പരിശോധനയുടെ കൃത്യത 45.6 ശതമാനം മാത്രമാണെന്നുമാണ് കണ്ടെത്തല്‍. ഉപകരണം മെച്ചപ്പെടുത്തി വീണ്ടും പരിശോധനക്ക് അയക്കുമെന്നാണ് ശ്രീചിത്രയുടെ വിശദീകരണം. മീഡിയവണ്‍ എക്സ്ക്ലൂസീവ്. കോവിഡ് പരിശോധനാ രംഗത്ത് വലിയ പ്രതീക്ഷ നല്‍കിയതായിരുന്നു ശ്രീചിത്രയിലെ ആര്‍ടി ലാംബിന്‍റെ […]
Health
യഥാര്‍ഥ കോവിഡ് രോഗികള്‍ 15 ഇരട്ടി വരുമെന്ന് വിദഗ്ധര്‍
പലരാജ്യങ്ങളിലും കോവിഡിനെ ചൊല്ലി ഭീതിയുണ്ടെങ്കിലും നിലവില്‍ ഏറ്റവും മോശം അവസ്ഥ ബ്രസീലിലാണെന്നാണ് ലോകാരോഗ്യ സംഘടന അറിയിച്ചത്…. റഷ്യയെ മറികടന്ന് കോവിഡ് രോഗികളുടെ എണ്ണത്തില്‍ ആഗോള തലത്തില്‍ ബ്രസീല്‍ രണ്ടാമത്. കോവിഡ് ബാധിച്ച് 21000ത്തിലേറെ പേര്‍ മരിച്ച ബ്രസീലില്‍ കോവിഡ് രോഗികളുടെ എണ്ണം 3,32,000ലേറെയാണ്. അതേസമയം യഥാര്‍ഥ കോവിഡ് രോഗികളുടെ എണ്ണം പതിനഞ്ച് ഇരട്ടിയിലേറെ ആകാണെമെന്നാണ് വിദഗ്ധര്‍ നല്‍കുന്ന മുന്നറിയിപ്പ്. കോവിഡ് പരിശോധനയില്‍ ബ്രസീല്‍ വരുത്തുന്ന അലംഭാവമാണ് ഈ വിമര്‍ശത്തിന് പിന്നില്‍. 24 മണിക്കൂറിനിടെ 1001 മരണങ്ങളാണ് ബ്രസീലില്‍ […]
കോവിഡ് വാക്സിന്‍: ആദ്യ ഘട്ട പരീക്ഷണം വിജയകരമെന്ന് അമേരിക്കന്‍ കമ്പനി
രണ്ടാം ഘട്ടത്തിൽ 600 പേരിൽ പരീക്ഷണം നടത്താനാണ് തീരുമാനം. കോവിഡിന് വാക്സിന്‍ കണ്ടെത്തിയെന്ന അവകാശവാദവുമായി അമേരിക്കന്‍ മരുന്ന് കമ്പനി. മോഡേണ എന്ന കമ്പനിയാണ് വാക്സിന്‍ വികസിപ്പിച്ചത്. മാര്‍ച്ചില്‍ നടത്തിയ മരുന്ന് പരീക്ഷണം വിജയകരമായെന്ന് കമ്പനി അവകാശപ്പെട്ടു. മരുന്ന് സ്വീകരിച്ചവരുടെ ശരീരത്തില്‍ കോറോണ വൈറസിനെ പ്രതിരോധിക്കാനുള്ള ആന്റിബോഡികള്‍ ഉത്പാദിപ്പിക്കപ്പെട്ടെന്നും ഇത് കോവിഡ് രോഗമുക്തരായവരുടെ ശരീരത്തില്‍ കണ്ടെത്തിയ ആന്റിബോഡിയുടെ അളവിനേക്കാള്‍ കൂടുതലാണെന്നുമാണ് പഠന ഫലം. 45 വളണ്ടിയർമാരിലാണ് mRNA-1273 വാക്‌സിന്‍ ആദ്യഘട്ട പരീക്ഷണം നടത്തിയത്. ഇതിൽ എട്ട് പേരിൽ ആന്റിബോഡികള്‍ […]
