ട്വിറ്ററിലെ ചെലവ് ചുരുക്കലിൻ്റെ ഭാഗമായി നടത്തിയ ലേലത്തിൽ ഏറ്റവുമധികം വില ലഭിച്ചത് ട്വിറ്റർ ലോഗോ ആയ കിളിയുടെ പ്രതിമയ്ക്ക്. ഒരു ലക്ഷം ഡോളറിനാണ് (81,24,000 രൂപ) ട്വിറ്റർ കിളിയുടെ പ്രതിമ വിറ്റുപോയത്. ആരാണ് ഇത് വാങ്ങിയതെന്നതിനെപ്പറ്റി വ്യക്തതയില്ല. ഫർണിച്ചറുകൾ, ഇലക്ട്രോണിക്സ്, അടുക്കളോപകരണങ്ങൾ, മറ്റ് സ്‌മാരങ്ങൾ തുടങ്ങിയവയൊക്കെ ലേലത്തിലുണ്ടായിരുന്നു.
ലേലത്തിൽ ഏറ്റവുമധികം വില ലഭിച്ച രണ്ടാമത്തെ സാധനവും ഈ പക്ഷിയാണ്. പക്ഷിയുടെ ഡിസ്പ്ലേയ്ക്ക് 40,000 ഡോളർ (32,18,240 രൂപ) ലഭിച്ചു.