HEAD LINES India Kerala

‘കോടതി മുറിക്കുള്ളിൽ യാതൊരു ഭാവ വ്യത്യാസവും ഇല്ല’; പ്രതികൾ ഡിസംബർ 15 വരെറിമാൻഡിൽ

ഓയൂരിൽ ആറു വയസുകാരിയായ കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിൽ പ്രതികളെ ഈ മാസം 15 വരെ റിമാൻഡ് ചെയ്തു. ചാത്തനൂർ സ്വദേശി പത്മകുമാർ ഭാര്യ അനിതകുമാരി മകൾ അനുപമ എന്നിവരാണ് പ്രതികൾ. കോടതി മുറിക്കുള്ളിൽ യാതൊരു ഭാവ വ്യത്യാസവും ഇല്ലാതെയാണ് പ്രതികൾ നിന്നത്.മൂവരും പരസ്പരം സംസാരിക്കുകയും ചെയ്തു. ലളിതയെന്ന ബന്ധുവാണ് ഇവർക്ക് വേണ്ടി വക്കാലത്ത് ഒപ്പിട്ടിരിക്കുന്നത്. പ്രതികൾക്കായി 2 അഭിഭാഷകരാണ് ഹാജരായത്. അനിതകുമാരിയെയും മകൾ അനുപമയെയും അട്ടക്കുളങ്ങരയിൽ എത്തിക്കും. പത്മകുമാറിനെ കൊട്ടാരക്കര സബ് ജയിലിലേക്കും മാറ്റും. കൊവിഡിന് ശേഷം […]

HEAD LINES India Kerala

കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവം: മൂന്ന് പ്രതികള്‍ തെങ്കാശിയില്‍ നിന്ന് പിടിയില്‍

കൊല്ലം ഓയൂരില്‍ കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസില്‍ മൂന്നുപേര്‍ കസ്റ്റഡിയില്‍. പ്രതികള്‍ തമിഴ്‌നാട് തെങ്കാശിയില്‍ നിന്നാണ് പിടിയിലായത്. മൂന്നംഗ കുടുംബമാണ് പിടിയിലായിരിക്കുന്നത്. കുട്ടിയെ തട്ടിക്കൊണ്ടുപോയതിന് പ്രതികള്‍ക്ക് സാമ്പത്തിക ലക്ഷ്യങ്ങള്‍ തന്നെയാണ് ഉണ്ടായിരുന്നതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. രണ്ട് വാഹനങ്ങളും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പ്രതികളുമായി പൊലീസ് സംഘം തെങ്കാശിയില്‍ നിന്ന് കേരളത്തിലേക്ക് തിരിച്ചു.ഒരു സ്ത്രീയും രണ്ട് പുരുഷന്മാരുമാണ് പിടിയിലായത്. ഗോപകുമാര്‍ എന്നയാള്‍ക്ക് മാത്രമാണ് കേസുമായി നേരിട്ട് ബന്ധമുള്ളത്. ഗോപകുമാര്‍ ചാത്തന്നൂര്‍ സ്വദേശിയാണ്. ഡിഐജി നിശാന്തിനിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ ചോദ്യം […]

HEAD LINES India Kerala

പുത്തൂർ സുവോളജിക്കൽ പാർക്കിൽ നവകേരള സദസ്സിന് വേദി; പാര്‍ക്ക് അനുവദിച്ചത് എന്തിനെന്ന് ഹൈക്കോടതി

