സൌദിയില്‍നിന്ന് നാട്ടിലേക്ക് മടങ്ങിയത് രജിസ്റ്റര്‍ ചെയ്തതിന്‍റെ എട്ടര ശതമാനം മാത്രം. വന്ദേഭാരത് വിമാനങ്ങള്‍ പേരിന് മാത്രമുള്ള സൌദിയിലെ പ്രവാസികള്‍ക്ക് പ്രധാന ആശ്രയമായിരുന്നു ചാര്‍ട്ടേഡ് ഫ്ലൈറ്റുകള്‍. സൌദിയില്‍ നിന്ന് കേരളത്തിലേക്ക് മടങ്ങാന്‍ എംബസി രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കിയത് അറുപതിനായിരത്തിലേറെ പേരാണ്. നാലായിരത്തോളം പേര്‍ മാത്രമാണ് ഇവരില്‍ നാടണഞ്ഞത്. വന്ദേഭാരത് വിമാനങ്ങള്‍ പേരിന് മാത്രമുള്ള സൌദിയിലെ പ്രവാസികള്‍ക്ക് പ്രധാന ആശ്രയമായിരുന്നു ചാര്‍ട്ടേഡ് ഫ്ലൈറ്റുകള്‍. അപ്രായോഗികമായ നിബന്ധന പിന്‍വലിച്ചില്ലെങ്കില്‍ യാത്ര മുടങ്ങുമെന്ന ആശങ്കയിലാണ്എല്ലാവരും. നാട്ടിലേക്ക് പോകാന്‍ രജിസ്റ്റര്‍ ചെയ്തവരിലെ എട്ടര ശതമാനം മാത്രമാണ് […]
Gulf
കോവിഡ് ടെസ്റ്റ് നിര്‍ബന്ധമെന്ന് സര്‍ക്കാര്‍; ആശങ്കയിലായി പ്രവാസികള്‍
ഗൾഫിൽ കോവിഡ് ടെസ്റ്റ് സംവിധാനങ്ങളുടെ അപര്യാപ്തതയും സാമ്പത്തിക ബാധ്യതയും കണക്കിലെടുക്കാതെയാണ് സർക്കാർ നീക്കം കോവിഡ് ടെസ്റ്റ് നിര്‍ബന്ധമാക്കിയ സംസ്ഥാന സർക്കാർ നിർദേശം പ്രവാസലോകത്തെയും ആശങ്കയിലാക്കുന്നു. ഗൾഫിൽ കോവിഡ് ടെസ്റ്റ് സംവിധാനങ്ങളുടെ അപര്യാപ്തതയും സാമ്പത്തിക ബാധ്യതയും കണക്കിലെടുക്കാതെയാണ് സർക്കാർ നീക്കം. സംസ്ഥാനത്ത് മികച്ച ക്വറന്‍റൈൻ സംവിധാനം ഒരുക്കുക മാത്രമാണ് പരിഹാരമെന്നും പ്രവാസി കൂട്ടായ്മകൾ നിർദേശിക്കുന്നു. മിക്ക ഗൾഫ് രാജ്യങ്ങളിലും രോഗലക്ഷണമുള്ളവർക്കല്ലാതെ കോവിഡ് ടെസ്റ്റ് നടക്കുന്നില്ല എന്നിരിക്കെ, പ്രവാസികളുടെ മടക്കയാത്ര മുടക്കുന്ന നടപടിയായി സർക്കാർ നിർദേശം മാറിയേക്കും. അതിവേഗത്തില്‍ ഫലം […]
കോടതിവിധിക്ക് ഇടയിലും പ്രവാസികളോട് മുഖംതിരിച്ച് എംബസികള്‍
