കോവിഡ് എന്ന മഹാമാരി വിട്ടൊഴിയാതെ ലോകജനതയുടെ മുൻപിൽ ഭീതിനൽകി നിൽക്കുകയാണിപ്പോഴും ..ജനജീവിതം സാധാരണരീതിയിൽ പോകുന്നെങ്കിലും ഏതുനിമിഷവും കോവിഡിലകപ്പെടാം എന്ന ഭയത്തോടെയാണിപ്പോൾ ജനജീവിതം മുന്നോട്ടു പോകുന്നത് .. ഈ മഹാമാരി പോലെ മറ്റൊന്നായിരുന്നു കേരളക്കരയെ കണ്ണീരിലാഴ്ത്തിയ പ്രളയ ദുരന്തം …ഗ്രൂപ്പിലെ ഒരംഗം നടത്തിയ ചെറിയ ഒരു ആശയത്തിൽനിന്നും അതിന്റെ ആവശ്യകത ഉൾക്കൊണ്ടുകൊണ്ടാണ് ഹലോ ഫ്രണ്ട്‌സ് സ്വിറ്റ്സർലൻഡ് തൊടുപുഴക്കടുത്തുള്ള മലയിഞ്ചിയിലെ “സ്വപ്നക്കൂട്” എന്ന ചാരിറ്റി പ്രോജക്ടിന് പ്രളയകാലത്ത് തുടക്കമിട്ടത് …ഗ്രൂപ്പ് അംഗങ്ങളുടെയും ഉദാരമനസ്കരായ സ്വിസ് മലയാളികളുടെയും സഹായത്താൽ തുക സമാഹരിക്കുകയും […]
Europe
സ്വിറ്റസർലണ്ടിലെ ബ.വർഗ്ഗീസ് നടയ്ക്കലച്ചന്റെ ജ്യെഷ്ഠ സഹോദരൻ ശ്രീ ജോൺ നടയ്ക്കൽ (90) ഇന്ന് രാവിലെ നിര്യാതനായി .
സ്വിറ്റസർലണ്ടിൽ വര്ഷങ്ങളായി ആത്‌മീയ സേവനം ചെയ്യുന്ന ബ.വർഗ്ഗീസ് നടയ്ക്കലച്ചന്റെ ജ്യെഷ്ഠ സഹോദരൻ ശ്രീ ജോൺ നടയ്ക്കൽ (90) ഇന്ന് (05.09.2020) രാവിലെ നിര്യാതനായി . സംസ്ക്കാരം നാളെ (06 .09. 2020 ) വൈകുന്നേരം 3 മണിയ്ക്കു മുട്ടുചിറ ഫോറോന പള്ളിയിൽ. സ്വിറ്റസർലണ്ടിലെ വിവിധ സാമുദായിക കമ്മ്യൂണിറ്റികളും ,സാംസ്‌കാരിക സംഘടനകളും ,പ്രാദേശിക കൂട്ടായ്മകളും പരേതൻറെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി .
ഹലോ ഫ്രണ്ട്‌സ് ഡാൻസ് ഫെസ്റ്റിവലിനു പരിസമാപ്‌തിയും ,ഇന്ത്യൻ സ്വാതന്ത്ര്യദിനാഘോഷവും ആഗസ്റ്റ് പതിനഞ്ചിന് ഹലോ ഫ്രണ്ട്‌സ് ഫ്‌ബി പേജിൽ ..