പുത്തൂർ സുവോളജിക്കൽ പാർക്കിൽ നവകേരള സദസ്സിന് വേദിയൊരുക്കുന്നതിനെതിരായ ഹർജിയിൽ ചോദ്യങ്ങളുമായി ഹൈക്കോടതി. വേദിയ്ക്കായി പാര്‍ക്ക് അനുവദിച്ചത് എന്തിനെന്ന് ഹൈക്കോടതി ചോദിച്ചു. പാര്‍ക്കിന്റെ സ്ഥലം മൃഗശാലയുടെ ആവശ്യത്തിന് മാത്രമുള്ളത്. പാര്‍ക്കില്‍ വേദി അനുവദിക്കാനാകില്ലെന്ന് കോടതി വാക്കാല്‍ പരാമര്‍ശം നടത്തി.അതേസമയം, വേദിയ്ക്കായി പാര്‍ക്കിംഗ് ഗ്രൗണ്ട് മാത്രമാണ് ഉപയോഗിച്ചതെന്ന് സര്‍ക്കാര്‍ അറിയിച്ചു. കോടതി നിര്‍ദ്ദേശിച്ചാല്‍ വേദി മാറ്റാം. പരിപാടിക്ക് മൈക് ഉപയോഗിക്കുന്നുണ്ടോ എന്ന് കോടതി ചോദിച്ചു. ശബ്ദ നിയന്ത്രണം ഉണ്ടെന്നു പാർക്ക് ഡയറക്ടർ അറിയിച്ചു. 24 പക്ഷികൾ, 2 കടുവ എന്നിവയാണ് […]

Entertainment HEAD LINES India Kerala Mollywood Movies

നടി ആര്‍ സുബ്ബലക്ഷ്മി അന്തരിച്ചു

നടി ആര്‍ സുബ്ബലക്ഷ്മി അന്തരിച്ചു. 87 വയസായിരുന്നു. തിരുവനന്തപുരത്തെ ജിജി ആശുപത്രിയിലായിരുന്നു അന്ത്യം. കര്‍ണാടക സംഗീതജ്ഞയും നര്‍ത്തകിയും ആണ് സുബ്ബലക്ഷ്മി. സിനിമാ സീരിയല്‍ നടിയായ താര കല്യാണിന്റെ അമ്മകൂടിയാണ് സുബ്ബലക്ഷ്മി. മുത്തശ്ശി വേഷങ്ങളാണ് സുബ്ബലക്ഷ്മിയെ താരമാക്കി മാറ്റിയത്. കല്യാണ രാമനിലേയും നന്ദനത്തിലെയും വേഷങ്ങളാണ് സുബ്ബലക്ഷ്മിക്ക് ജനപ്രീതി നല്‍കിയത്. തിളക്കം, സി ഐ ഡി മൂസ, പാണ്ടിപ്പട, തുടങ്ങി നിരവധി ചിത്രങ്ങളിലൂടെ പ്രേക്ഷകരെ കുടു കുടെ ചിരിപ്പിച്ചിട്ടുണ്ട് നടി. മലയാളത്തിന് പുറമെ മറ്റു ഭാഷകളിലും സുബ്ബലക്ഷ്മി തന്റെ സാന്നിധ്യം […]

HEAD LINES India National

അശോകസ്തംഭത്തിന് പകരം ‘ധന്വന്തരി’, ഇന്ത്യയ്ക്ക് പകരം ‘ഭാരത്’ ; നാഷണൽ മെഡിക്കൽ കമ്മീഷൻ ലോഗോ മാറ്റി

നാഷണൽ മെഡിക്കൽ കമ്മീഷൻ ലോഗോയിൽ മാറ്റം. ലോഗോയുടെ നടുവിൽ അശോകസ്തംഭം ഉണ്ടായിരുന്നിടത്ത് ധന്വന്തരിയുടെ കളർ ചിത്രം ചേർത്തു. ഇന്ത്യ എന്ന് എഴുതിയിരിന്നിടത്ത് ഭാരത് എന്നും മാറ്റിയിട്ടുണ്ട്. കേന്ദ്ര സ‍ര്‍ക്കാരിന്റെ ഇന്ത്യ പേര് മാറ്റത്തിനെതിരെ വിമര്‍ശനമുയരുന്നതിനിടെയാണ് മെഡിക്കൽ കമ്മീഷന്റെ ലോഗോ മാറ്റവുമുണ്ടാകുന്നത്.ഇന്ത്യ ആതിഥേയരായ ജി20 ഉച്ചകോടിയിൽ രാഷ്ട്രപതി ഒരുക്കിയ അത്താഴവിരുന്നിന്റെ ക്ഷണക്കത്തിൽ ഭാരത് എന്ന് ചേർത്തതോടെയാണ് വലിയ തോതിൽ ചർച്ചകൾ തുടങ്ങിയത്. മെഡിക്കൽ കമ്മീഷന്റെ സൈറ്റിലാണ് പുതിയ ലോ​ഗോ പ്രത്യക്ഷപ്പെട്ടത്. എന്നാൽ, ഈ മാറ്റം സംബന്ധിച്ച് മെഡിക്കൽ കമ്മീഷന്റെ […]

