മാസപ്പടി വിവാദം വീണ്ടും നിയമസഭയില്‍ ഉന്നയിക്കാന്‍ പ്രതിപക്ഷം. എക്‌സാലോജിക്കിനെതിരായ എസ്എഫ്‌ഐഒ അന്വേഷണം അന്വേഷണം അടിയന്തര പ്രമേയമായി അവതരിപ്പിക്കും. മാത്യു കുഴൽനാടൻ എംഎൽഎയായിരിക്കും വിഷയം സഭയിൽ അവതരിപ്പിക്കുക. എന്നാല്‍ കോടതിയുടെ പരിഗണനയിലുള്ള വിഷയത്തില്‍ ചര്‍ച്ചയ്ക്ക് അനുമതി നല്‍കാന്‍ സാധ്യതയില്ല. രാഷ്ട്രീയമായി പാര്‍ട്ടിയെയും എല്‍ഡിഎഫ് സര്‍ക്കാരിനെയും വേട്ടയാടാനാണ് വിഷയം ഉപയോഗിക്കുന്നതെന്നാണ് സിപിഐഎം പറയുന്നത്. രാഷ്ട്രീയമുതലെടുപ്പിന് ശ്രമിച്ചാല്‍ പ്രതിരോധം തീര്‍ക്കുമെന്നും എന്തു വില കൊടുത്തും മുഖ്യമന്ത്രിയെ സംരക്ഷിക്കുമെന്നാണ് സിപിഐഎം നിലപാട്. അതേസമയം കേന്ദ്രത്തിനെതിരെ സംസ്ഥാന സര്‍ക്കാര്‍ ഇന്ന് നിയമസഭയില്‍ പ്രമേയം കൊണ്ട് […]
HEAD LINES
ചെക്ക് റിപ്പബ്ലിക്കിലെ ചാള്‍സ് സര്‍വകലാശാലയില്‍ വെടിവയ്പ്പ്; 11 പേര്‍ കൊല്ലപ്പെട്ടു; അക്രമിയെ വധിച്ച് പൊലീസ്
ചെക്ക് റിപ്പബ്ലിക്കിലെ പ്രാഗിലെ ചാള്‍സ് സര്‍വകലാശാലയില്‍ നടന്ന വെടിവെപ്പില്‍ 11 പേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരുക്കേറ്റു. അക്രമിയെ ഏറ്റുമുട്ടലിലൂടെ കൊലപ്പെടുത്തിയതായി ചെക്ക് പൊലീസ് അറിയിച്ചു. ജാന്‍ പാലച്ച് സ്‌ക്വയറിലെ ആര്‍ട്ട് ഡിപ്പാര്‍ട്ട്‌മെന്റിലാണ് വെടിവയ്പ്പുണ്ടായത്. 11 പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റതായി പ്രാഗ് എമര്‍ജന്‍സി സര്‍വീസ് വിഭാഗം സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചു. സഞ്ചാരികളുടെ പ്രീയപ്പെട്ടയിടമായ ഓള്‍ഡ് ടൗണ്‍ സ്‌ക്വയറിലേക്ക് വിനോദസഞ്ചാരികള്‍ എത്തുന്ന നഗരത്തിന്റെ തിരക്കുന്ന ഭാഗത്ത് സ്ഥിതിചെയ്യുന്ന ജാന്‍ പാലച്ച് സ്‌ക്വയറും സമീപ കെട്ടിടങ്ങളും പൊലീസ് സീല്‍ ചെയ്തു. തോക്കുധാരി […]
ഗവർണർക്ക് പുറത്തിറങ്ങാൻ പറ്റുമോ? പ്രതിഷേധക്കടലായി കാലിക്കറ്റ് സർവകലാശാല