സംഗീതാസ്വാദകർ ഹൃദയപൂർവ്വം സ്വീകരിച്ച , ആതുരസേവകർക്കാശ്വാസമായി ഹലോ ഫ്രണ്ട്‌സ് സമർപ്പിച്ച സാന്ത്വന സംഗീത സമർപ്പണത്തിനു ശേഷം ,ഹലോ ഫ്രണ്ട്‌സ് ജൂൺ പതിനാലിന് തുടക്കമിട്ട ,ലോകത്തിലെ വിവിധ രാജ്യങ്ങളിലെ കലാസ്വാദകർ നെഞ്ചോട് ചേർത്ത ഹലോ ഫ്രണ്ട്‌സ് ഡാൻസ് ഫെസ്റ്റിവലിന് ആഗസ്റ്റ് പതിനഞ്ചിന് പരിസമാപ്തിയൊരുക്കുന്നു അതോടൊപ്പം പുതുജീവിതത്തിലേക്കും സ്വാതന്ത്ര്യത്തിലേക്കും ഉയർന്ന ഇന്ത്യന്‍ ജനതയുടെ സ്വാതന്ത്ര്യദിനത്തിന് ആദരവ് അർപ്പണവും . ആഗസ്റ്റ് പതിനഞ്ചാം തിയതി നാലുമണിക്ക് പ്രഫഷണൽ വീഡിയോഗ്രാഫിയിലൂടെ പുതുവസന്തം സൃഷ്ടിക്കുന്ന ശ്രീ ഫൈസൽ കാച്ചപ്പള്ളിയുടെ വീഡിയോ എഫക്റ്റിൽ മാസ്റ്റർ നമിത്ത് […]
ലോകമഹായുദ്ധം ആരംഭിച്ചിട്ട് മാസങ്ങൾ കഴിഞ്ഞിരിക്കുന്നു എന്നിട്ടും മുനയൊടിഞ്ഞ അവകാശവാദങ്ങളുമായി കേന്ദ്രവും ,കേരളവും -ജെയിംസ് തെക്കേമുറി
ലോകമഹായുദ്ധം ആരംഭിച്ചിട്ട് മാസങ്ങൾ കഴിഞ്ഞിരിക്കുന്നു. തോക്കും , വെടിയുണ്ടയും , മാരകായുധങ്ങളും ഇല്ലാതെ ലോകം ഒന്നിച്ച് നിന്ന് പട പൊരുതുന്നു. കേവലം സോപ്പ് ലായിനി കൊണ്ട് തുരത്താൻ കഴിയുന്ന ഒരു സൂഷ്മ ജീവിയോട് അനേകായിരങ്ങൾ ഈ യുദ്ധത്തിൽ ഭൂമിയിൽ മരിച്ചുവീഴുന്നു . മനുഷ്യന് അവകാശമായ മാന്യമായ ശവസംസ്കാരച്ചടങ്ങുകൾ പോലും നിഷേധിക്കപ്പെടുന്നു. ഉറ്റവരും, ഉടയവരും അന്ത്യചുംബനം പോലും നൽകാൻ കഴിയാതെ വിറങ്ങലിച്ച് നിൽക്കുന്നു. നിസ്സാഹരായ മനുഷ്യർ ഇന്ന് നിത്യ കാഴ്ചയായി മാറിയിരിക്കുന്നു . രോഗവ്യാപനത്തിന്റെയും മരണ നിരക്കിന്റെയും കാര്യത്തിൽ […]
സ്വിറ്റസർലണ്ടിൽ നിന്നും വിരമിച്ച ബഹുമാനപെട്ട അംബാസിഡർ ശ്രീ സിബി ജോർജിന് ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് സൂറിച് എയർപോർട്ടിൽ യാത്രയപ്പ് നൽകി .
വ്യാപാര ബന്ധങ്ങള്‍ക്കപ്പുറത്തു തന്ത്രപരമായ മേഖലകളില്‍ ഇന്ത്യയുമായി ബന്ധങ്ങള്‍ സ്ഥാപിക്കാന്‍ സ്വിറ്റ്സർലൻഡ് തയ്യാറായത് നമ്മളിലുള്ള വിശ്വാസത്തിന്റെ തെളിവെന്ന് സ്വിറ്റസർലണ്ടിലെ ഇന്ത്യന്‍ അംബാസിഡര്‍ ബഹുമാനപെട്ട ശ്രീ സിബി ജോർജ് അഭിപ്രായപ്പെട്ടു . സേവനത്തില്‍ നിന്നും വിരമിച്ചു പുതിയ ജോലിസ്ഥലത്തേക്ക് ഇന്ന് ഉച്ചക്ക് യാത്രതിരിച്ച അംബാസിഡർക്കു ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് സ്വിസ്സ് ചാപ്റ്ററിനെ പ്രതിനിധീകരിച്ചു പ്രസിഡന്റ് ശ്രീ ജോയ് കൊച്ചാട്ടു സൂറിച് എയർപോർട്ടിൽ നല്‍കിയ യാത്രയയപ്പിൽ അഭിപ്രായപ്പെടുകയായിരുന്നു അദ്ദേഹം. ഇന്ത്യാ രാജ്യത്തെ വിശ്വസ്ത പങ്കാളിയായി കാണാന്‍ സ്വിറ്റസർലണ്ടിനെ പ്രേരിപ്പിച്ച ഘടകങ്ങളില്‍ ഇന്ത്യന്‍ […]
സ്വിസ്സ് മലയാളികളെയെല്ലാം വളരെ ദുഖത്തിലാഴ്ത്തികൊണ്ടു പ്രിയപ്പെട്ട സുഹൃത്ത് ഡേവിസ് പുലിക്കോടൻ വിടപറഞ്ഞു
സ്നേഹിതരെ , സ്വിസ്സ് മലയാളികളെയെല്ലാം വളരെ ദുഖത്തിലാഴ്ത്തികൊണ്ടു നമ്മുടെ എല്ലാം പ്രിയപ്പെട്ട സുഹൃത്ത്/ സഹോദരൻ / ചേട്ടൻ ആയ ഡേവിസ് പുലിക്കോടൻ നിര്യാതനായ വിവരം വളരെ വ്യസനത്തോടെ അറിയിക്കട്ടെ . ചികിത്സയിലായിരുന്ന ഡേവിസ് ഇന്ന് ഒരു മണിക്ക് സൂറിച് യൂണിവേഴ്‌സിറ്റി ഹോസ്‌പിറ്റലിൽ വെച്ചാണ് നമ്മളിൽ നിന്നും വിടപറഞ്ഞത് . ആയിരത്തിതൊള്ളായിരത്തിതൊണ്ണൂറു കാലഘട്ടങ്ങളിൽ വിയന്നയിൽ എത്തുകയും തുടർന്ന് രണ്ടായിരത്തോടുകൂടി സ്വിറ്റസർലണ്ടിലേക്കെത്തുകയുമായിരുന്നു ഡേവിസും ഭാര്യ സിൻസിയും … പ്രവാസ ജീവിതത്തിൽ നല്ലൊരു സുഹൃത്ബന്ധത്തിനുടമയായി തീർന്നിരുന്നു പ്രിയപ്പെട്ട ഡേവിസ് ..സന്തുഷ്ടമായ കുടുംബവല്ലരിയിൽ […]
ജോർജ് ഫ്ളോയിഡിന് ഹലോ ഫ്രണ്ട്സ് സ്വിട്സർലാൻഡിന്റെ ആദരാഞ്ജലിയും, അടിച്ചമർത്തപ്പെടുന്നവന്റെ നീതിക്കായുള്ള സമരത്തിന് ഐക്യദാർഢ്യവും ..
സ്വിട്സർലാണ്ടിലെ സോഷ്യൽ മീഡിയ ഗ്രൂപ്പായ ഹലോ ഫ്രണ്ട്‌സ് സ്വിറ്റ്സർലാന്റ്, ഇന്ന് വെകുന്നേരം ഗവേണിങ്‌ബോഡി അംഗങ്ങൾ നടത്തിയ വീഡിയോ കോൺഫറൻസിലൂടെ വംശീയതയുടെ കാൽമുട്ടുകൾക്കിടയിൽ ഞെരിഞ്ഞമർന്ന കറുത്തവനു ആദരാഞ്ജലി അർപ്പിക്കുകയും, നീതിതേടിയുള്ള അടിച്ചമർത്തപ്പെട്ടവന്റെ സമരത്തിന് ഐക്യദാർഢ്യ പ്രഖ്യാപനവും നടത്തി. വീഡിയോ കോൺഫ്രൻസിൽ ഗവേണിങ് ബോഡി അംഗം ടോം കുളങ്ങര ആദരാജ്ഞലികൾ അർപ്പിച്ചു വിശദമായി സംസാരിച്ചു .ഇന്ന് വർണ്ണവറിക്കെതിരായ പ്രതിഷേധത്തില്‍ അമേരിക്കനിന്നു കത്തുകയാണന്നും .’I CAN’T BREATH’ (എനിക്ക് ശ്വാസിക്കാൻ പറ്റുന്നില്ല), ആഫ്രോ – അമേരിക്കൻ വംശജനായ ജോർജ്ജ് ഫ്ലോയിഡ്ന്റെ അവസാന […]
ആതുരസേവകർക്കും ,ഹലോ ഫ്രണ്ട്‌സ് സ്വിട്സർലാൻഡിനും ആശംസകൾ നേർന്നുകൊണ്ടു ബഹുമാനപ്പെട്ട ഷൈലജ ടീച്ചർ .. …
