Economy India Kerala

കിഫ്ബിയില്‍ കുരുക്ക് വെക്കുമോയെന്ന് ആശങ്ക; കേന്ദ്ര ബജറ്റില്‍ കണ്ണുംനട്ട് കേരളം

കോവിഡ് കാല ബജറ്റില്‍ ആരോഗ്യ രംഗത്തും കൂടുതല്‍ പ്രഖ്യാപനങ്ങള്‍ക്ക് കാതോര്‍ക്കുകയാണ് കേരളം കോവിഡ് കാല ബജറ്റില്‍ ആരോഗ്യ രംഗത്തും കൂടുതല്‍ പ്രഖ്യാപനങ്ങള്‍ക്ക് കാതോര്‍ക്കുകയാണ് കേരളം. കെ റെയില്‍, ശബരി-അങ്കമാലി പാതകളും ബജറ്റില്‍ ഇടം പിടിക്കുമെന്ന പ്രതീക്ഷയും കേരളത്തിനുണ്ട്. ഇന്ധന നികുതിയിലും കേന്ദ്രം ഇളവ് വരുത്തണമെന്നാണ് സംസ്ഥാനത്തിന്‍റെ ആഗ്രഹം.

Economy India

കാര്‍ഷിക നിയമത്തിന്‍റെ പകര്‍പ്പ് കത്തിച്ച് കര്‍ഷകര്‍; കൂടുതല്‍ ട്രാക്ടറുകള്‍ ഡല്‍ഹിയിലേക്ക്

സമരം തുടരുന്ന കര്‍ഷകര്‍ പുതിയ കാര്‍ഷിക നിയമത്തിന്‍റെ പകര്‍പ്പ് കത്തിച്ചു. പഞ്ചാബികളുടെ ഉത്സവമായ ലോഹ്ഡി ദിനത്തിലും പ്രതിഷേധം തുടരുകയാണ്. പഞ്ചാബ്, ഹരിയാന ജില്ലകളില്‍ ഗ്രാമങ്ങളിലും നഗരങ്ങളിലും നിയമത്തിന്‍റെ പകര്‍പ്പ് വിതരണം ചെയ്തിരുന്നു. ശൈത്യ കാലത്ത് പഞ്ചാബിലും ഹരിയാനയിലുമെല്ലാം നടക്കുന്ന ഉത്സവമാണ് ലോഹ്ഡി. തീജ്വാലക്ക് ചുറ്റും ഒത്തുകൂടി നല്ല ഭാവിക്ക് വേണ്ടിയുള്ള പ്രാര്‍ഥനയാണ് പ്രധാന ചടങ്ങ്. ഈ വര്‍ഷം കര്‍ഷക നിയമം കത്തിച്ചാണ് കര്‍ഷക കുടുംബങ്ങള്‍ ലോഹ്‍ഡി ആചരിച്ചത്. നേരത്തെ നിശ്ചയിച്ച ട്രാക്ടര്‍ റാലി ഉള്‍പ്പെടെയുള്ള സമര പരിപാടികളുമായി […]

Economy Kerala

കത്തിലെ പരാമര്‍ശങ്ങള്‍ വിശാലമായ അര്‍ഥത്തിലാണ് കാണേണ്ടത്: ന്യായീകരിച്ച് കമല്‍

ചലച്ചിത്ര അക്കാദമിയിലെ ഇടത് അനുകൂലികളായ ജീവനക്കാരുടെ സ്ഥിരം നിയമനത്തിന് ശിപാർശ ചെയ്ത് അയച്ച കത്തിനെ ന്യായീകരിച്ച് ചെയർമാൻ കമൽ. ചിലർ അക്കാദമിയിൽ തുടർന്നും ഉണ്ടാകണമെന്ന് ആഗ്രഹിച്ചു. കത്തിലെ പരാമർശങ്ങൾ വിശാല അർത്ഥത്തിലാണ് കാണേണ്ടത്. ആഗസ്തിലാണ് കത്തയച്ചത്. ആ നിയമനം നടക്കില്ലെന്ന് മന്ത്രി എ കെ ബാലൻ പറഞ്ഞിരുന്നുവെന്നും കമൽ വ്യക്തമാക്കി. താന്‍ കക്ഷിരാഷ്ട്രീയം എന്ന നിലയില്‍ അല്ല അത്തരത്തില്‍ ഒരു കത്ത് എഴുതിയതെന്നാണ് കമലിന്‍റെ വിശദീകരണം. നെഹ്റുവിന്‍റെ കാലത്തെ സംസ്കാരിക രംഗത്തെ ഇടതുസമീപനം എന്താണ് എന്ന് കോണ്‍ഗ്രസുകാര്‍ക്ക് […]