നയതന്ത്ര കേന്ദ്രങ്ങൾക്കെതിരെ കോടതിയലക്ഷ്യ നടപടിക്ക് ഒരുങ്ങുകയാണിപ്പോൾ വിവിധ പ്രവാസി കൂട്ടായ്മകൾ. ഇന്ത്യൻ കമ്യൂണിറ്റി വെൽഫയർ ഫണ്ടുപയോഗിച്ച് നിർധന പ്രവാസികൾക്ക് സൗജന്യ ടിക്കറ്റ് നൽകണമെന്ന ഹൈകോടതി വിധി നടപ്പാക്കാൻ ഗൾഫിലെ ഇന്ത്യൻ നയതന്ത്ര കേന്ദ്രങ്ങൾക്ക് വിമുഖത. വിവിധ നയതന്ത്ര കേന്ദ്രങ്ങളുടെ ക്ഷേമനിധികൾക്കു കീഴിൽ വൻതുക മിച്ചം നിൽക്കെയാണ് ഈ നിലപാട്. കേന്ദ്ര സർക്കാറിൻെറ കൂടി പ്രതികരണം കണക്കിലെടുത്താണ് മെയ് 27-ന് ഹൈകോടതിയുടെ ഭാഗത്തു നിന്ന് അനുകൂല വിധി വന്നത്. ഇതിന്റെ വെളിച്ചത്തിൽ സൗജന്യ ടിക്കറ്റിനു തുക നൽകണം എന്നാവശ്യപ്പെട്ട് […]
വന്ദേ ഭാരത് മിഷന്‍; സൗദിയിലെ മലയാളികളോട് സര്‍ക്കാര്‍ വിവേചനം കാണിക്കുന്നതായി ആക്ഷേപം
മൂന്നാം ഘട്ട വിമാന ഷെഡ്യൂളില്‍ കേരളത്തിലേക്ക് ഒരു സര്‍വ്വീസ് പോലും അനുവദിച്ചില്ല. മറ്റ് രാജ്യങ്ങളില്‍ നിന്നും ഭിന്നമായാണ് സൗദിയിലേക്കുള്ള സര്‍വ്വീസുകള്‍ പ്രഖ്യാപിക്കുന്നതെന്നും പ്രവാസികള്‍. നിരവധി സമ്മര്‍ദ്ധങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കുമൊടുവിലാണ് വിദേശ രാജ്യങ്ങളില്‍ കുടുങ്ങികിടക്കുന്ന ഇന്ത്യക്കാരെ തിരിച്ച് കൊണ്ടുപോകുവാന്‍ ഇന്ത്യന്‍ ഭരണകൂടം തയ്യാറായത്. വന്ദേ ഭാരത് മിഷന്‍ പദ്ധതി നടപ്പിലാക്കുന്നതില്‍ തികച്ചും വിവേചനപരമായ നിലപാടാണ് സൗദിയിലെ മലയാളികളോട് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്ന് വിവിധ കോണുകളില്‍ നിന്ന് ആക്ഷേപമുയരുന്നു. പദ്ധതിയുടെ പുതിയ ഘട്ടത്തില്‍ ഈ മാസം 16ാം തിയതി മുതല്‍ 22 വരെയുള്ള […]
കോവിഡ്: ഗൾഫില്‍ മരിച്ച മലയാളികളുടെ എണ്ണം 168 ആയി
യുഎഇ, സൗദി, കുവൈത്ത് എന്നിവിടങ്ങളിലാണ് കൂടുതൽ മലയാളികൾ മരിച്ചത്. ഗൾഫ് നാടുകളിൽ കോവിഡ് ബാധിച്ച് മരിച്ച മലയാളികളുടെ എണ്ണം 168 ആയി ഉയർന്നു. ഇന്നലെ മാത്രം എട്ട് പേരാണ് ഗള്‍ഫില്‍ മരിച്ചത്. യുഎഇ, സൗദി, കുവൈത്ത് എന്നിവിടങ്ങളിലാണ് കൂടുതൽ മലയാളികൾ മരിച്ചത്. ജിസിസി രാജ്യങ്ങളിൽ ബഹ്റൈനിൽ നിന്ന് മാത്രമാണ് കോവിഡ് മൂലമുള്ള മലയാളികളുടെ മരണം ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെടാത്തത്. ഗൾഫിൽ മലയാളികൾക്കിടയിൽ കോവിഡ് മരണ നിരക്ക് കൂടുന്നത് പ്രവാസികളിൽ ആശങ്ക ഉയർത്തിയിട്ടുണ്ട്. പത്തനംതിട്ട വല്ലന എരുമക്കാട് കിഴക്കേക്കര […]
ഗൾഫിൽ കോവിഡ് ബാധിച്ച് എട്ട് മലയാളികൾ കൂടി മരിച്ചു
ഇതോടെ ഗൾഫിൽ കോവിഡ് ബാധിച്ചു മരിച്ച മലയാളികളുടെ എണ്ണം 151 ആയി ഉയർന്നു. ഗൾഫിൽ കോവിഡ് ബാധിച്ച് ഇന്നലെ എട്ട് മലയാളികൾ മരിച്ചു. സൌദിയില്‍ മാത്രം അഞ്ച് മലയാളികളാണ് മരിച്ചത്. ഇതോടെ ഗൾഫിൽ കോവിഡ് ബാധിച്ചു മരിച്ച മലയാളികളുടെ എണ്ണം 151 ആയി ഉയർന്നു. തൃശൂർ ഇരിഞ്ഞാലക്കുട വെള്ളാങ്ങല്ലൂർ സ്വദേശി കൊരമുട്ടിപ്പറമ്പിൽ ബഷീർ, മലപ്പുറം ചട്ടിപ്പറമ്പ് ചെങ്ങോട്ടൂർ സ്വദേശി പുളളിയിൽ ഉമർ, മലപ്പുറം കാളികാവ് സ്വദേശി മുഹമ്മദലി അനപ്പറ്റത്ത്, കോഴിക്കോട് പെരുമണ്ണ തെക്കേ പാടത്ത് വി.പി അബ്ദുൽ […]
ഗള്‍ഫില്‍ കോവിഡ് ബാധിച്ച് മരിച്ച മലയാളികളുടെ എണ്ണം 150 ആയി
കോവിഡ് ബാധിച്ച് ഗൾഫിൽ ഇന്ന് അഞ്ച് മലയാളികൾ കൂടി മരിച്ചു.ഇന്ന് യു.എ.ഇയിലും സൗദിയിലുമാണ് മരണം സംഭവിച്ചത്. കോവിഡ് ബാധിച്ച് ഗൾഫിൽ ഇന്ന് അഞ്ച് മലയാളികൾ കൂടി മരിച്ചു. യു.എ.ഇയിലും സൗദിയിലുമാണ് ഇന്ന് മരണം സംഭവിച്ചത്. ഇതോടെ ഗൾഫിൽ കോവിഡ് ബാധിച്ച് മരിക്കുന്ന മലയാളികളുടെ എണ്ണം 150 ആയി ഉയർന്നു. കണ്ണൂർ തലശ്ശേരി കതിരൂർ സ്വദേശി ഷാനിദ് , തൃശൂർ ഇരിഞ്ഞാലക്കുട സ്വദേശി കൊരമുട്ടിപ്പറമ്പിൽ ബഷീർ, മലപ്പുറം ചട്ടിപ്പറമ്പ് സ്വദേശി പുളളിയിൽ ഉമർ എന്നിവരാണ് സൗദിയിൽ മരിച്ചത്. മലപ്പുറം […]
സൗദി പൊതുവിപണി സജീവമായി തുടങ്ങി; വ്യാപാരികള്‍ പ്രതീക്ഷയില്‍