HEAD LINES India National

സൗമ്യ വിശ്വനാഥൻ വധക്കേസ്; നാലു പ്രതികൾക്ക് ജീവപര്യന്തം; നികത്തനാകാത്ത നഷ്ടമെന്ന് കോടതി

മലയാളി മാധ്യമപ്രവർത്തക സൗമ്യ വിശ്വനാഥൻ കൊല്ലപ്പെട്ട കേസിൽ ശിക്ഷ വിധിച്ച് കോടതി. 15 വർഷത്തെ നിയമപോരാട്ടത്തിന് ശേഷമാണ് വിധി വരുന്നത്. നാലു പ്രതികൾക്ക് ജീവപര്യന്തവും അഞ്ചാം പ്രതിക്ക് മൂന്നു വർഷം തടവും പിഴയും വിധിച്ചു. രവി കപൂർ, അമിത് ശുക്ല, ബൽജിത് മാലിക്, അജയ് കുമാർ, അജയ് സേഥി എന്നിവരാണ് പ്രതികൾ. അഞ്ചാം പ്രതി അജയ് സേത്തിക്ക് അഞ്ചു ലക്ഷം രൂപ പിഴയും മൂന്ന് വർഷത്തെ തടവുമാണ് കോടതി വിധിച്ചത്. പിഴ തുകയുടെ ഒരു ഭാഗം സൌമ്യയുടെ […]

HEAD LINES India National

ജനം ആർക്കൊപ്പം?; രാജസ്ഥാന്‍ ഇന്ന് പോളിംഗ് ബൂത്തിലേക്ക്

രാജസ്ഥാൻ ഇന്ന് പോളിങ് ബൂത്തിലേക്ക്. 200 മണ്ഡലങ്ങളില്‍ 199 ഇടത്ത് ഇന്ന് വോട്ടെടുപ്പ് നടക്കും. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി മരിച്ചതിനാല്‍ കരണ്‍പൂര്‍ മണ്ഡലത്തില്‍ പോളിംഗ് പിന്നീടാകും നടക്കുക. 1875 സ്ഥാനാര്‍ത്ഥികളാണ് മത്സര രംഗത്തുള്ളത്. 199 മണ്ഡലങ്ങളിലായി 5,25,38,105 പേർക്കാണ് വോട്ടവകാശം. ഇക്കൂട്ടത്തിൽ നൂറു കഴിഞ്ഞ 17,241 പേരുണ്ട്. വനിതകൾ 2.52 കോടി, പുരുഷന്മാർ 2.73 കോടി. വോട്ടർപട്ടികയിൽ പുരുഷന്മാരാണ് കൂടുതലെങ്കിലും കഴിഞ്ഞ തവണ വോട്ടുചെയ്തവരിൽ കൂടുതൽ സ്ത്രീകളായിരുന്നു. 1875 സ്ഥാനാർഥികളാണ് ജനവിധി തേടുന്നത്. ഇതിൽ 183 പേർ മാത്രമാണ് […]

HEAD LINES India Kerala

‘എല്ലാം സഹിക്കാനാണ് ജനങ്ങളുടെ വിധി; 200 കൊല്ലംകൊണ്ട് ശരിയാവുമായിരിക്കും’; കൊച്ചിയിലെ റോഡുകളെ പരിഹസിച്ച്‌ ഹൈക്കോടതി

കൊച്ചിയിലെ റോഡുകളുടെ അവസ്ഥയെ പരിഹസിച്ച്‌ ഹൈക്കോടതി. എല്ലാം സഹിക്കാനാണ് ജനങ്ങളുടെ വിധിയെന്നും ഒരു 200 കൊല്ലംകൊണ്ട് ഇതൊക്കെ ശരിയാവുമായിരിക്കുമെന്നും ഹൈക്കോടതി. റോഡുകളെപ്പറ്റി പറഞ്ഞ് കോടതിക്കുതന്നെ നാണം തോന്നുന്നുവെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു. മന്ത്രിമാരൊക്കെ റോഡുമാർഗം വരുന്നുണ്ടല്ലോ. അവരും റോഡുകൾ കാണട്ടെയെന്ന് കോടതി പറഞ്ഞു. തകർന്ന റോഡുകളിൽ ഇനി അപകടമുണ്ടായാൽ പെൻഷൻ വാങ്ങി വീട്ടിൽ പോകാമെന്ന് ഉദ്യോഗസ്ഥർ വിചാരിക്കേണ്ടെന്ന് ഹൈക്കോടതി താക്കീത് നൽകി. എവിടെ വരെ പോകുമെന്ന് കോടതി നിരീക്ഷിക്കുകയാണെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു.