Economy India

കര്‍ഷക നിയമത്തിന് എന്താണ് കുഴപ്പം? സമരമെന്തിനാണെന്ന് പോലും കര്‍ഷകര്‍ക്കറിയില്ല: അധിക്ഷേപിച്ച് ഹേമമാലിനി

സമരം ചെയ്യുന്ന കര്‍ഷകരെ അധിക്ഷേപിച്ച് ബിജെപി എംപി ഹേമമാലിനി. കര്‍ഷക നിയമത്തിന് എന്താണ് കുഴപ്പമെന്ന് ഹേമമാലിനി ചോദിക്കുന്നു. വേറെ ആരുടെയോ നിര്‍ദേശമനുസരിച്ചാണ് കര്‍ഷകര്‍ സമരം ചെയ്യുന്നതെന്നും ഹേമമാലിനി ആരോപിച്ചു. സമരം ചെയ്യുന്ന കര്‍ഷകര്‍ക്ക് അറിയില്ല അവര്‍ക്കെന്താണ് വേണ്ടതെന്ന്. പുതിയ കാര്‍ഷിക നിയമങ്ങളുടെ കുഴപ്പമെന്തെന്നും അവര്‍ക്ക് അറിയില്ല. മറ്റാരോ ആവശ്യപ്പെട്ടിട്ടാണ് അവര്‍ സമരം ചെയ്യുന്നതെന്നാണ് ഇതില്‍ നിന്ന് വ്യക്തമാകുന്നത് ഹേമമാലിനി നവംബര്‍ 26 മുതല്‍ ഡല്‍ഹി അതിര്‍ത്തികളില്‍ അതിശൈത്യവും മഴയും വകവെക്കാതെ കര്‍ഷകര്‍ സമരത്തിലാണ്. കര്‍ഷക സമരത്തെ ബിജെപി […]

Economy India

ജമ്മു-കശ്മീരിൽ ഗുപ്കാര്‍ സഖ്യത്തിന് വന്‍മുന്നേറ്റം; ബി.ജെ.പിക്ക് തിരിച്ചടി

ജമ്മു കശ്മീര്‍ ഡിസ്ട്രിക്റ്റ് ഡവലപ്പമെന്റ് തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലില്‍ ഫാറൂഖ് അബ്ദുള്ള നേതൃത്വം നല്‍കുന്ന പീപ്പിള്‍ അലൈന്‍സ് ഫോര്‍ ഗുപ്കാര്‍ ഡിക്ലറേഷന്റെ വന്‍ മുന്നേറ്റം. അവസാന ഫലസൂചനകള്‍ അനുസരിച്ച് പ്രാദേശിക പാര്‍ട്ടികളുടെ സഖ്യമായ ഗുപ്കാര്‍ സഖ്യം 99 സീറ്റുകളില്‍ മുന്നിലാണ്. ബി.ജെ.പി 59 സീറ്റുകളില്‍ മുന്നിലാണ്. ഒറ്റക്കു മത്സരിച്ച കോണ്‍ഗ്രസിന് നിലവില്‍ 23 സീറ്റുകളില്‍ മാത്രമേ ലീഡുള്ളു. ഫറൂഖ് അബ്ദുള്ളയുടെ നാഷണല്‍ കോണ്‍ഫറന്‍സ്, മെഹബൂബ മുഫ്തിയുടെ പിഡിപി അടക്കമുള്ളവര്‍ ഗുപ്കാര്‍ സഖ്യത്തിന് കീഴിലാണ് മത്സരിച്ചത്. കശ്മീരില്‍ ഗുപ്കാര്‍ സഖ്യവും […]

Economy India

അനിശ്ചിതകാല ട്രെയിന്‍ തടയലിന് ഒരുങ്ങി കർഷകർ: നാളെ ദേശീയപാതകൾ‍ ഉപരോധിക്കും, 14 ന് ദേശീയ പ്രതിഷേധം