കോവിഡ് ജാഗ്രതയുടെ ഭാഗമായി മാസങ്ങളായി അടഞ്ഞ് കിടന്നിരുന്ന മിക്ക സ്ഥാപനങ്ങളും പ്രവർത്തനം പുനരാരംഭിച്ചു. വിപണി തുറന്ന് തുടങ്ങിയതോടെ പ്രതീക്ഷയിലാണ് സൌദിയിലെ വ്യാപാരികൾ. കോവിഡ് ജാഗ്രതയുടെ ഭാഗമായി മാസങ്ങളായി അടഞ്ഞ് കിടന്നിരുന്ന മിക്ക സ്ഥാപനങ്ങളും പ്രവർത്തനം പുനരാരംഭിച്ചു. വീട്ടിൽ നിന്നുള്ള ജോലി അവസാനിപ്പിച്ച് സ്വകാര്യ മേഖലയിലെ ജീവനക്കാർ ഓഫീസുകളിലെത്തി. ബാർബർ ഷോപ്പുകളുൾപ്പെടെ ഏതാനും മേഖലകൾക്ക് മാത്രമാണ് നിലവിൽ പ്രവർത്തന അനുമതി ഇല്ലാത്തത്. ഒരിടവേളക്ക് ശേഷം വീണ്ടും പഴയകാല പ്രതാപത്തിലേക്ക് തിരിച്ച് നടക്കുകയാണ് സൗദി. കർഫ്യൂവിൽ കൂടുതൽ മേഖലകളിൽ ഇളവുകൾ […]
കുവൈത്തിൽ 845 പേർക്ക് കൂടി കോവിഡ്; ഇന്ന് 10 മരണം
ആകെ രോഗികളുടെ എണ്ണം 24112 ആയി; പുതിയ രോഗികളിൽ 208 ഇന്ത്യക്കാർ, ഇന്ന് 752 പേർക്ക് രോഗമുക്തി കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 3396 പേരെയാണ് കോവിഡ് ടെസ്റ്റിന് വിധേയമാക്കിയത്. ഇതിൽ 845 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ കോവിഡ് കേസുകളുടെ ആകെ എണ്ണം 24112 ആയി. പുതിയ രോഗികളിൽ 208 പേർ ഇന്ത്യക്കാർ ആണ്. ഇതോടെ കുവൈത്തിൽ കോവിഡ് സ്ഥിരീകരിച്ച ഇന്ത്യക്കാരുടെ എണ്ണം 7603 ആയി. 24 മണിക്കൂറിനിടെ 10 പേരാണ് കുവൈത്തിൽ കോവിഡ് ബാധിച്ചു […]
ഗള്‍ഫില്‍ കോവിഡ് ബാധിച്ച് ഇന്ന് ആറ് മലയാളികള്‍ മരിച്ചു
ഗള്‍ഫില്‍ കോവിഡ് ബാധിച്ച് ഇന്ന് ആറ് മലയാളികള്‍ മരിച്ചു. അബുദബിയില്‍ മൂന്ന് പേരും കുവൈത്തിലും ഖത്തറിലും സൗദിയിലും ഓരോരുത്തരുമാണ് മരിച്ചത്. ഇതോടെ ഗള്‍ഫില്‍ കോവിഡ് ബാധിച്ച് മരിച്ച മലയാളികളുടെ എണ്ണം 134 ആയി. യു.എ.ഇയില്‍ മാത്രം 82 പേരാണ് മരിച്ചത്. കാസർകോട് കാഞ്ഞങ്ങാട് വടക്കേപറമ്പ് സ്വദേശി ഇസ്ഹാഖ്, കൊല്ലം അര്‍ക്കന്നൂര്‍സ്വദേശി ഷിബു ഗോപാലകൃഷ്ണന്‍, പത്തനംതിട്ട സ്വദേശി ജയചന്ദ്രന്‍ എന്നിവരാണ് അബുദബിയില്‍ മരണപ്പെട്ടത്. രണ്ടാഴ്ചയായി സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു ഇവര്‍. തിരൂര്‍ പുതിയങ്ങാടി കാഞ്ഞിക്കോത്ത് സെയ്താലിക്കുട്ടി (69) യാണ് […]