രാവിലെ ഏഴു മുതല്‍ രാത്രി ഏഴു വരെ പാസ് വേണ്ട; മാസ്ക് ധരിക്കുന്നത് ഉറപ്പാക്കാന്‍ സ്പെഷ്യല്‍ ടാസ്ക് ഫോഴ്സ്
കോവിഡ് 19 ബാധയുണ്ടെന്ന് വ്യക്തമായിട്ടും അത് മറച്ചുവെച്ച് അബുദാബിയില്‍ നിന്ന് തിരുവനന്തപുരത്ത് എത്തുകയും അസുഖബാധ അധികൃതരെ അറിയിക്കാതിരിക്കുകയും ചെയ്ത മൂന്നു പേര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു. കണ്ടെയ്ന്‍മെന്‍റ് മേഖലകളില്‍ ഒഴികെ രാവിലെ ഏഴു മുതല്‍ രാത്രി ഏഴു വരെ ജില്ലവിട്ട് യാത്രചെയ്യുന്നതിന് നിലവിലുള്ള പാസ് സംവിധാനം നാളെ (ചൊവ്വാഴ്ച) മുതല്‍ നിര്‍ത്തലാക്കാന്‍ തീരുമാനിച്ചതായി സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ അറിയിച്ചു. യാത്രക്കാര്‍ തിരിച്ചറിയല്‍ കാര്‍ഡ് കരുതണം. അത്യാവശ്യകാര്യങ്ങള്‍ക്ക് രാത്രി ഏഴിനും രാവിലെ ഏഴിനും ഇടയില്‍ മറ്റ് […]
ഐ.സി.എം.ആര്‍ സംഘം കേരളത്തിൽ പരിശോധന തുടങ്ങി; ലക്ഷ്യം കോവിഡ് സമൂഹവ്യാപനം കണ്ടെത്തല്‍
സംസ്ഥാനത്ത് കോവിഡ് സമൂഹ വ്യാപനത്തില്‍ എത്തിയിട്ടുണ്ടോയെന്ന് പരിശോധിക്കുന്നതിനായി സിറോ സർവെ ആരംഭിച്ചു. സംസ്ഥാനത്ത് കോവിഡ് സമൂഹ വ്യാപനത്തില്‍ എത്തിയിട്ടുണ്ടോയെന്ന് പരിശോധിക്കുന്നതിനായി സിറോസർവെ ആരംഭിച്ചു. ഐ.സി.എം.ആര്‍ സംഘം പാലക്കാട് ജില്ലയിലാണ് ആദ്യം പരിശോധനക്ക് എത്തിയത്. കേരളത്തിൽ നിന്ന് 1200 പേരുടെ സാമ്പിളുകൾ ശേഖരിക്കാനാണ് തീരുമാനം. സംസ്ഥാന ആരോഗ്യവകുപ്പുമായി ചേർന്നാണ് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് ടീം സാമ്പിളുകള്‍ ശേഖരിക്കുന്നത്. ആദ്യഘട്ടത്തിൽ പാലക്കാട്, തൃശ്ശൂർ, എറണാകുളം എന്നീ ജില്ലകളിൽ നിന്ന് 1200 പേരുടെ സാമ്പിളുകളെടുക്കും. ഇതിന്റെ ഭാഗമായി 10 […]
കോവിഡ് നിയന്ത്രണങ്ങള്‍ പിന്‍വലിക്കുമ്പോള്‍ ജാഗ്രത വേണമെന്ന് ലോകാരോഗ്യ സംഘടന