HEAD LINES India National

രജൗരി ഏറ്റുമുട്ടൽ; രണ്ട് ഭീകരർ കൊല്ലപ്പെട്ടു, ആയുധങ്ങൾ കണ്ടെത്തി

ജമ്മു കശ്മീരിലെ രജൗരിയിൽ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് ഭീകരർ കൊല്ലപ്പെട്ടു. ലഷ്കർ-ഇ-തൊയ്ബയുടെ കൊടും ഭീകരൻ ഖാരിയാണ് കൊല്ലപ്പെട്ടവരിൽ ഒരാൾ. കൊല്ലപ്പെട്ടവരിൽ നിന്ന് വൻതോതിൽ ആയുധങ്ങൾ പിടിച്ചെടുത്തു. സ്ഥലത്ത് പരിശോധന തുടരുകയാണ്. ബുധനാഴ്ച ആരംഭിച്ച ഏറ്റുമുട്ടലിൽ രണ്ട് ക്യാപ്റ്റൻമാർ ഉൾപ്പെടെ നാല് സൈനികർ വീരമൃതു വരിച്ചിരുന്നു. ധർമ്മസാൽ ബെൽറ്റിലെ ബാജിമാൽ മേഖലയിലാണ് വ്യാഴാഴ്ച രാവിലെ വീണ്ടും വെടിവയ്പ്പ് ഉണ്ടായത്. ഏറ്റുമുട്ടലിൽ ഖാരി എന്ന ലഷ്കർ-ഇ-തൊയ്ബ ഭീകരൻ കൊല്ലപ്പെട്ടു. പാകിസ്ഥാൻ, അഫ്ഗാൻ ഫ്രണ്ടിൽ നിന്ന് പരിശീലനം നേടിയിയ ഇയാൾ […]

HEAD LINES India Kerala

സ്കൂളിൽ വെടിവെപ്പ് നടത്തിയ സംഭവം; ജഗൻ തോക്ക് വാങ്ങിയത് 1800 രൂപയ്ക്ക് ട്രിച്ചൂർ ഗൺ ബസാറിൽ നിന്ന്

തൃശൂരിൽ വിവേകോദയം സ്കൂളിൽ എയർഗണ്ണുമായെത്തി വെടിവയ്പ് നടത്തിയ പൂർവ വിദ്യാർഥി ജ​ഗൻ ‌തോക്ക് വാങ്ങിയത് 1800 രൂപയ്ക്ക്. ട്രിച്ചൂർ ഗൺ ബസാറിൽനിന്നാണ് തോക്കു വാങ്ങിയത്. സെപ്റ്റംബർ 28നാണ് ജ​ഗൻ ഇവിടെ നിന്ന് തോക്ക് വാങ്ങിയത്. പലപ്പോഴായി പിതാവിൽനിന്നു വാങ്ങിയാണ് പണം സ്വരൂപിച്ചതെന്നും പ്രതി പൊലീസിനോട് പറഞ്ഞു. നിയമാനുസൃതമായ രേഖകൾ ഉപയോ​ഗിച്ചുകൊണ്ടാണ് ജ​ഗൻ തോക്കു വാങ്ങിയതെന്ന് കടയുടമ പറയുന്നത്. അപകടസാധ്യതയുള്ള തോക്കല്ലെന്ന് കടയുടമ പറഞ്ഞു. ജ​ഗന് തോക്കു വാങ്ങിയതിന്റെ രേഖകൾ പൊലീസിന് കൈമാറിയെന്ന് കടയുടമ പറയുന്നു. ബ്ലാങ്ക് ഫയറിങ് […]