കാലിക്കറ്റ് സർവകലാശാലയിൽ സെമിനാറിൽ പങ്കെടുക്കാനെത്തിയ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ വീണ്ടും ശക്തമായ പ്രതിഷേധവുമായി എസ്എഫ്ഐ. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ എസ്എഫ്ഐ നടത്തിയ മാർച്ചിൽ സംഘർഷം.എസ്എഫ്ഐ പ്രവർത്തകർ ബാരിക്കേഡ് മറികടന്ന് അകത്ത് കയറി. ഗവർണർ ഗോ ബാക്ക് മുദ്രാവാക്യവുമായി വിദ്യാർത്ഥികൾ രംഗത്തെത്തി. പൊലീസിന്റെ കനത്ത സുരക്ഷ അവഗണിച്ചാണ് നിരവധി പ്രവർത്തകർ പ്രതിഷേധ പ്രകടനവുമായി രംഗത്തെത്തിയത്. പ്രവർത്തകരെ പൊലീസ് തടയുന്തോറും കൂടുതൽ പ്രതിഷേധക്കാർ എത്തുന്നു.വിവിധ ഗ്രുപ്പുകളുമായി തിരിഞ്ഞാണ് പ്രതിഷേധം. യൂണിവേഴ്സിറ്റി ഗസ്റ്റ് ഹൗസിലാണ് ഗവർണർ ഉള്ളത്. ഗസ്റ്റ് ഹൗസിന് തൊട്ടടുത്താണ് […]
സംസ്ഥാനത്ത് ഇന്നലെ 227 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു; ഒരു മരണം
സംസ്ഥാനത്ത് ഇന്നലെ 227 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ 1634 പേർ രോഗം ബാധിച്ച് ചികിത്സയിലാണ്. ഒരു മരണവും സ്ഥിരീകരിച്ചു. ഇതോടെ ഈ മാസം കേരളത്തിൽ കൊവിഡ് ബാധിച്ചു മരിച്ചവരുടെ എണ്ണം 10 ആയി. കൊവിഡിന്റെ പുതിയ വകഭേതമായ ഒമിക്രോൺ JN.1 കേരളത്തിൽ ശക്തിപ്രാപിപ്പിക്കുകയാണ്. ഈ വർഷം മേയ് 15ന് ശേഷം ഇത്രയധികം രോഗികളുണ്ടാകുന്നത് ആദ്യമായാണ്. ആഘോഷങ്ങളും ഒത്തുചേരലുകളും കൂടുതലായി നടക്കുന്ന ജനുവരിവരെ രോഗവ്യാപനം തുടരുമെന്നാണ് ഈ രംഗത്തെ വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നത്. വാക്‌സിനെടുത്തതിനാൽ വൈറസ് അപകടകരമാകില്ലെങ്കിലും പ്രായമായവരിലും […]
തിരുനെൽവേലിയിൽ റെയിൽവേ ട്രാക്കിൽ വെള്ളം കയറി; വിവിധ ട്രെയിനുകൾ റദ്ദാക്കി
തിരുനെൽവേലിയിൽ റെയിൽവേ ട്രാക്കിൽ വെള്ളം കയറിയതിന് പിന്നാലെ വിവിധ ട്രെയിനുകൾ റദ്ദാക്കി. 2 ട്രെയിനുകൾ റദ്ദാക്കി. 10 ട്രെയിനുകൾ ഭാഗിഗമായി റദ്ദാക്കി. ഒരു ട്രെയിൻ വഴി തിരിച്ച് വിട്ടു. പൂർണമായും റദ്ദാക്കിയ ട്രെയിനുകൾ : ട്രെയിൻ നമ്പർ 16321 നാഗർകോയിൽ-കോയമ്പത്തൂർ ഡെയ്‌ലി എക്‌സ്പ്രസ് ട്രെയിൻ നമ്പർ 19577 തിരുനൽവേലി-ജംനഗർ എക്‌സ്പ്രസ് ഭാഗികമായി റദ്ദാക്കിയ ട്രെയിനുകൾ Train No. 22622 കന്യാകുമാരി-രാമനാഥപുരം ( രാമേശ്വരം) ട്രെയിൻ മേലപ്പാളയത്ത് സർവീസ് അവസാനിപ്പിക്കും Train No. 16730 പുനലൂർ-മധുരൈ ഡെയ്‌ലി എക്‌സ്പ്രസും […]
