“ദേശീയ മാധ്യമങ്ങൾ ഞങ്ങളെ ശ്രദ്ധിക്കാത്തത് എന്തുകൊണ്ടാണ്? അവർ റോഡിലെ ബ്ലോക്കുകൾ കാണുന്നില്ലേ?അവര്‍ക്കെന്തുകൊണ്ടാണ് കർഷകരുടെ കാര്യത്തില്‍ ശ്രദ്ധയില്ലാത്തത്?”- നവംബർ 26 ന് പ്രതിഷേധവുമായ ഡല്‍ഹിക്കും ഹരിയാനയ്ക്കുമിടയിലുള്ള സിംഗു അതിർത്തിയിൽ എത്തിയപ്പോൾ കര്‍ഷകര്‍ ഉയര്‍ത്തിയ ചോദ്യങ്ങളായിരുന്നു ഇവ. ഇപ്പോള്‍ വീണ്ടും ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍, രാജ്യത്തിന്‍റെ ആകെ ദുഃഖമായി അവരുടെ ദുരിതം മാറിയിരിക്കുമ്പോള്‍ അവര്‍ ഉയര്‍ത്തുന്ന മുദ്രാവാക്യം മറ്റൊന്നാണ്… ”ഗോദി മീഡിയ, ഗോ ബാക്ക്…..” നരേന്ദ്രമോദി സര്‍ക്കാരിന്‍റെ ‘വളര്‍ത്തുനായകളെ’ പോലെ പെരുമാറുന്ന മാധ്യമസ്ഥാപനങ്ങളെ പൊതുവെ വിളിക്കുന്ന പേരാണ് ഗോദി മീഡിയ എന്ന്. […]
Economy
കര്‍ഷകര്‍ കാളയും കലപ്പയുമായി വരണമായിരുന്നോ?’ കേന്ദ്രമന്ത്രിയോട് എഎപി
കേന്ദ്ര സര്‍ക്കാരിന്‍റെ പുതിയ കാർഷിക നിയമങ്ങള്‍ക്കെതിരെ പ്രതിഷേധിക്കുന്നവരെ കണ്ടിട്ട് കര്‍ഷകരാണെന്ന് തോന്നുന്നില്ലെന്ന് പറഞ്ഞ കേന്ദ്രമന്ത്രി വി കെ സിങിന് മറുപടിയുമായി ആം ആദ്മി പാര്‍ട്ടി. കര്‍ഷകര്‍ കാളയും കലപ്പയുമായി സമരത്തിന് വരണമായിരുന്നോ എന്നാണ് എഎപിയുടെ ചോദ്യം. “കർഷകരുടെ താൽപര്യ പ്രകാരമാണ് പുതിയ കാര്‍ഷിക നിയമം കൊണ്ടുവന്നത്. നിയമം കൊണ്ടുവന്നതില്‍ മറ്റുള്ളവര്‍ക്കാണ് പ്രശ്നം. പ്രതിപക്ഷത്തിന് പുറമെ ഇടനിലക്കാരും സമരത്തിലുണ്ട്. സമരം ചെയ്യുന്നവരുടെ ചിത്രം കണ്ടിട്ട് കര്‍ഷകരാണെന്ന് തോന്നുന്നില്ല” എന്നാണ് മന്ത്രി വി കെ സിങ് പറഞ്ഞത്. മന്ത്രിയുടെ ഈ […]
കേന്ദ്രം വിളിച്ച ചർച്ചയിൽ പങ്കെടുക്കില്ലെന്ന് കർഷക സംഘടനകൾ