കാർഷിക നിയമങ്ങള്‍ പിന്‍വലിക്കില്ലെന്ന് സർക്കാർ ആവർത്തിച്ചതോടെ അനിശ്ചിതകാല ട്രെയിന്‍ തടയലിന് ഒരുങ്ങി കർഷക സംഘടനകള്‍‍. നാളെ ജയ്‌പൂര്‍-ഡല്‍ഹി, ആഗ്രാ-ഡല്‍ഹി ഹൈവേകള്‍ ഉപരോധിക്കും. കര്‍ഷകരുടെ ആവശ്യം അംഗീകരിച്ചില്ലെങ്കില്‍ ജനകീയ പ്രക്ഷോഭം ആരംഭിക്കുമെന്ന് അണ്ണാ ഹസാരെ അറിയിച്ചു. ഡല്‍ഹി അതിർത്തികളിലെ കർഷകരുടെ സമരം 16ാം ദിവസത്തിലേക്ക് കടന്നു. കാർഷിക നിയമങ്ങള്‍ പിന്‍വലിക്കില്ലെന്ന നിലപാടില്‍ സർക്കാരും പിന്‍വലിക്കണമെന്ന ആവശ്യത്തില്‍ കർഷകരും ഉറച്ച്‌ നില്‍ക്കുകയാണ്‌. ചൂണ്ടിക്കാട്ടിയ 15 പ്രശ്നങ്ങളില്‍ 12 എണ്ണവും കേന്ദ്രം ശരിവെക്കുന്നുണ്ടെന്നും എന്നിട്ടും നിയമം പിന്‍വലിക്കാന്‍ തയ്യാറാകാത്തത് അംഗീകരിക്കാനാകില്ലെന്നും കർഷക […]

Economy World

ഖത്തറിന്‍റെ കറന്‍സികള്‍ മാറുന്നു

ദേശീയ ദിനത്തിന്‍റെ ഭാഗമായി കറന്‍സികള്‍ പുതുക്കിയിറക്കാനൊരുങ്ങി ഖത്തര്‍. വരുന്ന ഞായറാഴ്ച്ച നടക്കുന്ന ചടങ്ങില്‍വെച്ച് പുതിയ കറന്‍സികള്‍ പുറത്തിറക്കുമെന്ന് ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് അറിയിച്ചു. ഡിസംബര്‍ പതിനെട്ട് ദേശീയ ദിനത്തിന്‍റ ഭാഗമായാണ് ഖത്തര്‍ പുതിയ ഡിസൈനിലുള്ള കറന്‍സികള്‍ പുറത്തിറക്കുന്നത്. സ്വന്തമായി കറന്‍സികള്‍ അച്ചടിക്കാന്‍ തുടങ്ങിയതിന് ശേഷം ഇത് അഞ്ചാം തവണയാണ് ഖത്തര്‍ റിയാല്‍ പുതുക്കുന്നത്. ഒന്ന്, അഞ്ച്,10 100, 500 എന്നിങ്ങനെ അഞ്ച് കറന്‍സികളാണ് ഖത്തറില്‍ നിലവിലുള്ളത്. ഈ അഞ്ച് നോട്ടുകള്‍ക്കും ഞായറാഴ്ച്ചയോടെ പുതുമോടി കൈവരുമെന്നാണ് റിപ്പോര്‍ട്ടുകള്‍.ഞായറാഴ്ച്ച നടക്കുന്ന […]