ലോകത്ത് കോവിഡ് മരണം 2,87,000 കവിഞ്ഞു. രോഗബാധിതരുടെ എണ്ണം 42,42,000 പിന്നിട്ടു ലോകത്ത് കോവിഡ് മരണം 2,87,000 കവിഞ്ഞു. രോഗബാധിതരുടെ എണ്ണം 42,42,000 പിന്നിട്ടു. ഇറ്റലിയെ മറികടന്ന് റഷ്യ കോവിഡ് ബാധിതരുടെ എണ്ണത്തില്‍ നാലാമതെത്തി. നിയന്ത്രണങ്ങള്‍ പിന്‍വലിക്കുന്നത് അതിജാഗ്രതയോടെ വേണമെന്ന് ലോകാരോഗ്യ സംഘടന പറഞ്ഞു. കോവിഡ് അക്ഷരാര്‍ഥത്തില്‍ മഹാമാരിയായിത്തീര്‍ന്ന അമേരിക്കയില്‍ ആറുദിവസമായി മരണനിരക്കില്‍ കുറവുവരുന്നുണ്ട്. 81,000 ത്തിലധികമാണ് അമേരിക്കയിലെ ആകെ മരണസംഖ്യ. കോവിഡ് രോഗികളുടെ എണ്ണം 2,21,000 കവിഞ്ഞതോടെ റഷ്യ ലോകത്ത് നാലാമതെത്തി. റഷ്യയിൽ ഒറ്റദിവസം 11,000ത്തിലധികം […]
ശമ്പളമില്ലാത്ത അവധിയെടുക്കാന്‍ നിര്‍ബന്ധിക്കുന്നു: പ്രതിഷേധവുമായി നഴ്സുമാർ
നഴ്സസ് ദിനത്തില്‍ കണ്ണൂരില്‍ സ്വകാര്യആശുപത്രിയില്‍ നഴ്സുമാരുടെ പ്രതിഷേധം, ശമ്പളമില്ലാതെ നിര്‍ബന്ധിത അവധിക്ക് മാനേജ്‍മെന്റ് ആവശ്യപ്പെട്ടതായി പരാതി. മാസ്ക് അടക്കമുള്ള സുരക്ഷാ ഉപകരണങ്ങളും നല്‍കുന്നില്ല അന്താരാഷ്ട്ര നഴ്‍സ് ദിനത്തില്‍ പ്രതിഷേധവുമായി കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലെ നഴ്സുമാർ. പ്രതിമാസം ശമ്പളമില്ലാതെ 10 ദിവസം നിർബന്ധിത അവധിയെടുക്കാൻ മാനേജ്‍മെന്റ് ആവശ്യപ്പെട്ടതായി കണ്ണൂർ കൊയിലി ആശുപത്രിയിലെ നഴ്സുമാര്‍ പറയുന്നു. കൊറോണക്കാലത്ത് മാസ്ക് അടക്കമുള്ള സുരക്ഷാ ഉപകരണങ്ങൾ വേണമെന്നും നഴ്സുമാര്‍ ആവശ്യപ്പെടുന്നു. അറുപതോളം നഴ്സുമാരാണ് ഇപ്പോള്‍ ഡ്യൂട്ടി ബഹിഷ്കരിച്ച് പ്രതിഷേധവുമായി എത്തിയിരിക്കുന്നത്. ഇന്നലെ നൈറ്റ് […]
മഹാരാഷ്ട്രയില്‍ പൊലീസുകാര്‍ക്കിടയില്‍ കോവിഡ് പടര്‍ന്ന് പിടിക്കുന്നു; 714 പേര്‍ക്ക് രോഗബാധ
മഹാരാഷ്ട്രയില്‍ പൊലീസുകാര്‍ക്കിടയിലും കോവിഡ് വ്യാപനം കൂടുന്നു. ഇതുവരെയുള്ള കണക്കുപ്രകാരം 714 പൊലീസുകാര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചിക്കുന്നത് മഹാരാഷ്ട്രയില്‍ പൊലീസുകാര്‍ക്കിടയിലും കോവിഡ് വ്യാപനം കൂടുന്നു. ഇതുവരെയുള്ള കണക്കുപ്രകാരം 714 പൊലീസുകാര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചിക്കുന്നത്. ഇവരില്‍ 648 പേര്‍ ചികിത്സയില്‍ കഴിയുകയാണ്. 