കർഷക സമരം അവസാനിപ്പിക്കുന്നതിനായി കേന്ദ്രം വിളിച്ച ചർച്ചയിൽ പങ്കെടുക്കില്ലെന്ന് കർഷക സംഘടനകൾ. സമരം ചെയ്യുന്ന 500 കര്‍ഷക സംഘടനകളിൽ 30 സംഘടനകളെ മാത്രമാണ് സർക്കാർ ചർച്ചക്ക് വിളിച്ചത്. ഇതിൽ കർഷക സംഘടനകൾ അതൃപ്തി രേഖപ്പെടുത്തിയിരുന്നു. വിഷയം ചർച്ച ചെയ്യാൻ കേന്ദ്രമന്ത്രിമാർ ഡൽഹിയിൽ യോഗം ചേരുകയാണ്. കാർഷിക പരിഷ്കരണ നിയമങ്ങൾക്കെതിരായി സമരം ചെയ്യുന്ന കർഷകരുമായി ഇന്ന് മൂന്ന് മണിക്ക് ചർച്ച നടത്താമെന്നായിരുന്നു കേന്ദ്രം അറിയിച്ചത്. ഡൽഹി വിഗ്യാൻ ഭവനിലേക്കാണ് കർഷകരെ സർക്കാർ ചർച്ചക്ക് വിളിച്ചത്. അതിനിടെ ഹരിയാന മന്ത്രി […]
സമ്പദ് വ്യവസ്ഥ തിരികെ വരുമെന്ന് നിർമല സീതാരാമൻ
മൂന്നാം പാദത്തിൽ സമ്പദ് വ്യവസ്ഥ തിരികെ വരുമെന്ന് ധനമന്ത്രി നിർമല സീതാരാമൻ. ഒക്ടോബറിൽ ഉൽപാദനവും ഊർജ ഉപഭോഗവും കൂടി. ജി.എസ്.ടി വരുമാനം വർധിച്ചു. വിദേശ നിക്ഷേപം ഏപ്രിൽ മുതൽ ആഗസ്ത് വരെ 13 ശതമാനം വർധിച്ചുവെന്നും നിർമലാ സീതാരാമൻ പറഞ്ഞു. നാഷണൽ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസിന്റെ കണക്ക് പ്രകാരം ഈ വർഷത്തെ രണ്ടാം പാദത്തിൽ ജി.ഡി.പിയിൽ 8.6 ശതമാനത്തിന്റെ ഇടിവാണ് രേഖപ്പെടുത്തിയത്. 2020-21 സാമ്പത്തിക വ൪ഷത്തിലെ ആദ്യ പാദത്തിൽ 23.9 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത്. രണ്ടോ അതിലധികമോ പാദങ്ങളിൽ […]
കൊള്ള തുടരുന്നു; 80 കടന്ന് പെട്രോള്‍ വില
തുടര്‍ച്ചയായ 17ആം ദിവസമാണ് ഇന്ധനവില കൂട്ടുന്നത്. രാജ്യത്ത് ഇന്ധന വില ഇന്നും കൂട്ടി. ഒരു ലിറ്റർ ഡീസലിന് 52 പൈസയും പെട്രോളിന് 19 പൈസയുമാണ് കൂട്ടിയത്. തുടര്‍ച്ചയായ 17ആം ദിവസമാണ് ഇന്ധനവില കൂട്ടുന്നത്. 17 ദിവസം കൊണ്ട് ഒരു ലിറ്റർ ഡീസലിന് 9 രൂപ 50 പൈസയും പെട്രോളിന് 8 രൂപ 52 പൈസയും വര്‍ധിപ്പിച്ചു. രാജ്യത്തെ മിക്ക നഗരങ്ങളിലും പെട്രോള്‍ വില 80 കടന്നു. രാജ്യാന്തര വിപണിയില്‍ ക്രൂഡ് ഓയിലിന് വില ഇടിയുമ്പോഴും എണ്ണ കമ്പനികള്‍ […]
ലോക്ഡൗണ്‍ ദുരിതത്തിനിടെ നശിച്ചുപോയത് 65 ലക്ഷം ടണ്‍ ഭക്ഷ്യധാന്യം
കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് ഏപ്രില്‍ മെയ് മാസങ്ങളില്‍ പി.എം ഗരിബ് കല്യാണ്‍ അന്ന യോജന വഴി വിതരണം ചെയ്ത ധാന്യത്തേക്കാള്‍ കൂടുതലാണ് നശിച്ചുപോയത്… അടുത്ത ഭക്ഷണം എപ്പോഴാണെന്ന് പോലുമറിയാതെ വലിയൊരു വിഭാഗം ജനങ്ങള്‍ ജീവിക്കുമ്പോള്‍ രാജ്യത്ത് സര്‍ക്കാര്‍ സംഭരിച്ച ഭക്ഷ്യധാന്യങ്ങള്‍ നശിച്ചുപോകുന്നതായി റിപ്പോര്‍ട്ട്. കഴിഞ്ഞ നാല് മാസത്തിനിടെ മാത്രം 65 ലക്ഷം ഭക്ഷ്യധാന്യമാണ് അര്‍ഹതപ്പെട്ടവരിലെത്താതെ നശിച്ചുപോയതെന്ന് സ്‌ക്രോള്‍ ഡോട്ട് ഇന്‍ റിപ്പോര്‍ട്ടു ചെയ്യുന്നു. ജനുവരി ഒന്ന് മുതല്‍ മെയ് ഒന്ന് വരെയുള്ള കാലത്ത് പൂര്‍ണ്ണമായും നശിച്ചതും ഭാഗീകമായി […]
ഭീം ആപ് വഴി എഴുപത് ലക്ഷം ഇന്ത്യക്കാരുടെ വിവരങ്ങൾ ചോ൪ന്നതായി റിപ്പോ൪ട്ട്
ചില്ലറവ്യാപാര മേഖലയിലെ പണമിടപാടിന് റിസ൪വ് ബാങ്ക് സ്ഥാപിച്ച നാഷണൽ പെയ്മെന്റ് കോ൪പ്പറേഷൻ ഓഫ് ഇന്ത്യയാണ് ഭീം യുപിഐ ആപ് വികസിപ്പിച്ചത് കേന്ദ്ര സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ഓൺലൈൻ ഏകീകൃത പണമിടപാട് സംവിധാനമായ ഭീം യുപിഐ ആപ് വഴി ഏഴുപത് ലക്ഷം ഇന്ത്യക്കാരുടെ വിവരങ്ങൾ ചോ൪ന്നതായി റിപ്പോ൪ട്ട്. ഉപയോക്താക്കളുടെ പേരും ആധാ൪ നമ്പറും ബയോമെട്രിക് വിശദാംശങ്ങളുമടക്കമുള്ള വിവരങ്ങളാണ് ചോര്‍ന്നത്. ഇസ്രയേൽ ആസ്ഥാനമായ സൈബ൪ സുരക്ഷ കമ്പനി വിപിഎൻ മെൻഡറാണ് വെളിപ്പെടുത്തൽ നടത്തിയത്. ചില്ലറവ്യാപാര മേഖലയിലെ പണമിടപാടിന് റിസ൪വ് ബാങ്ക് സ്ഥാപിച്ച […]
റിപ്പോ നിരക്ക് കുറച്ചു; വായ്പാ മൊറട്ടോറിയം മൂന്ന് മാസത്തേക്ക് നീട്ടി
റിപ്പോ നിരക്കില്‍ 0.40 ശതമാനം കുറവ് വരുത്തി. കോവിഡ് പ്രതിസന്ധി മറികടക്കാന്‍ റിസര്‍വ് ബാങ്ക് കൂടുതല്‍ നടപടികള്‍ പ്രഖ്യാപിച്ചു. വായ്പകള്‍ക്കുള്ള മൊറട്ടോറിയം മൂന്ന് മാസത്തേക്ക് നീട്ടി. റിപ്പോ, റിവേഴ്സ് റിപ്പോ നിരക്കുകള്‍ കുറച്ചു. ജിഡിപിയിലെ ഇടിവ് തുടരുമെന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ പറഞ്ഞു. രാജ്യത്ത് പണലഭ്യത ഉറപ്പുവരുത്തുകയാണ് ലക്ഷ്യം. റിപ്പോ നിരക്ക് 4.4 ശതമാനത്തിൽ നിന്ന് 4 ആയാണ് കുറച്ചത്. റിവേഴ്സ് റിപ്പോ 3.75ൽ നിന്ന് 3.5 ശതമാനമായും കുറച്ചു. ബാങ്ക് ലോണുകളുടെ ഇഎംഐയിൽ കുറവുണ്ടാകും. ആഗസ്ത് […]