പാര്‍ലമെന്റ് അതിക്രമത്തിന്റെ മുഖ്യസൂത്രധാരന്‍ ലളിത് ഝാ പൊലീസ് സ്‌റ്റേഷനിലെത്തി കീഴടങ്ങി
പാര്‍ലമെന്റില്‍ ഇന്നലെ നടന്ന അതിക്രമത്തിന്റെ മുഖ്യസൂത്രധാരന്‍ ലളിത് ഝാ ഡല്‍ഹിയില്‍ നിന്നും അറസ്റ്റില്‍. കേസില്‍ അഞ്ചുപേര്‍ നേരത്തെ അറസ്റ്റിലായിരുന്നു. ലളിതിനെ കണ്ടെത്താന്‍ പൊലീസ് ഡല്‍ഹിയിലും പരിസരത്തും നടത്തിയ വന്‍ തെരച്ചിലിനൊടുവിലാണ് ഇയാള്‍ അറസ്റ്റിലായത്. രാജസ്ഥാന്‍-ഹരിയാന അതിര്‍ത്തിയിലെ നീമ്രാനയിലാണ് ഝായെ അവസാനമായി കണ്ടതെന്ന് ചിലര്‍ പറഞ്ഞതായി നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നു. എന്നാല്‍ രാത്രിയോടെ ഇയാള്‍ സ്‌റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു. കൊല്‍ക്കത്ത സ്വദേശിയായ ലളിത് ഝാ അധ്യാപകനാണ്. സാമ്യവാദി സുഭാഷ് സഭയുടെ ജനറല്‍ സെക്രട്ടറിയാണ് ഇയാള്‍. ബംഗാളിലെ പുരുലിയ, ഝാര്‍ഗ്രാം ജില്ലകളില്‍ ലളിത് […]
വയനാട്ടിലെ നരഭോജി കടുവയെ തിരിച്ചറിഞ്ഞു: വെടിവെച്ച് കൊല്ലാനുള്ള നടപടികളുമായി മുന്നോട്ടെന്ന് വനംമന്ത്രി
വയനാട്ടിലെ ആക്രമകാരിയായ കടുവയെ വനം വകുപ്പ് തിരിച്ചറിഞ്ഞു. വെടിവെച്ചുകൊല്ലാൻ നടപടികളുമായി മുന്നോട്ടുപോകുമെന്ന് വനം വന്യജീവി വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ പറഞ്ഞു. വനവകുപ്പിന്റെ ഡാറ്റ ബേസിൽ ഉൾപ്പെട്ട 13 വയസ്സ് പ്രായമുള്ള WWL 45 എന്ന ഇനത്തിൽപ്പെട്ട ആൺ കടുവയാണ് ആക്രമിച്ചതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. നരഭോജി കടുവയാണെന്ന് തിരിച്ചറിഞ്ഞതിനാൽ വെടിവെച്ച് കൊല്ലാൻ ചീഫ് വൈൽഡ് ലൈഫ് വാർഡൻ ഉത്തരവിട്ടിട്ടുണ്ട്. കടുവ ശക്തമായ നിരീക്ഷണത്തിലാണ്. ഇതിനായി 25 ക്യാമറകളും രണ്ട് കൂടും സജ്ജമാണ്. അഞ്ചു പട്രോളിങ് ടീമും ഷൂട്ടേഴ്സും […]
ചെന്നൈ-കോട്ടയം റൂട്ടിൽ ശബരിമല സ്പെഷ്യൽ വന്ദേഭാരത് ട്രെയിന്‍ സര്‍വീസ്
ശബരിമല തീര്‍ത്ഥാടകർക്കായി ചെന്നൈ-കോട്ടയം റൂട്ടില്‍ വന്ദേഭാരത് സ്‌പെഷ്യല്‍ ട്രെയിനുകള്‍ അനുവദിച്ചു. എം.ജി.ആര്‍. ചെന്നൈ സെന്‍ട്രലില്‍നിന്ന് കോട്ടയം വരേയും തിരിച്ചുമാണ് സ്‌പെഷ്യല്‍ ട്രെയിന്‍ സര്‍വീസ് അനുവദിച്ചിരിക്കുന്നത്. 