61 പേര്‍ രോഗമുക്തരായിട്ടുണ്ട്. സംസ്ഥാനത്തെ അഞ്ചു പൊലീസ് ഉദ്യോഗസ്ഥര്‍ രോഗബാധയെ തുടര്‍ന്ന് മരണപ്പെടുകയും ചെയ്തിരുന്നു. ലോക്ക് ഡൗണ്‍ കാലയളവില്‍ 194ഓളം പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ ആക്രമണമുണ്ടായതായും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഇതുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ വിവിധ പൊലീസ് സ്‌റ്റേഷനുകളിലായി 689 പേരുടെ […]
ആശ്വാസവാര്‍ത്തയുമായി ചൈന; കുരങ്ങുകളില്‍ നടത്തിയ കോവിഡ് മരുന്ന് പരീക്ഷണം സമ്പൂര്‍ണ്ണ വിജയമെന്ന് റിപ്പോര്‍ട്ട്
പിക്കോവാക് എന്ന് ചൈന പേരിട്ടിരിക്കുന്ന ഈ വാക്സിൻ കുരങ്ങുകളിൽ അതീവ ഫലപ്രദമാണെന്നാണ് ചൈനയുടെ വാദം കോവിഡ് 19 എന്ന മഹാമാരിക്ക് മുന്നില്‍ പകച്ചുനില്‍ക്കുകയാണ് ലോകം. ലക്ഷക്കണക്കിന് പേരുടെ ജീവന്‍ കോവിഡ് കവര്‍ന്നെടുത്തുകൊണ്ടിരിക്കുമ്പോഴും ഇതുവരെ ഫലപ്രദമായ ഒരു മരുന്ന് കണ്ടുപിടിക്കാന്‍ ശാസ്ത്രലോകത്തിനായിട്ടില്ല. മറ്റ് പല അസുഖങ്ങള്‍ക്കും ഉപയോഗിക്കുന്ന മരുന്നുകളാണ് നിലവില്‍ കോവിഡ് രോഗികളുടെ ചികിത്സക്കായി ഉപയോഗിച്ചുകൊണ്ടിരിക്കുന്നത്. പല രാജ്യങ്ങളും കോവിഡിന് മരുന്ന് കണ്ടുപിടിക്കാനുള്ള നെട്ടോട്ടത്തിലാണ്. ഇക്കൂട്ടത്തില്‍ കൊറോണ ആദ്യം സ്ഥിരീകരിച്ച ചൈനയിലും മരുന്ന് പരീക്ഷണങ്ങള്‍ നടക്കുന്നുണ്ട്. ഈയിടെ കുരങ്ങുകളില്‍ […]
ഷാര്‍ജയില്‍ മലയാളി കോവിഡ് ബാധിച്ച് മരിച്ചു
ഷാർജയിൽ മലയാളി കോവിഡ് ബാധിച്ച് മരിച്ചു. കന്യാകുമാരി സ്വദേശിയായ മോഹൻ പിള്ളയാണ് (60) മരിച്ചത് ഷാർജയിൽ മലയാളി കോവിഡ് ബാധിച്ച് മരിച്ചു. കന്യാകുമാരി സ്വദേശിയായ മോഹൻ പിള്ളയാണ് (60) മരിച്ചത്. എമിറേറ്റ്സ് ഗ്ലോബൽ അലൂമിനിയം കമ്പനിയിലെ സീനിയർ ടെക്നീഷനാണ്. ഏപ്രിൽ 18 മുതൽ ചികിത്സയിലായിരുന്നു.