ചത്തീസ്ഗഡില്‍ പുതിയ പദ്ധതിയുമായി കോണ്‍ഗ്രസ്
കരിമ്പ് കര്‍ഷകര്‍ക്ക് ഏക്കറിന് 13,000 രൂപയും നെല്‍ കര്‍ഷകര്‍ക്ക് ഏക്കറിന് 10,000 രൂപയുമാണ് ലഭിക്കുക.. കര്‍ഷകര്‍ക്ക് നേരിട്ട് പണം കൈമാറുന്ന പദ്ധതിയുമായി ചത്തീസ്ഗഡിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍. രാജിവ് ഗാന്ധി കിസാന്‍ ന്യായ് സ്‌കീം എന്ന് പേരിട്ടിരിക്കുന്ന പദ്ധതിയിലെ ആദ്യഗഡുവായി 1500 കോടി രൂപ 19 ലക്ഷം കര്‍ഷകരുടെ അക്കൗണ്ടുകളിലേക്ക് കൈമാറി. മുന്‍ പ്രധാനമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായിരുന്ന രാജീവ് ഗാന്ധിയുടെ ചരമ വാര്‍ഷികത്തോടനുബന്ധിച്ച് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയാണ് വീഡിയോ കോണ്‍ഫറന്‍സിലൂടെ പദ്ധതി പ്രഖ്യാപിച്ചത്. സംസ്ഥാനത്തെ 14 വ്യത്യസ്ത […]
കോവിഡ് പ്രതിസന്ധി; കേന്ദ്ര സർക്കാരിന്റെ മൂന്നാംഘട്ട സാമ്പത്തിക പാക്കേജ് ഇന്ന് പ്രഖ്യാപിക്കും
ഇത്തവണ സാമ്പത്തിക സഹായം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് സംസ്ഥാനങ്ങൾ കോവിഡ് പ്രതിസന്ധിയെ തുടർന്നുള്ള കേന്ദ്ര സർക്കാരിന്റെ മൂന്നാംഘട്ട സാമ്പത്തിക പാക്കേജ് ഇന്ന് പ്രഖ്യാപിക്കും. ഇത്തവണ സാമ്പത്തിക സഹായം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് സംസ്ഥാനങ്ങൾ. കഴിഞ്ഞ രണ്ടു പാക്കേജുകളിലും സംസ്ഥാനങ്ങൾക്കുള്ള വിഹിതം പ്രഖ്യാപിച്ചിരുന്നില്ല. വൈകിട്ട് നാലിനാണ് ധനമന്ത്രി നിർമ്മല സീതാരാമൻ വാർത്താ സമ്മേളനം. പ്രധാനമന്ത്രി പ്രഖ്യാപിച്ച ആത്മ നിർഭർ അഭിയാൻ്റെ ഭാഗമായി 3 പാക്കേജുകളാണ് പ്രഖ്യാപിച്ചിരുന്നത്. ചെറുകിട വ്യവസായികൾക്കും കർഷകർക്കും അതിഥി തൊഴിലാളികൾക്കും വേണ്ടിയുള്ള പദ്ധതികളാണ് കഴിഞ്ഞ 2 പാക്കേജുകളിലും ഉണ്ടായിരുന്നത്. […]