Cricket Economy

കര്‍ഷകരെ പിന്തുണക്കൂ; കോഹ്‍ലിയോട് ആക്രോശിച്ച് യുവതി

സമരം ചെയ്യുന്ന കര്‍ഷകര്‍ക്ക് പിന്തുണ നല്‍കണമെന്ന് ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോഹ്‍ലിയോട് ആക്രോശിച്ച് യുവതി. സിഡ്‌നിയില്‍ ആസ്‌ട്രേലിയക്കെതിരായ ട്വന്‍റി 20 മത്സരത്തിനിടെയായിരുന്നു സംഭവം. ഡ്രസിങ് റൂമിലേക്ക് മടങ്ങുകയായിരുന്ന കോഹ്‍ലിക്ക് നേരെ യുവതി ആക്രോശിക്കുന്ന വീഡിയോ പുറത്തുവന്നിട്ടുണ്ട്. കടുത്ത വാക്കുകളാണ് കോഹ്‍ലിക്ക് നേരെ യുവതി പ്രയോഗിച്ചത്. യുവതിയുടെ മുഖം വ്യക്തമല്ല. കര്‍ഷക ഐക്യം സിന്ദാബാദ് എന്നും യുവതി പറഞ്ഞു. പുതിയ മൂന്ന് കര്‍ഷക നിയമങ്ങള്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടാണ് കര്‍ഷക സമരം. കര്‍ഷകരും സര്‍ക്കാരും തമ്മില്‍ ചര്‍ച്ച […]

Economy

കര്‍ഷകര്‍ക്കൊപ്പമെന്ന് വേദിയില്‍ മുദ്രാവാക്യം: കേന്ദ്രമന്ത്രിയില്‍ നിന്ന് അവാര്‍ഡ് നിരസിച്ച് കാര്‍ഷിക ശാസ്ത്രജ്ഞന്‍

രാജ്യത്തിനകത്തുനിന്നും പുറത്തുനിന്നും നിരവധി പേരാണ് കര്‍ഷകസമരത്തിന് പ്രത്യക്ഷമായും പരോക്ഷമായും ഉള്ള പിന്തുണയുമായി രംഗത്തെത്തിയിരിക്കുന്നത്. ഇപ്പോഴിതാ, കര്‍ഷക സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് കേന്ദ്രമന്ത്രി സദാനന്ദ ഗൗഡയില്‍ നിന്നും പുരസ്‌കാരം സ്വീകരിക്കാതെ മടങ്ങിയിരിക്കുകയാണ് ഒരു കാര്‍ഷിക ശാസ്ത്രജ്ഞന്‍. മുതിര്‍ന്ന ശാസ്ത്രജ്ഞനായ ഡോ. വരീന്ദര്‍പാല്‍ സിംഗാണ് വേദിയില്‍ നിന്ന് പുരസ്‌കാരം സ്വീകരിക്കാതെ മടങ്ങിയത്. പഞ്ചാബ് കാര്‍ഷിക സര്‍വ്വകലാശാലയിലെ പ്രിന്‍സിപ്പല്‍ സോയില്‍ കെമിസ്റ്റാണ് ലുധിയാനയില്‍ നിന്നുള്ള ഡോ. വരീന്ദര്‍പാല്‍ സിംഗ്. ഫെര്‍ട്ടിലൈസേഴ്‌സ് അസോസിയേഷന്‍ ഓഫ് ഇന്ത്യയാണ് പരിപാടി സംഘടിപ്പിച്ചത്. തിങ്കളാഴ്ചയായിരുന്നു അവാര്‍ഡ് ദാനം. […]

Economy Food

കര്‍ഷക സമരവും കുറേ പെരുംനുണകളും

എന്‍ഡിടിവി മാധ്യമപ്രവര്‍ത്തകന്‍ രാവിഷ് കുമാര്‍ സ്ത്രീയുടെ വേഷം കെട്ടി കര്‍ഷക സമരത്തില്‍ പങ്കെടുത്തു, മുസ്‍ലിംകള്‍ തലപ്പാവ് വെച്ച് സിഖുകാരുടെ വേഷത്തില്‍ സമരത്തില്‍ നുഴഞ്ഞുകയറി, ആം ആദ്മി പാര്‍ട്ടി 350 രൂപ വാഗ്ദാനം ചെയ്ത് കര്‍ഷക സമരത്തിലേക്ക് ആളുകളെ കൊണ്ടുവന്നു- ഇതെല്ലാം പെരുംനുണകളാണ്. കര്‍ഷക സമരവുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ അനുകൂല സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ പ്രചരിപ്പിച്ച പെരുംനുണകള്‍. അവയില്‍ ഒരെണ്ണമാണ് ട്വിറ്റര്‍ കഴിഞ്ഞ ദിവസം ഫ്ലാഗ് ചെയ്തത്. ഇന്ത്യയില്‍ ആദ്യമായി ട്വിറ്റര്‍ കൃത്രിമം എന്ന് മുദ്രകുത്തിയ ട്വീറ്റിന്‍റെ ഉടമ […]