15, 17, 22, 24 തീയതികളിലായി നാല് ദിവസത്തെ സർവീസ് പ്രഖ്യാപിച്ചിരിക്കുന്നത്. വെള്ളി, ഞായര്‍ ദിവസങ്ങളില്‍ ചെന്നൈയില്‍ നിന്ന് രാവിലെ നാലരയ്ക്ക് പുറപ്പെടുന്ന ട്രെയിന്‍ വൈകീട്ട് 4.15 ന് കോട്ടയത്ത് എത്തും. ശനി, തിങ്കള്‍ ദിവസങ്ങളില്‍ രാവിലെ 4.40 ന് കോട്ടയത്ത് നിന്ന് പുറപ്പെടുന്ന ട്രെയിന്‍ വൈകീട്ട് 5.15 ന് ചെന്നെയില്‍ […]
കാനം രാജേന്ദ്രന്റെ സംസ്‌കാരം ഞായറാഴ്ച; തിരുവനന്തപുരത്ത് നാളെ പൊതുദര്‍ശനം; ഭൗതികശരീരം വിലാപയാത്രയായി നാളെ കോട്ടയത്തേക്ക് കൊണ്ടുപോകും
അന്തരിച്ച സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ സംസ്‌കാരം മറ്റന്നാള്‍. കാനം രാജേന്ദ്രന്റെ ഭൗതികശരീരം നാളെ പ്രത്യേക വിമാനത്തില്‍ തിരുവനന്തപുരത്തെത്തിക്കും. 8.30ന് ജഗതിയിലെ വീട്ടില്‍ പൊതുദര്‍ശനം. ഉച്ചയ്ക്ക് 2 മണി വരെ പട്ടത്തെ എഐടിയുസി ഓഫിസില്‍ പൊതുദര്‍ശനം നക്കും. 2 മണിയ്ക്ക് കോട്ടയത്തേക്ക് വിലാപയാത്രയായി ഭൗതിക ശരീരം കൊണ്ടുപോകും. കോട്ടയത്തെ സിപിഐ ജില്ലാ കമ്മിറ്റി ഓഫിസിലും പൊതുദര്‍ശനം നടത്തും. സംസ്‌കാരം മറ്റന്നാള്‍ രാവിലെ 11 മണിക്ക് കോട്ടയം വാഴൂരിലെ വീട്ടില്‍ നടക്കും.ഇന്ന് വൈകീട്ടോടെ ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു കൊച്ചിയിലെ […]
കാനം രാജേന്ദ്രന്‍ അന്തരിച്ചു
സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ അന്തരിച്ചു. 73 വയസായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. കൊച്ചിയിലെ ആശുപത്രിയിലായിരുന്നു അന്ത്യം.രോഗബാധിതനായി കുറച്ചുനാളായി ആശുപത്രിയിലായിരുന്നു. രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടിയതിന് തുടര്‍ന്ന് കാല്‍പാദം മുറിച്ച് മാറ്റേണ്ടി വന്നിരുന്നു. ആശുപത്രിയില്‍ ചികിത്സയില്‍ ഇരിക്കെ ശ്വാസതടസം നേരിടുകയും ഹൃദയാഘാതം സംഭവിക്കുകയും മരണം സ്ഥിരീകരിക്കുകയുമായിരുന്നു.കോട്ടയം വാഴൂര്‍ സ്വദേശിയാണ്. പാര്‍ട്ടി സംസ്ഥാന സെക്രട്ടറി ചുമതലയില്‍ നിന്നും മൂന്നുമാസത്തെ അവധിക്ക് അപേക്ഷ നല്‍കിയിരിക്കെയാണ് അന്ത്യം.2015 മുതല്‍ സിപിഐയുടെ സംസ്ഥാന സെക്രട്ടറിയാണ്.വിദ്യാര്‍ത്ഥി പ്രസ്ഥാനമായ എഐവൈഎഫില്‍ നിന്നായിരുന്നു കാനം രാജേന്ദ്രന്റെ […]