നാട് ഭരിക്കുന്ന ഒരു മന്ത്രി എന്തായിരിക്കണം എന്നതിന്റെ വ്യക്തമായ ഒരു ഉദാഹരണമാണ് കേരള സംസ്ഥാനത്തിന്റെ ആരോഗ്യവകുപ്പ് മന്ത്രി ശ്രീമതി കെ.കെ. ശൈലജ ടീച്ചർ. തന്നെ സംരക്ഷണത്തിന് എൽപ്പിക്കപ്പെട്ടിരിക്കുന്ന ജനങ്ങളെ കരുതലും കാവലും കൊണ്ട് ഒരു യഥാർത്ഥ ടീച്ചറായി അവർ മാറി കഴിഞ്ഞിരിക്കുന്നു. പ്രളയമായാലും നിപ്പ വൈറസ് ആയാലും ഇപ്പോൾ മഹാമാരിയായി മാറി കഴിഞ്ഞിരിക്കുന്ന കൊറോണാ വൈറസ് ആയാൽ പോലും മന്ത്രി മന്ദിരത്തിന്റെ ശീതീകരിച്ച ഓഫീസിനുള്ളിൽ ഒതുങ്ങാതെ ജനങ്ങളുടെ യഥാർത്ഥ പ്രശ്നങ്ങൾ നേരിട്ട് മനസ്സിലാക്കി അത് പരിഹരിക്കാൻ ശൈലജ […]
കരുതലോടെ, കരുണയോടെ നാടിനെ സ്നേഹിച്ച മാണി സാർ യാത്രയായിട്ട് ഒരു വർഷം – ജെയിംസ് തെക്കേമുറി
സ്നേഹം കൊണ്ടും, കരുതൽ കൊണ്ടും ഒരു ജനതയുടെ ഹൃദയങ്ങളിൽ ചിരപ്രതിഷ്o നേടിയ വ്യക്തിയാണ് കെ. എം. മാണിസാർ. ഒരു രാഷ്ട്രീയ നേതാവ് എന്നതിനപ്പുറം വരും തലമുറ പഠന വിഷയമാക്കേണ്ട ഒരു തുറന്ന പുസ്തകമായിരുന്നു അദേഹത്തിന്റെ രാഷ്ട്രീയ ജീവിതം. പല വൻ വൃക്ഷങ്ങളെയും ബാലറ്റ് എന്ന വജ്രായുധം കൊണ്ട് ജനം മര്യാദ പഠിപ്പിച്ച ഇൻഡ്യാ മഹാരാജ്യത്ത് ഒരു നിയോജക മണ്ഡലം രുപം കൊണ്ട അന്നു മുതൽ നീണ്ട അമ്പത്തിനാല് വർഷം പ്രതിനിധീകരിക്കാൻ കഴിയുക എന്നു പറഞ്ഞാൽ അതൊരു ലോക […]
ലോക് ഡൌണ്‍ മൂലം യൂറോപ്പില്‍ 60,000 പേരെ കൊറോണ വൈറസില്‍ നിന്നും രക്ഷിക്കാന്‍ കഴിഞ്ഞുവെന്ന് പഠന റിപ്പോര്‍ട്ട്
കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി പ്രഖ്യാപിച്ച ലോക് ഡൌണ്‍ പോലുള്ള നടപടികള്‍ യൂറോപ്പില്‍ 60,000 പേരുടെ ജീവന്‍ രക്ഷിച്ചതായി പഠനറിപ്പോര്‍ട്ട്. ലണ്ടന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഇംപീരിയല്‍ കോളേജ് നടത്തിയ പഠനത്തിലാണ് ലോക്ക്ഡൌണുകൾ പോലുള്ള ഫാർമസ്യൂട്ടിക്കൽ അല്ലാത്ത സർക്കാർ ഇടപെടലുകൾ പത്തോളം യൂറോപ്യന്‍ രാജ്യങ്ങളിലായ 60,000 പേരെ കൊറോണ വൈറസില്‍ നിന്നും രക്ഷിച്ചതായി കണ്ടെത്തിയത്.മാര്‍ച്ച് 30നാണ് റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്. വീടുകളിലെ ഐസലോഷന്‍, സ്കൂളുകളും മറ്റ് സ്ഥാപനങ്ങളും അടച്ചത്, ആള്‍ക്കൂട്ടങ്ങള്‍ പങ്കെടുക്കുന്ന ചടങ്ങുകള്‍ ഒഴിവാക്കിയത്, ദേശീയ ലോക് ഡൌണുകള്‍ തുടങ്ങിയവ […]